Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒന്‍പതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി.
സംസ്ഥാനത്തെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങൾ അടക്കമുള്ളിടങ്ങളിലെ എല്ലാ ജീവനക്കാർക്കും ശന്പളത്തോടു കൂടിയഅവധിയായിരിക്കും.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമായിരിക്കും.
എല്ലാ ജീവനക്കാർക്കും ശന്പളത്തോടുകൂടിയ അവധി നൽകണം. നിയോജക മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾ, താത്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശന്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒൻപതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് പൊതുഅവധി പ്രഖ്യാപിച്ചു ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങൾ അടക്കമുള്ളിടങ്ങളിലെ എല്ലാ ജീവനക്കാർക്കും ശന്പളത്തോടു കൂടിയ അവധിയായിരിക്കും.
കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമായിരിക്കും. എല്ലാ ജീവനക്കാർക്കും ശന്പളത്തോടുകൂടിയ അവധി നൽകണം.
നിയോജക മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾ, താത്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശന്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുൽ ഉലമ. കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമസ്ത നിവേദനം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് പെരുന്നാളിന് നിലവിൽ ലഭിക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷങ്ങൾക്കും കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിൽ പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്നായിരുന്നു കൂടുതൽ അവധി ദിവസങ്ങൾ.
ഗൾഫ് രാജ്യങ്ങളിലേതിന് സമാനമായി കേരളത്തിലും അവധി മൂന്ന് ദിവസമായി ഉയർത്തണമെന്നാണ് ആവശ്യം. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം അസ്ഗറലി ഫൈസി തങ്ങൾ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.
മുസ്ലിം സമുദായത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് അവധി കലണ്ടറിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകണമെന്നാണ് സമസ്ത നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.
Kerala
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വത്തിൽ ചൊവ്വാഴ്ച (ജനുവരി 27) പണിമുടക്ക്.
ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ ആണ് സമരം.
ചീഫ് ലേബർ കമ്മീഷ്ണറുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചത്.
Kerala
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ല കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കാനും ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
മകരവിളക്ക് പ്രമാണിച്ച് ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകൾക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
Kerala
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ച് ഡിസംബർ 31ന് രണ്ട് താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീർത്ഥാടനം.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് ഏഴ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് അവധി.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉൾപ്പെടെയാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
District News
കൊച്ചി: വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ ഇരയ്ക്കുവേണ്ടി നിലകൊണ്ട അഭിഭാഷകരുടെ ശരീര ഭാഷയിലും പ്രതികരണത്തിലും പ്രകടമായ ആത്മവിശ്വാസം വ്യത്യസ്തമായിരുന്നു. ഇരയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനിയായിരുന്നു ആദ്യം കോടതിയിലെത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അവര്‍. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ആ ആത്മവിശ്വാസം പ്രകടമായിരുന്നു.
ഗൂഢാലോചന നടന്നതിന്റെ എല്ലാ തെളിവുകളും കോടതിയില്‍ കൈമാറിയിട്ടുണ്ടെന്നും പ്രതിപ്പട്ടികയിലുള്ള എല്ലാവരും ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നുമായിരുന്നു മാധ്യമങ്ങളോട് അഡ്വ. മിനിയുടെ പ്രതികരണം. ആ രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മയുടെ ട്രോമയിലാണ് ഇര. അവള്‍ക്ക് ആത്മവിശ്വാസം നല്കുന്ന വിധിയാകും വരികയെന്നും മിനി പറഞ്ഞു.
തൊട്ടുപിന്നാലെ കോടതിയിലേക്ക് കാറില്‍ വന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അജയ്കുമാര്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല. കോടതി വളപ്പിലേക്ക് പ്രവേശിച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം തിരികെ വന്നാണ് ഗേറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
അത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍. വിധി എന്താകുമെന്നത് സംബന്ധിച്ച് നിങ്ങളെപ്പോലെ താനും ആകാംക്ഷയിലാണെന്ന് പറഞ്ഞ അദ്ദേഹം സത്യം കണ്ടെത്താന്‍ കോടതിയെ സഹായിക്കുകയെന്ന ധര്‍മമാണ് പ്രോസിക്യൂട്ടറിനുള്ളതെന്നും പറഞ്ഞു. അതിനാവശ്യമായ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം കോടതിയിലേക്ക് തിരികെ പോയത്.
ഇതുപോലൊരു കേസ് തന്റെ അഭിഭാഷക ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള പ്രതികരിച്ചത്.
കള്ളത്തെളിവുകളാണ് കോടതിയില്‍ നല്‍കിയത്. ഇതിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ പങ്ക് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ദിവസം വോട്ടു ചെയ്യാൻ അവധി അനുവദിക്കും. ഐടി മേഖലയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കും.
ദിവസ വേതനക്കാർ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ടു ചെയ്യേണ്ട ദിവസം വേതനത്തോടുകൂടിയ അവധി നൽകണം.
ഒൻപതിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും അവധിയാണ്.
Kerala
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം.
ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽനിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ പ്രമാണിച്ചാണ് അവധി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, കാട്ടാക്കട താലൂക്കിലെ പത്ത് വില്ലേജുകളുടെയും പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
കാട്ടാക്കട താലൂക്കിലെ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയിലും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
Kerala
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.
എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം തിരുനാളിനോടനുബന്ധിച്ച് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ നടത്താനും, പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ഉറപ്പാക്കാനും, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും അതിതീവ്രമഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
Kerala
ഇടുക്കി: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
പ്രഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസർഗോഡ്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒന്‍പത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.