x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൂം ​​ബൂം ടോ​​പ്...


Published: May 14, 2026 02:00 AM IST | Updated: May 14, 2026 02:05 AM IST

Jespreeth Bumrah

മും​​ബൈ: ഇ​​ന്ത്യ​​ൻ പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ കു​​ന്ത​​മു​​ന​​യാ​​യ ജ​​സ്പ്രീ​​ത് ബും​​റ ഐ​​സി​​സി ടെ​​സ്റ്റ് ബൗ​​ള​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി.

ബൗ​​ള​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ 879 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ബും​​റ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ടാ​​മ​​തു​​ള്ള​​ത് മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് (12) ആ​​ണ്. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 14-ാം സ്ഥാ​​ന​​ത്തും കു​​ൽ​​ദീ​​പ് യാ​​ദ​​വ് 15-ാം സ്ഥാ​​ന​​ത്തു​​മാ​​ണ്.

ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പേ​​സ​​ർ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കും ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സും ര​​ണ്ടും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​പ്പോ​​ൾ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മാ​​റ്റ് ഹെ​​ൻ​​റി മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് കു​​തി​​ച്ചു.

2026ൽ ​​ഇ​​ന്ത്യ ഇ​​തു​​വ​​രെ ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് (wtc) മ​​ത്സ​​ര​​ങ്ങ​​ളൊ​​ന്നും ക​​ളി​​ച്ചി​​ട്ടി​​ല്ലെന്നത് ശ്ര​​ദ്ധി​​ക്കേ​​ണ്ട​​താ​​ണ്. ന​​വം​​ബ​​റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ​​ത്.

യ​​ശ​​സ്വി ജ​​യ്സ്വാ​​ളും (എ​​ട്ട്) ശു​​ഭ്മാ​​ൻ ഗി​​ല്ലും (ഒ​​ന്പ​​ത്) ആ​​ണ് ആ​​ദ്യ പ​​ത്തി​​നു​​ള്ളി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ.

മു​​ൻ ഇം​​ഗ്ല​​ണ്ട് ടെ​​സ്റ്റ് നാ​​യ​​ക​​ൻ ജോ ​​റൂ​​ട്ട് 880 പോ​​യി​​ന്‍റു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി.

Tags : Jasprit Bumrah Indian pace ICC Test

Recent News

Corehub Up