ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിന് തോൽപ്പിച്ചു.
ക്രിസ്റ്റൽ പാലസിന് വേണ്ടി ജീൻ-ഫിലിപെ മറ്റെറ്റയാണ് ഗോളുകൾ നേടിയത്. വില്ല്യം ഒസൂലയാണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ക്രിസ്റ്റൽ പാലസിന് 42 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 13-ാം സ്ഥാനത്താണ് ക്രിസ്റ്റൽ പാലസ്.
Tags : epl football match crystal palace beats newcastle united