കൊച്ചി: ജപ്പാനിലെ ഒസാക്കയില്‍ നടന്ന ഐബിഎസ്എ ഏഷ്യന്‍ വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീമിന് വെള്ളി മെഡല്‍.
ഒസാക്കയിലെ ഗ്രാന്‍ഡ് ഫ്രണ്ട് ഒസാക്ക ഉമേകിറ്റ പാര്‍ക്ക് ഗ്രൗണ്ടിലാണു ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഏഷ്യയിലെ മുന്‍നിര ടീമുകള്‍ പങ്കെടുത്ത ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരായ ജപ്പാനെതിരേ ഇന്ത്യ 2-0നാണ് പരാജയപ്പെട്ടത്.
ഈ വിജയം ഇന്ത്യന്‍ വനിതാ ബ്ലൈന്‍ഡ് ഫുട്ബോളിന് വലിയ നേട്ടമാണെന്ന് മുഖ്യ പരിശീലകന് സുനില്‍ ജെ. മാത്യു പറഞ്ഞു.
ഈ പ്രകടനം അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ വേള്‍ഡ് കപ്പിലേക്കുള്ള യോഗ്യതാസാധ്യത വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Blind Football India Silver