x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൈ​​ന്‍ ഷെ​​ര്‍​ഫെ​​യ്ന്‍


Published: February 12, 2026 11:53 PM IST | Updated: February 12, 2026 11:53 PM IST

മും​​ബൈ: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് സി​​യി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​നാ​​യു​​ള്ള പോ​​രാ​​ട്ടം ക​​ടു​​ക്കു​​ന്നു. ര​​ണ്ട് റൗ​​ണ്ട് മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ മു​​ന്‍​ചാ​​മ്പ്യ​​ന്മാ​​രാ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നോ​​ട് 30 റ​​ണ്‍​സ് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ നി​​ല പ​​രു​​ങ്ങ​​ലി​​ലാ​​യി. ഷെ​​ര്‍​ഫെ​​യ്ന്‍ റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ഗ്രൂ​​പ്പി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം നേ​​ടി​​യ​​ത്.

42 പ​​ന്തി​​ല്‍ ഏ​​ഴ് സി​​ക്‌​​സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 76 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഷെ​​ര്‍​ഫെ​​യ്ന്‍ റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. സ്‌​​കോ​​ര്‍: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് 20 ഓ​​വ​​റി​​ല്‍ 196/6. ഇം​​ഗ്ല​​ണ്ട് 19 ഓ​​വ​​റി​​ല്‍ 166.

എ​​ട്ട് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് ഓ​​പ്പ​​ണ​​ര്‍​മാ​​രെ​​യും ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു വി​​ന്‍​ഡീ​​സ് ഇ​​ന്നിം​​ഗ്‌​​സ് കെ​​ട്ടി​​പ്പ​​ടു​​ത്ത​​ത്. ജേ​​സ​​ണ്‍ ഹോ​​ള്‍​ഡ​​ര്‍ (17 പ​​ന്തി​​ല്‍ 33)-റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡ് ആ​​റാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 31 പ​​ന്തി​​ല്‍ 62 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. റോ​​സ്റ്റ​​ണ്‍ ചേ​​സ് (29 പ​​ന്തി​​ല്‍ 34), ഷിം​​റോ​​ണ്‍ ഹെ​​റ്റ്മ​​യ​​ര്‍ (12 പ​​ന്തി​​ല്‍ 23) എ​​ന്നി​​വ​​രും വി​​ന്‍​ഡീ​​സ് ഇ​​ന്നിം​​ഗ്‌​​സി​​ലേ​​ക്കു സം​​ഭാ​​വ​​ന ചെ​​യ്തു.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ടോ​​പ് സ്‌​​കോ​​റ​​ര്‍ സാം ​​ക​​റ​​ന്‍ (30 പ​​ന്തി​​ല്‍ 43 നോ​​ട്ടൗ​​ട്ട്) ആ​​യി​​രു​​ന്നു. ജേ​​ക്ക​​ബ് ബെ​​ഥേ​​ല്‍ (33), ഫി​​ല്‍ സാ​​ള്‍​ട്ട് (30) എ​​ന്നി​​വ​​രും പൊ​​രു​​തി നോ​​ക്കി. വി​​ന്‍​ഡീ​​സി​​ന്‍റെ ഗു​​ഡാ​​കേ​​ഷ് മോ​​ട്ടി മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Tags : Sherfane Rutherford ICC Men's Twenty20 Cricket World Cup West Indies

Recent News

Corehub Up