കർഷക മിത്രം ഫാർമേഴ്സ് കന്പനിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും രക്ഷാധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
സുൽത്താൻ ബത്തേരി: കർഷകമിത്രം ഫാർമേഴ്സ് കന്പനിയുടെ വാർഷിക ജനറൽബോഡി യോഗവും ഓണാഘോഷവും ബത്തേരി അധ്യാപക ഭവനിൽ നടന്നു. ചടങ്ങുകൾ കർഷകമിത്രം രക്ഷാധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. കർഷമിത്രം ഫാർമേഴ്സ് കന്പനിയുടെ കർഷകർക്കിടയിലെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച വിഷരഹിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി മാതൃകാപരമായ പ്രവർത്തനം നടത്താൻ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ബിഷപ് കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഏറ്റവും വലിയ ഉത്സവമായി ഓണാഘോഷം സമൂഹത്തെ കൂടുതൽ ഒത്തൊരുമയിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച കർഷകരായി തെരഞ്ഞെടുത്ത പ്രസീദ് കുമാർ തയ്യിൽ, ബിചാരത്ത് കുഞ്ഞിരാമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ എ.കെ. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. കർഷക മിത്രത്തിന്റെ ഓണക്കിറ്റും ശ്രേയസിന്റെ ഓണസമ്മാനവും ചടങ്ങിൽ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.
കർഷകമിത്രം ചെയർമാൻ പി.എം. ജോയ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷിഫാനത്ത്, ഡയറക്ടർമാരായ ഡോ.പി. ലക്ഷ്മണൻ, വി.പി. വർക്കി, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാൽ, ജോർജ് യു. ജോണ്, വി. ഉമ്മൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.
Tags : Nattuvishesham DistrictNews DeepikaNews Onam celebrations