ഓണാഘോഷത്തിന്റെ ഭാഗമായി ഒത്തുചേർന്ന പരിയാപുരം ഫാത്തിമ മാതാ പള്ളി യൂണിറ്റ് മാതൃവേദി അംഗങ്ങൾ ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരയ്ക്കലിനൊപ്പം.
പരിയാപുരം മാതൃവേദി
അങ്ങാടിപ്പുറം: സീറോ മലബാർ മാതൃവേദി പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി യൂണിറ്റിന്റെ ഓണാഘോഷ പരിപാടികൾ ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റീന പുതുപ്പറന്പിൽ, ആനിമേറ്റർ സിസ്റ്റർ മെർലിൻ, സിസിലി വെട്ടം, മരിയ പുത്തൻപുരക്കൽ, മെറ്റിൽഡ മുക്കാട്ട്, ജിൻസി തൂന്പുങ്കൽ, ലിസമ്മ കിളിയംപറന്പിൽ, സ്വപ്ന കിഴക്കേവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
അംഗങ്ങൾ ഒത്തുചേർന്ന് പൂക്കളം ഒരുക്കി. ബോൾ പാസിംഗ്, ബലൂണ്‍ റേസ്, തിരി കത്തിക്കൽ എന്നീ മത്സരങ്ങൾക്കുശേഷം ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവയും അരങ്ങേറി. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം
തച്ചിങ്ങനാടം: തച്ചിങ്ങനാടം ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം ഓണം ആഘോഷിച്ചു. സാഹിത്യകാരൻ പി.ജി.നാഥ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ്് കെ. നാരായണൻ അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡന്റ്് എസ്.വി. മോഹനൻ, പഞ്ചായത്ത് മെംബർ ഷൈനി കാട്ടിലാഞ്ചേരി, സെക്രട്ടറി സി.പി. നജ്മ, സി.പി. രാംമോഹൻ, ജിതീഷ് എന്നിവർ പ്രസംഗിച്ചു. പി. രാജീവ്, ടി. മുരളി, പി.ടി. മഞ്ജുഷ, എം. ഷജിന, എം. നിഷ, സി. വിസ്മയ എന്നിവർ ഗാനങ്ങളാലപിച്ചു.ഗ്രന്ഥാലയം വനിതാവേദിയുടെ തിരുവാതിരക്കളിയും കുട്ടികൾക്കായുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
ആനമങ്ങാട് സഹകരണ ബാങ്ക് ഓണച്ചന്ത
ആനമങ്ങാട്: ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് കണ്‍സ്യൂമർഫെഡുമായി സഹകരിച്ച് സഹകരണ ഓണം വിപണി ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ടി. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മ സി.കെ. അബ്ദുൾ റഫീഖ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.കെ. അൻവർ, ഭരണസമിതി അംഗങ്ങളായ പി. ശശിധരൻ നായർ, സി. സയിദ് ഉമ്മർ, ടി.പി. സേതുമാധവൻ, പി. അബ്ദുൾ ഹമീദ്, കെ.പി. വസന്തകുമാരി, കെ.എം. സുഹറ, ജീവനക്കാരായ ബി. നസീർ ബാബു, കെ. ഷൗക്കത്തലി, ഇ.പി. അയ്യൂബ്, പ്രശാന്ത്, സാലിഹ്, സുഭാഷ്, രാധാകൃഷ്ണൻ, ജമാലുദീൻ, ഉണ്ണിൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
അമരന്പലം കൺസ്യൂമർഫെഡ്
പൂക്കോട്ടുംപാടം: കണ്‍സ്യൂമർഫെഡ് ഒരുക്കുന്ന ഓണം വിപണി അമരന്പലം പഞ്ചായത്തിൽ തുടക്കമായി. വനിതാ സഹകരണ സംഘത്തിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ നിർവഹിച്ചു. വനിതാ സഹകരണസംഘം പ്രസിഡന്റ് പി.വി. ശ്യാമള അധ്യക്ഷയായിരുന്നു. സംഘം സെക്രട്ടറി കെ.പി. ഉഷാദേവി പി. ശിവാത്മജൻ, വി.കെ. അനന്തകൃഷ്ണൻ, പി. ഉണ്ണികൃഷ്ണൻ പി.സി. നന്ദകുമാർ, പി.ടി. മോഹൻദാസ്, പി. വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
മൂത്തേടത്ത് ചെണ്ടുമല്ലിത്തോട്ടം
എടക്കര: ഓണക്കാലത്ത് വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങൾക്ക് വർണചാരുത പകർന്ന് മൂത്തേടത്തെ ചെണ്ടുമല്ലിത്തോട്ടം. മൂത്തേടം പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിൽ ഒന്നാം വാർഡ് മരത്തിൻകടവിൽ തയാറാക്കിയിട്ടുള്ള ചെണ്ടുമല്ലി തോട്ടത്തിൽനിന്നുള്ള പൂക്കളിപ്പോൾ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങളിൽ നിറഞ്ഞു തുടങ്ങി.
ഒരേക്കറിലാണ് മിന്നു ജിഎൽജിയുടെ കീഴിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു പൂകൃഷി. കുടുംബശ്രീ അംഗങ്ങളായ റസീന, ശമീമ, ഫൗസിയ, ജലജ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു തോട്ടത്തിന്റെ പരിപാലനം.
കഴിഞ്ഞ ദിവസം അത്തം നാളിനോടനുബന്ധിച്ച് നടന്ന പൂക്കളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടം സന്ദർശിക്കാനും ആളുകൾ എത്തിത്തുടങ്ങി. സിഡിഎസ് പ്രസിഡന്റ് ഉഷ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി.പി. റഷീദലി, കൊരന്പയിൽ സുബൈദ, എം. റസിയമോൾ, മറ്റു പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി വിജയകല, ബ്ലോക്ക് കോ ഓർഡിനേറ്റർ സ്മിഷ നായർ, ഉമ്മുതമീമ, അക്കൗണ്ടന്റ് റഹീന എന്നിവർ സംബന്ധിച്ചു.