സ്കോട്ലന്ഡ്: ഹാംപ്ഡൻ പാർക്കിൽ നടന്ന ലോകകപ്പിന് മുന്പുള്ള സൗഹൃദ മത്സരത്തിൽ സ്കോട്ലഡിനെ 1-0ന് തകർത്ത് ജപ്പാൻ.
തുടർച്ചയായ എട്ടാം ലോകകപ്പ് പ്രവേശനത്തിനുള്ള സന്നാഹ മത്സരത്തിൽ സ്കോട്ലൻഡിനെതിരേ സമുറായി ബ്ലൂ രണ്ടാം പകുതിയിൽ ആധിപത്യം സ്ഥാപിച്ചു. പകരക്കാരനായിറങ്ങിയ ജുനിയ ഇറ്റോ 84-ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ജപ്പാൻ ജയമുറപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ജപ്പാൻ ഇംഗ്ലണ്ടിനെ നേരിടും.
മറ്റൊരു മത്സരത്തിൽ യുഎസ്എയെ രണ്ടിനെതിരേ അഞ്ച് ഗോളുകൾക്ക് ബെൽജിയം തകർത്തു. സെനഗൽ 2-0ന് പെറുവിനെ പരാജയപ്പെടുത്തിയപ്പോൾ മെക്സിക്കോ പോർച്ചുഗൽ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.