x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് കാ​​ര്യ​​വ​​ട്ട​​ത്ത്


Published: March 27, 2026 01:42 AM IST | Updated: March 27, 2026 01:42 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം:​​ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ഏ​​ക​​ദി​​ന മ​​ത്സ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ട​​ത്ത്.

2026-27 രാ​​ജ്യാ​​ന്ത​​ര ഹോം ​​സീ​​സ​​ണി​​ന്‍റെ ഭാ​​ഗ​​മാ​​യി ബി​​സി​​സി​​ഐ പു​​റ​​ത്തു​​വി​​ട്ട മ​​ത്സ​​ര​​ക്ര​​മം അ​​നു​​സ​​രി​​ച്ച് സെ​​പ്റ്റം​​ബ​​ര്‍ 27നാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തെ ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് പോ​​രാ​​ട്ടം. പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്ന് ഏ​​ക​​ദി​​നും അ​​ഞ്ച് ട്വ​​ന്‍റി-20​​യു​​മാ​​ണു​​ള്ള​​ത്.

മൂ​​ന്നു വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തേ​​ക്ക് ഏ​​ക​​ദി​​ന മ​​ത്സ​​രം എ​​ത്തു​​ന്ന​​ത്. 2023 ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി കാ​​ര്യ​​വ​​ട്ടം രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​നു വേ​​ദി​​യാ​​യ​​ത്.

ബോ​​ര്‍​ഡ​​ര്‍ ഗാ​​വ​​സ്‌​​ക​​ര്‍

ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ബോ​​ര്‍​ഡ​​ര്‍-​​ഗാ​​വ​​സ്‌​​ക​​ര്‍ ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 2027 ജ​​നു​​വ​​രി 21ന് ​​ആ​​രം​​ഭി​​ക്കും.

നാ​​ഗ്പു​​രി​​ലാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഫെ​​ബ്രു​​വ​​രി 27ന് ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ന​​ട​​ക്കും. ചെ​​ന്നൈ, ഗോ​​ഹ​​ട്ടി, റാ​​ഞ്ചി എ​​ന്നി​​വ​​യാ​​ണ് മ​​റ്റു വേ​​ദി​​ക​​ള്‍.

Tags : India West Indies ODI Cricket Match karyavattom

Recent News

Corehub Up