ഓണം വാരാഘോഷ സമാപനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഒന്നാമതെത്തിയ വനം വകുപ്പിന്റെ ടാബ്ലോയുടെ മുന്നില്‍ മന്ത്രി ഷിബു ബേബി ജോണ്‍.
വട്ടിയൂര്‍ക്കാവ്: ഓണം വാരാഘോഷ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയില്‍ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ വനം വകുപ്പിന്റെ ടാബ്ലോ മന്ത്രി ഷിബു ബേബി ജോണ്‍ വഴുതക്കാട്ടെ വനം ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചു. ടാബ്ലോ നിര്‍മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഫ്ളോട്ട് നിര്‍മിച്ച കലാകാരന് എസ്ടി ബിജുവിനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ആൻഡ് വനം വകുപ്പു മേധാവി രാജേഷ് രവീന്ദ്രന്, പി. പുകഴേന്തി, ദീപക് മിശ്ര, പ്രമോദ് ജി. കൃഷ്ണന്, ഡോ. എല്‍. ചന്ദ്രശേഖര്‍, പ്ലോട്ടിന്റെ നിര്‍മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബൈജു കൃഷ് ണന്, സിനി കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.