x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആതിഥേയ ആരവം...

ടി​ജൊ മാ​ത്യു
Published: May 8, 2026 01:42 AM IST | Updated: May 8, 2026 01:42 AM IST

ഫിഫ 2026 ലോ​ക​ക​പ്പ് ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ഇ​നി​ 34 ദിനങ്ങളുടെ ദൂ​രം. മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത ആ​വേ​ശ​ത്തി​നാ​ണ് ഇ​ത്ത​വ​ണ​ വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്. 48 ടീ​മു​ക​ൾ, 12 ഗ്രൂ​പ്പു​ക​ൾ, 104 മ​ത്സ​ര​ങ്ങ​ൾ. ക​ണ്ണും മ​ന​സും നി​റ​യെ കാ​ൽ​പ്പ​ന്താ​വേ​ശം. 12 ഗ്രൂ​പ്പു​ക​ളി​ലും കാ​ത്തി​രി​ക്കു​ന്ന​ത് തീ​പാ​റും പോ​രാ​ട്ടം. കു​ഞ്ഞ​ന്മാ​രെ​ന്ന് ക​രു​തി ആ​രെ​യും എ​ഴു​തി​ത്ത​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്ന​ർ​ഥം. ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ബോ​ക്സ് ടു ​ബോ​ക്സ് ഓ​ടി ഓ​രോ ടീ​മു​ക​ളെ തൊ​ട്ടു​വ​രാം.

എ ​ഗ്രൂ​പ്പ്: മെ​ക്സി​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ചെ​ക്ക് റി​പ്പ​ബ്ലി​ക്.

മെക്സിക്കോ

ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ത​ന്നെ​യാ​ണ് ഈ ​ഗ്രൂ​പ്പി​ലെ ശ​ക്ത​ർ. ഫി​ഫ റാ​ങ്കിം​ഗി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് മെ​ക്സി​ക്കോ. സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​ന്‍റെ മേ​ൽ​ക്കൈ ‘എ​ൽ ട്രി' ​സം​ഘ​ത്തി​നു​ണ്ടാ​വും. ഗോ​ൾ​പോ​സ്റ്റി​നു കീ​ഴി​ൽ കൈ​ക​ൾ വി​രി​ച്ചു​നി​ൽ​ക്കു​ന്ന ഗി​ല്ലെ​ർ​മോ "മെ​മ്മോ’ ഒ​ച്ചോ​വയെ​ന്ന കു​റി​യ മ​നു​ഷ്യ​ൻ ത​ന്നെ​യാ​വും ഇ​ത്ത​വ​ണ​ത്തെ​യും മെ​ക്സി​ക്കോ​യു​ടെ പോ​സ്റ്റ​ർ ബോ​യ്. മെ​ക്സി​ക്ക​ൻ സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ ആ​റ് ലോ​ക​ക​പ്പ് എ​ഡി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഗോ​ൾ​കീ​പ്പ​ർ എ​ന്ന ച​രി​ത്ര​മാ​ണ് ഒ​ച്ചോ​വ​യി​ലൂ​ടെ പി​റ​ക്കു​ക. ഫു​ൾ​ഹാ​മി​ന്‍റെ റൗ​ൾ ഹി​മി​നെ​സും വെ​സ്റ്റ്‌​ഹാ​മി​നായി ക​ളി​ക്കു​ന്ന എ​ഡ്‌​സ​ൺ അ​ൽ​വാ​രെ​സും മെ​ക്സി​ക്ക​ൻ നി​ര​യി​ൽ ശ്ര​ദ്ധേ​യ​രാ​ണ്.

ദക്ഷിണകൊറിയ

ദ​ക്ഷി​ണകൊ​റി​യ​യെ​യും എ​ഴു​തി​ത്ത​ള്ളാ​ൻ ക​ഴി​യി​ല്ല. ഏ​ഷ്യ​ൻ വ​ൻ​ക​ര​യി​ലെ ശ​ക്ത​ർ, അ​വ​രു​ടെ ദി​വ​സ​ത്തി​ൽ ഏ​ത് ടീ​മി​നെ​യും വി​റ​പ്പി​ക്കാ​ൻ കെ​ൽ​പ്പു​ള്ള​വ​ർ.11 ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ഏ​ഷ്യ​ൻ ക​ടു​വ​ക​ൾ 2002ൽ ​സെ​മി​ഫൈ​ന​ൽ​വ​രെ​യെ​ത്തി. അ​വ​സാ​ന നാ​ലി​ലെ​ത്തു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ ടീ​മെ​ന്ന ച​രി​ത്രം അ​ത്ത​വ​ണ അ​വ​ർ പോ​സ്റ്റി​ലാ​ക്കി. ക്യാ​പ്റ്റ​ൻ സ​ൺ ഹ്യൂങ് മി​ന്നാ​ണ് ഏ​ഷ്യ​ൻ ടൈ​ഗേ​ഴ്സി​ന്‍റെ ഹൈ​ലൈ​റ്റ്. എം​എ​ൽ​എ​സി​ൽ ലോ​സ് ആ​ഞ്ച​ല​സ് എ​ഫ്സി​യു​ടെ താ​ര​മാ​ണ്. ബ​യേ​ണി​ന്‍റെ സെ​ന്‍റ​ർ ബാ​ക് കിം ​മി​ൻ, പി​എ​സ്ജി​യു​ടെ മ​ധ്യ​നി​ര​താ​രം ലീ ​കാം​ഗ് എ​ന്നി​വ​രും ദ​ക്ഷി​ണ കൊ​റി​യ​ൻ കു​ന്ത​മു​ന​ക​ളാ​ണ്.

ദക്ഷിണാഫ്രിക്ക

യോ​ഗ്യ​താ റൗ​ണ്ടി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ നൈ​ജീ​രി​യ​യെ വ​രെ ത​ക​ർ​ത്താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. ആ​ഫ്രി​ക്ക​യി​ലെ ഇ​ക്കൊ​ല്ല​ത്തെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റൊ​ൺ​വെ​ൻ വി​ല്യം​സാ​ണ് ആ​ഫ്രി​ക്ക​ൻ ബോ​യ്​സി​ന്‍റെ ആ​ത്മ​വി​ശ്വാ​സം. പ​രി​ശീ​ല​ക​ൻ ഹ്യ‍ൂ​ഗോ ബ്രൂ​സി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ഇ​ത്ത​വ​ണ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മു​മ്പ് മൂ​ന്നു​ത​വ​ണ ലോ​ക​ക​പ്പി​നെ​ത്തി​യ​പ്പോ​ഴും ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​നാ​യി​ല്ല.

ചെക് റിപ്പബ്ലിക്

ചെ​ക്കോ​സ്ലോ​വാ​ക്യ​യാ​യി​രു​ന്ന​പ്പോ​ൾ ചെ​ക് ടീം ​ലോ​ക​ക​പ്പി​ലെ ക​രു​ത്ത​രാ​യി​രു​ന്നു. എ​ട്ട് ലോ​ക​ക​പ്പി​ൽ ക​ളി​ച്ച യൂ​റോ​പ്പി​ന്‍റെ അ​ക്കാ​ല​ത്തെ പ​ട​ക്കു​തി​ര​ക​ൾ. ര​ണ്ട് ത​വ​ണ റ​ണ്ണേ​ഴ്സ് അ​പ്പാ​യി​ട്ടു​ണ്ട്. പോ​യ​കാ​ല​ത്തി​ന്‍റെ നി​ഴ​ൽ​പോ​ലു​മ​ല്ലെ​ങ്കി​ലും നീ​ണ്ട 20 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ലോ​ക​ക​പ്പി​ലേ​ക്ക് എ​ൻ​ട്രി നേ​ടി​യി​രി​ക്കു​ക​യാ​ണ്. പ്ലേ ​ഓ​ഫി​ൽ ഡെ​ന്മാ​ർ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. മി​റോ​സ്ലാ​വ് കൗ​ബെ​കാ​ണ് പ​രി​ശീ​ല​ക​ൻ. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​ദ്ദേ​ഹം ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്. വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​ന്‍റെ മ​ധ്യ​നി​ര​താ​രം തോ​മ​സ് സൗ​ചെ​ക്, വോൾവർഹാം​ട​ൺ വാ​ണ്ട​റേഴ്​സ് പ്ര​തി​രോ​ധ​താ​രം ലാ​ഡി​സ്ലാ​വ് ക്രേ​ചി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ.

Tags : World Cup Football Fifa

Recent News

Corehub Up