x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎല്‍ 2026: ആദ്യജയം ആര്‍സിബിക്ക്‌


Published: March 29, 2026 01:34 AM IST | Updated: March 29, 2026 01:34 AM IST

ബം​ഗ​ളൂ​രു: ആ​​ർ​​സി​​ബി അ​​നാ​​യാ​​സം... ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് 19-ാം സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന് ആ​​റ് വി​​ക്ക​​റ്റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം.

ആ​​രാ​​ധ​​ക മ​​നം ക​​വ​​ർ​​ന്ന തു​​ട​​ക്ക​​മാ​​യി​​രു​​ന്നു എം ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് ക്യാ​​പ്റ്റ​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ൽ 201 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

കൂ​​റ്റ​​ന​​ടി​​ക്കി​​ട​​യി​​ലും ആ​​ർ​​സി​​ബി​​യു​​ടെ അ​​ര​​ങ്ങേ​​റ്റ താ​​രം ജേ​​ക്ക​​ബ് ഡ​​ഫി 22 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് നേ​​ടി തി​​ള​​ങ്ങി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ലി​​ന്‍റെ​​യും വി​​രാ​​ട് കോ​ഹ്‌​ലിയു​​ടെ​​യും ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ആ​​ർ​​സി​​ബി 15.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ അ​​നാ​​യാ​​സ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

► കിം​​ഗ് പൂ​​രം

202 എ​​ന്ന കൂ​​റ്റ​​ൻ വി​​ജ​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റു വീ​​ശി​​യ ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ആ​​ദ്യ വി​​ക്ക​​റ്റ് സ്കോ​​ർ ഒ​​ന്പ​​തി​​ൽ വീ​​ണു. ഫി​​ൽ സോ​​ൾ​​ട്ട് (1) മ​​ട​​ങ്ങി. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ൽ (26 പ​​ന്തി​​ൽ 61 റ​​ണ്‍​സ്), വി​​രാ​​ട് കോ​ഹ്‌​ലിക്കൊ​​പ്പം (38 പ​​ന്തി​​ൽ 69 റ​​ണ്‍​സ്) ത​​ക​​ർ​​ത്ത​​ടി​​ച്ച​​തോ​​ടെ സ​​ണ്‍​റൈ​​സേ​​ഴ്സ് ക​​ളി കൈ​​വി​​ട്ടു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സ്കോ​​ർ 8.4 ഓ​​വ​​റി​​ൽ 110 റ​​ണ്‍​സി​​ലെ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ ര​​ജ​​ത് പാ​​ട്ടീ​​ദാ​​റും (12 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) ആ​​ഞ്ഞ​​ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​ക്കി​​യെ​​ങ്കി​​ലും ബം​​ഗ​​ളൂ​​രു ജ​​യം അ​​ടു​​ത്തെ​​ത്തി​​യി​​രു​​ന്നു.

ജി​​തേ​​ഷ് ശ​​ർ​​മ (0) നി​​രാ​​ശ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ടിം ​​ഡേ​​വി​​ഡ് (10) കോ​ഹ്‌​ലിക്കൊ​​പ്പം വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ചു. സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ആ​​ർ​​ക്കും ഭേ​​ദ​​പ്പെ​​ട്ട ബൗ​​ളിം​​ഗ് പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി​​ല്ല. ഡേ​​വി​​ഡ് പെ​​യ്ൻ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​പ്പോ​​ൾ ജ​​യ​​ദേ​​വ് ഉ​​ന​​ത്ക​​ത്തും ഹ​​ർ​​ഷ് ദു​​ബെ​​യും ഓ​​രോ വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

► ഇ​​ഷാ​​ൻ കൊ​​ടു​​ങ്കാ​​റ്റ്

എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഹൈ​​ദ​​രാ​​ബാ​​ദ് നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 201 റ​​ണ്‍​സെ​​ടു​​ത്തു. നാ​​യ​​ക​​ൻ ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും (38 പ​​ന്തി​​ൽ നി​​ന്ന് 80 റ​​ണ്‍​സ്) അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ അ​​നി​​കേ​​ത് വ​​ർ​​മ (18 പ​​ന്തി​​ൽ 43 റ​​ണ്‍​സ്) ന​​ട​​ത്തി​​യ വെ​​ടി​​ക്കെ​​ട്ടു​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ ഇ​​രു​​നൂ​​റ് ക​​ട​​ത്തി​​യ​​ത്.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും (7) ട്രാ​​വി​​സ് ഹെ​​ഡും (11) നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ര​​ണ്ടാം ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്തി​​ലും അ​​വ​​സാ​​ന പ​​ന്തി​​ലു​​മാ​​യി ഓ​​പ്പ​​ണ​​ർ​​മാ​​രെ ജേ​​ക്ക​​ബ് ഡ​​ഫി പു​​റ​​ത്താ​​ക്കി. നാ​​ലാം ഓ​​വ​​റി​​ൽ നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഢി​​യെ (1) പു​​റ​​ത്താ​​ക്കി കി​​വീ​​സ് പേ​​സ​​ർ ഐ​​പി​​എ​​ല്ലി​​ലേ​​ക്കു​​ള്ള അ​​ര​​ങ്ങേ​​റ്റം ആ​​ഘോ​​ഷി​​ച്ചു.

29-3ലേ​​ക്ക് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ഹൈ​​ദ​​രാ​​ബാ​​ദി​​നെ ഇ​​ഷാ​​ൻ കി​​ഷ​​നും ഹെ​​ൻ​​റി​​ച്ച് ക്ലാ​​സ​​നും (31) 97 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ ക​​ര​​ക​​യ​​റ്റി.

ആ​​ർ​​സി​​ബി​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം ക​​ളി​​ച്ച ജേ​​ക്ക​​ബ് ഡ​​ഫി നാ​​ല് ഓ​​വ​​റി​​ൽ 22 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി. റൊ​​മാ​​രി​​യോ ഷെ​​പ്പേ​​ർ​​ഡും മൂ​​ന്ന് വി​​ക്ക​​റ്റെ​​ടു​​ത്ത​​പ്പോ​​ൾ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, അ​​ഭി​​ന​​ന്ദ​​ൻ സിം​​ഗ്, സു​​യാ​​ഷ് ശ​​ർ​​മ എ​​ന്നി​​വ​​ർ ഓ​​രോ വി​​ക്ക​​റ്റ് വീ​​ത​​വും നേ​​ടി.

ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് കോ​ല്‍​ക്ക​ത്ത നൈ​റ്റ റൈ​ഡേ​ഴ്‌​സി​നെ നേ​രി​ടും.

കോഹ്‌ലിക്ക്‌ അ​​പൂ​​ർ​​വ നേ​​ട്ടം

ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ ഗ്രൗ​​ണ്ടി​​ലി​​റ​​ങ്ങി​​യ​​തോ​​ടെ ഐ​​പി​​എ​​ല്ലി​​ലെ 19 സീ​​സ​​ണു​​ക​​ളി​​ലും ക​​ളി​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന അ​​പൂ​​ർ​​വ്വ നേ​​ട്ടം വി​രാ​ട് കോ​ഹ്‌​ലി സ്വ​​ന്ത​​മാ​​ക്കി.

2008 ഏ​​പ്രി​​ൽ 18ന് ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രേ ആ​​ർ​​സി​​ബി​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച കോ​ഹ്‌​ലി ഇ​​ന്നും അ​​തേ ടീ​​മി​​നാ​​യാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 19 വ​​ർ​​ഷ​​മാ​​യി ഒ​​രേ ടീ​​മി​​നാ​​യി ക​​ളി​​ക്കു​​ന്ന ഏ​​ക താ​​ര​​വും കോ​ഹ്‌​ലിയാ​​ണ്.

K-Rail Survey

കു​​ഞ്ഞു നാ​​യ​​ക​​ൻ ഇ​​ഷാ​​ൻ

സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ ന​​യി​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​നാ​​യി യു​​വ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ ഇ​​ഷാ​​ൻ കി​​ഷ​​ൻ.

ഇ​​ന്ന​​ലെ ബം​​ഗ​​ളൂ​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ടീ​​മി​​നെ ന​​യി​​ക്കു​​ന്പോ​​ൾ ഇ​​ഷാ​​ൻ കി​​ഷ​​ന് 27 വ​​യ​​സും 253 ദി​​വ​​സ​​വു​​മാ​​ണ് പ്രാ​​യം.

ഫ്രാ​​ഞ്ചൈ​​സി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ര​​ണ്ടാ​​മ​​ത്തെ ക്യാ​​പ്റ്റ​​ൻ കൂ​​ടി​​യാ​​ണ് ഇ​​ഷാ​​ൻ. സ്ഥി​​രം നാ​​യ​​ക​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സ് പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് പി​​ൻ​​മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ഷാ​​ൻ കി​​ഷ​​ൻ നാ​​യ​​ക​​നാ​​യ​​ത്. 2018ൽ 27 ​​വ​​യ​​സും 244 ദി​​വ​​സ​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ൾ ടീ​​മി​​നെ ന​​യി​​ച്ച ന്യൂ​​സി​​ല​​ൻ​​ഡ് താ​​രം കെ​​യ്ൻ വി​​ല്യം​​സ​​ണാ​​ണ് ഈ ​​പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്.

ശി​​ഖ​​ർ ധ​​വാ​​ൻ, മ​​നീ​​ഷ് പാ​​ണ്ഡെ, ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് ഇ​​തി​​നു​​മു​​ന്പ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ ന​​യി​​ച്ചി​​ട്ടു​​ള്ള ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ.

Tags : IPL 2026 first win RCB T20 cricket sunrisers hyderabad

Recent News

Corehub Up