റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയ മത്സരത്തില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു ജയം.
എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ട് ക്വാര്‍ട്ടറില്‍ യുഎഇ ക്ലബ്ബായ അല്‍ വാസല്‍ എഫ്സിക്ക് എതിരേയായിരുന്നു അല്‍ നസറിന്റെ ഏകപക്ഷീയ ജയം, 4-0. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്.
ഇനിഗൊ മാര്‍ട്ടിനെസ് (24), അബ്ദുള്ള അല്‍ അംറി (26), സാദിയൊ മാനെ (80) എന്നിവരും അല്‍ നസറിനായി വല കുലുക്കി. സെമിയില്‍ അല്‍ അഹ്ലിയാണ് അല്‍ നസറിന്റെ എതിരാളി.
Tags : Saudi Pro League Al Nasr FC Cristiano Ronaldo