ജംഷഡ്പുർ: ഐഎസ്എല്ലിലെ മുംബൈ സിറ്റി-ജംഷഡ്പുർ എഫ്സി മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മുംബൈ സിറ്റിക്ക് വേണ്ടി ബ്രാണ്ടൻ ഫെർണാണ്ടസ് ആണ് ഗോൾ നേടിയത്. സാർതക്ക് ഗൊലൂയ് ആണ് ജംഷഡ്പുരിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ മുംബൈ സിറ്റിക്ക് 18 പോയിന്റും ജംഷകഡ്പുർ എഫ്സിക്ക് 15 പോയിന്റുമായി. ലീഗ് ടേബിളിൽ നിലവിൽ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും ജംഷഡ്പുർ രണ്ടാമതുമാണുള്ളത്.
Tags : isl football match mumbai city jamshedpur fc