മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍നിന്ന് ക്രൊയേഷ്യന്‍ സൂപ്പര്‍ ഫുട്ബോളര് ലൂക്ക മോഡ്രിച്ച് ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ എസി മിലാനിലേക്ക്. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫിഫ 2025 ക്ലബ് ലോകകപ്പിനുശേഷം മോഡ്രിച്ച് മിലാനില്‍ ചേക്കേറുമെന്നാണ് വിവരം. മിലാന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറാണ് മോഡ്രിച്ച് എത്തുന്ന വിവരം പങ്കുവച്ചത്.
മിലാനുമായി ഒരുവര്‍ഷ കരാറിലായിരിക്കും 39കാരനായ മോഡ്രിച്ച് ഒപ്പുവയ്ക്കുക. കരാര്‍ നീട്ടാനുള്ള സാഹചര്യവുമുണ്ട്. സീസണില്‍ 3.5 മില്യണ്‍ യൂറോ (34.97 കോടി രൂപ) ആയിരിക്കും മോഡ്രിച്ചിന്റെ പ്രതിഫലമെന്നാണ് സൂചന.
Tags : Luka Modric AC Milan Club World Cup