x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 8, 2026 02:10 AM IST | Updated: September 8, 2026 02:10 AM IST

പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച​പ്പോ​ൾ.

അ​ങ്ക​മാ​ലി: ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​നും ജീ​വ​ധാ​ര​യു​ടെ മു​തി​ർ​ന്ന പൗ​ര കൂ​ട്ടാ​യ്മ​യാ​യ നാ​ലു​മ​ണി​പ്പൂ​ക്ക​ളും സം​യു​ക്ത​മാ​യി അ​ധ്യാ​പ​ക, സാ​ഹി​ത്യ, സാ​മൂ​ഹി​ക, പ്ര​സം​ഗ പ​രി​ശീ​ല​ന മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ടോം ​ജോ​സി​നെ ആ​ദ​രി​ച്ചു.

ഗു​രു​വി​നെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ബോ​ധ​വും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തോ​ടു​ള്ള ന​ന്ദി​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തി​ന്‍റെ​യും സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ജീ​വി​ത​പ​ങ്കാ​ളി​യാ​യ ആ​ലീ​സ് അ​ധ്യാ​പി​ക​യെ​ന്ന നി​ല​യി​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു.

ച​ട​ങ്ങി​ൽ ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​വി. സേ​വി​യ​ർ , കെ.​എ. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : honored NattuVishesham DistrictNews

Recent News

Corehub Up