x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ : അ​​ട്ടി​​മ​​റി തു​​ട​​രു​​ന്നു...


Published: June 2, 2026 03:15 AM IST | Updated: June 2, 2026 03:15 AM IST

പാരിസ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ അ​​ട്ടി​​മ​​റി തു​​ട​​രു​​ന്നു. പു​​രു​​ഷ സിം​​ഗി​​ൾ​​സ് നാ​​ലാം റൗ​​ണ്ടി​​ൽ 15-ാം സീ​​ഡ് കാ​​സ്പ​​ർ റൂ​​ഡി​​നെ 28-ാം സീ​​ഡ് ജാ​​വോ ഫോ​​ൻ​​സെ​​ക്ക അ​​ട്ടി​​മ​​റി​​ച്ചു.

ആ​​ദ്യ ര​​ണ്ട് സെ​​റ്റ് നേ​​ടി ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ത്തി​​യ ജാ​​വോ ഫോ​​ൻ​​സെ​​ക്ക റൂ​​ഡി​​നെ​​തി​​രേ ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ച്ചു. മൂ​​ന്നാം സെ​​റ്റ് റൂ​​ഡ് നേ​​ടി മ​​ത്സ​​ര ദൈ​​ർ​​ഘ്യം നീ​​ട്ടി​​യ​​ത് മാ​​ത്രം മി​​ച്ചം. സ്കോ​​ർ: 7-5, 7-6, 5-7, 6-2.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ 10-ാം സീ​​ഡ് ഫ്ലാ​​വി​​യോ കൊ​​ബോ​​ളി വി​​ജ​​യി​​ച്ചു.
വ​​നി​​താ സിം​​ഗി​​ൾ​​സി​​ലും അ​​ട്ടി​​മ​​റി തു​​ട​​രു​​ന്നു. 19-ാം സീ​​ഡ് മാ​​ഡി​​സ​​ണ്‍ കീ​​സി​​നെ 25-ാം സീ​​ഡ് ഡ​​യാ​​ന ഷ്നാ​​ഡ​​ർ അ​​ട്ടി​​മ​​റി​​ച്ചു. 6-3, 3-6, 0-6 സ്കോ​​റി​​ന് അവസാന സെറ്റില്‍ കീ​​സി​​നെ കാ​​ഴ്ച​​ക്കാ​​രി​​യാ​​ക്കി ഡ​​യാ​​ന വി​​ജ​​യം നേ​​ടു​​ക​​യാ​​യി​​രു​​ന്നു.

28-ാം ​​സീ​​ഡ് അ​​ന​​സ്താ​​സ്യ പൊ​​ട്ട​​പോ​​വ​​യെ 22-ാം സീ​​ഡ് അ​​ന്ന ക​​ലി​​ൻ​​സ്കി​​യ അ​​ട്ടി​​മ​​റി​​ച്ചു. സ്കോ​​ർ: 6-4, 2-6, 7-6. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ മ​​ജ ചൗ​​ലി​​ൻ​​സ്കാ 6-3, 6-2ന് ​​ഡെ​​യ്ൻ പാ​​രി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Tags : French Open upheaval continues

Recent News

Corehub Up