x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​​എ​​സ്ഇ​​ബി ഫൈ​​ന​​ലി​​ല്‍


Published: April 11, 2026 12:44 AM IST | Updated: April 11, 2026 12:44 AM IST

കോ​​ഴി​​ക്കോ​​ട്: ഫി​​യ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കെ​​എ​​സ്ഇ​​ബി വ​​നി​​ത​​ക​​ള്‍ ഫൈ​​ന​​ലി​​ല്‍.

കെ​​എ​​സ്ഇ​​ബി ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഐ​​സി​​എ​​ഫ് ചെ​​ന്നൈ​​യെ 99-27നു ​​ത​​ക​​ര്‍​ത്താ​​ണ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ജേ​​താ​​ക്ക​​ള്‍​ക്കു​​വേ​​ണ്ടി പി.​​എ​​സ്. ജെ​​സ്‌​ലി 17​ഉം ​സ്വ​​പ്ന മെ​​റി​​ന്‍ ജി​​ജു 15ഉം ​​പോ​​യി​​ന്‍റ് നേ​​ടി.

കെ​എ​സ്ഇ​ബി വ​നി​ത​ക​ള്‍ തോ​ല്‍​വി അ​റി​യാ​തെ​യാ​ണ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. സൗ​​ത്ത് സെ​​ന്‍​ട്ര​​ല്‍ റെ​​യി​​ല്‍​വേ സെ​​ക്ക​​ന്ദരാ​​ബാ​​ദ് ഈ​​സ്റ്റ് റെ​​യി​​ല്‍​വേ കോ​​ല്‍​ക്ക​​ത്ത​​യെ തോ​​ല്‍​പ്പി​​ച്ചു; 84-73. ഐ​​സി​​എ​​ഫ് ചെ​​ന്നൈ x സൗ​​ത്ത് സെ​​ന്‍​ട്ര​​ല്‍ റെ​​യി​​ല്‍​വേ​​യും പോ​​രാ​​ട്ട വി​​ജ​​യി​​ക​​ളാ​​ണ് ഫൈ​​ന​​ലി​​ല്‍ കെ​​എ​​സ്ഇ​​ബി​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

Tags : KSEB final KSEB Womens Basketball

Recent News

Corehub Up