x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ വി​മ​ൻ​സ് മി​നി​സ്ട്രി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സംഘടിപ്പിച്ചു


Published: March 23, 2026 02:54 PM IST | Updated: March 23, 2026 03:23 PM IST

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ 2026-27 വ​ർ​ഷ​ത്തെ വി​മ​ൻ​സ് മി​നി​സ്ട്രി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഈ ​വ​ർ​ഷ​ത്തെ വ​നി​താ ദി​നാ​ച​ര​ണ​വും സം​യു​ക്ത​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തിന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​മാ​ണു പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ, ​അ​നീ​ഷ് എ​ന്നി​വ​രു​ടെ പ്രാ​ർ​ഥന​യോ​ടെ യോ​ഗം ആ​രം​ഭി​ച്ചു.

 

K-Rail Survey

കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ കു​ള​ങ്ങ​ര സ്വാ​ഗ​തം ആ​ശം​സിച്ചു. തു​ട​ർ​ന്ന് വി​മ​ൻ​സ് മി​നി​സ്ട്രി​യു​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി.

വി​മ​ൻ​സ് മി​നി​സ്ട്രി കോഓ​ർ​ഡി​നേ​റ്റ​ർ​സ്, കൂ​ടാ​ര​യോ​ഗം കോഓ​ർ​ഡി​നേ​റ്റ​ർ​സ്, മെ​ൻ​സ് മി​നി​സ്ട്രി കോ​ഓർ​ഡി​നേ​റ്റ​ർ​സ്, പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടീ​വ്, സി. ​സി​ൽ​വേ​രി​യൂ​സ് എ​ന്നി​വ​ർ ത​ദ​വ​സ​ര​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

K-Rail Survey

തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യേ​ശു​വും സ്ത്രീ​ക​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി കോ​ട്ട​യം സെ​യി​ന്‍റ് ആ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ലും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ജെ​സി തോ​ട്ടി​ച്ചി​റ ക്ലാ​സെ​ടു​ത്തു.

K-Rail Survey K-Rail Survey K-Rail Survey

കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി​മോ​ൾ വ​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​യെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​സി മു​ല്ല​പ്പ​ള്ളി പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ആ​ന്‍റ​ണി വ​ള്ളു​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ നാ​ട​ൻ ഭ​ക്ഷ​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : Womens Ministry St. Marys Church Chicago

Recent News

Corehub Up