ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് തകർപ്പൻ ജയം. ഇന്ന് നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ചൈനയുടെ ഷീ യൂക്കിയെ തോൽപ്പിച്ചു.
മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. ആദ്യ ഗെയിം ലക്ഷ്യ നേടിയപ്പോൾ രണ്ടാം ഗെയിമിൽ ചൈനീസ് താരമാണ് വിജയിച്ചത്. എന്നാൽ മൂന്നാം ഗെയിം സ്വന്തമാക്കിയ ലക്ഷ്യ മത്സരത്തിൽ വിജയിക്കുകയായിരുന്നു. സ്കോർ: 23-21, 19-21, 21-17.
68 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ബിർമിംഗ്ഹാമിലെ യൂട്ടിലിറ്റ അരേനയായിരുന്നു മത്സരവേദി.
Tags : all england open badminton lakshya sen beats shi yuqi