x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​​ല്‍​വി അ​​റി​​യാ​​തെ പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്


Published: April 12, 2026 01:56 AM IST | Updated: April 12, 2026 01:56 AM IST

ച​​ണ്ഡി​​ഗ​​ഡ്: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം സീ​​സ​​ണി​​ല്‍ തോ​​ല്‍​വി അ​​റി​​യാ​​തെ പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്. സീ​​സ​​ണി​​ലെ നാ​​ലാം മ​​ത്സ​​ര​​ത്തി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ ശ്രേ​​യ​​സ് അ​​യ്യ​​റും (69 നോ​​ട്ടൗ​​ട്ട്) സം​​ഘ​​വും പ​​ഞ്ചാ​​ബി സ്റ്റൈ​​ലി​​ല്‍ തോ​​ല്‍​പ്പി​​ച്ചു.

220 പി​​ന്തു​​ട​​ര്‍​ന്ന പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്, ഏ​​ഴ് പ​​ന്ത് ബാ​​ക്കി​​വ​​ച്ച് ആ​​റ് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് മാ​​ത്ര​​മാ​​ണ് 2026 സീ​​സ​​ണി​​ല്‍ ഇ​​തു​​വ​​രെ തോ​​ല്‍​വി അ​​റി​​യാ​​ത്ത മ​​റ്റൊ​​രു ടീം.

​​റ​​ണ്‍ അ​​ഭി​​ഷേ​​കം

ടോ​​സ് നേ​​ടി​​യ പ​​ഞ്ചാ​​ബ് ക്യാ​​പ്റ്റ​​ന്‍ ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യും ട്രാ​​വി​​സ് ഹെ​​ഡും ചേ​​ര്‍​ന്ന് ആ​​ദ്യ വി​​ക്ക​​റ്റി​​ല്‍ ക​​ട​​ന്നാ​​ക്ര​​മ​​ണം ന​​ട​​ത്തി. എ​​ട്ട് ഓ​​വ​​റി​​ല്‍ 120 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ ശേ​​ഷ​​മാ​​ണ് അ​​ഭി​​ഷേ​​ക്-​​ട്രാ​​വി​​സ് ഹെ​​ഡ് സ​​ഖ്യം പി​​രി​​ഞ്ഞ​​ത്.

ബാ​​റ്റിം​​ഗ് പ​​വ​​ര്‍​പ്ലേ​​യി​​ല്‍ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് നേ​​ടി​​യ​​ത് 105 റ​​ണ്‍​സ്. എ​​ന്നാ​​ല്‍, ഒ​​മ്പ​​താം ഓ​​വ​​റി​​ല്‍ ട്രാ​​വി​​സ് ഹെ​​ഡി​​നെ​​യും (23 പ​​ന്തി​​ല്‍ 38) അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യെ​​യും (28 പ​​ന്തി​​ല്‍ 74) ശ​​ശാ​​ങ്ക് സിം​​ഗ് പു​​റ​​ത്താ​​ക്കി. എ​​ട്ട് സി​​ക്‌​​സും അ​​ഞ്ച് ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു അ​​ഭി​​ഷേ​​കി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട്.

ഹെ​​ന്‍ റി​​ച്ച് ക്ലാ​​സ​​ന്‍ (33 പ​​ന്തി​​ല്‍ 39), ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ (17 പ​​ന്തി​​ല്‍ 27), അ​​നി​​കേ​​ത് ശ​​ര്‍​മ (9 പ​​ന്തി​​ല്‍ 18) എ​​ന്നി​​വ​​രും ചേ​​ര്‍​ന്ന​​തോ​​ടെ ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ സ്‌​​കോ​​ര്‍ 20 ഓ​​വ​​റി​​ല്‍ 219/6.

അ​​ടി​​ക്കു തി​​രി​​ച്ച​​ടി

220 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ് വി​​ട്ടു​​കൊ​​ടു​​ക്കാ​​ന്‍ ത​​യാ​​റ​​ല്ലാ​​യി​​രു​​ന്നു. പ​​ഞ്ചാ​​ബി​​ന്‍റെ ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ പ്രി​​യാ​​ന്‍​ഷ് ആ​​ര്യ​​യും പ്ര​​ഭ്‌​​സി​​മ്ര​​ന്‍ സിം​​ഗും ആ​​ദ്യവി​​ക്ക​​റ്റി​​ല്‍ 99 റ​​ണ്‍​സ് എ​​ടു​​ത്തു. 20 പ​​ന്തി​​ല്‍ അ​​ഞ്ച് സി​​ക്‌​​സും ഫോ​​റും അ​​ട​​ക്കം 57 റ​​ണ്‍​സ് നേ​​ടി​​യ പ്രി​​യാ​​ന്‍​ഷ് ആ​​ര്യ​​യാ​​ണ് ആ​​ദ്യം മ​​ട​​ങ്ങി​​യ​​ത്.

ശി​​വാം​​ഗ് കു​​മാ​​റി​​നാ​​യി​​രു​​ന്നു വി​​ക്ക​​റ്റ്. 25 പ​​ന്തി​​ല്‍ നാ​​ല് വീ​​തം സി​​ക്‌​​സും ഫോ​​റും അ​​ടി​​ച്ച പ്ര​​ഭ്‌​​സി​​മ്ര​​ന്‍ സിം​​ഗ് 51 റ​​ണ്‍​സു​​മാ​​യും ശി​​വാം​​ഗ് കു​​മാ​​റി​​നു മു​​ന്നി​​ല്‍ കീ​​ഴ​​ട​​ങ്ങി. കൂ​​പ്പ​​ര്‍ ക​​നോ​​ലി​​ക്കു (12 പ​​ന്തി​​ല്‍ 11) കാ​​ര്യ​​മാ​​യ ച​​ല​​നം സൃ​​ഷ്ടി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും ക്യാ​​പ്റ്റ​​ന്‍ ശ്രേ​​യ​​സ് അ​​യ്യ​​ര്‍ പ്ര​​ത്യാ​​ക്ര​​മ​​ണം ഏ​​റ്റെ​​ടു​​ത്തു.

33 പ​​ന്തി​​ല്‍ അ​​ഞ്ച് വീ​​തം സി​​ക്‌​​സും ഫോ​​റും അ​​ടി​​ച്ച ശ്രേ​​യ​​സ് അ​​യ്യ​​ര്‍ 69 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന് ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ശ​​ശാ​​ങ്ക് സിം​​ഗും (9 പ​​ന്തി​​ല്‍ 16) പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ശ്രേ​​യ​​സ് അയ്യറാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്.

Tags : Punjab Kings unbeaten IPL T20 Cricket

Recent News

Corehub Up