x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്‌​തി; മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ ചാ​മ്പ്യ​ന്മാ​ർ

കു​ര്യ​ൻ ജോ​ർ​ജ്
Published: June 27, 2026 12:25 PM IST | Updated: June 27, 2026 12:25 PM IST

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള

ബ​ർ​മിം​ഗ്ഹാം: സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡ് വി​ൻ​ഡ്‌​ലെ ലെ​ഷ​ർ സെ​ന്‍റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള 2026ന് ​ഉ​ജ്വ​ല​മാ​യ പ​രി​സ​മാ​പ്തി.

വി​വി​ധ റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച നൂ​റ് ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ 227 പോ​യി​ന്‍റു​ക​ളോ​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ ചാ​മ്പ്യ​ൻ​മാ​രാ​യി.

158 പോ​യി​ന്‍റു​ക​ളോ​ടെ യോ​ർ​ക്ക്ഷ​യ​ർ റീ​ജി​യ​ൺ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 77 പോ​യി​ന്‍റു​ക​ളോ​ടെ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

യു​ക്മ​യു​ടെ നൂ​റ്റി​അ​റു​പ​ത്ത​ഞ്ചി​ലേ​റെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മേ​ള​യി​ൽ 106 പോ​യി​ന്‍റു​ക​ളോ​ടെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ വാ​ർ​വി​ക്ക് ആ​ൻ​ഡ് ല​മിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ അ​സോ​സി​യേ​ഷ​ൻ പ​ദ​വി നി​ല​നി​ർ​ത്തി.

82 പോ​യി​ന്‍റു​ക​ളോ​ടെ ഹ​ൾ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും 39 പോ​യി​ന്‍റു​ക​ളോ​ടെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൌ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​സ്റ്റ് ന​മ്പ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത ശേ​ഷം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് സം​ഘാ​ട​ക സ​മി​തി​യു​ടെ ആ​സൂ​ത്ര​ണ​വും കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും വോ​ള​ന്‍റീ​യേ​ഴ്‌​സി​ന്‍റെ​യും സ​ഹ​ക​ര​ണ​വും കൊ​ണ്ട് കൂ​ടി​യാ​ണ്.

ബ​ർ​മിം​ഗ്ഹാം സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡി​ലെ വി​ൻ​ഡ്‌​ലി ലെ​ഷ​ർ സെ​ന്‍റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​നെ തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന യോ​ഗം ആ​രം​ഭി​ച്ചു. യു​ക്മ ദേ​ശീ​യ ബാ​ന​റി​ന് പി​ന്നി​ൽ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും റീ​ജി​യ​ണ​ൽ ബാ​ന​റു​ക​ളു​ടെ പി​ന്നി​ൽ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും കാ​യി​ക​താ​ര​ങ്ങ​ളും അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റ് ഏ​റെ വ​ർ​ണാ​ഭ​മാ​യി​രു​ന്നു.

2025 കാ​യി​ക​മേ​ള ചാ​മ്പ്യ​ൻ​മാ​ർ സം​വ​ഹി​ച്ച ദീ​പ​ശി​ഖ നാ​ഷ​ണ​ൽ സ്പോ​ർ​ട്സി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന റെ​യ്മോ​ൾ നി​ധീ​രി, പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ന് മോ​ടി കൂ​ട്ടു​വാ​ൻ ഫ്ളാ​ഷ് മോ​ബു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള 2026ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ പ​താ​ക ഉ​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു.

യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പു​തി​യൊ​രു കാ​യി​ക സം​സ്‌​കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ യു​ക്മ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളെ​യും യു​ക്മ റീ​ജി​യ​ണ​ൽ നേ​തൃ​ത്വ​ങ്ങ​ളെ​യും പ്ര​സി​ഡ​ന്‍റ് ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​ക​ളി​ൽ യു​ക്മ​യു​ടെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച​ത് വ​മ്പി​ച്ച ജ​ന​പി​ന്തു​ണ​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കാ​യി​ക​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റെ​യ്മോ​ൾ നി​ധീ​രി ന​ന്ദി അ​റി​യി​ച്ചു.

ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സ്മി​ത തോ​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ, മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ബി​ജു പീ​റ്റ​ർ, ജോ​സ് വ​ർ​ഗീ​സ്, ജോ​ർ​ജ് തോ​മ​സ്, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, രാ​ജേ​ഷ് രാ​ജ്, ബെ​ന്നി അ​ഗ​സ്റ്റി​ൻ, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, സു​നി​ൽ ജോ​ർ​ജ്, ജി​പ്സ​ൺ തോ​മ​സ്, ജോ​ബി​ൻ ജോ​ർ​ജ്, മു​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ:

കി​ഡ്‌​സ് - ജ​യ്‌​ഡ​ൻ തോ​മ​സ് സി​ബു (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്‌​റ്റോ​ക്ക്പോ​ർ​ട്ട്), അ​ൻ​വി നാ​യ​ർ (ലീ​ഡ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ).

സ​ബ് ജൂ​ണി​യ​ർ - ആ​രോ​ൺ വി​ൻ​സ​ന്‍റ് (അ​മ്മ മ​ല​യാ​ളം മാ​ൻ​സ്ഫീ​ൽ​ഡ്), ജ​യ്ശി​വ് രാ​ജേ​ഷ് (WALMA വാ​ർ​വി​ക്ക്), എ​ഥാ​ൻ ദീ​പു (HlMA ഹ​ൾ), കൈ​ര ഫെ​ർ​ണാ​ണ്ട​സ് (WALMA വാ​ർ​വി​ക്ക്).

ജൂ​ണി​യേ​ഴ്‌​സ് - ന​ഥാ​ൻ ടോ​ബി (LIMA ലി​വ​ർ​പൂ​ൾ), റി​യാ​ന ജോ​സ​ഫ് (WALMA വാ​ർ​വി​ക്ക്).

സീ​നി​യേ​ഴ്സ് - ധ്യാ​ൻ കൃ​ഷ്‌​ണ (അ​മ്മ മ​ല​യാ​ളം മാ​ൻ​സ്ഫീ​ൽ​ഡ്), ജെ​നി​റ്റ വ​ർ​ഗീ​സ് (എ​ക്സി​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ).

അ​ഡ​ൽ​റ്റ്സ് - രാ​ഹു​ൽ രാ​ജ​ൻ (NMCA നോ​ട്ടിം​ഗ്ഹാം), ടി​ന്‍റു മെ​ൽ​വി​ൻ (സ​ർ​ഗ്ഗം സ്റ്റീ​വ​നേ​ജ്).

സീ​നി​യ​ർ അ​ഡ​ൽ​റ്റ്സ് - ജോ​സ് പാ​റ​യ്ക്ക​ൽ (WALMA വാ​ർ​വി​ക്ക്), സി​ന്ധു ലി​ന്‍റോ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൌ​ത്ത്).

സൂ​പ്പ​ർ സീ​നി​യ​ർ - സ​ജി തോ​മ​സ് (മ​ല​യാ​ളി അ​സ്സോ​സ്സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൌ​ത്ത്), എ​ലി​സ​ബ​ത്ത് മാ​ത്യു (HIMA ഹ​ൾ).

യു​ക്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​യ്‌​മോ​ൾ നി​ധീ​രി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ദേ​ശീ​യ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പ​ടെ അ​ൻ​പ​തോ​ളം വോ​ള​ന്‍റീ​യ​ർ​മാ​രാ​ണ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്.

ര​ണ്ട് ട്രാ​ക്കു​ക​ളി​ലാ​യി റെ​യ്‌​സ് ഇ​ന​ങ്ങ​ളും ര​ണ്ട് ജം​പിം​ഗ് പി​റ്റു​ക​ളി​ൽ ജം​പ് ഇ​ന​ങ്ങ​ളും ഷോ​ട്ട്പു​ട്ട് പി​ച്ചി​ൽ ഷോ​ട്ട്പു​ട്ടും ഒ​രേ സ​മ​യം ന​ട​ത്തു​വാ​ൻ സാ​ധി​ച്ച​ത് സ​മ​യ​ബ​ന്ധി​ത​മാ​യി മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​യി.

വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, സു​നി​ൽ ജോ​ർ​ജ്, ജോ​ബി​ൻ ജോ​ർ​ജ്, അ​ജു തോ​മ​സ്, ബി​ജോ​യ് പി. ​വ​ർ​ഗീ​സ്, ഡി​നു ഡൊ​മി​നി​ക്, റോ​സ്‌​മി ജോ​ബി, റ​യാ​ൻ ജോ​ബി എ​ന്നി​വ​ർ ഒ​ന്നാം ട്രാ​ക്കി​ലെ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​പ്പോ​ൾ ര​ണ്ടാം ട്രാ​ക്കി​ൽ സ്മി​ത തോ​ട്ടം, രേ​വ​തി അ​ഭി​ഷേ​ക്, ടെ​സി മാ​ത്യു, ഡാ​ഫി​നി എ​ൽ​ദോ​സ്, ബി​ജോ തോ​മ​സ്, ആ​ഷ ജോ​ബി​ൻ, ജി​മീ​ഷ് ജോ​സ​ഫ്, ജി​ബി​ൻ പി. ​ജോ​യ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ജം​പ് പി​റ്റ് വ​ണ്ണി​ൽ സ​ണ്ണി​മോ​ൻ മ​ത്താ​യി, ബി​ജു പീ​റ്റ​ർ, ജോ​സ് വ​ർ​ഗീ​സ്, ടോം​ബി​ൽ ക​ണ്ണ​ത്ത്, സോ​ജ് ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും ജം​പ് പി​റ്റ് ര​ണ്ടി​ൽ രാ​ജേ​ഷ് രാ​ജ്, അ​മ്പി​ളി മാ​ത്യൂ​സ്, ലൂ​യീ​സ് മേ​നാ​ച്ചേ​രി, പോ​ൾ ജോ​സ​ഫ്, രാ​ജ​പ്പ​ൻ വ​ർ​ഗീ​സ്, നി​ഥി​ൻ കാ​ളി​ച്ച​ത് എ​ന്നി​വ​രും മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് പീ​റ്റ​ർ താ​ണോ​ലി​ൽ, സാ​ജു സ​ലിം​കു​ട്ടി, സ​ജീ​വ് സെ​ബാ​സ്റ്റ്യ​ൻ, റൂ​ബി​ച്ച​ൻ, ബാ​ബു തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഷീ​ജോ വ​ർ​ഗീ​സ്, അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഓ​ഫീ​സ് നി​ർ​വ​ഹ​ണം ജി​പ്സ​ൺ തോ​മ​സ്, ബെ​ന്നി അ​ഗ​സ്റ്റി​ൻ, തേ​ജു മാ​ത്യൂ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ഡോ. ​ശീ​ത​ൾ മാ​ർ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീം ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും കാ​ണി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ സ്‌​റ്റേ​ഡി​യ​ത്തി​ൽ ല​ഭ്യ​മാ​ക്കി.

ജോ​ബി തോ​മ​സ്, ദേ​വ​ലാ​ൽ സ​ഹ​ദേ​വ​ൻ, ഡി​ക്സ് ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​കാ​യി​ക​മേ​ള​യു​ടെ മീ​ഡി​യ വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ്‌​റ്റേ​ഡി​യ​ത്തി​ലെ അ​നൌ​ൺ​സ്മെ​ന്‍റ് ജി​നോ സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.

എ​ൻ​ഡ്ലെ​സ് ഫ്രെ​യിം പ്രൊ​ഡ​ക്ഷ​ൻ​സി​ലെ വി​നോ​ദ് ര​മേ​ശ്, വി​പി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് കാ​യി​ക​മേ​ള​യു​ടെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ​ക​ർ​ത്തി​യ​ത്. സാ​ജു വ​ർ​ഗീ​സ് സ്‌​റ്റേ​ഡി​യ​ത്തി​ലെ സൌ​ണ്ട് ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. കേ​ര​ള ക​ഫേ ക​വ​ൻ​ട്രി​യു​ടെ ഭ​ക്ഷ​ണ കൌ​ണ്ട​റി​ലൂ​ടെ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്തു.

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും കാ​യി​ക​പ്രേ​മി​ക​ൾ​ക്കും ഈ ​കാ​യി​ക​മേ​ള വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​ൻ സ​ഹ​ക​രി​ച്ച മു​ഴു​വ​നാ​ളു​ക​ൾ​ക്കും യു​ക്‌​മ ദേ​ശീ​യ സ​മി​തി ന​ന്ദി അ​റി​യി​ച്ചു.

Tags : Ukma Sports Fair NRI News

Recent News

Corehub Up