നിലന്പൂർ അർബൻ ബാങ്ക് റിട്ടയേർഡ് ജീവനക്കാരുടെ ഓണാഘോഷം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: നിലന്പൂർ അർബൻ ബാങ്ക് എംപ്ലോയീസ് റിട്ടയേർഡ് ഫോറം ഓണാഘോഷവും കാലാവിരുന്നും നടത്തി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.
ഫോറം അംഗങ്ങളുടെ കലാവിരുന്നും ഓണസദ്യയും ഉണ്ടായിരുന്നു. 70 വയസ് പൂർത്തിയാക്കിയ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.വി. പത്മനാഭൻ, എ. സേതുമാധവൻ, ഇ.എം. സുധാകരൻ, പി. ശബരീശൻ, പി.സി. മോഹൻദാസ്, കെ.വി. ലേഖ, പ്രഭാകരൻ, മോഹൻകുമാർ, സതീഷ് കുമാർ, പി. ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Onam celebrations