x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്തി​നെ കൈ​വി​ട്ട് ബി​സി​സി​ഐ; ഏ​ക​ദി​ന ടീ​മി​ൽ സ​ഞ്ജു സാം​സ​ൺ തി​രി​ച്ചെ​ത്തു​ന്നു


Published: April 30, 2026 10:32 PM IST | Updated: April 30, 2026 10:32 PM IST

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ 2026ലെ ​മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഏ​ക​ദി​ന ടീ​മി​ൽ നി​ന്ന് ഋ​ഷ​ഭ് പ​ന്തി​നെ ഒ​ഴി​വാ​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പ​ന്തി​ന് പ​ക​ര​ക്കാ​ര​നാ​യി മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ല​ഖ്‌​നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സ് നാ​യ​ക​നാ​യ പ​ന്തി​ന് ഈ ​ഐ​പി​എ​ൽ സീ​സ​ണി​ൽ ഇ​തു​വ​രെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഐ​പി​എ​ൽ 2026ൽ ​ല​ഖ്‌​നൗ ടീ​മി​നെ ന​യി​ക്കു​ന്ന പ​ന്തി​ന് ബാ​റ്റിം​ഗി​ലും ക്യാ​പ്റ്റ​ൻ​സി​യി​ലും തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. 8 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വെ​റും 189 റ​ൺ​സ് മാ​ത്ര​മാ​ണ് പ​ന്ത് നേ​ടി​യ​ത്. ഇ​തോ​ടെ​യാ​ണ് സെ​ല​ക്ട​ർ​മാ​ർ പ​ന്തി​ന് പ​ക​രം സ​ഞ്ജു​വി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന സ​ഞ്ജു സാം​സ​ൺ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലാ​ണു​ള്ള​ത്. ഈ ​സീ​സ​ണി​ൽ ഇ​തി​നോ​ട​കം ര​ണ്ട് സെ​ഞ്ച്വ​റി​ക​ൾ നേ​ടി​യ സ​ഞ്ജു, 8 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 304 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 50-ന് ​മു​ക​ളി​ലാ​ണ് സ​ഞ്ജു​വി​ന്‍റെ ശ​രാ​ശ​രി.

ചീ​ഫ് സെ​ല​ക്ട​ർ അ​ജി​ത് അ​ഗാ​ർ​ക്ക​റും പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റും 2027 ഏ​ക​ദി​ന ലോ​ക​ക​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ടീ​മി​നെ ഒ​രു​ക്കു​ന്ന​ത്. ഈ ​പ്ലാ​നിം​ഗി​ൽ കെ.​എ​ൽ. രാ​ഹു​ൽ ഒ​ന്നാം ന​മ്പ​ർ വി​ക്ക​റ്റ് കീ​പ്പ​റാ​യി തു​ട​രു​മ്പോ​ൾ സ​ഞ്ജു സാം​സ​ൺ ബാ​ക്ക​പ്പ് വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലെ​ത്തും.

ജൂ​ൺ 14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലാ​കും സ​ഞ്ജു​വി​ന്‍റെ മ​ട​ങ്ങി​വ​ര​വ് ഉ​ണ്ടാ​കു​ക എ​ന്നാ​ണ് സൂ​ച​ന. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 56.67 എ​ന്ന മി​ക​ച്ച ശ​രാ​ശ​രി​യു​ള്ള സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ നേ​ര​ത്തെ ത​ന്നെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. പ​ന്തി​നെ ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ സ​ഞ്ജു​വി​ന് ടീ​മി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Tags : Sanju Samson Rishab Pant Latest News

Recent News

Corehub Up