Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obit News

America

പ​തി​ക്ക​ൽ ജെ. ​സ്റ്റീ​ഫ​ൻ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: എ​റ​ണാ​കു​ളം കീ​ഴി​ല്ലം പ​തി​ക്ക​ൽ പ​രേ​ത​രാ​യ പൈ​ലി ജോ​സ​ഫി​ന്‍റെ​യും മ​റി​യാ​മ്മ ജോ​സ​ഫി​ന്‍റെ​യും മ​ക​ൻ പ​തി​ക്ക​ൽ ജെ. ​സ്റ്റീ​ഫ​ൻ (78) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ (STECI) ഹൂ​സ്റ്റ​ൺ ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു.

പ​രേ​ത​ൻ ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലും യു​എ​ഇ ആ​ർ​മി​യി​ലും നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ റേ​ച്ച​ൽ സ്റ്റീ​ഫ​ൻ (പൊ​ന്ന​മ്മ) ക​ള​മ​ശേ​രി ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡോ. ​ലി​മ ജോ​സ​ഫ്, സു​മ മാ​ത്യു ( ഇ​രു​വ​രും ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ഡോ. ​ബി​നി ജോ​സ​ഫ്, മ​ഗേ​ഷ് മാ​ത്യു (ഇ​രു​വ​രും ഹൂ​സ്റ്റ​ൺ)

സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12.30 വ​രെ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ ദേ​വാ​ല​യ​ത്തി​ൽ (16520 Chimney Rock Road, Houston, TX 77053).

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ (1310 N. Main Street, Pearland, TX 77581) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ബി​നി ജോ​സ​ഫ് - 870 918 7538, മ​ഗേ​ഷ് മാ​ത്യു - 832 359 5702.

NRI

സാ​ഹി​ത്യ ച​രി​ത്ര​കാ​ര​നും സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​കാ​ര​നും പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. സം​സ്കാ​രം പി​ന്നീ​ട്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്രം എ​ന്ന ഗ്ര​ന്ഥ​ത്തി​നു പു​റ​മേ, നോ​വ​ൽ, ചെ​റു​ക​ഥ, ലേ​ഖ​ന സ​മാ​ഹാ​രം ഒ​ക്കെ​യാ​യി നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ അ​ദ്ദേ​ഹം ര​ചി​ച്ചി‌​ട്ടു​ണ്ട്.

നി​ല​വി​ൽ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മ​ല​യാ​ളം സൊ​സൈ​റ്റി ഓ​ഫ് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റാ​യി​ട്ടും അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മ​റ്റ് മ​ല​യാ​ളം സൊ​സൈ​റ്റി ഓ​ഫ് അ​മേ​രി​ക്ക ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​തു​പോ​ലെ കേ​ര​ള ലി​റ്റ​റ​റി ഫോം ​യു​എ​സ്എ പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

 

NRI

ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ മു​ൻ ബി​ഷ​പ്പും ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അം​ഗ​വു​മാ​യ ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ് (കോ​പ്പേ​ൽ) അ​ന്ത​രി​ച്ചു.

പ​ത്ത​നം​തി​ട്ട തോ​ന്നി​മ​ല ത​ന്നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ലീ​ല​മ്മ. മ​ക്ക​ൾ: റെ​ജീ​ന, വെ​സ്ലി, ക്രി​സ്റ്റീ​ന.

ശാ​ന്ത​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും കാ​രു​ണ്യം നി​റ​ഞ്ഞ ഹൃ​ദ​യ​ത്തി​ലൂ​ടെ​യും അ​നേ​ക​രു​ടെ ജീ​വി​ത​ങ്ങ​ളെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ്

ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യി​ൽ ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. വ​രും​ത​ല​മു​റ​ക​ൾ​ക്ക് എ​ന്നും അ​നു​ഗ്ര​ഹ​മാ​യി നി​ല​കൊ​ള്ളു​ന്ന ഒ​രു വ​ലി​യ പാ​ര​മ്പ​ര്യ​മാ​ണ് അ​ദ്ദേ​ഹം അ​വ​ശേ​ഷി​പ്പി​ച്ചു ക​ട​ന്നു​പോ​കു​ന്ന​ത്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

NRI

മേ​രി​ക്കു​ട്ടി ഫി​ലി​പ്പ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: കോ​ട്ട​യം ഈ​ര​യി​ൽ പ​രേ​ത​നാ​യ എം.സി. ഏ​ലി​യാ​സി​ന്‍റെ (ഈ​ര​യി​ൽ അ​പ്പ​ച്ച​ൻ) മ​ക​ളും പെ​ൻ​സ​ൽ​വേ​നി​യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി​യു​മാ​യി​രു​ന്ന മേ​രി​ക്കു​ട്ടി ഫി​ലി​പ്പ് (ബേ​ബി​ക്കു​ട്ടി - 67) അ​ന്ത​രി​ച്ചു.

ചി​ല നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഫി​ല​ഡ​ൽ​ഫി​യ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് സ​ഭാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ക്രി​സോ​സ്റ്റം ഫി​ലി​പ്പ്. മ​ക്ക​ൾ: ത​ബീ​ഥ, ജെ​ർ​മി.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പതിന് ഫി​ല​ഡ​ൽ​ഫി​യ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ (9707 Bustleton Ave, Philadelphia, PA 19115) ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12:30 ഓ​ടെ സ​ൺ​സെ​റ്റ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (333 County Line Road, Lower Southampton Township, PA 19006) ഭൗ​തി​ക​ശ​രീ​രം സം​സ്ക​രി​ക്കു​ന്ന​താ​ണ്.

NRI

റോ​സ​മ്മ മ​ത്താ​യി ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​രേ​ത​നാ​യ കു​ണ്ട​റ പ​ള്ളി​യാ​വി​ള വീ​ട്ടി​ൽ പി. ​ജി. മ​ത്താ​യി​യു​ടെ ഭാ​ര്യ റോ​സ​മ്മ മ​ത്താ​യി ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു. ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ലെ എ​എ​ൻ​എ​സ് ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

മ​ക്ക​ൾ: ഷീ​ബ ജി​മ്മി ജോ​ർ​ജ്, ഷീ​ജ ബി​ജു ജോ​ർ​ജ്, ഷീ​മാ ജോ​ൺ, ഷി​ഖാ റോ​ണി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജി​മ്മി ജോ​ർ​ജ് (കോ​ട്ട​യം), ബി​ജു ജോ​ർ​ജ്, ജോ​ൺ​കു​ട്ടി, റോ​ണി വി. ​സ്ക​റി​യ (മൂ​വ​രും ഡ​ൽ​ഹി).

സം​സ്കാ​രം ഇ​ന്ന് വൈ​കുന്നേരം മൂന്നിന് ബു​റാ​ഡി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.

കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോ​ണി വി. ​സ്ക​റി​യ).

NRI

രാ​ജീ​വ് വി. ​നാ​യ​ർ മി​സി​സാ​ഗ​യി​ൽ അ​ന്ത​രി​ച്ചു

മി​സി​സാ​ഗ (ടൊ​റോ​ന്‍റോ): കോ​ട്ട​യം കൊ​ച്ചു പു​ര​യ്ക്ക​ൽ രാ​ജീ​വ് വി ​നാ​യ​ർ (62) മി​സി​സാ​ഗ​യി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: കോ​ട്ട​യം ചാ​ന്ന​നി​ക്കാ​ട് തു​ണ്ടി​യി​ൽ (മാ​ധ​വം) കു​ടും​ബാം​ഗം ദേ​വി നാ​യ​ർ.

മ​ക​ൻ: രോ​ഹി​ത്. മ​രു​മ​ക​ൾ: രു​ചി. സ​ഹോ​ദ​ര​ങ്ങ​ൾ: സേ​തു ല​ക്ഷ്മി സോ​മ​ൻ നാ​യ​ർ, രാ​ജ​ല​ക്ഷ്മി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ,സ​ജീ​വ് നാ​യ​ർ സി​ന്ധു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറ് മു​ത​ൽ എ‌ട്ട് വ​രെ മി​സി​സാ​​ഗ​യി​ലു​ള്ള സെ​ന്‍റ് ജോ​ൺ​സ് ഡി​ക്‌​സി സെ​മി​ത്തേ​രി & ക്രി​മി​റ്റോ​റി​യം - St. John's Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ ​മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വയ്​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മുതൽ 11.30 വരെ ​അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മൃതദേഹം സം​സ്ക​രി​ക്കും.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അം​ഗം മീ​ന സ​ത്യ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മെ​സ്ക്വി​റ്റി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി മീ​ന സ​ത്യ​ൻ (75) അ​ന്ത​രി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മു​ൻ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ സ​ത്യ​ൻ മ​ണി​യാ​ണ് ഭ​ർ​ത്താ​വ്.

നീ​ണ്ട കാ​ല​മാ​യി ഡാ​ള​സി​ലെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന സ​ത്യ​ൻ മ​ണി​യും കു​ടും​ബ​വും കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​മാ​ണ്.

മീ​ന സ​ത്യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്. സ്ഥ​ലം: ന്യൂ ​ഹോ​പ്പ് സെ​മി​ത്തേ​രി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.

വേ​ർ​പാ​ടി​ൽ വേ​ദ​നി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം പ​ങ്കു​ചേ​രു​ന്ന​താ​യി അ​റി​യി​ച്ചു.‌

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 972 271 2222.

വാർത്ത: പി.​പി. ചെ​റി​യാ​ൻ

 

 

NRI

സി​എ​ൻ​എ​ൻ സ്ഥാ​പ​ക​ൻ ടെ​ഡ് ടേ​ണ​ർ അ​ന്ത​രി​ച്ചു; ഓർമയായത് മാധ്യമരംഗത്തെ വിപ്ലവകാരി

ഫ്ലോ​റി​ഡ: മാ​ധ്യ​മ ലോ​ക​ത്ത് വി​പ്ല​വാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന സി​എ​ൻ​എ​ൻ സ്ഥാ​പ​ക​ൻ ടെ​ഡ് ടേ​ണ​ർ (87) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച ഫ്ലോ​റി​ഡ​യി​ലെ ലാ​മോ​ണ്ടി​ലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

2018 മു​ത​ൽ "ലൂ​യി ബോ​ഡി ഡി​മെ​ൻ​ഷ്യ' എ​ന്ന രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ​രം​ഗ​ത്തെ അ​തി​കാ​യ​നാ​യ ടേ​ണ​റു​ടെ വി​യോ​ഗ​വാ​ർ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

1980-ൽ ​അ​റ്റ്‌​ലാ​ന്‍റ​യി​ൽ നി​ന്ന് സി​എ​ൻ​എ​ൻ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വാ​ർ​ത്താ സം​പ്രേ​ക്ഷ​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ലോ​ക​ത്താ​ദ്യ​മാ​യി 24 മ​ണി​ക്കൂ​റും വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന ചാ​ന​ൽ എ​ന്ന ആ​ശ​യം ടേ​ണ​റു​ടേ​താ​യി​രു​ന്നു.

വാ​ർ​ത്ത​ക​ൾ സം​ഭ​വി​ക്കു​മ്പോ​ൾ ത​ന്നെ ത​ത്സ​മ​യം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന രീ​തി ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ പി​ന്നീ​ട് മാ​തൃ​ക​യാ​ക്കി. സി​എ​ൻ​എ​ന്നി​ന് പു​റ​മെ, കാ​ർ​ട്ടൂ​ൺ നെ​റ്റ്‌​വ​ർ​ക്ക്, ടേ​ണ​ർ ക്ലാ​സി​ക് മൂ​വീ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ ചാ​ന​ലു​ക​ളു​ടെ​യും സ്ഥാ​പ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റ്റ്‌​ലാ​ന്‍റാ ബ്രേ​വ്സ് (ബേ​സ്ബോ​ൾ), അ​റ്റ്‌​ലാന്‍റാ ഹോ​ക്സ് (ബാ​സ്ക​റ്റ്ബോ​ൾ) എ​ന്നീ ടീ​മു​ക​ളു​ടെ ഉ​ട​മ​സ്ഥ​നാ​യി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ (യുഎൻ) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 100 കോ​ടി ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് വ​ലി​യൊ​രു മാ​തൃ​ക അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ചു.

1938-ൽ ​സി​ൻ​സി​നാ​റ്റി​യി​ൽ ജ​നി​ച്ച ടേ​ണ​ർ, പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം കു​ടും​ബ​ത്തി​ന്‍റെ പ​ര​സ്യ ബി​സി​ന​സ് ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സാ​റ്റ​ലൈ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളെ ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും അ​ദ്ദേ​ഹം വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ടേ​ണ​ർ.

പ്ര​ശ​സ്ത ന​ടി ജെ​യ്ൻ ഫോ​ണ്ട ഉ​ൾ​പ്പെ​ടെ മൂ​ന്ന് ത​വ​ണ വി​വാ​ഹി​ത​നാ​യി​ട്ടു​ണ്ട്. അ​ഞ്ച് മ​ക്ക​ളു​ണ്ട്.

ടേ​ണ​റുടെ വി​യോ​ഗ​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും പ്ര​മു​ഖ​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെട്ട ന​ഴ്സ് ല​ക്ഷ്മി​ക്കു​ട്ടി നാ​യ​ർ അ​ന്ത​രി​ച്ചു

ഒ​ക്‌​ല​ഹോ​മ: പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ശ്ര​ദ്ധേ​യ അം​ഗ​വും പ​രി​ച​യ​സ​മ്പ​ന്ന ന​ഴ്സു​മാ​യി​രു​ന്ന ല​ക്ഷ്മി​ക്കു​ട്ടി നാ​യ​ർ ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു. സ​മൂ​ഹ​ത്തി​നും ആ​രോ​ഗ്യ​രം​ഗ​ത്തി​നും ന​ൽ​കി​യ ദീ​ർ​ഘ​കാ​ല സേ​വ​ന​ങ്ങ​ൾ കൊ​ണ്ടു ശ്ര​ദ്ധേ​യ​യാ​യി​രു​ന്ന ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ മ​ര​ണം അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​സ​മൂ​ഹ​ത്തെ ഏ​റെ ദു​ഖ​ത്തി​ലാ​ഴ്ത്തി

ഇ​ന്ത്യ​യി​ൽ ജ​നി​ച്ച് വി​ദ്യാ​ഭ്യാ​സം നേ​ടി​യ ല​ക്ഷ്മി​ക്കു​ട്ടി നാ​യ​ർ, ബം​ഗ​ളൂ​രി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ൽ നി​ന്ന് പ്ര​ഫ​ഷ​ണ​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് ബം​ഗ​ളൂ​രി​ലെ വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ലി​ൽ ഏ​ക​ദേ​ശം ഏ​ഴ് വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

1975ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​വ​ർ, ഒ​ക്‌​ല​ഹോ​മ​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണി ഹോ​സ്പി​റ്റ​ലി​ൽ ര​ണ്ട് വ​ർ​ഷം ജോ​ലി ചെ​യ്ത ശേ​ഷം ഇ​ന്‍റ​ഗ്രി​സ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ സ്ഥി​ര​മാ​യി ചേ​ർ​ന്നു. ഇ​ന്‍റ​ഗ്രി​സ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ​ഡ് ന​ഴ്സാ​യി 35 വ​ർ​ഷ​ത്തോ​ളം സ​മ​ർ​പ്പി​ത സേ​വ​നം അ​നു​ഷ്ഠി​ച്ച അ​വ​ർ, രോ​ഗി​ക​ളോ​ടു​ള്ള ക​രു​ണ​യും വൈ​ദ​ഗ്ധ്യ​വും കൊ​ണ്ട് ആ​രോ​ഗ്യ​രം​ഗ​ത്ത് ആ​ദ​രി​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നി​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും അ​വ​ർ നേ​ടി. ഭ​ർ​ത്താ​വ്: കൃ​ഷ്ണ​ദാ​സ​ൻ നാ​യ​ർ. മ​ക്ക​ൾ: സു​ജി​ത്ത്, ദീ​പ, പ്ര​ശാ​ന്ത്. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, ഷാ​ന​ൻ.

ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ ഒ​ക്ക​ല​ഹോ​മ ഹി​ന്ദു മൈ​ത്രി അ​നു​ശോ​ച​നം അ​റി​യി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും (മേ​യ് ര​ണ്ട്). പൊ​തു​ദ​ർ​ശ​നം രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 3.30 വ​രെ റെ​സ്റ്റ്ഹാ​വ​ൻ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ, 500 ട​ണ 104വേ ​ടേ, ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ൽ.

NRI

കു​ന്നേ​ൽ​മു​റി​യി​ൽ സെ​ബാ​സ്റ്റ്യ​ൻ കെ. തോ​മ​സ് അ​ന്ത​രി​ച്ചു

ഡാ​ള​സ്‌: അ​നി​ക്കാ​ട് ഈ​സ്റ്റ് കു​ന്നേ​ൽ​മു​റി​യി​ൽ സെ​ബാ​സ്റ്റ്യ​ൻ കെ. ​തോ​മ​സ് (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം പിന്നീട്.

ച​ങ്ങ​നാ​ശേ​രി മ​ണ​മേ​ൽ കു​ടും​ബാം​ഗ​മാ​യ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​നാ​ണ് പ​രേ​ത​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, റോ​സ് ആ​ന്‍റ​ണി, സു​ജ തോ​മ​സ്, സി​സ്റ്റ​ർ ബെ​റ്റ്സി കു​ന്നേ​ൽ​മു​റി​യി​ൽ, സീ​മ സെ​ബാ​സ്റ്റ്യ​ൻ, സു​ഭാ​ഷ് സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ. മരുമക്കൾ: സീ​മ, തോ​മ​സ് വ​ർ​ക്കി, ആ​ന്‍റ​ണി ജോ​സ​ഫ്, ക്രി​സ്റ്റി ജോ​സ​ഫ്, ര​മ്യ, റി​തു.

പ​രേ​ത​നാ​യ ജോ​ൺ തോ​മ​സ്, തോ​മ​സ് തോ​മ​സ് (ഫ്ലോ​റി​ഡ), ആ​ലി ജെ​യിം​സ് (ന്യൂ​ജ​ഴ്‌​സി), മേ​രി ദോ​സ് (വി​ർ​ജീ​നി​യ), പ​രേ​ത​നാ​യ ജോ​സ​ഫ് തോ​മ​സ്, ചി​ന്ന​മ്മ ജോ​സ​ഫ് (ന്യൂ​യോ​ർ​ക്ക്), ട്രേ​സി ദേ​വ​സ്യാ (ടെ​ക്സ​സ്), പ​രേ​ത​നാ​യ ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

കൂടുതൽ വിവരങ്ങൾക്ക്: ബെ​ന്നി ജോ​ൺ ഡാ​ള​സ് - 214 517 6775.

NRI

ഡോ. ​വി​നു ജോ​ൺ ഡാ​നി​യേ​ലി​ന്‍റെ പി​താ​വ് പ്ര​ഫ. റ്റി.​റ്റി. ഡാ​നി​യേ​ൽ അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി മാ​ക്കാം​കു​ന്ന് ഗ്രീ​ൻ ഹൗ​സി​ൽ പ്ര​ഫ. റ്റി.​റ്റി. ഡാ​നി​യ​ൽ (86) അ​ന്ത​രി​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ മാ​ർ​ത്തോ​മ്മാ സ​ഭാം​ഗ​വും അ​മേ​രി​ക്ക​യി​ലെ ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​നുമായ ഡോ. ​വി​നു ജോ​ൺ ഡാ​നി​യേ​ലി​ന്‍റെ പി​താ​വാ​ണ്.

ഭാ​ര്യ: ശോ​ശാ​മ്മ ഉ​മ്മ​ൻ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്). മ​ക്ക​ൾ: ഡോ. ​വി​നോ ജോ​ൺ ഡാ​നി​യ​ൽ (യു​എ​സ്എ), ​വി​നി​ത ആ​നി ഏ​ബ്ര​ഹാം (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഡോ. ​ആ​ഷ്‌​ലി ഡാ​നി​യേ​ൽ, ഏ​ബ്ര​ഹാം കോ​ശി കാ​ഞ്ഞി​ക്ക​ൽ.​

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​നു മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത​ൻ ദീ​ർ​ഘ​കാ​ലം ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സു​വി​ശേ​ഷ പ്ര​സം​ഗ​ക​നും മ​ദ്യ​വ​ർ​ജ​ന സ​മി​തി​യു​ടെ നേ​തൃ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​നു ജോ​ൺ ഡാ​നി​യേ​ൽ (​ഡി​ട്രോ​യി​റ്റ്) -1 267 644 6004.

NRI

ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദ്ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി

മ​ക്ക: അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് തു​വ്വേ​ക്കാ​ട് സ്വ​ദേ​ശി കെ.​ബി. മു​ഹ​മ്മ​ദി​ന്‍റെ (മ​മ്മു​ക്ക) മൃ​ത​ദ്ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി. മ​ക​ന്‍റെ നി​കാ​ഹ് ക​ഴി​ഞ്ഞു ഈ ​അ​ടു​ത്താ​ണ് അ​ദ്ദേ​ഹം നാ​ട്ടി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ​ത്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത കാ​ര​ണം ത്വാ​ഇ​ഫ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ലു​ക്കീ​മി​യ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു തു​ട​ർചി​കി​ത്സ​യ്ക്ക് വേ​ണ്ടി മ​ക്ക കിം​ഗ് അ​ബ്ദു​ള്ള മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് കൊ​ണ്ടുവ​ന്നു.

അ​വ​ടെ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ത്വാ​ഇ​ഫി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൌ​ണ്ടേ​ഷ​ൻ (ഐ​സി​എ​ഫ്) ഷ​റ​ഫി​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി സാ​മൂ​ഹി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

 

NRI

മലയാളി വൈദികൻ ജർമനിയിൽ ട്രെയിനപകടത്തിൽ മരിച്ചു

ബെർലിൻ: മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ൽ ട്രെ​​​യി​​​ന​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഷോ​​​ൺ​​​സ്റ്റാ​​​ട്ട് സ​​​ന്യാ​​​സ സ​​​ഭാം​​​ഗം ഫാ. ​​​ജി​​​ജു കി​​​ല​​​ക്ക​​​ൻ (47) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ആ​​​ദ്യം ജ​​​ർ​​​മ​​​നി​​​യി​​​ലാ​​​യി​​​രു​​​ന്ന ഫാ. ​​​ജി​​​ജു ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് തി​​​രി​​​ച്ചു​​​വ​​​ന്നി​​​ട്ട് ഈ​​​സ്റ്റ​​​ർ ക​​​ഴി​​​ഞ്ഞാ​​​ണു തി​​​രി​​​കെ പോ​​​യ​​​ത്.

അ​​​യ്യ​​​മ്പു​​​ഴ കൊ​​​ല്ല​​​ക്കോ​​​ട് കി​​​ലു​​​ക്ക​​​ൻ പ​​​രേ​​​ത​​​നാ​​​യ ജോ​​​സ് - മേരി ദന്പതികളുടെ മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങൾ: ബി​​​ജി, സി​​​സ്റ്റ​​​ർ ബി​​​ന്ദു, ബി​​​ജു.

NRI

ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു

മ​ക്ക: രോ​ഗ ബാ​ധി​ത​നാ​യി മ​ക്ക​യി​ലെ കിംഗ് അ​ബ്ദു​ള്ള മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് തു​വ്വേ​ങ്ങാ​ട് സ്വ​ദേ​ശി കെ. ​ബി മു​ഹ​മ്മ​ദ്‌ (മ​മ്മു) അന്തരിച്ചു.

മ​ക​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞു നാ​ട്ടി​ൽ നി​ന്ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ജോ​ലി സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ത​ള​ർ​ച്ച കാ​ര​ണം ആ​ദ്യം താ​ഇ​ഫ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മ​ക്ക​യി​ലേ​ക്കും കൊ​ണ്ടു പോ​യി.

ഒ​മ്പ​തു ദി​വ​സ​ങ്ങ​ൾ മ​ക്ക​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ഫാ​ത്തി​മ. ഒ​രു പെ​ൺകു​ട്ടി​യും നാ​ലു ആ​ണ്മ​ക്ക​ളു​മാ​ണ്. ഭാ​ര്യ സ​ഹോ​ദ​ര​ൻ ജാ​ഫ​ർ മ​ദ​നി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മ​ക്ക​യി​ൽ ഉ​ണ്ട്.

ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജ​നാ​സ മ​ക്ക​യി​ൽ മ​റ​വ് ചെ​യ്യു​മെ​ന്ന് ഐസിഎഫ് വെ​ൽ​ഫ​യ​ർ ടീം ​അ​റി​യി​ച്ചു.

NRI

പി.​ടി. തോ​മ​സ് അ​ന്ത​രി​ച്ചു

ആ​ല​ക്കോ​ട്: നെ​ല്ലി​പ്പാ​റ പെ​രി​ക​ല​ത്താം​കു​ഴി പി.​ടി. തോ​മ​സ് (ജോ​സ് 73) അ​ന്ത​രി​ച്ചു. സംസ്കാരം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് നെ​ല്ലി​പ്പാ​റ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ അ​ന്ന​മ്മ (​മോ​ളി) ന​ടൂ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ ജി​നു പി. ​തോ​മ​സ് (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബം​ഗ​ളൂ​രു), ജി​നീ​ഷ് തോ​മ​സ് (എംഒഎ​ച്ച് സ​ലാ​ല ഒ​മാ​ൻ), ജി​ൻ​സ് തോ​മ​സ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ വി​ല്യം​സ് ലീ ​എ​റ​ണാ​കു​ളം).

മ​രു​മ​ക്ക​ൾ: ടി​.പി. പ്രി​യ (കാ​ന​ഡ), മ​ഞ്ജു തോ​മ​സ് (ഒ​മാ​ൻ), പി.കെ. പ്ര​വീ​ണ (എ​ച്ച്ഡി​എ​ഫ്സി ​ബാ​ങ്ക് ത​ളി​പ്പ​റ​മ്പ്).

NRI

ഡോ. ​ജോ​യ് മാ​തേ​ക്ക​ന്‍ ബെ​ഡ്‌​ഫോ​ര്‍​ഡി​ല്‍ അ​ന്ത​രി​ച്ചു

ബെ​ഡ്‌​ഫോ​ര്‍​ഡ്: ഡോ. ​ജോ​യ് മാ​തേ​ക്ക​ന്‍ (82) ഇം​ഗ്ല​ണ്ടി​ലെ ബെ​ഡ്‌​ഫോ​ര്‍​ഡി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച ബെ​ഡ്‌​ഫോ​ര്‍​ഡി​ല്‍.

എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി, കോ​ത​മം​ഗ​ലം ധ​ര്‍​മ​ഗി​രി ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യൂ​റോ​ള​ജി സ​ര്‍​ജ​നാ​യി​രു​ന്നു.

ഭാ​ര്യ: ആ​നി ജോ​യ് അ​ങ്ക​മാ​ലി മു​ണ്ടാ​ട​ന്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ ഡോ. ​ഷോ​ണ്‍ മാ​തേ​ക്ക​ന്‍, ഷീ​ന മാ​തേ​ക്ക​ന്‍, ഡോ. ​ശി​വോ​ണ്‍ മാ​തേ​ക്ക​ന്‍. മ​രു​മ​ക്ക​ള്‍: ആ​ലീ​സ് ക​ര്‍​ടി​സ്‌​റൂ​സ്, റ​യ​ന്‍ മോ​നി​ഹാ​ന്‍, ഡോ. ​ഡേ​വി​സ് പാ​റ​ക്ക.

NRI

ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച സ​മീ​ർ സ​ഹൃ​ദ​യ​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡി​ൽ വ​ള​രെ​ക്കാ​ല​മാ​യി താ​മ​സി​ക്കു​ന്ന​തും ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​വു​മാ​യ സ​ഹൃ​ദ​യ​ൻ പ​ണി​ക്ക​രു​ടെ​യും അ​മ്മു​ക്കു​ട്ടി​യു​ടെ​യും ഏ​ക മ​ക​ൻ സ​മീ​ർ സ​ഹൃ​ദ​യ​ൻ (35) അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ എ​ട്ട് വ​രെ പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (2175 Jericho Tpke, New Hyde Park , NY 11044). സംസ്കാരം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ എ‌​ട്ട് വ​രെ​യും ശേ​ഷം 12ന് ​ക്രി​മി​നേ​ഷ​ൻ ലോം​ഗ് ഐ​ല​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ (91 Eads St. West Babylon, NY 11704).

മാ​വേ​ലി​ക്ക​ര​യി​ലെ ക​ല​ക്കാ​ട് കുടുംബാംഗമാണ്. ന്യൂ​യോ​ർ​ക്കി​ലെ ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും ട്ര​സ്റ്റീ ചെ​യ​റാ​യും നി​ര​വ​ധി ത​വ​ണ ക​മ്മി​റ്റി മെ​മ്പ​റ​യാ​യും കെ​എ​ച്ച്എ​ൻ​എ​യു​ടെ ക​മ്മി​റ്റി മെ​മ്പ​റും ഇ​പ്പോ​ഴ​ത്തെ ഓ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹൃ​ദ​യ​ൻ പ​ണി​ക്ക​ർ മ​ഹി​മ​യി​ലും എ​ൻ​ബി​എ​യി​ലും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ന്യൂ​യോ​ർ​ക്കി​ലെ ശ്രീ​നാ​രാ​യ​ണാ അ​സോ​സി​യേ​ഷ​ൻ, മ​ഹി​മ, എ​ൻ​ബി​എ, ഫൊ​ക്കാ​ന തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ൾ സ​മീ​റി​ന്‍റെ നി​ര്യ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

മി​മി​ക്രി താ​രം ശ​ര​ത് ഉ​ണ്ണി​ത്താ​ൻ അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​ക്കാ​ര​നും വെ​ബ് സീ​രി​യ​സ് താ​ര​വു​മാ​യി​രു​ന്ന ശ​ര​ത് ഉ​ണ്ണി​ത്താ​ൻ (ഗു​ണ്ടാ ബി​നു) അ​മേ​രി​ക്ക​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു.

നി​റ​യെ ത​മാ​ശ​ക​ളും ചി​രി​യു​മാ​യി ക​ലാ​രം​ഗ​ത്തു നി​റ​ഞ്ഞ നി​ന്ന പ്രി​യ സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗത്തിന്‍റെ ഞെട്ടലിലാണ് ഡാ​ള​സി​ലെ സു​ഹൃ​ത്തു​ക്ക​ൾ.

ഡാ​ള​സി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​ത്ത് ഓ​ഫ് ഡാ​ള​സ്, ഡാ​ള​സ് മ​ച്ചാ​ൻ​സ് എ​ന്നീ ക​ലാ സം​ഘ പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ദേ​ശാ​ഭി​മാ​നി​യു​ടെ വേ​ദി​ക​ളി​ൽ മി​മി​ക്രി അ​വ​ത​രി​പ്പി​ച്ച് തു​ട​ങ്ങി പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തുവ​രു​ക​യും പി​ന്നീ​ട് സ​ജീ​വ ക​ലാപ്ര​വ​ർ​ത്ത​ക​നാ​യി മാ​റി.

അ​മേ​രി​ക്ക​യി​ലേ​ക്ക് തൊ​ഴി​ലി​നാ​യി പോ​കു​ക​യും അ​വി​ടെ​യും കോ​മ​ഡി​ക്ക് ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചുവരുകയായിരു​ന്നു.

പ്രി​യ​പ്പെ​ട്ട​വ​ന്‍റെ വേ​ർ​പാ​ട് വ​ള​രെ ദുഃ​ഖം ന​ൽ​കു​ന്ന​താ​ണ​ന്നു കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം പ​റ​ഞ്ഞു.

NRI

കു​വൈ​റ്റ് മു​ൻ പ്ര​വാ​സി ബോ​ണി കെ. ​എ​ബ്ര​ഹാം നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​വാ​സി​യും സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക മു​ൻ ഇ​ട​വ​ക അം​ഗ​വും മു​ൻ ഇ​ട​വ​ക സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന റാ​ന്നി പൂ​വ​ൻ​മ​ല കു​രു​ട​മ​ണ്ണി​ൽ - കു​രു​മ്പേ​ൽ അ​ലു​ങ്ക​ൽ ബോ​ണി കെ. ​എ​ബ്ര​ഹാം അ​ന്ത​രി​ച്ചു.

മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​യ​ത്. കു​വൈ​റ്റി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

സം​സ്കാ​രം പി​ന്നീ​ട്. ബോ​ണി കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് ഇ​ട​വ​ക അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

ഡോ. ​എ.​സി. ജോ​ർ​ജ് ഇ​ന്ത്യാ​ന​യി​ൽ അ​ന്ത​രി​ച്ചു

ഇ​ന്ത്യാ​ന: സ​തേ​ൺ ഏ​ഷ്യ ബൈ​ബി​ൾ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ളും പ്ര​മു​ഖ ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​നു​മാ​യ ഡോ. ​എ.സി. ​ജോ​ർ​ജ് (90) അ​ന്ത​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന സം​സ്ഥാ​ന​ത്തു​ള്ള ഇ​വാ​ൻ​സ് വി​ല്ലി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ദ​ശ​ക​ങ്ങ​ളോ​ളം ബാം​ഗ്ലൂ​ർ സ​തേ​ൺ ഏ​ഷ്യ ബൈ​ബി​ൾ കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണായ​ക പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം, ആ​ത്മീ​യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡാ​ള​സ് സ​യോ​ൺ എജി ച​ർ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ന്നീ​ട് ഡാ​ള​സി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താണ്.

NRI

ബി​നു തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: പൂ​വ​ത്തൂ​ർ മ​ണ്ണാ​കു​ന്നി​ൽ ഏ​റ​ന്നൂ​ർ കു​ടും​ബാം​ഗം പ​രേ​ത​നാ​യ എ.​ഇ. തോ​മ​സി​ന്‍റെ​യും കു​ഞ്ഞൂ​ഞ്ഞ​മ്മ തോ​മ​സി​ന്‍റെ​യും മ​ക​ൻ ബി​നു തോ​മ​സ് (54) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

കു​ടും​ബ​മാ​യി 2006ൽ ​ഫ്ലോ​റി​ഡ​യി​ൽ ഒ​ർ​ല​ൻ​ഡ​യി​ൽ എ​ത്തി​യ ബി​നു 2008ൽ ​ഡാ​ള​സി​ലേ​ക്കു താ​മ​സം മാ​റ്റു​ക​യും 2017 മു​ത​ൽ ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ച്ചു വ​രു​ക​യു​മാ​യി​രു​ന്നു.

ഭാ​ര്യ ഷൈ​നി തോ​മ​സ് (ന​ഴ്സ് പ്രാ​ക്റ്റീ​ഷ്യ​ന​ർ, ഹൂ​സ്റ്റ​ൺ മെ​ത​ഡി​സ്റ്റ് ഹോ​സ്പി​റ്റ​ൽ, ഷു​ഗ​ർ​ലാ​ൻ​ഡ്) വെ​ണ്ണി​ക്കു​ളം ചാ​പ്ര​ത്ത് കു​ടും​ബാം​ഗ​മാ​ണ് (മാ​താ​പി​താ​ക്ക​ൾ സി.​സി. ജോ​ർ​ജ് - മേ​രി ജോ​ർ​ജ്, ഭി​ലാ​യ്). മ​ക്ക​ൾ: നെ​വി​ൻ ബി​നു, കെ​വി​ൻ ബി​നു. സ​ഹോ​ദ​ര​ങ്ങ​ൾ: ശു​ഭ തോ​മ​സ് (ദോ​ഹ), സു​നി​ൽ തോ​മ​സ് (ദു​ബാ​യി).

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളും ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 1.30 വ​രെ സെ​ന്‍റ് തോ​മ​സ് സി​എ​സ്‌​ഐ ച​ർ​ച്ച്‌ ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ (16520, Chimney Rock Rd, Houston, TX 77053).

തു​ട​ർ​ന്ന് സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സൗ​ത്ത് പാ​ർ​ക്ക് (1310 North Main Street, Pearland) സെ​മി​ത്തേ​രി​യി​ൽ. സി​എ​സ്ഐ സ​ഭ​യു​ടെ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന പ​രേ​ത​ൻ, ഹൂ​സ്റ്റ​ൺ സെന്‍റ് തോ​മ​സ് സി​എ​സ്‌​ഐ ഇ​ട​വ​ക​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ക​യാ​യി​രു​ന്നു.

ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ (ഒ​ഐ​സി​സി യു​എ​സ്എ ) സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്ക്:https://www.youtube.com/live/_6SEfqA03DU.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - ജി​ജു കു​ള​ങ്ങ​ര: 281 709 5433.

NRI

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി സാം​ജി ജോ​ൺ വാ​ൻ​കൂ​വ​റി​ൽ അ​ന്ത​രി​ച്ചു

വാ​ൻ​കൂ​വ​ർ: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം സാം​ജി ജോ​ൺ (66) വാ​ൻ​കൂ​വ​റി​ൽ(​കാ​ന​ഡ) അ​ന്ത​രി​ച്ചു. സാം​ജി ജോ​ൺ നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി​യാ​യി (2026-2029) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ​യും സ​ൺ​ഡേ സ്കൂ​ൾ മി​നി​സ്ട്രി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സ​ഭ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണ്.

വെ​സ്റ്റേ​ൺ കാ​ന​ഡ സെ​ന്‍റ​ർ സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി (2023-2026), സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ സൂ​പ്ര​ണ്ട് (വാ​ൻ​കൂ​വ​ർ), നി​ല​വി​ൽ 11, 12 ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ഷെ​ർ​ലി സാം​ജി. മ​ക്ക​ൾ: ശി​ൽ​പ സാം​ജി (വാ​ൻ​കൂ​വ​ർ), ഷാ​രോ​ൺ സാം​ജി (സി​ഡ്‌​നി). സം​സ്കാ​രം പി​ന്നീ​ട്.

NRI

റ​സ്റ്റ​റ​ന്‍റ് സം​രം​ഭ​ക​ൻ സിം​സ​ൺ ക​ള​ത്ത​റ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ ആ​ദ്യ​കാ​ല സം​രം​ഭ​ക​നും വെ​സ്റ്റ് ചെ​സ്റ്റ​റി​ലെ പ്ര​ശ​സ്ത​മാ​യ ബം​ഗാ​ൾ ടൈ​ഗ​ർ റ​സ്റ്റ​റ​ന്‍റി​ന്‍റെ ഉ​ട​മ​യു​മാ​യി​രു​ന്ന സിം​സ​ൺ മാ​ത്യു ക​ള​ത്ത​റ (85) അ​ന്ത​രി​ച്ചു.

ദ​ശാ​ബ്ദ​ങ്ങ​ളോ​ളം റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യി​ലൂ​ടെ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തെ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ലേ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെെ​ക്കം ചെ​മ്പ് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ അ​യ​ൽ​ക്കാ​ര​നാ​യി​രു​ന്നു.

മ​മ്മൂ​ട്ടി ന്യൂ​യോ​ർ​ക്കി​ൽ വ​രു​മ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ അ​റ്റോ​ർ​ണി സ്റ്റാ​ൻ​ലി ക​ള​ത്ത​റ ന്യൂ​യോ​ർ​ക് സി​റ്റി കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

വെ​സ്റ്റ്ചെ​സ്റ്റ​ർ - റോ​ക്‌​ലാ​ൻ​ഡ് മേ​ഖ​ല​യി​ലെ ന്യൂ​യോ​ർ​ക്ക് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​ദ്ദേ​ഹ​ത്തെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം ത​ന്‍റെ സ്വ​ന്തം റ​സ്റ്റ​റ​ന്‍റി​ൽ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ദ​ര​വും സ്നേ​ഹ​വും നേ​ടി​യ സം​രം​ഭ​ക​നാ​യി​രു​ന്നു സിം​പ്‌​സ​ൺ എ​ന്ന​ത് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ.

1968ൽ ​ഇ​ന്ത്യ​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​ട്ടാ​ണ് സിം​സ​ൺ ക​ള​ത്ത​റ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ന്യൂ​യോ​ർ​ക്ക് കോ​ൺ​സു​ലേ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്തു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് പാ​ച​ക​ക​ല​യി​ൽ താ​ത്പ​ര്യം ജ​നി​ച്ചു. ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞ് കു​ക്കിം​ഗ് സ്കൂ​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യും പി​ന്നീ​ട് അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത വ​ഴി​ത്തി​രി​വാ​യി മാ​റു​ക​യും ചെ​യ്തു.

1972-ൽ ​സ​ർ​ക്കാ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ൽ പു​തി​യ ജീ​വി​തം ആ​രം​ഭി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ആ​ദ്യ ജോ​ലി ന്യൂ​യോ​ർ​ക്കി​ന​ടു​ത്തു​ള്ള ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ലാ​യി​രു​ന്നു. പി​ന്നീ​ട് വൈ​റ്റ് പ്ലെ​യി​ൻ​സി​ലെ ബെം​ഗാ​ൾ ടൈ​ഗ​ർ എ​ന്ന ചെ​റി​യ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം തേ​ടി​യാ​ണ് അ​വി​ടെ ചെ​ന്ന​ത്. ആ ​റെ​സ്റ്റോ​റ​ന്റ് പി​ന്നീ​ട് അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു.

ഭാ​ര്യ റോ​സ​മ്മ. ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. മൂ​ത്ത മ​ക​ൻ - മാ​ത്യു സിം​സ​ൺ, ഭാ​ര്യ ലി​ൻ സിം​സ​ൺ - കൊ​ച്ചു​മ​ക്ക​ൾ: ഈ​ത​ൻ സിം​സ​ൺ, ജെ​റ​മി സിം​സ​ൺ, ഓ​സ്റ്റി​ൻ സിം​സ​ൺ.

ര​ണ്ടാ​മ​ത്തെ മ​ക​ൻ ജോ​ൺ സിം​സ​ൺ, ഭാ​ര്യ അ​ല​ക്സ് സിം​സ​ൺ കൊ​ച്ചു​മ​ക​ൾ: മി​റാ​ബെ​ൽ സിം​സ​ൺ. മ​ക​ൾ - മേ​രി സിം​സ​ൺ, ഭ​ർ​ത്താ​വ്- ജേ​സ​ൺ വ്യാ​ൻ​ഡ്. സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​മ​ൺ ക​ള​ത്ത​റ, സ്റ്റാ​ൻ​ലി ക​ള​ത്ത​റ, സി​റെ​റ്റ പാ​റ​ക്ക​ട​വി​ൽ.

പൊ​തു​ദ​ര്‍​ശ​നം: മാ​ര്‍​ച്ച് 20, വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ഒ​മ്പ​ത് വ​രെ മ​ക്മ​ഹൊ​ന്‍, ലി​യൊ​ണ്‍ & ഹ​ര്‍​റ്റ്‌​നെ​റ്റ് ഫ്യൂ​ണ​റ​ൽ ഹോം, 491 ​മാ​മാ​രോ​നെ​ക്ക് അ​വ​ന്യു, വൈ​റ്റ് പ്ലെ​യി​ൻ​സ്‌ , ന്യു ​യൊ​ര്‍​ക്ക്-10605​ൽ.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ മാ​ര്‍​ച്ച് 21 രാ​വി​ലെ 9.30 സെ​ന്‍റ് ജോ​ണ്‍ ദി ​ഇ​വാ​ഞ്ച​ലി​സ്റ്റ് റോ​മ​ന്‍ കാ​ത്ത​ലി​ക്ക് ച​ര്‍​ച്ച്, 148 ഹാ​മി​ൽ​ട്ട​ന്‍ അ​വ​ന്യു, വൈ​റ്റ് പ്ലെ​യി​ൻ​സ്‌, ന്യു ​യോ​ര്‍​ക്കി​ൽ.

സം​സ്‍​കാ​രം മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി, 575 ഹി​ല്‍​സൈ​ഡ് അ​വ​ന്യു, വൈ​റ്റ് പ്ലെ​യി​ൻ​സി​ൽ.

NRI

രാ​ധ കെ. ​മാ​ത്യൂ​സ് ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ഫ്ലോ​റ​ല്‍ പാ​ര്‍​ക്ക് നി​വാ​സി​യും റി​ട്ട. ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്‌​സു​മാ​യ രാ​ധ കെ. ​മാ​ത്യൂ​സ് ഫ്ലോ​റ​ല്‍ പാ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു. ദീ​ര്‍​ഘ​കാ​ലം ന്യൂ​യോ​ര്‍​ക്ക് ആ​ല്‍​ബ​നി നി​വാ​സി​യാ​യി​രു​ന്നു പ​രേ​ത.

സം​സ്കാ​രം ശു​ശ്രു​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 10.30 വ​രെ ക്രി​സ്ത്യ​ന്‍ പ്രെ​യ​ര്‍ സെ​ന്‍റ​ര്‍, സെ​ന്‍റ് എ​ലി​സ​ബ​ത്ത് എ​പ്പി​സ്കോ​പ്പ​ല്‍ ച​ര്‍​ച്ച്, 6 ഹാ​ര്‍‌​വാ​ഡ് സ്ട്രീ​റ്റ്, ഫ്ലോ​റ​ല്‍ പാ​ര്‍​ക്ക്, ന്യൂ​യോ​ര്‍​ക്ക് 11001ൽ.

​തു​ട​ര്‍​ന്ന് ഓ​ള്‍ സെ​ന്‍റ് സെ​മി​ത്തേ​രി​യി​ല്‍ (855 മി​ഡി​ല്‍ നെ​ക്ക് റോ​ഡ്, ഗ്രേ​റ്റ് നെ​ക്ക്, ന്യൂ​യോ​ര്‍​ക്ക് 11024) സം​സ്കാ​ര​വും ന​ട​ക്കും.

NRI

ബ്ര​ദ​ർ റോ​യ് വി. ​മാ​മ്മ​ൻ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​രം ഷാ​രോ​ൺ ഹൗ​സി​ൽ പ​രേ​ത​രാ​യ പി.​പി. മാ​മ്മ​ൻ - സാ​റാ​മ്മ മാ​മ്മ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബ്ര​ദ​ർ റോ​യ് വി. ​മാ​മ്മ​ൻ (68) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി ബ്ര​ദ​റ​ൺ അ​സം​ബ്ലി മു​ൻ അം​ഗ​മാ​ണ്. ഭാ​ര്യ: സി​സ്റ്റ​ർ ജോ​ളി മാ​മ്മ​ൻ (കു​മ്പ​നാ​ട് മാ​ങ്കൂ​ട്ട​ത്തി​ൽ ഹൗ​സ് ബ്ര​ദ​ർ പി.​എം. മാ​ത്യു​വി​ന്‍റെ മ​ക​ൾ).

മ​ക്ക​ൾ: ബെ​ക്കി & ന​ഥാ​ൻ, ലി​യ & ആ​ബേ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജി പ​റ​യി​ൽ & വ​ത്സ ജോ​ർ​ജി പ​റ​യി​ൽ (ഹൂ​സ്റ്റ​ൺ, യു​എ​സ്എ), സൂ​സ​ൻ വ​ർ​ഗീ​സ് & വ​ർ​ഗീ​സ് ചാ​ക്കോ (കു​മാ​ര​പു​രം, തി​രു​വ​ന​ന്ത​പു​രം), വ​ത്സ ജേ​ക്ക​ബ് & എം.​കെ. ജേ​ക്ക​ബ്സ​ൺ (പാ​ങ്ങ​പ്പാ​റ, തി​രു​വ​ന​ന്ത​പു​രം).

സം​സ്കാ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

NRI

കാ​യം​കു​ളം സ്വ​ദേ​ശി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി‌: ആ​ല​പ്പു​ഴ കാ​യം​കു​ളം പ​ത്തി​യൂ​ർ സ്വ​ദേ​ശി പു​ളി​മൂ​ട്ടി​ൽ തോ​മ​സ് ജോ​ർ​ജ് (57) കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു. ജ​ഹ്റാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

എ​ഫ്പി​എ​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ജി​ജി തോ​മ​സ് (ജ​ഹ്‌​റ ഹോ​സ്പി​റ്റ​ൽ), മ​ക്ക​ൾ: കാ​വ്യ, ക​വി​ത, അ​മ​ൽ. കു​വൈ​റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​കാം​ഗ​മാ​ണ്‌.

സം​സ്കാ​രം പി​ന്നീ​ട്‌ പ​ത്തി​യൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ന്നുവ​രു​ന്നു.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കോ​ലാ​ടി സ്ക​റി​യ​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും ഇ​ന്ന്

ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കോ​ലാ​ടി സ്ക​റി​യ​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും ശ​നി​യാ​ഴ്ച ന​ട​ക്കും. തൃ​ശൂ​ർ പ​ഴ​ഞ്ഞി കോ​ലാ​ടി വീ​ട്ടി​ൽ പ​രേ​ത​രാ​യ കെ.​സി. വ​ർ​ഗീ​സി​ന്‍റെ​യും ഗ്രേ​സി വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ്.

പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​ൻ കെ.​വി. ചേ​റു ഉ​പ​ദേ​ശി​യു​ടെ കൊ​ച്ചു​മ​ക​നാ​യ സ്ക​റി​യ കെ.​എ​സ്ഇ​ബി റി​ട്ട​യേ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​ന​യ​റാ​യി​രു​ന്നു

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ​ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ ഡാ​ള​സ് ബൈ​ബി​ൾ ചാ​പ്പ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10:30 മു​ത​ൽ 11:45 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ്ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX).

തു​ട​ർ​ന്ന് ഓ​ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ന​വീ​ൻ സ്ക​റി​യ - 408 859 7614liv.

NRI

മേ​രി ജേ​ക്ക​ബ്‌ ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു

ഡി​ട്രോ​യി​റ്റ്: കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ പു​തു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ജോ​യ്സ് ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ മേ​രി ജേ​ക്ക​ബ്‌ (91) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു. മേ​രി ജേ​ക്ക​ബ്‌ വീ​യ​പു​രം പാ​യ്പ്പാ​ട് ഇ​ട​ശേ​രി വി​രു​പ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ബി​ജു ജേ​ക്ക​ബ് (ഡോ​ൺ ബെ​ഞ്ച​മി​ൻ)‌, സു​മ​ൻ പ​ന​വേ​ലി​ൽ (ഡോ. ​തോ​മ​സ്‌ പ​ന​വേ​ലി​ൽ, ഫ്ലോ​റി​ഡ). കൊ​ച്ചു​മ​ക്ക​ൾ: ജീ​ന ജേ​ക്ക​ബ്‌, മാ​യ ജേ​ക്ക​ബ്‌, ബ്രാ​ന്ഡ​ൻ പ​ന​വേ​ലി​ൽ, കെ​ൽ​വി​ൻ പ​ന​വേ​ലി​ൽ, സ്റ്റീ​വ​ൻ പ​ന​വേ​ലി​ൽ.

പ​രേ​ത കോ​ട്ട​യം സി​എ​സ്ഐ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് അം​ഗ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ First Methodist Church, Warren അം​ഗ​മാ​യി​രു​ന്നു. പ​രേ​ത 1980 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രി​യാ​യി​രു​ന്നു.

വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഴ്സിം​ഗ് ഗ്രാ​ജു​വേ​റ്റ് ആ​ണ് . ഡെ​ട്രോ​യി​റ്റി​ൽ അ​നേ​ക വ​ർ​ഷ​ങ്ങ​ൾ registered ന​ഴ്‌​സാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Wake, Funeral Service and Interment: Saturday, February 28, 2026.

Wake and Funeral Service: 10:00AM to 1:00PM

McCabe Funeral Home 851 North Canton Center Road Canton MI 734 981 4530

Interment: 2:00PM, White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098
248 362 7670.

NRI

ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു

അ​റ്റ്‌​ലാ​ന്‍റാ: കി​ട​ങ്ങൂ​ർ പി​ള്ള​വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​പി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (92) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലെ അ​റ്റ്‌​ലാ​ന്‍റെ ഹോ​ളി ഫാ​മി​ലി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

പ​രേ​ത അ​റു​ന്നൂ​റ്റി​മം​ഗ​ലം ത​ച്ചേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലി​പ്പ്, ജോ​യി, ഷീ​ല, ജോ​ണി​ക്കു​ട്ടി, ടോ​മി, ജി​പ്‌​സ​ൺ (എ​ല്ലാ​വ​രും യു​എ​സ്എ).

മ​രു​മ​ക്ക​ൾ: ര​മ​ണി മൂ​ന്നു​പ​റ​യി​ൽ, ആ​ൻ​സി മൂ​ഴി​ച്ചാ​ലി​ൽ, പ​രേ​ത​നാ​യ ലൂ​ക്കാ​ച്ച​ൻ ച​ക്കാ​ല​പ്പ​ട​വി​ൽ, സാ​ലോ കു​പ്ലി​ക്കാ​ട്ട്, ആ​ൻ​സി എ​ടാ​ട്ടു​കു​ന്നേ​ൽ, വി​ബി​ത പാ​റേ​ൽ.

NRI

അ​മ്മി​ണി സൈ​മ​ൺ ലോ​സ് ആ​ഞ്ച​ൽ​സി​ൽ അ​ന്ത​രി​ച്ചു

ലോ​സ് ആ​ഞ്ച​ൽ​സ്: അ​മ്മി​ണി സൈ​മ​ൺ (90) ലോ​സ് ആ​ഞ്ച​ൽ​സി​ൽ അ​ന്ത​രി​ച്ചു. പ​ത്ത​നാ​പു​രം തേ​ക്കാ​ട​ത്ത് വ​ള​വു​കാ​യ​ത്തി​ൽ പ​രേ​ത​രാ​യ ടി.​ജി. ജോ​ർ​ജ് - കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സൈ​മ​ൺ വ​ർ​ഗീ​സ്. മ​ക്ക​ളും മ​രു​മ​ക്ക​ളും: അ​നി​ത & കു​ർ​ട്ടി​സ് സ്ട്രി​ക്ലാ​ൻ​ഡ് (കാ​ലി​ഫോ​ർ​ണി​യ), മാ​ർ​ഷ & ജോ​സ് വ​ർ​ഗീ​സ് (ക​ലി​ഫോ​ർ​ണി​യ), മെ​ലീ​സ & വി​ജി ചെ​റി​യാ​ൻ (ഡാ​ള​സ്), മെ​ൽ​വി​ൻ (ക​ലി​ഫോ​ർ​ണി​യ).

കൊ​ച്ചു​മ​ക്ക​ൾ: ക്രി​സ്റ്റ്യ​ൻ, അ​മാ​നി, സ​മീ​ർ, ആ​ശ, ജൂ​ലി​യ, റേ​ച്ച​ൽ, ബെ​ഞ്ച​മി​ൻ, എ​മി​ലി, ജോ​നാ​ഥ​ൻ.

ഫു​ല്ല​ർ​ട്ട​ൺ ഗ്രേ​സ് ബൈ​ബി​ൾ ചാ​പ്പ​ലി​ലെ സ​ജീ​വ അം​ഗ​വു​മാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്.

NRI

കെ.​വി. സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തൃ​ശൂ​ർ പ​ഴ​ഞ്ഞി കോ​ലാ​ടി കു​ടും​ബാം​ഗ​വും കെ​എ​സ്ഇ​ബി റി​ട്ട​യേ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യ കെ.​വി. സ്ക​റി​യ (77) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

പ​ഴ​ഞ്ഞി കോ​ലാ​ടി വീ​ട്ടി​ൽ പ​രേ​ത​രാ​യ കെ.​സി. വ​ർ​ഗീ​സി​ന്‍റെ​യും ഗ്രേ​സി വ​ർ​ഗീ​സി​ന്‍റെ​യും മൂ​ത്ത മ​ക​നും പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​ൻ കെ.​വി. ചേ​റു ഉ​പ​ദേ​ശി​യു​ടെ കൊ​ച്ചു​മ​ക​നു​മാ​ണ് സ്ക​റി​യ.

ഭാ​ര്യ: ലൈ​ല സ്ക​റി​യ (കി​ളി​രൂ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ന​വീ​ൻ ജോ​ർ​ജ് സ്ക​റി​യ, നി​തി​ൻ മാ​ത്യു സ്ക​റി​യ. മ​രു​മ​ക്ക​ൾ: ബ്ലെ​സി സ്ക​റി​യ, റെ​ബേ​ക്ക സ്ക​റി​യ.

കൊ​ച്ചു​മ​ക്ക​ൾ: ജോ​ർ​ജ്, സാ​റ, സെ​ബാ​സ്റ്റ്യ​ൻ, കാ​ലേ​ബ്, ന​വോ​മി, എ​സ്തേ​ർ, എ​ലി​സ​ബ​ത്ത്, ജോ​ഷ്വ (എ​ല്ലാ​വ​രും അ​മേ​രി​ക്ക​യി​ൽ).

സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​സി & സ്ക​റി​യ തോ​മ​സ് (കു​രി​ക്കാ​ട്ടി​ൽ, നി​ല​മ്പൂ​ർ), ലി​ല്ലി & രാ​ജു (പ​തി​പ്പ​റ​മ്പി​ൽ, പീ​ച്ചി), മേ​രി & ജോ​യ് (വ​ല​യി​ൽ, കു​ന്ന​ക്കു​രു​ടി), ജോ​ൺ​സ​ൺ & സി​സി (ബ​ഹ്‌​റി​ൻ)

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ​ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ "ഡാ​ള​സ് ബൈ​ബി​ൾ ചാ​പ്പ​ലി​ന്‍റെ' മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ 11.45 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ്ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX). തു​ട​ർ​ന്ന് ഓ​ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ന​വീ​ൻ സ്ക​റി​യ - 408 859 7614

NRI

അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി കെ.​കെ. ഇ​ന്ദു​ചൂ​ഡ​ൻ അ​ന്ത​രി​ച്ചു

കൗ​ണ്ടി വാ​ട്ട​ർ​ഫോ​ർ​ഡ്: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ൺ​ഗാ​ർ​വ​നി​ൽ (കൗ​ണ്ടി വാ​ട്ട​ർ​ഫോ​ർ​ഡ്) മ​ല​യാ​ളി​യാ​യ കെ. ​കെ. ഇ​ന്ദു​ചൂ​ഡ​ൻ (55) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ സ്വ​ന്തം വ​സ​തി​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് എ​ത്തും മു​ൻ​പ് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​യ​ർ​ല​ൻഡി​ൽ എഎംഇ (Aircraft Maintenance Engineer ) ആ​യി ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ നേ​വി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം അ​യ​ർ​ല​ൻഡി​ൽ ആ​ദ്യം എ​ത്തി​യ​ത് കൗ​ണ്ടി കി​ൽ​ഡെ​യ​റി​ൽ ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൗ​ണ്ടി വാ​ട്ട​ർ​ഫോ​ർ​ഡി​ലെ ഡ​ൺ​ഗാ​ർ​വാ​നി​ൽ ആ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ ഗ്രേ​സ് ഇ​ന്ദു​ചൂ​ഡ​ൻ (ന​ഴ്‌​സ്‌- ഡ​ൺ​ഗാ​ർ​വ​ൻ ക​മ്മ്യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ). മ​ക​ൻ ആ​ദി​ത്യ ഇ​ന്ദു​ചൂ​ഡ​ൻ. ഏ​റ്റു​മാ​നൂ​ർ കു​ട​പ്പ​ന​കു​ന്നേ​ൽ കു​ടും​ബം​ഗ​മാ​ണ്.

ഡ​ൺ​ഗാ​ർ​വ​നി​ൽ ചൊ​വ്വാ​ഴ്ച്ച ഉച്ചയ്ക്ക് രണ്ട് മു​ത​ൽ നാല് വ​രെ പൊ​തുദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. (Address: James Kiely and Sons Funeral Directors, Wolfe Tone Road, Dungarvan, Co. Waterford).

ബു​ധ​നാ​ഴ്ച വെെകുന്നേരം ആറിന് കോ​ർ​ക്കി​ൽ വ​ച്ച് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ടക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0894640033, 0876176040.

NRI

തോ​മ​സ് തോ​മ​സ് അ​ന്ത​രി​ച്ചു

തി​രു​വ​ല്ല: കാ​വും​ഭാ​ഗം തൈ​പ്പ​റ​മ്പി​ല്‍ കു​ള​ക്കാ​ട്ടി​ല്‍ തോ​മ​സ് തോ​മ​സ് (78) അ​ന്ത​രി​ച്ചു. ഖ​ത്ത​ര്‍ മി​നി​സ്ട്രി ഓ​ഫ് വാ​ട്ട​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്.

സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​തി​രു​വ​ല്ല പാ​ലി​യേ​ക്ക​ര സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മാ​ള്‍ തോ​മ​സ് നി​ര​ണം പ​ന​ക്ക​മി​റ്റം കു​ടും​ബാം​ഗം.

മ​ക്ക​ള്‍: മ​റി​യ​മ്മ തോ​മ​സ്, അ​നി​ല്‍ തൈ​പ്പ​റ​മ്പി​ല്‍ തോ​മ​സ്, ബി​നി​ല്‍ തൈ​പ്പ​റ​മ്പി​ല്‍ തോ​മ​സ്. മ​രു​മ​ക​ന്‍: ദീ​പ് കൊ​ല്ലം​പ​റ​മ്പി​ല്‍ ഏ​ലി​യാ​സ് കൊ​ല്ലം​പ​റ​മ്പി​ല്‍.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ന​ഴ്സാ​യി​രു​ന്ന നി​മ്മി ജോ​യി അ​ന്ത​രി​ച്ചു

ഡ​ബ്ലി​ൻ: സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി നി​മ്മി ജോ​യി (33) അ​ന്ത​രി​ച്ചു. ​ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വ​യ​നാ​ട് മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പൊ​തുദ​ർ​ശ​ന​വും മ​റ്റു തി​രു​ക്ക​ർ​മങ്ങ​ളും ന​ട​ക്കും.

തു​ട​ർ​ന്ന് മീ​ന​ങ്ങാ​ടി കു​മ്പ​ളേ​രി സെ​മി​ത്തേ​രി​യി​ലാ​ണ് സം​സ്കാ​രം. നി​മ്മി വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​യാ​ണ്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​യി​യു​ടെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​ളാ​ണ്. ഭർ​ത്താ​വ് പു​ന​ലൂ​ർ വ​ള്ള​പ്പു​ര​ക്ക​ൽ വി​പി​ൻ കോ​ശി (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​ർ, അ​യ​ർ​ല​ൻ​ഡ്). സ​ഹോ​ദ​രി: ജോ​യ്സി ജോ​യി.

സെ​ക്ക​ന്ദ​രാ​ബാ​ദ് യ​ശോ​ദ ആ​ശു​പ​ത്രി​യി​ൽ ശ്വാ​സ​കോ​ശം മാ​റ്റി​വയ്​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തി​യ നി​മ്മി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

അ​യ​ർ​ല​ൻഡി​ൽ ശ്വാ​സ​കോ​ശ മാ​റ്റി​വയ്​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം കാ​ത്തി​രു​ന്നെ​ങ്കി​ലും അ​നു​യോ​ജ്യ​രാ​യ ദാ​താ​വി​നെ ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

ജീ​വ​ൻ​ദാ​ൻ വ​ഴി അ​യ​ൽ സം​സ്ഥാ​ന​ത്തു നി​ന്നും ല​ഭ്യ​മാ​യ ശ്വാ​സ​കോ​ശ​ങ്ങ​ൾ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്നു ഇ​ര​ട്ട ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷമുള്ള വി​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്.

NRI

വ​ർ​ഗീ​സ് അ​ട്ടാ​ശേ​രി​ൽ അ​ന്ത​രി​ച്ചു

ഡ​ബ്ലി​ൻ: മ​ല​യാ​ളി​യാ​യ വ​ർ​ഗീ​സ് അ​ട്ടാ​ശേ​രി​ൽ(​ത​ങ്ക​ച്ച​ൻ, 60) ഡൗ​ൺ​പാ​ട്രി​ക്കി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് അ​യ​ർ​ല​ൻ​ഡി​ൽ.

വ​ട​ക്ക​ൻ അ​യ​ർ​ല​ൻഡി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വേ​ള​ങ്കോ​ട് സ്വ​ദേ​ശി​യാ​ണ്. ഏ​റെ​ക്കാ​ലം സൗ​ദി​യി​ൽ ജോ​ലി നോ​ക്കി വ​ന്ന വ​ർ​ഗീ​സ് അ​വി​ടെ നി​ന്നു​മാ​ണ് വ​ട​ക്ക​ൻ അ​യ​ർ​ല​ൻഡി​ലെ ബെ​ല്‍​ഫാ​സ്റ്റി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ഭാ​ര്യ റീ​ന. മ​ക്ക​ൾ: ആ​ഷ്‌​ലി​ൻ, ഐ​റി​ൻ, ഡ​യാ​ന.

NRI

യു​കെ​യി​ൽ അ​ന്ത​രി​ച്ച നി​ഷ​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച

കോ​ട്ട​യം: യു​കെ​യി​ൽ അ​ന്ത​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് ക​രി​പ്പാ​ടം ത​ട​ത്തി​ൽ നെ​ൽ​സ​ണി​ന്‍റെ ഭാ​ര്യ നി​ഷ​യു​ടെ (42) സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പു​തു​വേ​ലി വെ​ള്ളാം​ത​ട​ത്തി​ലു​ള്ള ​ഭ​വ​ന​ത്തി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പു​തു​വേ​ലി സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

പ​രേ​ത പു​തു​വേ​ലി വെ​ള്ളാം​ത​ട​ത്തി​ൽ മാ​ത്യു - ലീ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ലി​യോ​ണ, അ​ല​ക്സി​സ്, റി​യാ​ന്ന, ഈ​ത​ൻ. സ​ഹോ​ദ​ര​ൻ: അ​നീ​ഷ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​മ്മി ജെ​യിം​സ് - 9745162742.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​സ് അം​ഗ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ രാ​ജ​ൻ മേ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ (ലി​ല്ലി​ക്കു​ട്ടി 78) പൊ​തു​ദ​ർ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ ഡാ​ള​സ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1400 W Frankford Rd, Carrollton, Tx 75007) ന​ട​ക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഡാ​ള​സ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സ​ണ്ണി​വെ​യി​ലു​ള്ള പ്ല​സ​ന്‍റ് റി​ഡ്ജ് സെ​മി​ത്തേ​രി​യി​ൽ (4600 N Belt Line Rd, Sunnyvale, Tx 75182).

മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍ കെ.​എ. ബെ​ഞ്ച​മി​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ൽ​ട്രോ​ൺ റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ര​ങ്ങാ​നം ക​ണ്ടം​കു​ള​ത്ത് കെ.​എ. ബെ​ഞ്ച​മി​ൻ (പാ​പ്പ​ച്ച​ൻ, 73) കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു.

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) വൈ​ദീ​ക​ൻ റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം സൂ​സ​ൻ വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​ര​നു​മാ​ണ് പ​രേ​ത​ൻ

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എട്ടിന് കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് കൊ​ണ്ടു​വ​രും. രാ​വി​ലെ 10ന് വ​സ​തി​യി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ശ്രീ​കാ​ര്യം ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ഭാ​ര്യ: അ​ന്ന​മ്മ ബെ​ഞ്ച​മി​ൻ. മ​ക്ക​ൾ: ഡോ. ​അ​ഞ്ജു, എ​ബി. മ​രു​മ​ക​ൻ: ഡോ. ​നി​ജോ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ റോ​യ് തോ​മ​സ് - 253 653 0689.

NRI

മു​ള​യ്ക്ക​ൽ മാ​ത്യു അ​ന്ത​രി​ച്ചു

ഒ​ല​വ​ക്കോ​ട്/​അ​ബു​ദാ​ബി:​ പു​തു​പ്പ​രി​യാ​രം വാ​ഴേ​മ്പു​റം എഎം യു​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ പു​തു​പ്പ​രി​യാ​രം മു​ള​യ്ക്ക​ൽ മാ​ത്യു മാ​ഷ് (78) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ (ധോ​ണി) ന​ട​ക്കും.

ഭാ​ര്യ: ഏ​ലി​ക്കു​ട്ടി (​റി​ട്ട. ടീ​ച്ച​ർ, വാ​ഴേ​മ്പു​റം സ്കൂ​ൾ). മ​ക്ക​ൾ: ഷി​ൻ​സി (ദ​ക്ഷി​ണാ​ഫ്രി​ക്ക), ഷി​ൽ​ബി (അ​ബു​ദാ​ബി), സ്മി​ത (​പു​തു​പ്പ​രി​യാ​രം).

മ​രു​മ​ക്ക​ൾ: സ​ജി വി​ല​ങ്ങ​പാ​റ (ദ​ക്ഷി​ണാ​ഫ്രി​ക്ക), സ​ണ്ണി ക​ണി​ചേ​രി​ൽ (അ​ബു​ദാ​ബി), അ​ജി കാ​രു​വേ​ലി​ൽ (റെ​യി​ൽ​വേ പാ​ല​ക്കാ​ട്, കു​റു​പ്പും​ത​റ, കോ​ട്ട​യം).

NRI

ക​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ച ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച

ക​ലി​ഫോ​ർ​ണി​യ: അ​യ്‌​രൂ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​യ ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ (രാ​ജു, മേ​ട​യി​ൽ) പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ക്കും. 1972-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം ക​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ൽ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

സ​ഭ​യി​ലും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഭ​യു​ടെ​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​ക​നാ​യി അ​ദ്ദേ​ഹം വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

ഭാ​ര്യ: ആ​ലീ​സ് മാ​ത്യു. മ​ക്ക​ൾ: ജ​സ്റ്റി​ൻ മാ​ത്യു, ജാ​സ്മി​ൻ എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റീ​ന മാ​ത്യു, സാ​ബു എ​ബ്ര​ഹാം.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. ​തു‌​ട​ർ​ന്ന് രാ​വി​ലെ 10:30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി​ൻ മാ​ത്യു: 909 720 3248.

NRI

മ​റി​യ​ക്കു​ട്ടി തോ​മ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍ അ​ന്ത​രി​ച്ചു

ബെ​ര്‍​ലി​ന്‍: ബോ​ണി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന റാ​ന്നി വൃ​ന്ദാ​വ​നം സ്വ​ദേ​ശി പ​രേ​ത​നാ​യ വ​ട​ക്കേ​പ​റ​മ്പി​ല്‍ തോ​മ​സ് വ​റു​ഗീ​സി​ന്‍റെ (മോ​ഹ​ന്‍) ഭാ​ര്യ മ​റി​യ​ക്കു​ട്ടി തോ​മ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍ (78) ബോ​ണി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പ​ത്ത​നം​തി​ട്ട റാ​ന്നി കൊ​റ്റ​നാ​ട് ട്രി​നി​റ്റി മാ​ര്‍​ത്തോ​മ്മ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. ബോ​ണ്‍, ബാ​ഡ്ഗോ​ഡ​സ്ബ​ര്‍​ഗ് ഇ​വാ​ജ​ലി​ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി​രു​ന്ന മ​റി​യ​ക്കു​ട്ടി ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

മ​ക്ക​ള്‍: അ​നു, ആ​ഷ. മ​രു​മ​ക​ന്‍ റി​നു ക​ട​വി​ല്‍. കൊ​ച്ചു​മ​ക്ക​ള്‍ : റോ​യി​സ്, ഏ​ത​ന്‍.

NRI

ത​ങ്ക​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍ ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ചു

കാ​ള്‍​സ്റൂ​ഹെ: ച​ങ്ങ​നാ​ശേ​രി പു​ളി​മൂ​ട്ടി​ല്‍ പ​രേ​ത​രാ​യ ചാ​ക്കോ - എ​ലി​സ​ബെ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ത​ങ്ക​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍ (ജോ​ണ്‍, 74) ജ​ര്‍​മ​നി​യി​ലെ കാ​ള്‍​സ്റൂ​ഹെ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ജ​ര്‍​മ​നി​യി​ല്‍.

ഭാ​ര്യ ഫി​ലോ​മി​ന ഇ​ത്തി​ത്താ​നം മ​ണി​യം​കേ​രി​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടോം, ​ടിം, ടോ​ബി​യാ​സ്. മ​രു​മ​ക്ക​ള്‍; സു​മി​ത, പ​ട്രീ​ഷ്യ, സി​ബ​ല്‍.

പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള വി.​കു​ര്‍​ബാ​ന 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് Hauptfriedhof Karlsruhe(Haid und Neue Strasse, 76131 Karlsruhe) ക​പ്പേ​ള​യി​ല്‍ ന​ട​ക്കും.

സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് സം​ഘ​ട​ന​യാ​യ മ​ല​യാ​ളി ഡോ​യി​ഷെ ട്രെ​ഫ​ന്‍ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടം​ബ​ര്‍​ഗി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ത​ങ്ക​ച്ച​ന്‍, സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

53 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ത​ങ്ക​ച്ച​ന്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ലെ പ്ര​ശ​സ്ത ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ പു​ളി​മൂ​ട്ടി​ല്‍ ഫ​ര്‍​ണി​ച്ച​റി​ന്‍റെ ഉ​ട​മ​യാ​ണ്.

ത​ങ്ക​ച്ച​ന്‍റെ വേ​ര്‍​പാ​ടി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​തി​നൊ​പ്പം ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി​യും നേ​രു​ന്ന​താ​യി മ​ല​യാ​ളി ഡോ​യി​ഷെ ട്രെ​ഫ​ന്‍ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് അ​റി​യി​ച്ചു.

NRI

തോ​മ​സ് തോ​മ​സ് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: റാ​ന്നി കൊ​റ്റ​നാ​ട് പു​തു​ക്കു​ടി​യി​ൽ തോ​മ​സ് തോ​മ​സ് (ജോ​ർ​ജ് - 101) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ശ​നി​യാ​ഴ്ച 12.30ന് ​ക​ണ്ട​ൻ​പേ​രൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ.

അ​യി​രൂ​ർ അ​യ്യ​ക്കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ ക​ല്ലൂ​പ്പാ​റ മേ​ലേ​ക്കൂ​റ്റ് പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: തോ​മ​സ് പി. ​തോ​മ​സ് (ത​മ്പി, ഹൂ​സ്റ്റ​ൺ), മാ​ത്തു​ക്കു​ട്ടി (റാ​ന്നി ക​ണ്ട​ൻ​പേ​രൂ​ർ), സാ​ലി (ഓ​ച്ചി​റ), വ​ത്സ​ൻ (ഡാ​ള​സ്), ലീ​ലാ​മ്മ (ഡാ​ള​സ്), മോ​ള​മ്മ (ഡാ​ള​സ്), സു​ജ (ഹൂ​സ്റ്റ​ൺ).

മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ (ഹൂ​സ്റ്റ​ൺ), സി​സി​ലി (ക​ണ്ട​ൻ​പേ​രൂ​ർ), ത​മ്പി​കു​ഞ്ഞു (ഓ​ച്ചി​റ), ബീ​ന (ഡാ​ള​സ്), ബേ​ബി (ഡാ​ള​സ്), മോ​നി​ച്ച​ൻ (ഡാ​ള​സ്), പ​രേ​ത​നാ​യ സാ​ബു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ത​മ്പി (ഹൂ​സ്റ്റ​ൺ) - 281 253 1014 (വാ​ട്സ്ആ​പ്).

NRI

ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ് പു​ളി​ക്ക​ൽ ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ് പു​ളി​ക്ക​ൽ (78) ന്യൂ​ജ​ഴ്‌​സി​യി​ലെ എ​മേ​ഴ്‌​സ​ണി​ൽ അ​ന്ത​രി​ച്ചു. പാ​ലാ മെ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​ണ്.

ഭാ​ര്യ ലൈ​ലാ​മ്മ ഫി​ലി​പ് കാ​ഞ്ഞി​ര​പ്പ​ള്ളി ക​പ്പാ​ട് നെ​ടു​വ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡെ​ജി, ഡെ​ന്നി (ഇ​രു​വ​രും ന്യൂ​ജ​ഴ്‌​സി), ഡോ​ൺ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ബി​ന്ദു, റീ​നി, സി​മി.

പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഏ​ഴ് വ​രെ റോ​ക്ക്‌​ലാ​ൻ​ഡ് വെ​സ്ലി ഹി​ൽ​സ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ (5 Willow Tree Rd, Monsey, NY 10952).

സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

തു​ട​ർ​ന്ന് സം​സ്കാ​രം എ​യ​ർ​മോ​ണ്ടി​ലെ അ​സ​ൻ​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ (650 സാ​ഡി​ൽ റി​വ​ർ റോ​ഡ്, എ​യ​ർ​മോ​ണ്ട്, ന്യൂ​യോ​ർ​ക്ക് 10952).

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ജോ​ൺ​സ​ൺ തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: ജ​നു​വ​രി 23ന് ​ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ത​ടി​യൂ​ർ ചെ​ക്കാ​ട്ട് ജോ​ൺ​സ​ൺ തോ​മ​സി​ന്‍റെ (ചേ​ക്കാ​ട്ട് സാം​കു​ട്ടി) പൊ​തു​ദ​ർ​ശ​ന​വും സം​സ്‍​കാ​ര​വും ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ ന​ട​ക്കും. 1980-90 ക​ളി​ൽ കാ​യി​ക രം​ഗ​ത്ത് ശ്ര​ദ്ധ​യ​നാ​യി​രു​ന്ന പ​രേ​ത​ൻ ത​ടി​യൂ​ർ റെ​ഡേ​ഴ്സ് ക്ല​ബ് ഫു​ട്ബോ​ൾ ടീം ​മാ​നേ​ജ​രാ​യി ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു.

23 വ​ർ​ഷ​ങ്ങ​ൾ​ക്കു അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഡാ​ള​സ് വി​ക്ട​റി എ​ജി​യി​ലെ​യും ഐ​പി​സി ടാ​ബെ​ർ​നാ​ക്കി​ലെ​യും സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര കാ​ര്യാ​ട്ട് റോ​സ​മ്മ​യാ​ണ് പ​രേ​ത​ന്‍റെ ഭാ​ര്യ.

മ​ക്ക​ൾ: ഷാം​ലി (ബം​ഗ​ളൂ​രു), ഷെ​റി​ൻ (ഡാ​ള​സ്), ഷൈ​നി (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ ബി​നു (ബം​ഗ​ളൂ​രു എ​ജി ച​ർ​ച്ച്), ലെ​സ്‌​ലി (ഡാ​ള​സ്), ജേ​ക്ക​ബ് (ഡാ​ള​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: മേ​ഴ്‌​സി - സ്റ്റീ​ഫ​ൻ (ഹൂ​സ്റ്റ​ൺ), ജോ​യ്‌​സ് - ജോ​ൺ​സ​ൺ (ഹൂ​സ്റ്റ​ൺ).

ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 നു ​ഡാ​ള​സ് ഐ​പി​സി ടാ​ബ​ർ​നാ​ക്കി​ൾ ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും (IPC Tabernacle, 9121, Ferguson Rd, Dallas, TX 75228).

ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ലെ​യ്ക്ക് വ്യൂ ​സെ​മി​ത്തേ​രി​യി​ൽ (Lake view Cemetery, 2343 Gage Road & Hwy 78, Lavon, TX 75166) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്‌ https://www.youtube.com/watch?v=ZL5xRwVIZzM.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷെ​റി​ൻ ജോ​ൺ​സ​ൺ - 972 786 4941.

NRI

മു​ന്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു അ​ന്ത​രി​ച്ചു

കോട്ടയം: മു​ന്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും 1986ലെ ​ബെ​ര്‍​ലി​ന്‍ ലോ​ക​മ​ല​യാ​ള സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​നി​ലൊ​രാ​ളു​മാ​യ മ​ണ്ണം​പ്ലാ​ക്ക​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു (ദേ​വ​സ്യാ​ച്ച​ന്‍ - 76) കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യന്‍ കു​ള​ത്തൂ​ര്‍ അ​ത്യാ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദീ​പ​ക് (ജ​ര്‍​മ​നി), വി​കാ​സ് (ജ​ര്‍​മ​നി), മ​രു​മ​ക്ക​ള്‍: സി​ല്‍​വി പൊ​ങ്ക​ത്തി​ല്‍ (പാ​ലാ, ജ​ര്‍​മ​നി), സോ​ണി​യ പു​ത്ത​ന്‍​ക​ളം (ച​ങ്ങ​നാ​ശേ​രി, ജ​ര്‍​മ​നി).

ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. നോ​ബി​ള്‍ മാ​ത്യു​വി​ന്‍റെ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ മാ​ത്യു​വി​ന്‍റെ​യും സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ന്‍. പ്ര​ഫ. എം.​എം. ഡൊ​മി​നി​ക്ക്, സാ​ല​മ്മ ജോ​ര്‍​ജ് തേ​നം​മാ​ക്ക​ല്‍, ജോ​സു​കു​ട്ടി മാ​ത്യു, ഗീ​ത​മ്മ മാ​ത്യു കൊ​ച്ചു​പ​റ​മ്പി​ല്‍ എ​ന്നി​വ​രാ​ണ് മ​റ്റു​സ​ഹേ​ദ​ര​ങ്ങ​ള്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണാ​പ്ളാ​ക്ക​ല്‍ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നും ഫാ.​ലി​യോ​പോ​ള്‍​ഡ് സി​എം​ഐ മാ​തൃ​സ​ഹോ​ദ​ര​നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി ഷാ​ജ​ന്‍റെ ഭ​ര്‍​തൃ​സ​ഹോ​ദ​ര​നു​മാ​ണ്.

സെ​ബാ​സ്റ്റ്യ​ന്‍ ദീ​ര്‍​ഘ​കാ​ലം ബെ​ര്‍​ലി​നി​ല്‍ താ​മ​സി​ച്ച​തി​നു​ശേ​ഷം സ്വ​ദേ​ശ​ത്തേ​യ്ക്ക് മ​ട​ങ്ങി വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

NRI

അ​ന്ന​മ്മ. ജെ. ​ശാ​മു​വേ​ല്‍ സി​യാ​റ്റി​ല്‍ അ​ന്ത​രി​ച്ചു

മ​ണ​ര്‍​കാ​ട്: ഐ​പി​സി കേ​ര​ള സ്റ്റേ​റ്റ് മു​ന്‍ പ്ര​സി​ഡ​ന്‍റും ഐ​പി​സി പാ​മ്പാ​ടി സെ​ന്‍റ​ര്‍ സ്ഥാ​പ​ക​നു​മാ​യ പ​രേ​ത​രാ​യ പാ​സ്റ്റ​ര്‍ പി.​കെ. ചാ​ക്കോ​യു​ടെ​യും അ​ന്ന​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ള്‍ അ​ന്ന​മ്മ ജെ. ​ശാ​മു​വേ​ല്‍ (കു​ഞ്ഞു​മോ​ള്‍- 78) യു​എ​സ്എ​യി​ലെ സി​യാ​റ്റി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഏ​ഴി​നു രാ​വി​ലെ 11ന് ​സി​യാ​റ്റി​ല്‍ ന​ട​ക്കും. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജെ​ഫ്രീ​സ് കെ. ​ശാ​മു​വേ​ല്‍. മ​ക്ക​ള്‍: ഡോ. ​ല​ത, ലി​ന. മ​രു​മ​ക്ക​ള്‍: ദാ​നി​യേ​ല്‍ ബ്രൂ​ബേ​ക്ക​ര്‍, ഡേ​വി​ഡ് ഹി​ല്‍.

NRI

എ​ബ്ര​ഹാം മ​ണ​ലൂ​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തി​രു​വ​ല്ല ത​ടി​യൂ​ർ മ​ണ​ലൂ​ർ കു​ടും​ബാം​ഗം എ​ബ്ര​ഹാം ജോ​ൺ മ​ണ​ലൂ​ർ (മോ​നി​ച്ച​ൻ - 85) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ക്കാ​ല സ​ഭാ കൗ​ൺ​സി​ൽ അം​ഗ​വും ഡാ​ള​സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​നും റി​യ​ൽ എ​സ്റ്റേ​റ്റ്, സ്റ്റോ​ക്ക് ബ്രോ​ക്ക​റേ​ജ് തു​ട​ങ്ങി​യ ബി​സി​ന​സ് രം​ഗ​ത്തെ അ​തി​കാ​യ​ക​നും ആ​യി​രു​ന്നു.

കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല മേ​ല​ക​ത്ത് കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ മ​ണ​ലൂ​ർ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: എ​ലി​സ​ബേ​ത്ത് എ​ബ്ര​ഹാം (മ​ർ​ഫി സി​റ്റി പ്രോ ​ടേം മേ​യ​ർ), ഡോ. ​റെ​യ്ച്ച​ൽ തോ​മ​സ് (ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ, പ്ലാ​നോ), ജോ​ൺ മ​ണ​ലൂ​ർ ( ഐ​ടി പ്ര​ഫ​ഷ​ണ​ൽ).

മ​രു​മ​ക്ക​ൾ: റെ​നി എ​ബ്ര​ഹാം (മൈ​ക്രോ സോ​ഫ്റ്റ്), റ​വ. റോ​യ് തോ​മ​സ് ( വി​കാ​ർ, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്, ഡാ​ള​സ്), ഡോ.​ജി​ജി മ​ണ​ലൂ​ർ (ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്).

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഡാ​ള​സി​ലെ പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (3760,14th St, Plano, Tx 75074). 

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു​ള്ള സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019).

Latest News

Corehub Up