Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honored

Europe

ഡ​ബ്ല്യു​എം​സി ഗ്ലോബൽ പ്ര​സി​ഡ​ന്‍റ് ജോ​ളി ത​ട​ത്തി​ലി​നെ യൂ​റോ​പ്പ് റീ​ജിയണും ജ​ര്‍മ​ന്‍ പ്രൊ​വി​ന്‍​സും ആ​ദ​രി​ച്ചു

കൊ​ളോ​ണ്‍: അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ (ഡ​ബ്ല്യു​എം​സി) ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​സി​ന​സു​കാ​ര​നും ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ളി ത​ട​ത്തി​ലി​ന് ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ണും ജ​ര്‍​മ​ൻ പ്രൊ​വി​ന്‍​സും ചേ​ര്‍​ന്ന് ആ​ദ​ര​മൊ​രു​ക്കി.

ഡ​ബ്ല്യു​എം​സി ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു​ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റി​നെ​യും ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രി​ഗ​റി മേ​ട​യി​ലി​നെ​യും ആ​ദ​രി​ച്ച​ത്. കൊ​ളോ​ണ്‍ റ്യോ​സ്റാ​ത്തി​ലെ സെ​ന്‍റ് സെ​ര്‍​വാ​റ്റി​യൂ​സ് ദേ​വാ​ല​യ ഹാ​ളി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ, ഡ​ബ്ല്യു​എം​സി മു​ന്‍ ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി, യൂ​റോ​പ്പ് റീ​ജി​യ​ൺ വി​മ​ന്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ലി​യാ ചെ​റി​യാ​ന്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​നു പ​ട​യാ​ട്ടി​ല്‍, അ​ച്ചാ​മ്മ അ​റ​മ്പ​ന്‍​കു​ടി എ​ന്നി​വ​രെ കൂ​ടാ​തെ ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സി​ന്‍റെ മ​റ്റു ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

അ​മ​യ സോ​ണി ആ​ല​പി​ച്ച പ്രാ​ര്‍​ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് ജ​ന​റ​ല്‍ പ​രി​പാ​ടി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ത​ട​ത്തി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ സ​ന്ദേ​ശം ന​ല്‍​കി സം​സാ​രി​ച്ചു. ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​നാ​യി. ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ജോ​ളി ത​ട​ത്തി​ലി​നെ യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, റീ​ജി​യ​ൺ സെ​ക്ര​ട്ട​റി ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രി​ഗ​റി മേ​ട​യി​ലി​നെ യൂ​റോ​പ്പ് റീ​ജിയ​ൺ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ത​ട​ത്തി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ലി​ബി​ന്‍ കാ​രു​വ​ള്ളി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​ര​വ് സ​മ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ളി ത​ട​ത്തി​ല്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ആ​ഗോ​ള​ത​ല​ത്തി​ല്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും ക്ഷേ​മ​വും മു​ന്‍​നി​ര്‍​ത്തി ഡ​ബ്ല്യു​​എംസി കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രി​ഗ​റി മേ​ട​യി​ല്‍ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് സെ​ക്ര​ട്ട​റി ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ഏ​വ​ര്‍​ക്കും കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. യൂ​റോ​പ്പി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ളും ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സി​ലെ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചാ​യ​സ​ല്‍​ക്കാ​ര​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.​

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള ഡ​ബ്ലു​എം​സി​യു​ടെ പ​തി​ന​ഞ്ചാ​മ​ത് ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ്ര​ന്‍​സി​ല്‍ വെ​ച്ച് ഐ​ക്യ​ക​ണ്ഠേ​ന​യാ​ണ് ജോ​ളി ത​ട​ത്തി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജോ​ളി ത​ട​ത്തി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 21 മു​ത​ല്‍ 25 വ​രെ അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ലാ​ണ് ദൈ​വാ​ര്‍​ഷി​ക ഗ്ലോ​ബ​ല്‍ സ​മ്മേ​ള​നം ന​ട​ന്ന​ത്. 1995 ജൂ​ലൈ മൂന്നിന് ​ന്യൂ​ജഴ്സി​യി​ല്‍ വ​ച്ചാ​ണ് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച​ത്.

District News

അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളെ ആ​ദ​രി​ച്ചു

അ​ങ്ക​മാ​ലി: ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​നും ജീ​വ​ധാ​ര​യു​ടെ മു​തി​ർ​ന്ന പൗ​ര കൂ​ട്ടാ​യ്മ​യാ​യ നാ​ലു​മ​ണി​പ്പൂ​ക്ക​ളും സം​യു​ക്ത​മാ​യി അ​ധ്യാ​പ​ക, സാ​ഹി​ത്യ, സാ​മൂ​ഹി​ക, പ്ര​സം​ഗ പ​രി​ശീ​ല​ന മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ടോം ​ജോ​സി​നെ ആ​ദ​രി​ച്ചു.

ഗു​രു​വി​നെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ബോ​ധ​വും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തോ​ടു​ള്ള ന​ന്ദി​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തി​ന്‍റെ​യും സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ജീ​വി​ത​പ​ങ്കാ​ളി​യാ​യ ആ​ലീ​സ് അ​ധ്യാ​പി​ക​യെ​ന്ന നി​ല​യി​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു.

ച​ട​ങ്ങി​ൽ ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​വി. സേ​വി​യ​ർ , കെ.​എ. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു

പാ​ലാ: സെന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടി.സി. ​ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ബീ​നാ​മ്മ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കി. 2024-26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബി​എ​ഡ് പ​രീ​ക്ഷ​യി​ല്‍ റാ​ങ്കു​ക​ള്‍ നേ​ടി​യ​വ​രെ​യും എം​എ​ഡ് പ​രീ​ക്ഷ​യി​ല്‍ റാ​ങ്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​യെ​യും ആ​ദ​രി​ച്ചു.
‌‌

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ല​വി​ന ഡൊ​മി​നി​ക്, ഡോ. ​സു​നു ഓ​സ്റ്റി​ന്‍ എം​എ​ഡ്, ഡോ. ​ടി.എം. ​മോ​ളി​ക്കു​ട്ടി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് അ​ഗ​സ്റ്റി​ന്‍, ഗൗ​രികൃ​ഷ്ണ എം. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Sports

ട്രീസാ ജോളിയെ ആദരിക്കും

കൊ​ച്ചി: ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി മെ​ഡ​ല്‍ നേ​ടി​യ മ​ല​യാ​ളി​താ​രം ട്രീ​സാ ജോ​ളി​യെ കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രി​ക്കും.

അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ല​ഭി​ച്ച ആ​ദ്യ മ​ല​യാ​ളി വ​നി​താ താ​ര​മാ​ണ് ട്രീ​സാ ജോ​ളി. രാ​ജ്യ​ത്തി​നാ​യി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ട്രീ​സ​യ്ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കു​ക.

ഡെ​ന്മാ​ര്‍​ക്കി​ല്‍ ന​ട​ന്ന തോ​മ​സ് ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ പ്ര​ണോ​യ്, അ​ര്‍​ജു​ന്‍, കി​ര​ണ്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്ക് 50,000 രൂ​പ​വീ​തം പാ​രി​തോ​ഷി​കം ന​ല്‍​കാ​നും കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ല്‍ അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

എ​ല്ലാ പാ​രി​തോ​ഷി​ക​ങ്ങ​ളും കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ മെ​റി​റ്റ് ഈ​വ​നിം​ഗി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ.​പി. ചി​ത്രേ​ഷ് നാ​യ​ര്‍ അ​റി​യി​ച്ചു.

District News

വ​നം വ​കു​പ്പി​ന്‍റെ ഫ്ളോ​ട്ട് സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി ശി​ല്‍​പിയെ ആദരിച്ചു

വ​ട്ടി​യൂ​ര്‍​ക്കാ​വ്: ഓ​ണം വാ​രാ​ഘോ​ഷ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര​യി​ല്‍ സം​സ്ഥാ​ന വ​കു​പ്പു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ വ​നം വ​കു​പ്പി​ന്‍റെ ടാ​ബ്ലോ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ വ​ഴു​ത​ക്കാ​ട്ടെ വ​നം ആ​സ്ഥാ​ന​ത്തെ​ത്തി സ​ന്ദ​ര്‍​ശി​ച്ചു. ടാ​ബ്ലോ നി​ര്‍​മാ​ണ​ച്ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന ഫോ​റ​സ്ട്രി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ ടീം ​അം​ഗ​ങ്ങ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ഫ്ളോ​ട്ട് നി​ര്‍​മി​ച്ച ക​ലാ​കാ​ര​ന്‍ എ​സ്ടി ബി​ജു​വി​നെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ്സ് ആ​ൻഡ് വ​നം വ​കു​പ്പു മേ​ധാ​വി രാ​ജേ​ഷ് ര​വീ​ന്ദ്ര​ന്‍, പി. ​പു​ക​ഴേ​ന്തി, ദീ​പ​ക് മി​ശ്ര, പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ഡോ. ​എ​ല്‍. ച​ന്ദ്ര​ശേ​ഖ​ര്‍, പ്ലോ​ട്ടി​ന്‍റെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന ഫോ​റ​സ്ട്രി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബൈ​ജു കൃ​ഷ് ണ​ന്‍, സി​നി കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.

District News

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു

മാ​ന​ന്ത​വാ​ടി: തോ​ണി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഇ​ട​വ​ക​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബാ​ബു കൊ​ച്ചു​പ​റ​മ്പ​ലി​നെ​യും ബി​നു പ​ള്ളി​ക്ക​ലി​നെ​യും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തോ​ണി​ച്ചാ​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ര്‍​ഷ​ക​രെ സ​ഭ​യും സ​മൂ​ഹ​വും എ​ന്നും ചേ​ര്‍​ത്തു​പി​ടി​ക്ക​ണ​മെ​ന്ന് അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി പ​റ​ഞ്ഞു. ബേ​ബി കു​ഴി​വേ​ലി, ജോ​ര്‍​ജ് ഇ​ല്ലി​മു​ട്ടി​ല്‍, ജ​യിം​സ് പു​ള്ളോ​ലി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മേ​ഖ​ല സെ​ക്ര​ട്ട​റി ഷി​ജു കാ​രു​ണ്യ മാ​താ പ്ര​സം​ഗി​ച്ചു.

District News

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു

ച​ട​യ​മം​ഗ​ലം: ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ സി​പി​ആ​ര്‍ ന​ല്‍​കി ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ര്‍​ത്തി​യ ച​ട​യ​മം​ഗ​ലം എ​സ്ഐഎ​ഫ്ആ​ര്‍ മ​നോ​ജി​നെ​യും ഹോം ​ഗാ​ര്‍​ഡ് പി ​ജ്യോ​തി​യെ​യും ആ​ദ​രി​ച്ചു.

ഇ​ള​മാ​ട് മ​ദ​ര്‍ തെ​രേ​സ സ്‌​നേ​ഹ​സ്പ​ര്‍​ശം ഹെ​ല്‍​ത്ത് ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്റെ സ്‌​നേ​ഹാ​ദ​ര​വ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി അ​ന്‍​സാ​ര്‍ റ​ഹിം ന​ല്‍​കി. പാ​ലി​യേ​റ്റീ​വ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​ല്‍.​ബി. വി​മ​ലാ​ദേ​വി, സോ​ജു, വൈ​ശാ​ഖ്, അ​ല്‍​ത്താ​ഫ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

NRI

ദാ​ന അ​ന​സി​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം

ദോ​ഹ: ദോ​ഹ ഡി​സൈ​ന്‍ ഡി​സ്ട്രി​ക്ട് സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ പ​ബ്ലി​ക് ആ​ര്‍​ട്ട് ഓ​പ്പ​ണ്‍ കോ​ള്‍ പ​ദ്ധ​തി​യി​ലെ വി​ജ​യി​ക​ളാ​യ നാ​ല് എ​ന്‍​ട്രി​ക​ളി​ല്‍ ഇ​ടം നേ​ടി​യ ഏ​ക ഇ​ന്ത്യ​ക്കാ​രി​യാ​യ ദാ​ന അ​ന​സി​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നും പ്ര​ത്യേ​കി​ച്ച് യു​വ ഇ​ന്ത്യ​ന്‍ പ്ര​തി​ഭ​ക​ള്‍​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​മാ​ണി​ത്. ദാ​ന അ​ന​സി​ന്‍റെ നേ​ട്ട​ത്തി​ല്‍ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ട് മീ​ഡി​യ പ്ല​സ് സിഇഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ദാ​ന അ​ന​സി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ല്‍ ഡാ​ന​യു​ടെ നേ​ട്ടം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു പ്ര​മു​ഖ ക​ലാ-​ഡി​സൈ​ന്‍ പ​ദ്ധ​തി​യി​ല്‍ യു​വ ഇ​ന്ത്യ​ന്‍ ആ​ര്‍​ക്കി​ടെ​ക്റ്റി​ന്‍റെ സൃ​ഷ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പു​തി​യ ത​ല​മു​റ​യി​ലെ ഇ​ന്ത്യ​ന്‍ പ്ര​തി​ഭ​ക​ള്‍​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഖ​ത്ത​റി​ന്‍റെ സാം​സ്‌​കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തെ മ​ന​സി​ലാ​ക്കി അ​തി​നെ സ​മ​കാ​ലി​ക ഡി​സൈ​ന്‍ ഭാ​ഷ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ദാ​ന​യു​ടെ ക​ഴി​വാ​ണ് "ഡെ​സേ​ര്‍​ട്ട് ഇ​ന്‍ മോ​ഷ​ന്‍' എ​ന്ന സൃ​ഷ്ടി​യെ വേ​റി​ട്ടു​നി​ര്‍​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റ​ബ് ജീ​വി​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ത​നി​മ​യും പാ​ര​മ്പ​ര്യ​വും സ​മ​കാ​ലി​ക ക​ലാ​ഭാ​വ​ന​യി​ലൂ​ടെ ആ​വി​ഷ്‌​ക​രി​ക്കു​ന്ന ഡെ​സേ​ര്‍​ട്ട് ഇ​ന്‍ മോ​ഷ​ന്‍ എ​ന്ന ഡി​സൈ​നാ​ണ് വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ക​ലാ​കാ​ര​ന്മാ​രും ഡി​സൈ​ന​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ 53 രാ​ജ്യ​ക്കാ​രി​ല്‍ നി​ന്നാ​യി 220-ല​ധി​കം നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഓ​പ്പ​ണ്‍ കോ​ളി​ലേ​ക്ക് ല​ഭി​ച്ച​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം 14 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 20 എ​ന്‍​ട്രി​ക​ള്‍ അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി.

ഇ​തി​ല്‍ നി​ന്നാ​ണ് നാ​ല് വി​ജ​യി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കി​യ ര​ണ്ടു​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഡി​സൈ​ന്‍, ക​ല, സം​സ്‌​കാ​രം, ന​ഗ​ര​വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ട്ട സ്വ​ത​ന്ത്ര ജൂ​റി​യു​ടെ വി​ല​യി​രു​ത്ത​ലി​നൊ​പ്പം പൊ​തു​ജ​ന വോ​ട്ടെ​ടു​പ്പും അ​ന്തി​മ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

മു​ഷൈ​രി​ബ് പ്രോ​പ്പ​ര്‍​ട്ടീ​സ്, ഖ​ത്ത​ര്‍ മ്യൂ​സി​യം​സ്, ഖ​ത്ത​ര്‍ ക്രി​യേ​റ്റ്‌​സ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പ്ര​മു​ഖ ജൂ​റി​യാ​ണ് എ​ന്‍​ട്രി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്. ദോ​ഹ​യു​ടെ ഭാ​വി ക​ലാ-​ന​ഗ​ര സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണ​ത്തി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​നും പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് പൊ​തു​വോ​ട്ടെ​ടു​പ്പി​ലൂ​ടെ ഒ​രു​ക്കി​യ​ത്.

ദാ​ന അ​ന​സി​ന്‍റെ നേ​ട്ടം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ മു​ഹൂ​ര്‍​ത്ത​മാ​യി. ഖ​ത്ത​റി​ന്‍റെ ക​ലാ-​ഡി​സൈ​ന്‍ മേ​ഖ​ല​യി​ല്‍ യു​വ ഇ​ന്ത്യ​ന്‍ പ്ര​തി​ഭ​ക​ള്‍ ന​ല്‍​കു​ന്ന സം​ഭാ​വ​ന​യു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​അം​ഗീ​കാ​രം.

ദോ​ഹ​യു​ടെ ന​ഗ​ര​ഭൂ​പ്ര​കൃ​തി​യി​ലും സ​മ​കാ​ലി​ക ക​ലാ​രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന മു​ഷൈ​രി​ബ് ഡൗ​ണ്‍​ടൗ​ണ്‍ ദോ​ഹ​യി​ലെ ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദാ​ന അ​ന​സി​ന്‍റെ സൃ​ഷ്ടി​യും യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ, ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​പ​ര​മാ​യ സാ​ന്നി​ധ്യ​ത്തി​ന് പു​തി​യൊ​രു അം​ഗീ​കാ​രം കൂ​ടി ല​ഭി​ക്കു​ക​യാ​ണ്.

District News

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ ആ​ദ​രി​ച്ചു

അ​ങ്ങാ​ടി​പ്പു​റം: ക​ന​ത്ത മ​ഴ​യെത്തു​ട​ര്‍​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​പ്പോ​ള്‍ പു​ഴ നീ​ന്തിക്ക​ട​ന്ന് സാ​ഹ​സി​ക​മാ​യി വൈ​ദ്യു​തി ബ​ന്ധം പു​നഃസ്ഥാ​പി​ച്ച അ​ങ്ങാ​ടി​പ്പു​റം കെ​എ​സ്ഇ​ബി സെ​ക്‌ഷ​ന്‍ ഫീ​ല്‍​ഡ് സ്റ്റാ​ഫ് റ​ഫീ​ഖി​നെ ഡി​വൈ​എ​ഫ്‌​ഐ ഭാ​ര​വാ​ഹി​ക​ള്‍ ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു.

അ​ങ്ങാ​ടി​പ്പു​റം മേ​ഖ​ലാ സെ​ക്ര​ട്ട​റി വി. ​സ​ജി​ന്‍ ലാ​ലു ഉ​പ​ഹാ​രം കൈ​മാ​റി. മേ​ഖ​ലാ പ്ര​സി​ഡ​​ന്‍റ് ആ​ഷി​ഖ്, ജോ​യി​​ന്‍റ്് സെ​ക്ര​ട്ട​റി അ​ന്‍​ഷി​ഫ് നി​ഹാ​ല്‍, മേ​ഖ​ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി​ശാ​ല്‍, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വി​ദ്യാ​ർ​ഥി​ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ആ​ദ​രി​ച്ചു​

ഗാ​ന്ധി​​ന​​ഗ​​ർ: ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ജ​​ന​​പ്ര​​തി​​നി​​ധിക​​ളെ​​യും ഗാ​​ന്ധി​​ന​​ഗ​​ർ ഹൗ​​സിം​​ഗ് സ്കീം ​​അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് റ​​സി​​ഡ​​ൻ​​സി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന സ​​മ്മേ​​ള​​നം നാ​​ട്ട​​കം സു​​രേ​​ഷ് എം​എ​​ൽ​എ ​ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​ട്ട​യം ന​ഗ​ര​സ​ഭാ വി​​ദ്യ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജിം ​​അ​​ല​​ക്സ്, ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം സൂ​​ര്യ ആ​​കാ​​ശ്, മു​​നി​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ അ​​നു ലൂ​​ക്കോ​​സ്, പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​നി കെ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ, സംസ്ഥാന ഓ​​ൾ​​ഡ് ഏ​​ജ് ഹോം ​​ബോ​​ർ​​ഡ് അംഗം മി​​നി എം. ​മാ​​ത്യു, ടോ​​മി പാ​​ല​​മ​​റ്റം, അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബേ​​ബി​​ച്ച​​ൻ ത​​ട​​ത്തേ​​ൽ, എ​​സ്.​​അ​​നി​​ൽ​​കു​​മാ​​ർ, അ​​ഗ​​സ്റ്റി​​ൻ ചാ​​ലി​​ൽ, റോ​​ബി​​ൻ പേ​​ണ്ടാ​​ന​​ത്ത്, എം.​​വൈ.​കു​​ഞ്ഞു​​മോ​​ൻ, ഡോ.​ ​കെ.​​ജെ. നി​​സി​, വ​​ത്സ​​ല​​കു​​മാ​​രി, ശാ​​ന്താ​​കു​​മാ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
‌

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ പൊ​​ന്നാ​​ട അ​​ണി​​യി​​ച്ചും ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ​​വ​​രെ മെ​​മ​​ന്‍റോ ന​​ൽ​​കി​​യും അ​​സോ​​സി​​യേ​​ഷ​​ൻ ആ​​ദ​​രി​​ച്ചു.

District News

മു​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ ആ​ദ​രി​ച്ചു

രാ​മ​പു​രം: രാ​മ​പു​രം എ​എ​ച്ച്എ​ൽ​പി സ്കൂ​ളി​ൽ ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ കു​രു​ന്നു​ക​ൾ​ക്ക് സ്നേ​ഹ​ത്തോ​ടെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ന​ൽ​കി​യ മു​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി സു​ലോ​ച​ന​യെ പു​ഴ​ക്കാ​ട്ടി​രി മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​സി​യ, സു​ലോ​ച​ന​ക്ക് മൊ​മെ​ന്‍റോ ന​ൽ​കി. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന, ത​സ്‌ലീ​മ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വ​ന​ജ രാ​മ​പു​രം, ജ​യ​ശ്രീ ക​ടു​ങ്ങ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​രീ​ഫു​ള്ള രാ​മ​പു​രം, സ​ച്ചി​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു പ​ന​ങ്ങാ​ങ്ങ​ര, മോ​ഹ​ൻ​ദാ​സ്, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ൾ പു​ര​സ്കാ​രം നേ​ടി​യ ദീ​പ ബി​ജു​വി​ന് ആ​ദ​രം

കോ​ത​മം​ഗ​ലം: ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ലെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ൾ പു​ര​സ്കാ​രം നേ​ടി​യ പൂ​യം​കു​ട്ടി സ്വ​ദേ​ശി​നി ദീ​പ ബി​ജു​വി​നെ ബി​ഷ​പ്സ് ഹൗ​സി​ൽ ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​മോ​ദി​ച്ചു.

കോ​ത​മം​ഗ​ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, മോ​ൺ. കു​ര്യാ​ക്കോ​സ് കോ​ട​ക്ക​ല്ലി​ൽ, ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ് കു​ള​ത്തൂ​ർ, രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​പൗ​ലോ​സ് നെ​ടും​ത​ട​ത്തി​ൽ, സെ​ന്‍റ്. ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല, സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ദാ​ദ്രാ ന​ഗ​ർ ഹാ​വോ​ലി ദാ​മ​ൻ ദി​യു​വി​ലെ ന​മോ ആ​ശു​പ​ത്രി​യി​ൽ 1988 മു​ത​ൽ അ​സി​സ്റ്റ​ന്‍റ് ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ദീ​പ. കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും വി​ല​യി​രു​ത്ത​പ്പെ​ട്ടു.

2005 ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് സോ​ണി​യാ ഗാ​ന്ധി​യെ അ​നു​ഗ​മി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​രാ​റി​ലാ​യി ക്ര​ഷ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര പ​രി​ച​ര​ണ​ത്തി​ന് ദീ​പ നേ​തൃ​ത്വം ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ എ​സ്‌​കോ​ർ​ട്ട് സം​ഘ​ത്തി​ൽ അ​ഞ്ചു ത​വ​ണ അം​ഗ​മാ​യി. കോ​വി​ഡ് കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷ​ൽ ഐ​സി​യു ഇ​ൻ​ചാ​ർ​ജ് ആ​യി​രു​ന്നു.

മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്കാ​ണ് അ​വ​ർ​ഡ് ല​ഭി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്‌​തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ൽ നി​ന്നു​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. കോ​ത​മം​ഗ​ലം പൂ​യം​കു​ട്ടി പ​ടി​ഞ്ഞാ​റേ​ക്ക​ര ബി​ജു കു​ര്യ​ന്‍റെ ഭാ​ര്യ​യാ​യ ദീ​പ പൂ​യം​കു​ട്ടി അ​തി​ര​മ്പു​ഴ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

District News

ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: 2026 ലെ ​ഇ​ന്‍റ​ർ-​ക്ല​ബ് ലീ​ഗ് ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ച്ച ടീ​മു​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കും ജി​ല്ലാ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മാ​നവി​ത​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ടെ​ന്നീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ര​മേ​ശ് മു​ഖ്യാ​തി​ഥി​യാ​യി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്‍റി​ൽ 11 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 116 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, പൊ​ള്ളാ​ച്ചി, നീ​ല​ഗി​രി മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 1,117 ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. ജ​നു​വ​രി 24 മു​ത​ൽ ഏ​പ്രി​ൽ 4 വ​രെ കോ​യ​മ്പ​ത്തൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​കാ​യി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ന്നു. ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ​ൻ, സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ന​രേ​ന്ദ്ര, ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ, ക​ളി​ക്കാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

District News

തോ​ട്ടം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

പാ​ല​പ്പി​ള്ളി: കേ​ര​ള പ്ലാ​ന്‍റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​പ്പി​ള്ളി തോ​ട്ടം മേ​ഖ​ല​യി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം​നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

ടി.​എ​ന്‍. പ്ര​താ​പ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​യ​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ടി. വി​ന​യ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​ന മ​ദ​ന​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ഹ​റ മ​ജീ​ദ്, ജി​ഷാ​ദ്, അ​ന്തോ​ണി പൊ​ന്നാ​രി, ഷാ​ദി​യ അ​പ്‌​സ​ല്‍, സ​തി ര​വി, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ഇ.​എം. ഉ​മ്മ​ര്‍, ല​ത്തീ​ഫ് മു​ച്ചി​ക്ക​ല്‍, ഷാ​ഫി ക​ല്ലൂ​പ​റ​മ്പി​ല്‍, ഇ​ബ്രാ​ഹിം ച​ക്കു​ങ്ങ​ല്‍, മു​ഫീ​ന ഷി​ഹാ​ബ്, സി.​കെ. ഹ​സീ​ന തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

NRI

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ ന​ഴ്‌​സു​മാ​രെ ആ​ദ​രി​ച്ചു

അ​ബു​ദാ​ബി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ചു അ​ബു​ദാ​ബി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ എ​ല്ലാ നഴ്സു​മാ​രെ​യും ആ​ദ​രി​ച്ചു. ഇ​ട​വ​ക മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ര​വ് ഒ​രു​ക്കി​യ​ത്.

ഇ​ട​വ​ക വി​കാ​രി റ​വ​.ഫാ​. ലി​ജു എ​ൻ ജോ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണ സ​ന്ദേ​ശം ന​ട​ത്തി.​ തു​ട​ർ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ന​ഴ്‌​സു​മാ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ലെ​ൻ​സ് ആ​ൻ​ഡ് വി​ഷ​ന്‍റെ ഉ​പ​ഹാ​ര​വും ന​ൽ​കി.

ഇ​ട​വ​ക സെ​ക്ര​ട്ട​റി എ​ൽ​ദോ അ​രു​ൺ ജോ​സ​ഫ് ആ​ശം​സ​ക​ളും കോഓ​ർ​ഡി​നേ​റ്റ​ർ ദീ​പു എ​ൽ​ദോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

കു​ഞ്ഞു​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യെ ആ​ദ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: സീ​നി​യ​ർ ചേ​ന്പ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നെ​ടു​ങ്ക​ണ്ടം ലീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഉ​ജ്വ​ല​ബാ​ല്യം’ അ​വാ​ർ​ഡ് ജേ​താ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യ ഏ​ഴാം ക്ലാ​സു​കാ​രി ആ​ദി​ശ്രീ​യെ​യും എം ​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​എ​ഡ് റാ​ങ്ക് ജേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​നു​മോ​ദ​നച്ചട​ങ്ങ് ന​ട​ന്ന​ത്.

2000 ത്തി​ൽപ്പ​രം മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും അ​വ​യെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ആ​ദി​ശ്രീ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ദി​ശ്രീ​യെ ഉ​പ​ഹാ​ര​വും മ​ര​ത്തൈ​യും ന​ൽ​കി​യാ​ണ് ആ​ദ​രി​ച്ച​ത്.

കൂ​ടാ​തെ നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ൽ‌നി​ന്ന് ഇം​ഗ്ലീ​ഷി​ന് ഒ​ന്നാം റാ​ങ്ക് നേ​ടി​യ ന​മി​ത എ​ൽ​സ വ​ർ​ഗീ​സ്, മൂ​ന്നാം റാ​ങ്ക് നേ​ടി​യ ആ​തി​ര ഹ​രി, ആ​റാം റാ​ങ്ക് നേ​ടി​യ ഫൗ​സി​യ ഹ​ബീ​ബു​ള്ള, ഫി​സി​ക്ക​ൽ സ​യ​ൻ​സി​ൽ ആ​റാം റാ​ങ്ക് നേ​ടി​യ മീ​രാ ജാ​ന​കി, നാ​ച്വു​റ​ൽ സ​യ​ൻ​സി​ൽ പ​ത്താം റാ​ങ്ക് നേ​ടി​യ ഫാ​ത്തി​മ റെ​ജി എ​ന്നി​വ​രെ​യും മെമന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​എം.​ജെ. മാ​ത്യു, കെ.​സി. ചാ​ക്കോ, അ​ഡ്വ. കെ.​ടി. മൈ​ക്കി​ൾ, ജോ​സ​ഫ് വെ​ച്ചൂ​ർ, പി.​ഇ. ജോ​സ്, പ്ര​ഫ. കെ.​എം. മേ​രി​ക്കു​ട്ടി, ഡോ. ​സ​തീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

റി​ട്ട​യേ​ർ​ഡ് സൈ​നി​ക​നെ ആ​ദ​രി​ച്ചു

എ​രു​മേ​ലി: അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ട്ടാ​ള മോ​ഡ​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ റി​ട്ട​യേ​ർ​ഡ് സൈ​നി​ക​ൻ ക​ന​ക​പ്പ​ലം കു​ന്നേ​ൽ​പ​റ​മ്പി​ൽ സ​ലി​മോ​നെ (61) എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ആ​ദ​രി​ച്ചു.

39 വ​ർ​ഷം നീ​ണ്ട സൈ​നി​ക ജീ​വി​ത​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സ​ലി​മോ​ൻ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു മാ​സം ക​ന​ക​പ്പ​ല​ത്തെ ഹൈ​സ്‌​കൂ​ൾ മു​റ്റ​ത്താ​ണ് കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​ന യോ​ഗ​ത്തി​ലാ​ണ് സ​ലി​മോ​നെ പു​ര​സ്‌​കാ​രം ന​ൽ​കി എം​എ​ൽ​എ ആ​ദ​രി​ച്ച​ത്.

യോ​ഗ പ​രി​ശീ​ല​നം, വി​വി​ധ വ്യാ​യാ​മ മു​റ​ക​ൾ, കാ​യി​ക വി​നോ​ദ​ങ്ങ​ൾ, ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ, റെ​ജി അ​മ്പാ​റ, സി.​പി. മാ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ഡോ​ക്‌‌​ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നും ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​ഗോ​ള വേ​ദി​യാ​യ വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ (ഡ​ബ്ല്യു​സി​സി) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ന്യൂ​യോ​ർ​ക്ക് ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഡോ​ക്‌ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ എ​ട്ട് ഔ​ദ്യോ​ഗി​ക എ​പ്പി​സ്കോ​പ്പ​ൽ സെ​മി​നാ​രി​ക​ളി​ൽ ഒ​ന്നാ​ണ് ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ട്ട​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി.

അ​മേ​രി​ക്ക​യി​ലെ പ്രി​ൻ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു ശേ​ഷം ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ക്രി​സ്ത്യ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ലും ബി​ഷ​പ് ഡോ.​ മാ​ർ പൗ​ലോ​സ് ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.

2005 മേ​യ് 14-ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യി​ൽ എ​പ്പി​സ്കോ​പ്പ​യാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യ​പ്പെ​ട്ട ഡോ.​ മാ​ർ പൗ​ലോ​സ് കോ​ട്ട​യം മാ​ങ്ങാ​നം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ കാ​ഞ്ഞി​ര​ത്ത​റ കെ.​സി. ഉ​തു​പ്പി​ന്‍റെ​യും സോ​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

 

NRI

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യ സൂ​സ​ൻ എ​ലി​യാ​സി​നെ ആ​ദ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ന്‍റെ 14-ാമ​ത് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യ സൂ​സ​ൻ എ​ലി​യാ​സി​നെ ആ​ദ​രി​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ.ഫാ. ​ജോ​യ്സ​ൺ തോ​മ​സ് പൂ​ച്ചെ​ണ്ട് ന​ൽ​കി ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​ർ​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​തി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​ക​ളും അ​റി​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഈ ​ആ​ദ​ര​വ്. ച​ട​ങ്ങി​ൽ ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു എ​ബ്ര​ഹാ​മും സ​മീ​പം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന സൂ​സ​ൻ എ​ലി​യാ​സി​ന് ഇ​ട​വ​ക​യു​ടെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളും പ്രാ​ർ​ത്ഥ​ന​ക​ളും നേ​ർ​ന്നു. പു​തി​യ ദൗ​ത്യ​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​വും വി​ജ​യ​വും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളും ആ​ശം​സി​ച്ചു.

District News

ഹെ​ന്ന ഹാ​ഷി​മി​നെ ആ​ദ​രി​ച്ചു

കൂ​ട​ര​ഞ്ഞി: പി​എ​സ്‌​സി ഫോ​റ​സ്റ്റ് റേഞ്ച​ർ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഹെ​ന്ന ഹാ​ഷി​മി​നെ കൂ​ട​ര​ഞ്ഞി ന​വ​ത​രം​ഗം ക​ലാ സാം​സ്കാ​രി​ക വേ​ദി ആ​ദ​രി​ച്ചു. നി​യു​ക്ത എം​എ​ൽ​എ സി.​കെ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷാ​ജി വേ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​യി​ഷാ​ബി ഷി​യാ​സ്, വാ​ർ​ഡ് മെ​മ്പ​ർ സ​ജ്ജ​യ്, കൂ​ട​ര​ഞ്ഞി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, ഹി​ൽ റൈ​സ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പാ​തി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത്, സാ​ജു വ​ർ​ഗീ​സ്, ജോ​സ് പ​ഴൂ​ർ, ജ​ല​ജാ​മ​ണി, ഷാ​ന്‍റി കാ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

നൃ​ത്ത അ​ധ്യാ​പി​ക​യെ പൊന്നാടയണിയിച്ച് ആ​ദ​രി​ച്ചു

മ​ല​പ്പു​റം: ലോ​ക നൃ​ത്ത​ദി​ന​മാ​യ ഏ​പ്രി​ൽ 29ന് "ന​ൻ​മ’ മ​ല​പ്പു​റം മേ​ഖ​ല ക​മ്മി​റ്റി നൃ​ത്ത അ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം വ​ന​ജ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ മ​ല​പ്പു​റം മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ ഇ​രു​ന്പൂ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

40 വ​ർ​ഷ കാ​ല​ത്തോ​ളം നൃ​ത്ത അ​ധ്യാ​പി​ക​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​തി​നെ പ​രി​ഗ​ണി​ച്ചാ​ണ് ക​ലാ​മ​ണ്ഡ​ലം വ​ന​ജ​യെ ആ​ദ​രി​ച്ച​ത്. സെ​ക്ര​ട്ട​റി ഹ​നീ​ഫ് രാ​ജാ​ജി, ന​ൻ​മ അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് മാ​ന്പ്ര, പി. ​ഹാ​രി​സ്, പി. ​സാ​ബി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Sports

സ​ഞ്ജു സാം​സ​ണി​നെ കെ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ​ഞ്ജു സാം​സ​ണെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മം​ഗ​ല​പു​രം മു​ല്ല​ശേ​രി​യി​ൽ കെ​സി​എ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ആ​ദ​രം.

ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ സ​ഞ്ജു പു​തി​യ ത​ല​മു​റ​യി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും മം​ഗ​ല​പു​രം സ്റ്റേ​ഡി​യം ത​ല​സ്ഥാ​ന​ത്തെ ക്രി​ക്ക​റ്റ് വ​ള​ർ​ച്ച​യ്ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​മെ​ന്നും കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ സ​ഞ്ജു​വി​നു​ള്ള ജ​ന്മ​നാ​ടി​ന്‍റെ ഈ ​ആ​ദ​ര​വ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​മെ​ന്ന് കെസി​എ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോഗത്തിൽ കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

NRI

ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​റ്റി​നെ ലാ​ന ആ​ദ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ലാ​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും 2013 - 15 വ​ർ​ഷ​ങ്ങ​ളി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​നെ ആ​ദ​രി​ച്ചു.

1974 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ​യും തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ലെ​യും വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​ണ് ജോ​ർ​ജ് മ​ണി​ക്ക​രോ​ട്ട്. നോ​വ​ലി​സ്റ്റ്, പ്ര​ഭാ​ഷ​ക​ൻ, ച​രി​ത്ര​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ ഏ​റെ പ്ര​ശ​സ്ത​നാ​ണ്.

അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ മ​ല​യാ​ളം എ​ഴു​ത്തു​കാ​രു​ടെ​യും ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൃ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സ​മ്പൂ​ർ​ണ ച​രി​ത്രം "അ​മേ​രി​ക്ക​യി​ലെ ആ​ധു​നി​ക മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്രം' എ​ന്ന ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മ​ണ്ണി​ക്ക​രോ​രോ​ട്ടി​ന് സാ​ധി​ച്ചു.

 

District News

ജെ.​എ​സ്. ശ്രീ​ജ​യ്ക്ക് സ​ര​സ്വ​തി എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റി​ന്‍റെ ആ​ദ​രം

പാ​റ​ശാ​ല: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 57-ാം റാ​ങ്ക് നേ​ടി​യ ജെ.​എ​സ്. ശ്രീ​ജ​യെ സ​ര​സ്വ​തി എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് ആ​ദ​രി​ച്ചു. സ​ര​സ്വ​തി കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​സ്റ്റ്‌​ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​സ്.​കെ. അ​ജ​യ്യ​കു​മാ​ര്‍ ശ്രീ​ജ​യ്ക്ക് ട്ര​സ്റ്റി​ന്‍റെ വ​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും ഫ​ല​ക​വും സ​മ്മാ​നി​ച്ചു.
സ​ര​സ്വ​തി എ​ഡ്യൂ​​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് ലൈ​സ​ന്‍ ഓ​ഫീ​സ​ര്‍ അ​യി​ര ശ​ശി, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ക​വി​ത, അ​ഡ്മി​നി​സ​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വേ​ണു ഗോ​പാ​ല​ന്‍ നാ​യ​ര്‍, ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ പ്ര​വീ​ണ്‍, സ​ജു സാം, ​ഡോ. അ​വി​നാ​ശ് കൃ​ഷ്ണ​ന്‍, ഡോ. ​അ​തു​ല്യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അന്താരാഷ്ട്ര വനിതാദിനം: ജെ.​എ​സ്. ശ്രീ​ജയെ ആദരിച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര : വ​നി​താ​ദി​ന​ത്തി​ല്‍ താ​ര​മാ​യി സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 57-ാം റാ​ങ്ക് നേ​ടി​യ ജെ.​എ​സ്. ശ്രീ​ജ. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ കേ​ര​ള ല​ത്തീ​ൻ വി​മ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​ന പ​രി​പാ​ടി​യി​ലാ​ണ് ശ്രീ​ജ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ദൈ​വാ​നു​ഗ്ര​ഹ​വും വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നും ശ്രീ​ജ പ​റ​ഞ്ഞു. ശ്രീ​ജ​യു​ടെ വി​ജ​യം വ​ിദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ബി​ഷ​പ്പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍ പ​റ​ഞ്ഞു. രൂ​പ​ത മു​ന്‍ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് ശ്രീ​ജ​ക്ക് 1.75 ല​ക്ഷം രൂ​പ കൈ​മാ​റി. ശ്രീ​ജ​ക്ക് പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം ന​ല്‍​കി​യ​തും മു​ന്‍ വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്നു. തു​ട​ര്‍​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ ആ​ദ​രം ബി​ഷ​പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍ ന​ല്‍​കി.

കേ​ര​ളാ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് വി​മ​ണ്‍ അ​സോ​സി​യേ​ഷ​നും ശ്രീ​ജ​യെ അ​നു​മോ​ദി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താം​ഗ​മാ​യ ശ്രീ​ജ അ​മ്മാ​നി​മ​ല ക്രി​സ്തു​രാ​ജ ഇ​ട​വ​കാം​ഗ​മാ​ണ്. കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഉ​ഷാ​രാ​ജ​ന്‍, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ക്രി​സ്തു​ദാ​സ് തോം​സ​ണ്‍, ഫാ. ​സി ജോ​യി, ഫാ. ​ക്ലീ​റ്റ​സ്, പി.​ആ​ര്‍. പോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, അ​ജി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Sports

നാമക്കുഴി സഹോദരിമാര്‍ക്ക് വനിതാദിനത്തില്‍ ആദരം

കൊ​​ച്ചി: വോ​​ളി​​ബോ​​ളി​​ലൂ​​ടെ നാ​​ടി​​നെ പ്ര​​ശ​​സ്തി​​യി​​ലേ​​ക്കു​​യ​​ര്‍ത്തി​​യ നാ​​മ​​ക്കു​​ഴി സ​​ഹോ​​ദ​​രി​​മാ​​ര്‍ക്ക് ഡാ​​ല്‍മി​​യ സി​​മ​​ന്‍റ്സി​​ന്‍റെ​​യും പൗ​​രാ​​വ​​ലി​​യു​​ടെ​​യും ആ​​ദ​​രം.

ലോ​​ക വ​​നി​​താ​​ദി​​ന​​മാ​​യ മേ​യ് എ​​ട്ടി​​ന് നാ​​മ​​ക്കു​​ഴി ഗ​​വ. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ മൈ​​താ​​നി​​യി​​ല്‍ വൈ​​കു​​ന്നേ​​രം 4.30ന് ​​ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍, മു​​ന്‍കാ​​ല വോ​​ളി​​ബോ​​ള്‍ താ​​രം​​കൂ​​ടി​​യാ​​യ മാ​​ണി സി.​​ കാ​​പ്പ​​ന്‍ എം​​എ​​ല്‍എ, അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ല്‍എ, വി.​​ജെ. ജോ​​ര്‍ജ് കു​​ള​​ങ്ങ​​ര എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

കേ​​ര​​ള​​ത്തി​​നു ദേ​​ശീ​​യ വ​​നി​​താ വോ​​ളി​​ബോ​​ള്‍ കി​​രീ​​ടം ആ​​ദ്യ​​മാ​​യി നേ​​ടി​​ത്ത​​ന്ന കെ.​​സി. ഏ​​ല​​മ്മ, വി.​​കെ. സാ​​റാ​​മ്മ, പി.​​കെ. ഏ​​ലി​​യാ​​മ്മ, പി.​​സി. ഏ​​ലി​​യാ​​മ്മ, വി.​​വി. അ​​ന്ന​​ക്കു​​ട്ടി, വി.​​കെ. ലീ​​ല, പി.​​ ലീ​​ലാ​​മ്മ, എം.​​എ​​ന്‍. അ​​മ്മി​​ണി എ​​ന്നി​​വ​​രെ​​യാ​​ണ് ആ​​ദ​​രി​​ക്കു​​ക.

കേ​​ര​​ള​​ത്തി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി വ​​നി​​താ അ​​ര്‍ജു​​ന അ​​വാ​​ര്‍ഡ് (1975) കൊ​​ണ്ടു​​വ​​ന്ന​​തും സ​​ഹോ​​ദ​​രി​​മാ​​രി​​ലൊ​​രാ​​ളാ​​യ കെ.​​സി. ഏ​​ല​​മ്മ​​യാ​​ണ്.

District News

ഡോ. ​സി.​കെ. ഈ​പ്പ​നെ ആ​ദ​രി​ച്ചു

അ​ങ്ക​മാ​ലി: വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള 2025 - ലെ ​ഡോ.​മേ​രി കെ​യ്ൻ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ഡോ.​സി.​കെ ഈ​പ്പ​ന് അ​ങ്ക​മാ​ലി വൈ ​എം സി ​എ, വൈ​സ്മെ​ൻ​സ് ക്ല​ബ്ബു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി. വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് ബ​ഞ്ച​മി​ൻ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് മെ​ൻ​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി പോ​ള​ച്ച​ൻ മെ​മ​ന്‍റോ ന​ല്കി അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു.

റോ​ജി .എം . ​ജോ​ൺ എം ​എ​ൽ എ ​മു​ഖ്യ​സ​ന്ദേ​ശം ന​ല്കി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ, അ​ഡ്വ. സാ​ജി ജോ​സ​ഫ് , മ​ർ​ച്ച​ന്റ്സ് ജോ​ണി കു​ര്യാ​ക്കോ​സ്, ഫാ . ​റി​ജോ മാ​ത്യു, ടോ​ണി പ​റ​മ്പി, പി.​എ. തോ​മാ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

NRI

ഷി​ക്കാ​ഗോ​യി​ൽ അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ലി​നെ ആ​ദ​രി​ച്ചു

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​വും ഗാ​യ​ക​സം​ഗ​ത്തി​ന് പ​തി​ന​ഞ്ചോ​ളം വ​ർ​ഷ​ങ്ങ​ൾ നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്ത അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ലി​നെ ഇ​ട​വ​ക ആ​ദ​രി​ച്ചു.

ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി ര​ച​ന​യും സം​ഗീ​ത​വും ന​ൽ​കി​കൊ​ണ്ട് മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഷി​ക്കാ​ഗോ​യി​ലെ ഗാ​യ​ക​ർ​ക്ക് അ​വ​സ​രം ന​ൽ​കി​കൊ​ണ്ട് പു​റ​ത്തി​റ​ക്കി​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് ആ​ദ​രം ന​ൽ​കി​യ​ത്.

ഇ​ട​വ​ക​യു​ടെ ക​രോ​ൾ ആ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ച് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ക്കു​ക​യും കൈ​ക്കാ​ര​ൻ​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​ബു ക​ട്ട​പ്പു​റം ബൊ​ക്കെ സ​മ്മാ​നി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി "അ​ണ​യാം ദൈ​വ​ജ​ന​മേ' എ​ന്ന ഗാ​നം ര​ച​ന​യും സം​ഗീ​ത​വും ന​ൽ​കി പു​റ​ത്തി​റ​ക്കി​കൊ​ണ്ടാ​ണ് ഗാ​ന നി​ർ​മ്മാ​ണ രം​ഗ​ത്തേ​ക്ക് അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ ചു​വ​ടു​വ​ച്ച​ത്.

തു​ട​ർ​ന്ന് ക്രി​സ്​മ​സ് ക​രോ​ളി​നാ​യി പു​റ​ത്തി​റ​ക്കി​യ "ഉ​ണ്ണി​യേ​ശു​വെ കാ​ണാ​ൻ' എ​ന്ന ഹി​റ്റ് ഗാ​നം പൂ​ർ​ണ​മാ​യും ഷി​ക്കാ​ഗോ​യി​ലെ ത​ന്നെ ഗാ​യ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പു​റ​ത്തി​റ​ക്കു​ക​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

 

NRI

എ​ബ്ര​ഹാം തോ​മ​സി​ന് ലാ​ന​യു​ടെ ആ​ദ​രം

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) ഡാ​ള​സി​ലെ പ്ര​മു​ഖ​നും മു​തി​ർ​ന്ന സാ​ഹി​ത്യ​കാ​ര​നു​മാ​യ എ​ബ്ര​ഹാം തോ​മ​സി​നെ പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യ​സം​ഘ​ട​ന​യാ​യ ലാ​ന​യു​ടെ ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് ആ​ദ​ര​വ് ച​ട​ങ്ങ് ഒ​രു​ക്കി​യ​ത്.

1971 മു​ത​ൽ 1991 വ​രെ ബോം​ബെ​യി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലെ​യും ഇം​ഗ്ലീ​ഷ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ​യും സ്ഥി​രം എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു എ​ബ്ര​ഹാം തോ​മ​സ്. ഇം​ഗ്ലീ​ഷി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ലേ​ഖ​ന​ങ്ങ​ൾ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഉ​റു​ദു, ബം​ഗാ​ളി, അ​റ​ബി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2005-2007 വ​ർ​ഷ​ങ്ങ​ളി​ൽ ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, ഇ​പ്പോ​ഴും എ​ഴു​ത്തും വാ​യ​ന​യും ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ തു​ട​രു​ന്നു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ പ​ഴ​യ ത​ല​മു​റ​യി​ലെ​യും പു​തി​യ ത​ല​മു​റ​യി​ലെ​യും എ​ഴു​ത്തു​കാ​രെ ലാ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലാ​ന​യ്ക്ക് ​എ​ബ്ര​ഹാം തോ​മ​സ് എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്നു.

NRI

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി ടാ​ക്സ് ഇ​ൻ​ക്രി​മെ​ന്‍റ് ഫി​നാ​ൻ​സ് ബോ​ർ​ഡ് അം​ഗം പി. ​സി. മാ​ത്യു​വി​നെ ആ​ദ​രി​ച്ചു

ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി ടാ​ക്സ് ഇ​ൻ​ക്രി​മെ​ന്‍റ് ഫി​നാ​ൻ​സ് ബോ​ർ​ഡ് അം​ഗ​വും ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി. ​സി. മാ​ത്യു​വി​നെ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി ബോ​ർ​ഡ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

ത​ന്‍റെ അ​ക​മ​ഴി​ഞ്ഞ സേ​വ​നം 2023 - 2025 കാ​ല​യ​ള​വി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​ഡ്വൈ​സ​റി ക​മ്മീ​ഷ​നി​ൽ കാ​ഴ്ച​വ​ച്ച​തി​നാ​ലാ​ണ് മ​നോ​ഹ​ര​മാ​യ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യു​ടെ ലോ​ഗോ പ​തി​പ്പി​ച്ച പ്ലാ​ക്ക് ന​ൽ​കി ആ​ദ​രി​ച്ച​ത്.

മേ​യ​ർ ഡി​ല​ൻ ഹെ​ഡ്രി​ക്ക് പ്ലാ​ക്ക് പി. ​സി മാ​ത്യു​വി​ന് കൈ​മാ​റി​യ​പ്പോ​ൾ സ​ദ​സ് കൈ​യ​ടി​യോ​ടെ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു. സി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും മ​റ്റു ബോ​ർ​ഡ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ​സ് അം​ഗ​ങ്ങ​ളും സി​റ്റി​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്‍റ് സ്റ്റാ​ഫു​ക​ളും പ​ങ്കെ​ടു​ത്തു.

ടെ​ക്സാ​സ് റേ​ഞ്ചേ​ഴ്‌ റേ​ഡി​യോ ബ്രോ​ഡ് കാ​സ്റ്റ​ർ എ​റി​ക് നാ​ഡ​ർ ന​ർ​മ ര​സ​മാ​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ പൗ​ര​ന്മാ​ർ​ക്കാ​യി 17.4 മി​ല്യ​ൺ ഡോ​ള​ർ ബ​ജ​റ്റി​ൽ 27,000 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​ത്തി​ലു​ള്ള ആ​ക്റ്റി​വി​റ്റി സെ​ന്‍റ​ർ പ​ണി ആ​രം​ഭി​ച്ച​താ​യും ഇ​ത് ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​മെ​ന്നും പി. ​സി. മാ​ത്യു പ​റ​ഞ്ഞു.

ഗാ​ർ​ലാ​ൻ​ഡ് ഡൗ​ൺ​ടൗ​ണി​ന് സ​മീ​പ​മാ​ണ് ഈ ​കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഈ ​ബി​ൽ​ഡിം​ഗ് പ​ണി​യു​ടെ ല​ക്ഷ്യം എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ സീ​നി​യ​ർ പൗ​ര​ന്മാ​ർ​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ൾ, ആ​രോ​ഗ്യ​പ​രി​ച​ര​ണം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്നു​ള്ള​താ​ണ്.

ഗെ​യിം റൂം, ​വ്യാ​യാ​മ/​ഫി​റ്റ്ന​സ് റൂ​മു​ക​ൾ, വാ​ക്കിം​ഗ് ട്രാ​ക്ക്‌, സൗ​ക​ര്യ​മു​ള്ള ആ​ർ​ട്സ് & ക്രാ​ഫ്റ്റ്സ് റൂം, ​ലൈ​ബ്ര​റി/​ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ് റൂം, ​ഡൈ​നിം​ഗ്/​കി​ച്ച​ൻ, മ​ൾ​ട്ടി-​പ​ർ​പ്പ​സ് പ്രോ​ഗ്രാം റൂ​മു​ക​ൾ, തു​റ​സാ​യ സാ​മൂ​ഹി​ക/​വി​നോ​ദ മേ​ഖ​ല ഉ​ൾ​പ്പെ​ടെ പ​ല സൗ​ക​ര്യ​ങ്ങ​ളും ഈ ​ബി​ൽ​ഡിം​ഗി​ൽ ഉ​ണ്ടാ​വും.

ഗാ​ർ​ലാ​ൻ​ഡി​ലെ എ​ല്ലാ സീ​നി​യ​ർ​മാ​രു​ടെ​യും ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു വ​ലി​യ നേ​ട്ട​മാ​ണി​ത് എ​ന്നും സീ​നി​യ​ർ​മാ​ർ ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പി. ​സി. മാ​ത്യു അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലെ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി. ​സി. ഗാ​ർ​ലാ​ൻ​ഡ് മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ക​യും ത​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2021-ൽ ​ഡി​സ്ട്രി​ക്ട് 3ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ലൂ​ടെ ത​ന്നെ റ​ണ്ണ​ർ-​അ​പ്പ് സ്ഥാ​ന​ത്തെ​ത്തി​യ പി.​സി, ത​ന്‍റെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ യാ​ത്ര തു​ട​രു​ക​യാ​ണെ​ന്നും സാ​ധി​ച്ചാ​ൽ 2027-ൽ ​ഡി​സ്ട്രി​ക്ട് 3 കൗ​ൺ​സി​ൽ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നു​മാ​ണ് ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.

NRI

ഡോ. ​കെ.​സി. ജോ​ർ​ജി​നെ ആ​ദ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ കാ​ൻ​സ​ർ അ​വ​ബോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ എ​യിം​സ് വേ​ദി​യി​ൽ, ദീ​പാ​ലാ​യ​യു​ടെ സെ​ക്ര​ട്ട​റി​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ അ​ഡ്വ. ഡോ. ​കെ.​സി. ജോ​ർ​ജി​നെ ആ​ദ​രി​ച്ചു.

സ​ർ​വൈ​ക്ക​ൽ കാ​ൻ​സ​ർ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും ഒ​മ്പ​ത് മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള 800-ല​ധി​കം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും ന​ൽ​കി​യ അ​തു​ല്യ​മാ​യ സം​ഭാ​വ​ന​യ്ക്കാ​ണ് ഈ ​ബ​ഹു​മ​തി ല​ഭി​ച്ച​ത്.

കാ​ൻ​സ​റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ഡോ. ​ജോ​ർ​ജ് പാ​ലി​യേ​റ്റീ​വ് കൗ​ൺ​സി​ലിം​ഗ്, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, മ​ന​ശാ​സ്ത്ര പി​ന്തു​ണ തു​ട​ങ്ങി​യ​വ ന​ൽ​കി​വ​രു​ന്നു.

ദീ​പാ​ലാ​യ​യു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യി, ഡോ. ​ജോ​ർ​ജ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദീ​പാ​ലാ​യ സ്കൂ​ളു​ക​ളി​ലും വി​വി​ധ ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളി​ലു​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ ക്യാ​മ്പു​ക​ളും ന​ട​പ്പാ​ക്കി.

Latest News

Corehub Up