Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Celebrations

Pathanamthitta

കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ണാ​ഘോ​ഷം

കോ​ന്നി: ക​ൾ​ച്ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച കോ​ന്നി ഓ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ റോ​ബി​ൻ പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഓ​ണസ​ന്ദേ​ശം ന​ൽ​കി.

കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ലേ​ഖ വി. ​നാ​യ​ർ, ഫോ​റം ക​ൺ​വീ​ന​ർ ബി​നു​മോ​ൻ ഗോ​വി​ന്ദ​ൻ, കോ​ന്നി ഓ​ണം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ബി. മാ​ത്യു, കോ​ന്നി ഓ​ണം ക​ൺ​വീ​ന​ർ ജ​യ​ൻ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ഐ​വാ​ൻ വ​ക​യാ​ർ, ജി. ​ശ്രീ​കു​മാ​ർ, എ​ലി​സ​ബ​ത്ത് അ​ബു, പ്ര​ദീ​പ് കു​മാ​ർ, അ​ഭി​ലാ​ഷ്, ചി​ത്ര രാ​മ​ച​ന്ദ്ര​ൻ, ന​വീ​ൻ കോ​ശി, ബി​ജു വ​ട്ട​ക്കു​ള​ഞ്ഞി, ടി. ​ലി​ജ, അ​രു​ൺ​കു​മാ​ർ, സു​ജാ​ത മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ർ​ഷ​ക​മി​ത്രം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ഷ​ക​മി​ത്രം ഫാ​ർ​മേ​ഴ്സ് ക​ന്പ​നി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും ഓ​ണാ​ഘോ​ഷ​വും ബ​ത്തേ​രി അ​ധ്യാ​പ​ക ഭ​വ​നി​ൽ ന​ട​ന്നു. ച​ട​ങ്ങു​ക​ൾ ക​ർ​ഷ​ക​മി​ത്രം ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​മി​ത്രം ഫാ​ർ​മേ​ഴ്സ് ക​ന്പ​നി​യു​ടെ ക​ർ​ഷ​ക​ർ​ക്കി​ട​യി​ലെ പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ക​ച്ച വി​ഷ​ര​ഹി​ത ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ഇ​റ​ക്കി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്ന് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​യി ഓ​ണാ​ഘോ​ഷം സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ഒ​ത്തൊ​രു​മ​യി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ക​ച്ച ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ്ര​സീ​ദ് കു​മാ​ർ ത​യ്യി​ൽ, ബി​ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ. ഇ​ന്ദ്ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക മി​ത്ര​ത്തി​ന്‍റെ ഓ​ണ​ക്കി​റ്റും ശ്രേ​യ​സി​ന്‍റെ ഓ​ണ​സ​മ്മാ​ന​വും ച​ട​ങ്ങി​ൽ ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു.

ക​ർ​ഷ​ക​മി​ത്രം ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​ഫാ​ന​ത്ത്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, വി.​പി. വ​ർ​ക്കി, കെ.​പി. യൂ​സ​ഫ് ഹാ​ജി, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, ജോ​ർ​ജ് യു. ​ജോ​ണ്‍, വി. ​ഉ​മ്മ​ൻ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

District News

ഓണാഘോഷത്തിൽ അലിഞ്ഞ് നാടും നഗരവും

വ​ട്ടി​യൂ​ർ​ക്കാ​വ്: നെ​ട്ട​യം ഇ​രു​കു​ന്നം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം​വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ വി. ​അ​ജീ​ഷ് നി​ർ​വ​ഹി​ച്ചു. ഓ​ണ​ക്കോ​ടി, പെ​ൻ​ഷ​ൻ, ചി​കി​ത്സാ സ​ഹാ​യം, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ധാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു എ​സ്. നാ​യ​ർ, അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​നി​ലെ വ​നി​താ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി.

വെ​ള്ള​റ​ട : വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നോ​ജ് ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ല്‍​കി. അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ അ​നി​ല്‍, എ​എ​സ്ഐ ജോ​സ്, റൈ​റ്റ​ര്‍ ക്രി​സ്റ്റ​ഫ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​രും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. പോ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​രു​ടെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ കു​ട്ടി​ക​ളു​ടെ​യും വി​വി​ധ​ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

വെ​ഞ്ഞാ​റ​മൂ​ട്: കെ​ജെ​യു വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല ക​മ്മി​റ്റി ഓ​ണ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്കും കെ​ജെ​യു അം​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ഓ​ണാ​ക്കോ​ടി വി​ത​ര​ണ​വും ന​ട​ത്തി. സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ലിം മൈ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി.​കെ. മു​ര​ളി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ല​ച്ചി​ത്ര​താ​രം അ​ഖി​ൽ ക​വ​ല​യൂ​ർ മു​ഖ്യാ​ഥി​തി​യാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ​യും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രേ​യും ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​വി. രാ​ജേ​ഷ്, കെ​ജെ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ച​ന്ദ്ര​ൻ, കെ. ​സ​തീ​ഷ് ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി എ​സ്.​പി. രാ​കേ​ഷ്, ട്ര​ഷ​റ​ര്‍ ടി. ​കൃ​ഷ്ണ കു​മാ​ർ, സെ​ന്‍റ് ജോ​ൺ​സ് ച​ർ​ച്ച് ഫാ. ​ജോ​സ് കി​ഴ​ക്കേ​ട​ത്ത്, എം​എ​കെ എ​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​ർ നാ​സ​ർ ഖാ​ൻ, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ വി​ഭു വെ​ഞ്ഞാ​റ​മൂ​ട്, നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് മൈ​ല​യ്ക്ക​ൽ, മേ​ഖ​ല സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ്‌ റാ​ഫി, എ​ക്സി​ക്യൂ​ട്ടീ​വ അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ, ആ​ദ​ർ​ശ്, റാ​ഫി മു​ദാ​ക്ക​ൽ, ഷി​ബു അ​ൽ​ഫ​സ് പ​ങ്കെ​ടു​ത്തു.
തി​രു​വ​ന​ന്ത​പു​രം: ആ​യൂ​ര്‍​വേ​ദ കോ​ളേ​ജ് ധ​ര്‍​മ്മാ​ല​യം റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​മ്പ​യ​ര്‍ ബി​ല്‍​ഡിം​ഗി​ലെ സ്ഥാ​പ​ന കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ര​വം ത​മ്പാ​നൂ​ര്‍ കൗ​ണ്‍​സി​ല​ര്‍ ഹ​രി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം രാ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ട​ന്‍ ശി​വ​മു​ര​ളി ഓ​ണ​കേ​ക്ക് മു​റി​ച്ചു. പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ജെ.​എ​ച്ച്. അ​സോ​സി​യേ​റ്റ് സാ​ര​ഥി ഹ​രി​കൃ​ഷ്ണ​ന്‍, ഭാ​ര​ത് പ​വ​ന്‍ ടെ​ക്‌​നോ​ള​ജീ​സ് സാ​ര​ഥി വി​പി​ന്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ത​ണ​ൽ ക​ർ​ഷ​ക സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ണ​ക്കി​റ്റ് ന​ൽ​കി​ക്കൊ​ണ്ട് ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി. ​ഹ​രി​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു, കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​ജീ​വ് തൈ​ക്കാ​ട് ഓ​ണ​വും ജെ​ൻ​സി​ക​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി. ​ഹ​രി​കേ​ശ​ൻ നാ​യ​ർ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ആ​നാ​ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ​കു​മാ​ർ ഒ​രു പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി. പി.​എ​സ്. ശാ​ന്തി, കെ. ​ഗി​രീ​ശ​ൻ, ഡി. ​കു​മാ​രി, ഷി​ബു അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് നൂ​റി​ല​ധി​കം പേ​ർ​ക്ക് ഓ​ണ​ക്കി​റ്റ് ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഓ​ണം​മേ​ള മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​സ്റ്റ‌ീ​ഫ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. പ്ര​ദീ​പ് നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ന സ​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. രാ​ഹു​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ജി​ജി, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ എ​ൻ. ജ​യ​മോ​ഹ​ന​ൻ, വി. ​വി​ജു മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. പ്ര​സ​ന്ന​കു​മാ​രി, നി​ഷ സ​ജി കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റ് ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​എ​സ്. ഷീ​ജ, എ. ​നാ​സ​റു​ദീ​ൻ, എ. ​ഷി​ബി​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​എ​സ്. കൃ​ഷ്ണ കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 29 ന് ​മേ​ള സ​മാ​പി​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മ്മ​മാ​ർ​ക്ക് ഓ​ണ​പു​ട​വ ന​ൽ​കി ആ​ദ​രി​ച്ചു. ട്രാ​വ​ൻ​കൂ​ർ സോ​ഷ്യ​ൽ ജ​സ്റ്റി​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ക​വി കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​റം പ്ര​സി​ഡ​ന്‍റ് പാ​പ്പ​നം​കോ​ട് രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ വ​ട്ടി​യൂ​ർ​ക്കാ​വ് ര​വി, എ​സ്.​ആ​ർ. കൃ​ഷ്‌​ണ​കു​മാ​ർ, ആ​ർ. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, എ​ൻ.​പി. ഗീ​രി​ഷ്, വി.​എ​സ്. രാ​ജേ​ഷ്, ജി.​എ​സ്. പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പോ​ത്ത​ൻ​കോ​ട്: ശാ​ന്തി​ഗി​രി വ​ൺ ക​ണ​ക്ട് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷോ​പ്‌​സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള ശാ​ന്തി​ഗി​രി പ്യൂ​വ​ർ വെ​ജ് റ​സ്റ്റോ​റ​ന്‍റ്, ഹാ​പ്പി സി​പ്‌​സ്, ടോ​ട്ട​ൽ മാ​ർ​ട്ട് എ​ന്നി​വ​യെ ഏ​കോ​പി​പ്പി​ച്ചു​ള്ള പു​തി​യ പ​തി​പ്പി​നു തു​ട​ക്ക​മാ​യി. വി.​കെ.​എ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വ​ർ​ഗീ​സ് കു​ര്യ​നും പ​ത്‌​നി ലി​സി​യാ​മ്മ കു​ര്യ​നും ചേ​ർ​ന്നാ​ണ് പു​തി​യ പ​തി​പ്പി​ന്‍റെ​യും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന ത​പ​സ്വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​വി. രാ​ജേ​ഷ്, മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ശാ​ന്ത​കു​മാ​രി, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ബി​ന്ദു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി. ​ഉ​ഷ, കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ, എ​സ്. ന​സീ​ജ ബീ​വി, ബി.​എ​സ്. നൈ​ജ, വ​ർ​ണ ല​തീ​ഷ്, പി.​എ​സ്. ബി​നു, എ​സ്. സു​ജാ​ത, എ​സ്.​വി. സി​ജി, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബാ​ല​മു​ര​ളി, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​എം. റാ​ഫി, കു​തി​ര​കു​ളം ജ​യ​ന്‍, ടി.​ആ​ർ. അ​നി​ൽ കു​മാ​ർ, പൂ​ല​ന്ത​റ കെ. ​കി​ര​ൺ​ദാ​സ്, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. സ​ഹീ​റ​ത്ത് ബീ​വി, പൂ​ല​ന്ത​റ ടി. ​മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ.

നെ​യ്യാ​റ്റി​ൻ​ക​ര : കെ​എ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​നീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ.​ജി. സൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​നോ​ദ്കു​മാ​ർ, ഡി​പ്പോ എ​ൻ​ജി​നി​യ​ർ ഷി​ബു, ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ സു​നി​ൽ​കു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ​ൻ.​കെ. ര​ഞ്ജി​ത്ത്, സു​പ്ര​ണ്ട് ര​ശ്‌​മി ര​മേ​ഷ്, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ എ​സ്. അ​നീ​ഷ്, എ​സ്ബി അ​ജി​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് എ​സ്.​ജി. രാ​ജേ​ഷ്, വി.​കെ. ലേ​ഖ, എ​സ്. സു​ജ, കെ.​പി. ദീ​പ, ആ​ര്യ പ്രേ​മ​ജ, ജി. ​ധ​ന്യ, എം.​എ​ൻ. സ​തീ​ഷ്, ജി​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ടൗ​ൺ ആ​ട്ടോ ഡ്രൈ​വേ​ഴ്സ് സൗ​ഹൃ​ദ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും കൊ​ല്ലം ആ​ർ​ടി​ഒ കെ. ​അ​ജി​ത് കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ സ​രി​ത്ത് രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ജി. ​ബി​നു മു​ഖ്യാ​തി​ഥി​യാ​യി. ആ​ര്യ​നാ​ട് സി​ഇ​ഐ സ​ജി​ൻ ലൂ​യി​സ്, ക​ല്ലിം​ഗ​ൽ മോ​ട്ടേ​ഴ്സ് എം​ഡി ക​ല്ലിം​ഗ​ൽ ഷെ​ഫീ​ക്ക്, സ​ന്തോ​ഷ് പാ​റ​ശാ​ല, മാ​ധ​വ​ൻ പി​ള​ള, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ഴി​ഞ്ഞം : കി​ടാ​ര​ക്കു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഓ​ണാ​ഘോ​ഷം സി​എ​സ്ഐ മു​ക്കോ​ല പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​വി. അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ന​ൻ, സി.​എ​സ്. ഹ​രി​ച​ന്ദ്ര​ൻ, തോ​ട്ടം കാ​ർ​ത്തി​കേ​യ​ൻ, എ​സ്.​ആ​ർ. സു​ജി, ഷാ​ബു ഗോ​പി​നാ​ഥ്, മു​ജീ​ബ് റ​ഹ്മാ​ൻ, ബി​ന്ദു ടീ​ച്ച​ർ വൈ​ഷ്ണ​വി, ആ​തി​ര, ബി​ജു, ബി ​ഗീ​താ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​തു​ര: ദൈ​വ പ​രി​പാ​ല​ന ദേ​വാ​ല​യ വി​ശ്വാ​സ പ​രി​ശീ​ല​ന ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. റി​നോ​യ് കാ​ട്ടി​പ്പ​റ​മ്പി​ൽ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​സിസി ​ആ​നി​മേ​റ്റ​ർ രാ​ജ​ൻ, മ​ദ​ർ ജെ​ട്രൂ​ഡ് ആന്‍റ​ണി, സി​സ്റ്റ​ർ ഷൈ​നി മാ​ർ​ട്ടി​ൻ, പ്ര​ധാ​ന അ​ധ്യാ​പി​ക ഷീ​ബ ജോ​യി, പിടിഎ ​പ്ര​സി​ഡന്‍റ് യേ​ശു​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് ഓ​ണ​പ്പാ​ട്ട്, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ന​ട​ന്നു.

നെ​യ്യാ​ർ ഡാം ​ഓ​ണം വാ​രാ​ഘോ​ഷം ഇന്നുമുതൽ

നെ​യ്യാ​ർ ഡാം: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ ഓ​ണം വാ​രാ​ഘോ​ഷം 24നു ​കൊ​ടി​യേ​റും. 28ന് ​സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ സ​മാ​പ​നം. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മ​വും സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, വി​പ​ണ​ന മേ​ള, ക​ലാ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ളെ രാ​ത്രി എ​ട്ടി​നു വി​ൽ​ക്ക​ലാ​മേ​ള, 26ന് ​വൈ​കു​ന്നേ​രം 6.30ന് ​ക​രോ​ക്കെ ഗാ​ന​മേ​ള, രാ​ത്രി എ​ട്ടി​നു നാ​ട​കം. 27ന് ​രാ​ത്രി എ​ട്ടി​നു ഗാ​ന​മേ​ള, 28നു ​വൈ​കു ന്നേ​രം ഏ​ഴി​ന് മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ ബാ​ൻ​ഡ്, രാ​ത്രി ഒ​ന്പ​തി​ന് ഗാ​ന​മേ​ള. സ​മാ​പ​ന ദി​ന​മാ​യ 29ന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​നു ക​ള്ളി​ക്കാ​ട് ജം​ഗ്ഷ​നി​ൽ മ്യൂ​സി​ക് ഫ്യൂ​ഷ​ൻ, വൈ​കു​ന്നേ​രം നാ​ലി​നു സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര എ​ന്നി​വ​യു​ണ്ടാ​കും. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​നു നെ​യ്യാ​ർ ഡാ​മി​ൽ ക​രോ​ക്കെ ഗാ​ന​മേ​ള, രാ​ത്രി 8.30ന് ​ലൈ​വ് മ്യൂ​സി​ക് ആ​ൻ​ഡ് ഡി.​ജെ.​എ​ക്സ്പീ​രി​യ​ൻ​സ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

 

District News

ച​ക്കി​ട്ട​പാ​റ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം വേ​റി​ട്ട അ​നു​ഭ​വ​മാ​യി

ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ഒ​രു​മി​പ്പി​ച്ച് വി​പു​ല​വും വ്യ​ത്യ​സ്ത​വു​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​ക്ക​ളി​ക​ളും ഓ​ണ​സ​ദ്യ​യും ഒ​പ്പം സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രെ​യും മു​തി​ർ​ന്ന​വ​രെ​യും ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.
വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ മു​ത്ത​ശ്ശീ മു​ത്ത​ശ്ശ​ന്മാ​രെ​യും പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു. പൂ​ർ​വ അ​ധ്യാ​പി​ക​യാ​യ ത്രേ​സ്യാ​മ്മ കൊ​യി​ലി​ടം പ​ഴ​യ​കാ​ല ഓ​ണ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സി മ​നോ​ജ്, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ കോ​ടേ​രി, ഹെ​ഡ്മി​സ്ട്ര​സ് ദീ​പ മാ​ത്യു,പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ബി​പി​ൻ ജോ​ർ​ജ്, ഇ.​പി. നു​സ്ര​ത്ത്, അ​ല​ൻ റോ​യ്, പി. ​ശി​ൽ​പ, മെ​റി​ൻ ജോ​ർ​ജ്, സി​സ്റ്റ​ർ ദീ​പ, അ​ലോ​ണ ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ഘോ​ഷ​യാ​ത്ര​യോ​ടെ നഗരത്തിലെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​ം

കൊ​ല്ലം : ഘോ​ഷ​യാ​ത്ര​യോ​ടെ കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് മു​ന്നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
കേ​ര​ള​ത്തി​ന്‍റെ ത​നി​മ വി​ളി​ച്ചോ​തു​ന്ന വി​വി​ധ​ത​രം ക​ലാ​രൂ​പ​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്നു.

മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്, എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ക​രു​മാ​ലി​ല്‍ ഡോ. ​ഉ​ദ​യ സു​കു​മാ​ര​ന്‍, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍, കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജീ​വ​ന​ക്കാ​ര്‍, കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​രും ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.

കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​മീ​പം നി​ന്നാ​രം​ഭി​ച്ച് ചി​ന്ന​ക്ക​ട വ​ഴി സി. കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ഘോഷയാത്ര സ​മാ​പി​ച്ചു. ഘോ​ഷ​യാ​ത്ര ചി​ന്ന​ക്ക​ട​യി​ലെ​ത്തി​യ​തോ​ടെ ചെ​റു​മ​ഴ പെ​യ്ത​ത് പ​ങ്കെ​ടു​ത്ത​വ​രെ ബു​ദ്ധി​മു​ട്ടി​ച്ചു. മ​ഴ മാ​റി​യ​തോ​ടെ ഘോ​ഷ​യാ​ത്ര ക്ര​മ​പ്ര​കാ​രം മു​ന്നോ​ട്ടു​നീ​ങ്ങി.

District News

ന​ഗ​ര​സ​ഭ​യി​ൽ ഓ​ണാ​ഘോ​ഷം ത​ക​ർ​ത്തു

വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭാ ഓ​ണാ​ഘോ​ഷം "ത​ക​ർ​ത്തോ​ണം' അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ത​ട്ടു​പൊ​ളി​പ്പ​നാ​യി. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ വ​ർ​ണ​പ്പ​കി​ട്ടേ​റി​യ പൂ​ക്ക​ളം തീ​ർ​ത്ത് തു​ട​ങ്ങി​യ ഓ​ണാ​ഘോ​ഷം ന​ഗ​ര​സ​ഭാ വ​നി​താ കൗ​ൺ​സി​ല​ർ​മാ​രു​ടെ തി​രു​വാ​തി​ര, ജീ​വ​ന​ക്കാ​രു​ടെ നാ​ട​ൻ​പാ​ട്ട്, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വയോടെ ന​ട​ന്നു.

ഉ​ച്ച​യ്ക്കു​ശേ​ഷം കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്ത വ​ടം​വ​ലി​യോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​യ​ത്. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മൊ​പ്പം ഓ​ണ​സ​ദ്യ ക​ഴി​ച്ച കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്‌​ദു​ൾ​സ​ലാം റാ​വു​ത്ത​റും വൈ​ക്കം നി​വാ​സി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ ഓ​ണാ​ശം​സ​ക​ളും നേ​ർ​ന്നു.

District News

പു​​ന്ന​​ത്തു​​റ സെ​ന്‍റ് ജോ​​സ​​ഫ് എ​​ൽ​പി ​സ്കൂ​​ളി​​ൽ ഓ​​ണാ​​ഘോ​​ഷം

പു​​ന്ന​​ത്തു​​റ: സെ​ന്‍റ് ജോ​​സ​​ഫ് എ​​ൽ​പി ​സ്കൂ​​ളി​​ൽ ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു. അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഗീ​​ത രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​അ​​നി​​ൽ ക​​രി​​പ്പി​​ങ്ങാപു​​റം, പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ആ​​ലീ​​സ് രാ​​ജു, പ്ര​​ധാ​​ന അ​​ധ്യാ​​പി​​ക കു​​ഞ്ഞു​​മോ​​ൾ ആ​​ന്‍റ​ണി, ബെ​​ന്നി പു​​ന്ന​​ത്തൂ​​ർ, കു​​ഞ്ഞു​​മോ​​ൻ വ​​ട​​ക്കേ മ​​ര​​ങ്ങാ​​ട്ടി​​ൽ ​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ​പ്പാ​ട്ടു​ക​ൾ, ര​ക്ഷി​താ​ക്ക​ളു​ടെ തി​രു​വാ​തി​ര, വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ, എ​ന്നി​വ ആഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ളും ഓ​​ണ​​സ​​ദ്യ​​യു​​മു​​ണ്ടാ​​യി​​രു​​ന്നു.

District News

ഹോ​ട്ട​ലു​ക​ളും കാ​റ്ററിം​ഗ് യൂ​ണി​റ്റു​ക​ളും ഓ​ണ​സ​ദ്യ തി​ര​ക്കി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: അ​ത്തം പി​റ​ന്നോ​ടെ ഹോ​ട്ട​ലു​ക​ളും കാ​റ്റിം​ഗ് യൂ​ണി​റ്റു​ക​ളും ഓ​ണ​സ​ദ്യ തി​ര​ക്കി​ല്‍. കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും രാ​വി​ലെ 10ന് ​ഓ​ണ​സ​ദ്യ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.

ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 12 ഓ​ടെ സ​ദ്യ വി​ള​മ്പാ​ന്‍ തു​ട​ങ്ങും. പു​ല​ര്‍​ച്ചെ നാ​ലി​ന് ഒ​രു​ക്കം തു​ട​ങ്ങി​യാ​ലേ രാ​വി​ലെ 10 ആ​കു​മ്പോ​ഴെ​ക്കും പാ​ര്‍​സ​ലാ​യി സ​ദ്യ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യൂ​വെ​ന്ന് ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ല്‍ ഓ​ണ​സ​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

ഹോ​ട്ട​ലി​ല്‍ എ​ത്തി സ​ദ്യ​യു​ണ്ണു​ന്ന​തി​ലും ആ​ളു​ക​ള്‍​ക്ക് താ​ത്പ​ര്യം പ്ര​ത്യേ​ക ഓ​ണ വൈ​ബു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ചു ക​ഴി​ക്കാ​നാ​ണ്. പാ​ര്‍​സ​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഓ​രോ വി​ഭ​വ​വും പ്ര​ത്യേ​കം പാ​ത്ര​ങ്ങ​ളി​ലാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ഒ​രാ​ള്‍​ക്കു​ള്ള ഓ​ണ​സ​ദ്യ​ക്ക് 250 മു​ത​ല്‍ 600 വ​രെ രൂ​പ​യാ​ണ് വി​ല. വി​ഭ​വ​ങ്ങ​ള്‍ കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് വി​ല​യും വ​ര്‍​ധി​ക്കും. തി​രു​വോ​ണ​ദി​വ​സം നി​ര​ക്ക് ഇ​പ്പോ​ഴു​ള്ള​തി​ലും കൂ​ടു​ത​ലാ​കും. ഓ​ണ​സ​ദ്യ​യി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​ത്ത​താ​ണ് തൂ​ശ​നി​ല. ഒ​രു തൂ​ശ​നി​ല​യ്ക്ക് ര​ണ്ട​ര രൂ​പ​യാ​ണ് വി​ല.

District News

ലു​ലു​വി​ൽ നി​റ​പ്പ​കി​ട്ടേ​കി ഓ​ണാ​ഘോ​ഷം

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​പ്പ​കി​ട്ടേ​കാ​ൻ ലു​ലു​മാ​ളി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പ​ടി​ക​ളാ​ണ് ഓ​ഗ​സ്റ്റ് 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്ന​ലെ തി​രു​വാ​തി​ര, പു​ലി​ക്ക​ളി എ​ന്നി​വ അ​ര​ങ്ങേ​റി.

22ന് ​അ​ക്കോ​സോ​മാ​നി​യാ​ക്കി​ന്‍റെ സം​ഗി​ത​വി​രു​ന്ന്, 23ന് ​പാ​യ​സ പെ​രു​മ, 25ന് ​കു​ട്ടി മാ​വേ​ലി, 26തി​രു​വോ​ണ ദി​ന​ത്തി​ൽ മെ​ഗാ കേ​ര​ള ആ​ർ​ട്ട് ഫ്യൂ​ഷ​ൻ, 27ന് ​ശി​ങ്കാ​രി​മേ​ളം, 28ന് ​ബാ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സ് എ​ന്നി​വ അ​ര​ങ്ങേ​റും.

ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ൽ ഷോ​പ്പിം​ഗും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി ലു​ലു സൗ​ഭാ​ഗ്യോ​ത്സ​വ​വും തു​ട​രു​ക​യാ​ണ്. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ലു​ലു ക​ണ​ക്ട് , ലു​ലു ഫാ​ഷ​ൻ, സെ​ലി​ബ്രേ​റ്റ് സ്റ്റോ​റു​ക​ൾ, ലു​ലു ഡെ​യ്‌​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് ബ​മ്പ​ർ സ​മ്മാ​ന​ങ്ങ​ളും ഒ​ട്ട​ന​വ​ധി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും നേ​ടാ​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങും.

District News

തൃക്കാക്കര നഗരസഭയിലും ജില്ലാപഞ്ചായത്തിലും ഓണാഘോഷം

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഓണാഘോഷം സംഘടിപ്പിച്ചു. ഓ​ണ​സ​ദ്യ​യ്ക്കു പു​റ​മെ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​രു​വാ​തി​ര, നാ​ട​ൻ പാ​ട്ട് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ശ്ര​ദ്ധേ​യ​മാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ വ​നി​ത​ക​ളു​ടെ ശി​ങ്കാ​രി​മേ​ള​വും ശ്ര​ദ്ധേ​യ​മാ​യി. അ​ത്ത​പ്പൂ​ക്ക​ളം, മി​ഠാ​യി പെ​റു​ക്ക​ൽ സു​ന്ദ​രി​ക്കു പൊ​ട്ടു​തൊ​ട​ൽ, വ​ടം​വ​ലി, പ​ഴ​യ സി​നി​മാ ഗാ​നാ​വ​ത​ര​ണം എ​ന്നീ​യി​ന​ങ്ങ​ളി​ൽ മ​ത്സ​ര​വും ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി​മ്പി​ൾ മാ​ഗി, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​എ​ൻ. പ്ര​സാ​ദ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തൃ​ക്കാ​ക്ക​ര​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ഗ​ര​സ​ഭാ​ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ് ഉ​ള്ളംപി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷെ​റീന ഷു​ക്കൂ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. മു​നി​സി​പ്പ​ൽ അ​ങ്ക​ണ​ത്തി​ൽ വ​നി​താ ജീ​വ​ന​ക്കാ​രും വ​നി​താ കൗ​ൺ​സി​ല​ർ​മാ​രും പ​ങ്കെ​ടു​ത്ത തി​രു​വാ​തി​ര​യ്ക്കു പു​റ​മെ നാ​ട​ൻ​പാ​ട്ടും അ​ര​ങ്ങേ​റി. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​യി​ വി​ഭ​വസ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. തൃ​ക്കാ​ക്ക​രയി​ലെ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 31 ന് ​സ​മാ​പി​ക്കും.

District News

കുമ്പളങ്ങിയിൽ ഓണാഘോഷത്തിന് കയാക്കിംഗ് മത്സരവും

ഫോ​ർ​ട്ടു​കൊ​ച്ചി: നാ​ല് ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് കു​മ്പ​ള​ങ്ങി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങി. അ​ന്ത​രാ​ഷ്ട്ര ക​യാ​ക്കിം​ഗി​ന് തയാറെടുക്കാൻ പറ്റുന്ന ത​ര​ത്തി​ലു​ള്ള മ​ത്സ​ര രീ​തി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശേ​രി പ​റ​ഞ്ഞു.


23 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ഓ​ണ പ​താ​ക ഉ​യ​ർ​ത്ത​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​മ്പ​ള​ങ്ങി പാ​ർ​ക്കി​ൽ ടൂ​റി​സം ഓ​ണാ​ഘോ​ഷ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ നി​ർ​വ​ഹി​ക്കും. ഹൈ​ബി ഈ​ഡ​ൻ എം​പി, മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പൂ​ക്ക​ള മ​ത്സ​രം, പാ​യ​സ മേ​ള, വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കും. 24 ന് ​വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ചേ​ർ​ന്നു​ള്ള സൗ​ഹൃ​ദ വ​ടം​വ​ലി മ​ത്സ​ര​വും 25 ന് ​കു​മ്പ​ള​ങ്ങി സൗ​ത്ത് കാ​ട്ടി​ക്കോ​നാ​ട്ട് സ്ലൂ​യി​സി​ൽ നി​ന്നാ​രം​ഭി​ച്ച് എ​ഴു​പു​ന്ന പാ​ല​ത്തി​ന് സ​മീ​പം സ​മാ​പി​ക്കു​ന്ന ക​യാ​ക്കിം​ഗ് മ​ത്സ​ര​വും ഉ​ണ്ടാ​കും. 26 ന് ​വൈ​കി​ട്ട് കൈ​കൊ​ട്ടിക്ക​ളി, തി​രു​വാ​തി​ര, നാ​ട​ൻ പാ​ട്ടും ഫ്യൂ​ഷ​ൻ ഷോ​യും സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. സ​മ്മേ​ള​നം മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശേ​രി,ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ പ​ഴേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ഗ​രേ​റ്റ് ലോ​റ​ൻ​സ്, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ കോ​ച്ചേ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടെ​സി ജേ​ക്ക​ബ്, ടി.​ഡി. സ​ജീ​വ​ൻ, ഗോ​പി കാ​ര​ക്കോ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷം: സു​ര​ക്ഷ​യ്ക്ക് 1,500 ഓ​ളം പൊലിസു​കാ​ര്‍

കൊ​ച്ചി: ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ​ന്‍ സു​ര​ക്ഷ ഒ​രു​ക്കി പൊലിസ്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കു​മാ​യി 1,500 ഓ​ളം പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​രെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വി​ന്യ​സി​ക്കും.

സി​റ്റി പൊലിസ് ക​മ്മിഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡി​സി​പി​മാ​രാ​യ അ​രു​ണ്‍ കെ. ​പ​വി​ത്ര​ന്‍, അ​ശ്വ​തി ജി​ജി എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, തൃ​ക്കാ​ക്ക​ര, മ​ട്ടാ​ഞ്ചേ​രി, ട്രാ​ഫി​ക് ഈ​സ്റ്റ്, വെ​സ്റ്റ്, മ​റ്റ് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍​മാ​രു​ടെ കീ​ഴി​ല്‍ 20 ഓ​ളം ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, 160 ഓ​ളം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, 80 ഓ​ളം വ​നി​താ പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, 900 ത്തോ​ളം സി​വി​ല്‍ പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, 80 ഓ​ളം സ്‌​പെ​ഷ​ല്‍ ഷാ​ഡോ ടീം, 30 ​ഓ​ളം ഡാ​ന്‍​സാ​ഫ് ടീം (​തു​ഫാ​ന്‍ സ്‌​ക്വാ​ഡ്), ഇ​ന്‍റ​ലി​ജ​ന്‍റ്സ് ക​ള​ക്ഷ​ന്‍ ടീം, ​ഡി​ജി​പി യു​ടെ ഒ​രു ക​മ്പ​നി സാ​യു​ധ പൊലിസ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ ലിസ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ക്കു​ന്ന​ത്. പ​ട്രോ​ളിം​ഗി​നാ​യി 24 ക​ണ്‍​ട്രോ​ള്‍ റൂം ​വെ​ഹി​ക്കി​ള്‍, നാ​ല് പി​ങ്ക് പ​ട്രോ​ള്‍, ഒ​രു ഹൈ​വെ പ​ട്രോ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള​ള വാ​ഹ​ന​ങ്ങ​ള്‍ സ്‌​റ്റേ​ഷ​ന്‍ പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ള്‍​ക്കു പു​റ​മെ അ​ധി​ക​മാ​യി സി​റ്റി​യി​ലെ ഓ​ണ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ക്കും.

സി​റ്റി​യി​ലെ 102ഓ​ളം തി​ര​ക്കേ​റി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ പൊലിസ് പി​ക്കി​റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തും. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തും. കൊ​ച്ചി സി​റ്റി പൂ​ര്‍​ണ​മാ​യും സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ പൊ​തു​ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ള്‍ പ​രാ​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തും റോ​ഡ് സൈ​ഡു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കി സി​റ്റി​യി​ലെ നി​ല​വി​ലു​ള്ള ല​ഭ്യ​മാ​യ 92 ഓ​ളം പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്രം വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​തു​മാ​ണ്. റോ​ഡ് സൈ​ഡി​ലെ അ​ല​ക്ഷ്യ​മാ​യു​ള​ള പാ​ര്‍​ക്കിം​ഗി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ള്‍ സ്വീ​ക​രി​ക്കും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള​ള അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ല്‍ 112 എ​ന്ന എ​മ​ര്‍​ജ​ന്‍​സി ന​മ്പ​റി​ലും ല​ഹ​രി ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 9995966666 എ​ന്ന ന​മ്പ​റി​ലും അ​റി​യി​ക്കേ​ണ്ട​താ​ണ്.

District News

ഓ​ണാ​ഘോ​ഷം ക​ള​റാ​ക്കാ​ന്‍ പൂ ​വി​പ​ണി സ​ജീ​വം

തൊ​ടു​പു​ഴ: ഓ​ണാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​ക്കാ​ന്‍ പൂ ​വി​പ​ണി സ​ജീ​വം. പ​തി​വു​പോ​ലെ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഇ​ത്ത​വ​ണ​യും കേ​ര​ള​ത്തി​ലേ​ക്ക് പൂ​ക്ക​ളെ​ത്തു​ന്ന​ത്. ചി​ങ്ങ​ത്തി​ലെ വി​വാ​ഹ​സീ​സ​ണ്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​പ്പോ​ള്‍​ത്ത​ന്നെ വി​പ​ണി​യി​ല്‍ പൂ​വി​ല ഉ​യ​ര്‍​ന്നു​തു​ട​ങ്ങി.

ത​മി​ഴ്‌​നാ​ട്ടി​ലെ തോ​വാ​ള, ശീ​ല​യം​പെ​ട്ടി, മാ​ട്ടു​ത്താ​വ​ണി, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കൂ​ടു​ത​ലാ​യി പൂ​ക്ക​ളെ​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട്, ഹൊ​സൂ​ര്‍, ബം​ഗ​ളൂരു എ​ന്നി​വി​ട​ങ്ങ​ളി​ലെ പൂ​പ്പാ​ട​ങ്ങ​ളി​ലും ഓ​ണ​വി​പ​ണി ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍​തോ​തി​ല്‍ പൂ​ക്ക​ളു​ടെ കൃ​ഷി​യും വി​പ​ണ​ന​വും ന​ട​ക്കു​ന്നു​ണ്ട്.

വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ളാ​ണ് ഓ​ണ​ക്കാ​ല​ത്തെ നി​റ​പ്പ​കി​ട്ടാ​ക്കു​ന്ന​ത്. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ല്‍ ബ​ന്തി, അ​ര​ളി, ജ​മ​ന്തി, റോ​സ്, കോ​ഴി​പ്പൂ​വ്, വാ​ടാ​മു​ല്ല എ​ന്നി​വ​യെ​ല്ലാം വി​ല്‍​പ്പ​ന​യ്ക്ക് ത​യാ​റാ​ണ്. ര​ണ്ടു നി​റ​ങ്ങ​ളി​ലു​ള്ള ബ​ന്തി​ക്ക് 180 മു​ത​ല്‍ 200 വ​രെ​യാ​ണ് വി​ല. അ​ര​ളി -400, വാ​ടാ​മ​ല്ലി - 250 മു​ത​ല്‍ 260 വ​രെ, റെ​ഡ് റോ​സ് 300-350, റോ​സ് - 300, മു​ല്ല മു​ഴ​ത്തി​ന് 40-45, വെ​ള്ള ജ​മ​ന്തി- 600 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ വി​ല. ഇ​ത് ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു കു​റ​ഞ്ഞ വി​ല​യ്‌​ക്കെ​ടു​ക്കു​ന്ന പൂ​ക്ക​ള്‍ ഇ​ട​നി​ല​ക്കാ​ര്‍ മു​ഖേ​ന കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ള്‍ വി​ല പ​തി​ന്‍​മ​ട​ങ്ങാ​കും. ഓ​ണ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​യ​തി​നാ​ല്‍ പ​റ​യു​ന്ന വി​ല​യ്ക്കാ​ണ് വി​പ​ണി​യി​ല്‍ പൂ​ക്ക​ളു​ടെ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ അ​തി​ര്‍​ത്തി ജി​ല്ല​ക​ളി​ല്‍​നി​ന്ന് ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് പൂ​ക്ക​ള്‍ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ളു​ടെ വി​പ​ണി സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തേ ജി​ല്ല​യി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​ാദേ​ശി​ക​മാ​യി ജ​മ​ന്തി​യും മ​റ്റും കൃ​ഷി ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഈ ​വ​ര്‍​ഷം ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ഷി കു​റ​വാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. അ​തി​നാ​ല്‍ പൂ​ക്ക​ള്‍​ക്കാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ​ത്ത​ന്നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പൂ​ക്ക​ളു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന സ​മ​യ​മാ​ണ് ഓ​ണ​ക്കാ​ലം. അ​ത്തം മു​ത​ല്‍ തി​രു​വോ​ണം വ​രെ പൂ​ക്ക​ള്‍ വാ​ങ്ങാ​നാ​യി ആ​വ​ശ്യ​ക്കാ​രേ​റും. അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കാ​നും ഓ​ണ​ക്ക​ച്ച​വ​ട​ത്തി​നാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​നു​മാ​ണ് പൂ​ക്ക​ള്‍ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ക്ല​ബ്ബുക​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, സ​ര്‍​ക്കാ​ര്‍, സ്വകാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍, ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ അ​ത്തം മു​ത​ല്‍ പൂ​ക്ക​ള​മൊ​രു​ക്കി​ത്തു​ട​ങ്ങും. ഇ​തി​നു പു​റ​മേ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത്ത​പ്പൂ​ക്ക​ള മ​ല്‍​സ​ര​ങ്ങ​ളും ന​ട​ക്കും.

District News

ഓ​ണാഘോ​ഷം: നാടും നഗരവും ഒരുങ്ങി

പ​രി​യാ​പു​രം മാ​തൃ​വേ​ദി

അ​ങ്ങാ​ടി​പ്പു​റം: സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി യൂ​ണി​റ്റി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റീ​ന പു​തു​പ്പ​റ​ന്പി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ, സി​സി​ലി വെ​ട്ടം, മ​രി​യ പു​ത്ത​ൻ​പു​ര​ക്ക​ൽ, മെ​റ്റി​ൽ​ഡ മു​ക്കാ​ട്ട്, ജി​ൻ​സി തൂ​ന്പു​ങ്ക​ൽ, ലി​സ​മ്മ കി​ളി​യം​പ​റ​ന്പി​ൽ, സ്വ​പ്ന കി​ഴ​ക്കേ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് പൂ​ക്ക​ളം ഒ​രു​ക്കി. ബോ​ൾ പാ​സിം​ഗ്, ബ​ലൂ​ണ്‍ റേ​സ്, തി​രി ക​ത്തി​ക്ക​ൽ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര​ക്ക​ളി എ​ന്നി​വ​യും അ​ര​ങ്ങേ​റി. പാ​യ​സ വി​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ച​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം

ത​ച്ചി​ങ്ങ​നാ​ടം: ത​ച്ചി​ങ്ങ​നാ​ടം ച​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം ഓ​ണം ആ​ഘോ​ഷി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ പി.​ജി.​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ്് കെ. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​സ്.​വി. മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷൈ​നി കാ​ട്ടി​ലാ​ഞ്ചേ​രി, സെ​ക്ര​ട്ട​റി സി.​പി. ന​ജ്മ, സി.​പി.​ രാംമോ​ഹ​ൻ, ജി​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​രാ​ജീ​വ്, ടി. ​മു​ര​ളി, പി.​ടി. മ​ഞ്ജു​ഷ, എം. ​ഷ​ജി​ന, എം. ​നി​ഷ, സി. ​വി​സ്മ​യ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.ഗ്ര​ന്ഥാ​ല​യം വ​നി​താ​വേ​ദി​യു​ടെ തി​രു​വാ​തി​ര​ക്ക​ളി​യും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

ആ​ന​മ​ങ്ങാ​ട് സ​ഹ​കരണ ബാ​ങ്ക് ഓ​ണ​ച്ച​ന്ത

ആ​ന​മ​ങ്ങാ​ട്: ആ​ന​മ​ങ്ങാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡു​മാ​യി സ​ഹ​ക​രി​ച്ച് സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. ​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ സി.​കെ. അ​ബ്ദു​ൾ റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സി.​കെ. അ​ൻ​വ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ൻ നാ​യ​ർ, സി.​ സ​യി​ദ് ഉ​മ്മ​ർ, ടി.​പി. സേ​തു​മാ​ധ​വ​ൻ, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, കെ.​പി. വ​സ​ന്ത​കു​മാ​രി, കെ.​എം. സു​ഹ​റ, ജീ​വ​ന​ക്കാ​രാ​യ ബി. ​ന​സീ​ർ ബാ​ബു, കെ. ​ഷൗ​ക്ക​ത്ത​ലി, ഇ.​പി. അ​യ്യൂ​ബ്, പ്ര​ശാ​ന്ത്, സാ​ലി​ഹ്, സു​ഭാ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ, ജ​മാ​ലു​ദീ​ൻ, ഉ​ണ്ണി​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​മ​ര​ന്പ​ല​ം കൺസ്യൂമർഫെഡ്

പൂ​ക്കോ​ട്ടും​പാ​ടം: ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഒ​രു​ക്കു​ന്ന ഓ​ണം വി​പ​ണി അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ഫീ​ഫ നി​ർ​വ​ഹി​ച്ചു. വ​നി​താ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി. ശ്യാ​മ​ള അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സം​ഘം സെ​ക്ര​ട്ട​റി കെ.​പി. ഉ​ഷാ​ദേ​വി പി. ​ശി​വാ​ത്മ​ജ​ൻ, വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പി.​സി. ന​ന്ദ​കു​മാ​ർ, പി.​ടി. മോ​ഹ​ൻ​ദാ​സ്, പി. ​വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ത്തേ​ട​ത്ത് ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം​

എ​ട​ക്ക​ര: ഓ​ണ​ക്കാ​ല​ത്ത് വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലെ പൂ​ക്ക​ള​ങ്ങ​ൾ​ക്ക് വ​ർ​ണ​ചാ​രു​ത പ​ക​ർ​ന്ന് മൂ​ത്തേ​ട​ത്തെ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ൽ ഒ​ന്നാം വാ​ർ​ഡ് മ​ര​ത്തി​ൻ​ക​ട​വി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ചെ​ണ്ടു​മ​ല്ലി തോ​ട്ട​ത്തി​ൽനി​ന്നു​ള്ള പൂ​ക്ക​ളി​പ്പോ​ൾ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലെ പൂ​ക്ക​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു തു​ട​ങ്ങി.

ഒ​രേ​ക്ക​റി​ലാ​ണ് മി​ന്നു ജി​എ​ൽ​ജി​യു​ടെ കീ​ഴി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തി​യ​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പൂ​കൃ​ഷി. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ റ​സീ​ന, ശ​മീ​മ, ഫൗ​സി​യ, ജ​ല​ജ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു തോ​ട്ട​ത്തി​ന്‍റെ പ​രി​പാ​ല​നം.

ക​ഴി​ഞ്ഞ ദി​വ​സം അ​ത്തം നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നും ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ സ​ച്ചി​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ വി.​പി. റ​ഷീ​ദ​ലി, കൊ​ര​ന്പ​യി​ൽ സു​ബൈ​ദ, എം. ​റ​സി​യ​മോ​ൾ, മ​റ്റു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി വി​ജ​യ​ക​ല, ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ്മി​ഷ നാ​യ​ർ, ഉ​മ്മു​ത​മീ​മ, അ​ക്കൗ​ണ്ട​ന്‍റ് റ​ഹീ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Kerala

ഓ​ണ​നി​റ​വി​ൽ ഒ​രു​മി​ച്ച് കേ​ര​ളം; പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഓ​​​ണ​​​നി​​​റ​​​വി​​​ൽ ഒ​​​രു​​​മി​​​ച്ച് കേ​​​ര​​​ളം. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ്ര​​​മു​​​ഖ​​​രു​​​ടെ സാ​​​ന്നി​​​ധ്യം നി​​​റ​​​ഞ്ഞു​​​നി​​​ന്നു. നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ ആ​​​ർ. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​മ്പി ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ഓ​​​ണ​​​സം​​​ഗ​​​മ​​​ത്തി​​​ൽ രാ​​​ഷ്ട്രീ​​​യ, സാ​​​മൂ​​​ഹ്യ, സാം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ, സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ പി .​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, സ​​​ണ്ണി ജോ​​​സ​​​ഫ്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, ഷി​​​ബു ബേ​​​ബി ജോ​​​ൺ, പി .​​​സി .വി​​​ഷ്ണു​​​നാ​​​ഥ്, എ. ​​​പി. അ​​​നി​​​ൽ കു​​​മാ​​​ർ, ടി .​​​സി​​​ദ്ദി​​​ഖ്, .കെ. ​​​എ തു​​​ള​​​സി, ബി​​​ന്ദു കൃ​​​ഷ്ണ, ഒ. ​​​ജെ. ജ​​​നീ​​​ഷ്, എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ, കെ .​​​എം. ഷാ​​​ജി, പി .​​​കെ. ബ​​​ഷീ​​​ർ, വി .​​​ഇ. അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ, , ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ,

രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക മാ​​​നേ​​​ജിം​​​ഗ് ഡ‍​യ​​​റ​​​ക്ട​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, ബി​​​നോ​​​യ് വി​​​ശ്വം, അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, മ​​​റി​​​യാ​​​മ്മ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, കോ​​​വി​​​ൽ​​​മ​​​ല രാ​​​മ​​​ൻ രാ​​​ജ മ​​​ന്നാ​​​ൻ, നാ​​​ഞ്ചി​​​യ​​​മ്മ, ചെ​​​റു​​​വ​​​യ​​​ൽ രാ​​​മ​​​ൻ, ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ൻ, സൂ​​​ര്യ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ, ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന​​​ത​​​പ​​​സ്വി, ബി​​​ഷ​​​പ് ഡോ. ​​​പ്രി​​​ൻ​​​സ്റ്റ​​​ൺ ബെ​​​ൻ, ബി​​​ഷ​​​പ് മാ​​​ത്യു​​​സ് മാ​​​ർ സി​​​ൽ​​​വാ​​​നോ​​​സ്, ബി​​​ഷ​​​പ് ഡോ. ​​​ഡി സെ​​​ൽ​​​വ​​​രാ​​​ജ​​​ൻ, ഡോ. ​​​തി​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ർ​​​ത്തോ​​​മാ, പാ​​​ള​​​യം ഇ​​​മാം വി. ​​​വി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, ക​​​ലാ, രാ​​​ഷ്ട്രീ​​​യ, സാം​​​സ്‌​​​കാ​​​രി​​​ക, ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ, മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ർ പ​​ങ്കെ​​ടു​​ത്തു.

Business

വ​ണ്ട​ർ​ലാ കൊ​ച്ചി​യി​ൽ ഓ​ണാ​ഘോ​ഷ​വും ടി​ക്ക​റ്റ് ഓ​ഫ​റും

കൊ​​​​ച്ചി: വ​​​​ണ്ട​​​​ർ​​​​ലാ കൊ​​​​ച്ചി​​​​യി​​​​ൽ ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി. 30 വ​​​​രെ നീ​​​​ളു​​​​ന്ന ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്ക് കേ​​​​ര​​​​ള ത​​​​നി​​​​മ​​​​യാ​​​​ർ​​​​ന്ന ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ൾ, ലൈ​​​​വ് മ്യൂ​​​​സി​​​​ക്, സ്ട്രീ​​​​റ്റ് മാ​​​​ജി​​​​ക്, ഡി​​​​ജെ സെ​​​​ഷ​​​​നു​​​​ക​​​​ൾ, വ​​​​ണ്ട​​​​ർ​​​​ലാ​​​​യു​​​​ടെ ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ റൈ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ ആ​​​​സ്വ​​​​ദി​​​​ക്കാം.

ചി​​​​ക്കു​​​​വും കു​​​​ടും​​​​ബ​​​​വും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന സ്ട്രീ​​​​റ്റ് മാ​​​​ജി​​​​ക്, വേ​​​​വ്പൂ​​​​ൾ ഡി​​​​ജെ സെ​​​​ഷ​​​​നു​​​​ക​​​​ൾ, പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ഓ​​​​ണ​​​​ച്ച​​​​മ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മു​​​​ണ്ട്. 26 മു​​​​ത​​​​ൽ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​ദി​​​​വ​​​​സം വ​​​​രെ മ​​​​ഹാ​​​​ബ​​​​ലി​​​​യും വാ​​​​മ​​​​ന​​​​നും അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന ഓ​​​​ണ​​​​ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യും ന​​​​ട​​​​ക്കും. മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം, ഭ​​​​ര​​​​ത​​​​നാ​​​​ട്യം, ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റ്, ക​​​​ഥ​​​​ക​​​​ളി, ചെ​​​​ണ്ട​​​​മേ​​​​ളം, മു​​​​ത്തു​​​​ക്കു​​​​ട​​​​ക​​​​ളു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ​​​​യു​​​​ള്ള പു​​​​ലി​​​​ക്ക​​​​ളി തു​​​​ട​​​​ങ്ങി​​​​യ കേ​​​​ര​​​​ളീ​​​​യ ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യി​​​​ലു​​​​ണ്ടാ​​​​കും.

ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ണ്ട​​​​ർ​​​​ലാ കൊ​​​​ച്ചി പ്ര​​​​ത്യേ​​​​ക ടി​​​​ക്ക​​​​റ്റ് ഓ​​​​ഫ​​​​റും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.30 വ​​​​രെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഓ​​​​ഫ​​​​റി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ 999 രൂ​​​​പ മു​​​​ത​​​​ൽ ല​​​​ഭി​​​​ക്കും. പ​​​​രി​​​​മി​​​​ത​​​​മാ​​​​യ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഓ​​​​ഫ​​​​ർ. ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി bookings. wonderla.com എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ബു​​​​ക്ക് ചെ​​​​യ്യാം. പാ​​​​ർ​​​​ക്കി​​​​ലെ കൗ​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ലും ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​ഭി​​​ക്കു​​​മെ​​​​ന്ന് വ​​​​ണ്ട​​​​ർ​​​​ലാ ഹോ​​​​ളി​​​​ഡേ​​​​യ്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ധീ​​​​ര​​​​ൻ ചൗ​​​​ധ​​​​രി അ​​​​റി​​​​യി​​​​ച്ചു. ഫോ​​​​ൺ: 0484-3514001, 75938 53107.

District News

ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷം; ദി​വ​സ​വും ക​ലാ​പ​രി​പാ​ടി​ക​ള്‍

കോ​​ട്ട​​യം: ജി​​ല്ലാ​​ത​​ല ഓ​​ണാ​​ഘോ​​ഷ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി 24 മു​​ത​​ല്‍ 28വ​​രെ ദി​​സ​​വ​​വും വൈ​​കു​​ന്നേ​​രം തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് ക​​ലാ-​​സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ള്‍ അ​​ര​​ങ്ങേ​​റും. ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും ടൂ​​റി​​സം പ്ര​​മോ​​ഷ​​ന്‍ കൗ​​ണ്‍​സി​​ലും കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യും സം​​യു​​ക്ത​​മാ​​യാ​​ണ് ആ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

വി​​വി​​ധ വ​​കു​​പ്പു​​ക​​ളും സം​​ഘ​​ട​​ന​​ക​​ളും സാ​​സ്‌​​കാ​​രി​​ക കൂ​​ട്ടാ​​യ്മ​​ക​​ളും പ​​ങ്കാ​​ളി​​ക​​ളാ​​കും. ജി​​ല്ല​​യി​​ലെ ക​​ലാ​​കാ​​രന്മാ​​ര്‍​ക്ക് പ​​രി​​ഗ​​ണ​​ന ന​​ല്‍​കി പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ത്താ​​ന്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ക​​ള​​ക്ട​​റേ​​റ്റി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗം തി​​രു​​മാ​​നി​​ച്ചു.

24ന് ​​വൈ​​കു​​ന്നേ​​രം സാം​​സ്‌​​കാ​​രി​​ക ഘോ​​ഷ​​യാ​​ത്ര​​യോ​​ടെ​​യാ​​ണ് ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​ക. ഓ​​ണാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു, എ.​​ഡി.​​എം സോ​​ളി ആ​​ന്‍റണി, മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫി​​ന്‍റെ പ്ര​​തി​​നി​​ധി അ​​ഡ്വ. ജെ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, കോ​​ട്ട​​യം ആ​​ര്‍​ഡി​​ഒ നി​​ജു ജേ​​ക്ക​​ബ്, ത​​ഹ​​സി​​ല്‍​ദാ​​ര്‍ സി​​റി​​ല്‍ സ​​ഞ്ജു ജോ​​ര്‍​ജ്, ടൂ​​റി​​സം ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ റൂ​​ബി ജേ​​ക്ക​​ബ്, ഡി​​ടി​​പി​​സി സെ​​ക്ര​​ട്ട​​റി ആ​​തി​​ര സ​​ണ്ണി തു​​ട​​ങ്ങി​​യ​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

District News

മൂ​വാ​റ്റു​പു​ഴ​യി​ലെ ഓ​ണാ​ഘോ​ഷം 22 മു​ത​ല്‍

മൂ​വാ​റ്റു​പു​ഴ: പു​ഴ​ക​ള്‍ ചേ​രു​ന്നി​ട​ത്ത് ച​രി​ത്രം പി​റ​ക്കു​ന്ന ഓ​ണം എ​ന്ന സ​ന്ദേ​ശ​വു​മാ​യി വ​ള്ളം​ക​ളി​യും ഹെ​ലി​കോ​പ്റ്റ​ര്‍ ആ​കാ​ശ പു​ഷ്പ​വൃ​ഷ്ടി​യു​മു​ള്‍​പ്പ​ടെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ​യും സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ത്രി​വേ​ണി​യോ​ണം 2026 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

22 മു​ത​ല്‍ 27 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ദീ​ര്‍​ഘ​കാ​ല​ത്തി​ന് ശേ​ഷം ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും വ​ള്ളം​ക​ളി മ​ത്സ​രം തി​രി​കെ​യെ​ത്തു​ന്നു എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. 22ന് ​രാ​വി​ലെ 10ന് ​ടൗ​ണ്‍​ഹാ​ളി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. തു​ട​ര്‍​ന്ന് തി​രു​വാ​തി​ര, വ​ടം​വ​ലി, പൂ​ക്ക​ള മ​ത്സ​രം, പു​ലി​ക​ളി എ​ന്നി​വ​യ്ക്ക് പു​റ​മെ അ​ല​ങ്ക​രി​ച്ച ടു​വീ​ല​റു​ക​ളി​ലു​ള്ള പ്ര​ച്ഛ​ന്ന​വേ​ഷ റൈ​ഡും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം കു​ടും​ബ​സം​ഗ​മ​വും ഫ്യൂ​ഷ​ന്‍ പെ​ര്‍​ഫോ​മ​ന്‍​സും.

23ന് ​യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി ജെ​ന്‍​സി ഓ​ണം എ​ന്ന പേ​രി​ല്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ക​സ​വ് ഫാ​ഷ​ന്‍​ഷോ​യും ഡി​ജെ പാ​ര്‍​ട്ടി​യും അ​ര​ങ്ങേ​റും. 27നാ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ വ​ള്ളം​ക​ളി​യും ഹെ​ലി​കോ​പ്റ്റ​ര്‍ ടൂ​റി​സ​വും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ മൂ​വാ​റ്റു​പു​ഴ ല​താ​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വ​ള്ളം​ക​ളി മ​ത്സ​രം. ഇ​തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ടൂ​റി​സം ആ​രം​ഭി​ക്കും. മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഒ​രാ​ള്‍​ക്ക് 4,500 രൂ​പ നി​ര​ക്കി​ല്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ യാ​ത്ര ചെ​യ്യാം. കൂ​ടാ​തെ വ​ള്ളം​ക​ളി സ​മ​യ​ത്ത് ആ​കാ​ശ​ത്തു​നി​ന്നും പൂ​ക്ക​ള്‍ വി​ത​റു​ന്ന ഫ്ല​വ​ര്‍ ഡ്രോ​പ്പിം​ഗും ഉ​ണ്ടാ​യി​രി​ക്കും. പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​പി. എ​ല്‍​ദോ​സ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ബ്ദു​ള്‍ സ​ലാം, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ സി.​എം. ഷു​ക്കൂ​ര്‍, പി. ​ര​ജി​ത, അ​സം ബീ​ഗം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി​

 

മ​റ​വ​ൻ​തു​രു​ത്ത്: 1406-ാം ന​മ്പ​ർ ശ്രീ​കൃ​ഷ്ണ​വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​ജി.​എം. നാ​യ​ർ കാ​രി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര​യോ​ഗം പ്രി​സി​ഡ​ന്‍റ് വി.​എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​ഖി​ൽ ആ​ർ. നാ​യ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ .മ​ധു, എ​സ്.​യു. കൃ​ഷ്ണ​കു​മാ​ർ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ പ​ണി​ക്ക​ർ, ഖ​ജാ​ൻ​ജി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സു​രേ​ഷ് കു​മാ​ർ നെ​ടു​മ്പ​ള്ളി, വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ര​സ​മ്മ, സെ​ക്ര​ട്ട​റി ലി​ഷ ബി​നു, ഗീ​ത അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

ന​ഗ​ര​ത്തി​ലെ ഓ​ണ​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ മു​ന്നൊ​രു​ക്കം

കൊ​ല്ലം: ഓ​ണ​ക്കാ​ല​ത്ത് കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ന്‍ എം​എ​ല്‍​എ വി​ഷ്ണു മോ​ഹ​ന്‍റെയും കൊ​ല്ലം എ​സി​പി എ​സ്. ഷാ​ജി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു.

പ​രി​ശീ​ല​നം ല​ഭി​ച്ച ട്രാ​ഫി​ക് വാ​ര്‍​ഡ​ന്‍​മാ​രെ കൂ​ടു​ത​ലാ​യി ഓ​ണ​നാ​ളു​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ​രെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ല്‍ വി​ന്യ​സി​ക്കും. ഇ​തു​കൂ​ടാ​തെ ട്രാ​ഫി​ക് അ​റേ​ഞ്ച്മെ​ന്‍റ് ഡ്യൂ​ട്ടി​ക​ള്‍​ക്കാ​യി കൊ​ല്ലം എ​ആ​ര്‍ ക്യാ​മ്പി​ല്‍​നി​ന്നു കൂ​ടു​ത​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ക്കും.

പ​ള്ളി​മു​ക്ക് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ ബ​സ് സ്റ്റോ​പ്പു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പ് അ​ല്പം കൂ​ടി മു​ന്നോ​ട്ട് മാ​റ്റും. ഇ​ര​വി​പു​ര​ത്തു നി​ന്ന് അ​യ​ത്തി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി ധ​ന്യ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം ബ​സ് സ്റ്റോ​പ്പ് സ്ഥാ​പി​ക്കും. തി​ര​ക്കേ​റി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പ​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി താ​ത്കാ​ലി​ക പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കും.
ഈ ​മാ​സം 15ന് ​മു​മ്പാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ള്‍ അ​ട​യ്ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ചി​ന്ന​ക്ക​ട, പ​ള്ളി​മു​ക്ക്, ക​ട​പ്പാ​ക്ക​ട, മാ​ട​ന്‍​ന​ട ഭാ​ഗ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കും. എ​സ്എ​ന്‍ കോ​ളജ് ജം​ഗ്ഷ​ന്‍, പോ​ള​യ​ത്തോ​ട്, പ​ള്ളി​മു​ക്ക്, തോ​പ്പി​ല്‍​ക്ക​ട​വ് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കും. റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്‍​ട്രി, എ​ക്സി​റ്റ് പോ​യി​ന്‍റുക​ള്‍ പു​ന:​ക്ര​മീ​ക​രി​ക്കും.

District News

ഓ​ണാ​ഘോ​ഷം: പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കും

കൊ​ല്ലം: ജി​ല്ല​യി​ലെ ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഹ​രി-​വ്യാ​ജ​മ​ദ്യം എ​ന്നി​വ​യു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ പ​രി​ശോ​ധ​ന​കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്. വി​വി​ധ വ​കു​പ്പു​ക​ള്‍ ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​വെ ഉ​ത്സ​വ​സ​മ​യ​ത്തെ ല​ഹ​രി​വ്യാ​പ​നം ത​ട​യാ​ന്‍ എ​ക്സൈ​സ് വ​കു​പ്പ് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സു​ക​ളെ രൂ​പീ​ക​രി​ച്ച് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. ജി​ല്ലാ-​താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ല്‍ കൺട്രോൾ‍ റൂ​മു​ക​ള്‍ രൂ​പീ​ക​രി​ച്ചു.

ല​ഹ​രി​വ്യാ​പ​ന​ത്തി​ന് കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. മ​റ്റു വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്നു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ന്നു. മു​ന്‍​സി​പ്പ​ല്‍-​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ ജ​ന​കീ​യ​ജാ​ഗ്ര​ത​സ​മി​തി​ക​ളും ആ​രം​ഭി​ച്ചു. ജി​ല്ലാ​അ​തി​ര്‍​ത്തി​മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.

ഓ​ണാ​ഘോ​ഷ​ദി​ന​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കും. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ബീ​ച്ച്, തി​രു​മു​ല്ല​വാ​രം, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​കും. ബീ​ച്ച് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.
സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട​നി​യ​ന്ത്ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണം. രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണം.

വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നു​ള്ള സൗ​ക​ര്യം ആ​ശ്രാ​മം മൈ​താ​ന​ത്ത് ഒ​രു​ക്കും. ക​ല്ലും​താ​ഴം മേ​ല്‍​പാ​ലം ഭാ​ഗി​ക​മാ​യി​തു​റ​ക്കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടും. പോ​ള​യ​ത്തോ​ട് ഭാ​ഗ​ത്തെ ഗ​താ​ഗ​ത​കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി​സ്വീ​ക​രി​ക്കും. വി​പ​ണി​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ന്‍ സി​വി​ല്‍ സ​പ്ലൈ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

മേ​വ​റം​മേ​ഖ​ല​യി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം​ചെ​റു​ക്ക​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ക​ര്‍​ശ​ന​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

District News

ഓ​ണാ​ഘോ​ഷം: ല​ഹ​രി​വി​രു​ദ്ധ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും

കൊ​ല്ലം: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ഇ​ത​ര ല​ഹ​രി​വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ വി​പ​ണ​ന​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​ന് ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് സു​ശ​ക്ത​മാ​ക്കും. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്കും.

അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന കൃ​ത്യ​ത​യോ​ടെ ന​ട​ത്തും. താ​ലൂ​ക്ക്ത​ല​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ​നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി സം​യു​ക്ത സ്‌​ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളു​മു​ണ്ടാ​കും. എ​ക്സൈ​സ് വ​കു​പ്പ് വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി എ​ന്‍​സ്ഫോ​ഴ്സ്മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ക്ര​മ​സ​മാ​ധാ​ന പാ​ല​നം, പൊ​തു​ജ​ന സു​ര​ക്ഷ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം എ​ന്നി​വ മു​ന്‍​നി​ര്‍​ത്തി കൊ​ല്ലം സി​റ്റി- റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​മാ​രെ പ്ര​ത്യേ​ക ജാ​ഗ്ര​ത​യ്ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി.

ലീ​ഗ​ല്‍ മെ​ട്രോ​ള​ജി -സി​വി​ല്‍ സ​പ്ലൈ​സ് അ​ള​വു​തൂ​ക്ക വെ​ട്ടി​പ്പ്, പൂ​ഴ്ത്തി​വെ​പ്പ്, ക​രി​ഞ്ച​ന്ത, കൃ​ത്രി​മ വി​ല​ക്ക​യ​റ്റം എ​ന്നി​വ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ നി​ര​ന്ത​ര​മാ​ക്കും. ആ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ - ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ള്‍ പൊ​തു​ജ​നാ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടും.

മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് മ​ദ്യ​പി​ച്ചും അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. വ​നം വ​കു​പ്പ് പു​ന​ലൂ​ര്‍, തെ​ന്മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ഡി​എ​ഫ്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി നി​ര്‍​മാ​ണ​വും ക​ട​ത്തും ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ടൂ​റി​സം - ഫ​യ​ര്‍ ഫോ​ഴ്സ് ബീ​ച്ചു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്നും കള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

District News

24 മു​ത​ൽ 30 വ​രെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും

ക​ൽ​പ്പ​റ്റ: ജി​ല്ലാ​ത​ല ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 24 മു​ത​ൽ 30 വ​രെ ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും.
ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്നും ക​ര​ക​യ​റി​യ ജി​ല്ല​യു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും വി​ധ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ, താ​ലൂ​ക്ക്, പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​യി​ക്കും ആ​ഘോ​ഷ​വും മ​ത്സ​ര​ങ്ങ​ളും. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ഴ് ദി​വ​സം വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം സ​ജ്ജീ​ക​രി​ക്കും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ൻ​മാ​രു​ടെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് ജി​ല്ലാ​ത​ല പാ​ര​ന്പ​ര്യ ഭ​ക്ഷ്യ​മേ​ള, സം​സ്ഥാ​ന​ത​ല ക​യാ​ക്കിം​ഗ് മ​ത്സ​രം, ജി​ല്ലാ​ത​ല മ​ഡ് ഫു​ഡ്ബോ​ൾ, മ​ഡ് വോ​ളി​ബോ​ൾ, ജ​ല സാ​ഹ​സി​ക യാ​ത്ര എ​ന്നി​വ ഓ​ണം വാ​രാ​ഘോ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും. ഇ​തി​നു​പു​റ​മേ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക ക്ല​ബ്ബു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ റി​സോ​ർ​ട്ടു​ക​ളു​ടെ​യും മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഉ​ഷ വി​ജ​യ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ചെ​യ​ർ​മാ​നും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ സെ​ക്ര​ട്ട​റി ക​ണ്‍​വീ​ന​റാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യു​ള്ള ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം 30ന് ​ബ​ത്തേ​രി​യി​ൽ ന​ട​ക്കും. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന് ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, സ​ബ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ, വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up