മുംബൈ: കൗമാര താരം വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ഗ്രെയിം സ്മിത്ത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബുംറയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
സ്മിത്ത് വൈഭവിനെ യഥാര്‍ത്ഥ സൂപ്പര്‍താരം എന്നാണ് വിശേഷിപ്പിച്ചത്. തന്റെ ബ്ലോഗിലൂടെയാണ് സ്മിത്ത് താരത്തെ പ്രശംസിച്ചത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും പോലുള്ള സീനിയര്‍ താരങ്ങളുടെ പ്രകടനം കാണുന്നത് എപ്പോഴും താല്‍പ്പര്യമുള്ള കാര്യമാണ്.
എന്നാല്‍ ഈ സീസണിന്റെ ആദ്യ ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ട താരം രാജസ്ഥാന് റോയല്‍സിന്റെ വൈഭവ് സൂര്യവംശിയാണ്. ആദ്യ പന്ത് മുതല്‍ പവര്‍ ഹിറ്റിംഗ് നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. ഈ ടൂര്‍ണമെന്റ് കഴിയുമ്പോഴേക്ക് അവന് ഒരു വലിയ സൂപ്പര്‍താരമായി മാറുമെന്നും സ്മിത്ത് പറഞ്ഞു.
Tags : ipl Vaibhav Suryavanshi Graeme Smith South Africa