x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദോഹയിൽ വൈഭവ് വിസ്മയം: 52 പന്തിൽ ഡബിൾ സെഞ്ചുറി

വെബ് ഡെസ്ക്
Published: November 24, 2026 06:08 PM IST | Updated: November 24, 2026 06:21 PM IST

വൈഭവ് സൂര്യവംശി

ദോഹ: റൈസിംഗ് സ്റ്റാഴ്‌സ് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ റെക്കോഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യയുടെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. യുഎഇയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് വെറും 52 പന്തിൽ ഡബിൾ സെഞ്ചുറി നേടി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറിയെന്ന ലോകറെക്കോഡ് സ്വന്തം പേരിലാക്കി.

വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിൽ യുഎഇ ഉയർത്തിയ 250-8 (50) റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും 14.2 ഓവറിലാണ് ഇന്ത്യ എ മറികടന്നത്.

ഇന്നിംഗിസിന്‍റെ തുടക്കം മുതൽ എതിർ ബൗളർമാരെ നിലംതൊടീക്കാതെ പ്രഹരിച്ച വൈഭവ് 16 പന്തുകളിൽ അർധസെഞ്ചുറി പൂർത്തിയാക്കി. തുടർന്ന് 28-ാം പന്തിൽ സെഞ്ചുറി തികച്ച താരം, ഓസ്‌ട്രേലിയൻ താരം ജെയ്ക്ക് ഫ്രേസർ മക്ഗുർഗ് 2023-ൽ കുറിച്ച 29 പന്തുകളിലെ സെഞ്ചുറിയെന്ന ലോകറെക്കോഡാണ് പഴങ്കഥയാക്കിയത്. ഇതോടെ സാക്കിബുൾ ഗനി (32 പന്ത്), ഇഷാൻ കിഷൻ (33 പന്ത്) എന്നിവരെ പിന്നിലാക്കി ലിസ്റ്റ് എ ക്രിക്കറ്റിൽ വേഗമേറിയ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന ബഹുമതിയും വൈഭവിന് സ്വന്തമായി.

സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടർന്ന താരം 40 പന്തുകളിൽ 150 റൺസ് പിന്നിട്ട് ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരമായി മാറി. പിന്നാലെ 52-ാം പന്തിൽ ചരിത്രപരമായ ഡബിൾ സെഞ്ചുറിയും പൂർത്തിയാക്കി. 53 പന്തിൽ 204 റൺസെടുത്ത് പുറത്താകുമ്പോൾ 28 സിക്‌സറുകളും ഏഴ് ഫോറുകളും വൈഭവിന്‍റെ ബാറ്റിൽനിന്നു പിറന്നിരുന്നു.

Tags : Cricket DoubleCentury Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up