കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിൽ ടോസ് നേടിയ ശ്രീലങ്ക പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. പല്ലേക്കല്ലെ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് മത്സരം ആരംഭിക്കും.
ശ്രീലങ്കയെ മികച്ച മാർജിനിൽ തോൽപ്പിച്ചാൽ ന്യൂസീലൻഡിനെ പിൻതള്ളി പാക്കിസ്ഥാന് സെമിയിലെത്താം. ശ്രീലങ്കയെ 64 റൺസിനെങ്കിലും തോൽപിച്ചാൽ മാത്രമെ നെറ്റ്റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കിവീസിനെ പിന്തള്ളി അവസാന നാലിലെത്താൻ പാക് പടയ്ക്ക് കഴിയൂ.
ടീം ശ്രീലങ്ക : പത്തും നിസങ്ക, കമിൽ മിഷാര (വിക്കറ്റ് കീപ്പർ), ചരിത് അസലങ്ക, പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക (ക്യാപ്റ്റൻ), ജനിത് ലിയാനഗെ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.
ടീം പാക്കിസ്ഥാൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഖവാജ നഫായ്, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.
Tags : t20 world cup srilanka pakistan toss