അങ്ങാടിപ്പുറം കെഎസ്ഇബി സ്റ്റാഫ് റഫീഖിന് ഉപഹാരം സമ്മാനിക്കുന്നു.
അങ്ങാടിപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെട്ടപ്പോള്‍ പുഴ നീന്തിക്കടന്ന് സാഹസികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച അങ്ങാടിപ്പുറം കെഎസ്ഇബി സെക്ഷന്‍ ഫീല്‍ഡ് സ്റ്റാഫ് റഫീഖിനെ ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉപഹാരം നല്കി അനുമോദിച്ചു.
അങ്ങാടിപ്പുറം മേഖലാ സെക്രട്ടറി വി. സജിന്‍ ലാലു ഉപഹാരം കൈമാറി. മേഖലാ പ്രസിഡന്റ് ആഷിഖ്, ജോയിന്റ്് സെക്രട്ടറി അന്‍ഷിഫ് നിഹാല്‍, മേഖല സെക്രട്ടേറിയറ്റ് അംഗം വിശാല്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News KSEB honored