x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുംബൈയ്‌ക്കെതിരെ അവസാന പന്തില്‍ ബംഗളൂരുവിന് ത്രസിപ്പിക്കുന്ന ജയം


Published: May 11, 2026 12:13 AM IST | Updated: May 11, 2026 12:13 AM IST

റായ്പുര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ബംഗളൂരുവിന്‍റെ ജയം. സ്‌കോര്‍: മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166. ബംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167.

ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗളൂരുവിനെ വിജയത്തിലെത്തിച്ചത്. 46 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 73 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ അടിച്ചുകൂട്ടിയത്. ജേക്കബ് ബെഥേല്‍ 27 റണ്‍സും ജിതേഷ് ശര്‍മ 18 റണ്‍സും ദേവദത്ത് പടിക്കല്‍ 12 റണ്‍സും നേടി. മറ്റാരും രണ്ടക്കം കടന്നില്ല.

മുംബൈയ്ക്കായി കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാര്‍ രണ്ട് വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് 166ല്‍ എത്തിയത്. 42 പന്തില്‍ 57 റണ്‍സാണ് തിലക് അടിച്ചെടുത്തത്. നമാന്‍ ധീര്‍ 32 പന്തില്‍ 47 റണ്‍സും നേടി. രോഹിത് ശര്‍മ 22 റണ്‍സ് നേടിയപ്പോള്‍ വില്‍ ജാക്‌സ് പത്തും രാജ് ബാവ 16 റണ്‍സും നേടി. മറ്റാരും രണ്ടക്കം കടന്നില്ല.

ബംഗളൂരുവിനായി ഭൂവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

Tags : Royal Challengers Bengaluru Mumbai Indians ipl

Recent News

Corehub Up