ഹുബള്ളി: കാഴ്ചപരിമിതരുടെ ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റായ നാഗേഷ് ട്രോഫിയുടെ എട്ടാം പതിപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ രണ്ടാം ജയം.
ഗ്രൂപ്പ് സിയിലെ രണ്ടാമത്തെ മത്സരത്തില്‍ കേരളം ഒമ്പത് വിക്കറ്റിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 16 ഓവറില്‍ 109 റണ്‍സിനു പുറത്ത്. കേരളം 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് വിജയിച്ചു.
Tags : Nagesh Trophy cricket Kerala vs Maharashtra