പ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കാളകെട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ഇന്ന് കരുനാഗപ്പള്ളി താലൂക്ക് പരിധിയില്‍പ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് കളക്ടർ ആനി ജാല തോമസ് ഉത്തരവിറക്കി. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ല.
കളര്‍ സ്മോക്കും പാര്‍ട്ടി പോപ്പുകളുടെ ഉപയോഗവും നിരോധിച്ചു
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കാളകെട്ട് മഹോത്സവത്തില്‍ കളര്‍ സ്മോക്ക്, പാര്‍ട്ടി പോപ്പുകള്‍ എന്നിവയുടെ ഉപയോഗം ജില്ലാ കളക്ടര്‍ നിരോധിച്ച് ഉത്തരവായി.
ഉത്സവ സമാപന ദിവസമായ ഇന്ന് ക്ഷേത്രവും പരിസരവും ഉള്‍പ്പെടുന്ന അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് കളക്ടര്‍ ഉത്തരവിട്ടു.
കളര്‍ സ്മോക്കുകള്‍, പാര്‍ട്ടി പോപ്പുകള്‍ എന്നിവ വായു-പരിസ്ഥിതി മലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കേരള പഞ്ചായത്ത് രാജ് സെക്ഷന്‍ 219(എന്‍) പ്രകാരം 5000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
ഇന്ന് ക്ഷേത്രവും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും മദ്യനിരോധിത ഉത്സവമേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.