x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാള​​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു; കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ സം​ഭാ​വ​ന വ​ലു​ത്: ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി​മാ​ർ​ട്ടി​ൻ

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: August 30, 2026 06:54 AM IST | Updated: August 30, 2026 07:32 AM IST

ഡാള​​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ഡാ​​ളസ്: വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യും ത​നി​മ​യാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ളോ​ടെ​യും ഡാ​ല​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (DMA) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ മാ​മാ​ങ്കം ശ്ര​ദ്ധേ​യ​മാ​യി. അ​ഞ്ഞൂ​റി​ല​ധി​കം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നാ​ടി​ന്റെ ഓ​ർ​മ്മ പു​തു​ക്കു​ന്ന ആ​വേ​ശോ​ജ്ജ്വ​ല അ​നു​ഭ​വ​മാ​യി മാ​റി.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ലു​ള്ള ചെ​ണ്ട​മേ​ള​വും താ​ല​പ്പൊ​ലി​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യേ​ക്ക് ആ​ന​യി​ച്ചു. തു​ട​ർ​ന്ന് ജൂ​ഡി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി, വി​ശി​ഷ്ടാ​തി​ഥി ഷി​ജു അ​ബ്ര​ഹാം (കേ​ര​ളം അ​സോ​സി​യേ​ഷ​ൻ ഡാ​ള​സ്, പ്ര​സി​ഡ​ന്റ്), ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ലോ​സ​ൺ, ജൂ​ഡി ജോ​സ്, ഷാ​ജി ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ സം​ഭാ​വ​ന വ​ലു​ത്: ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി​പാ​ർ​ല​മെ​ന്റ് അം​ഗം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. കേ​ര​ള​ത്തി​ന്റെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ൽ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ടെ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​ക​ണം.​

പു​തി​യ ത​ല​മു​റ​യെ നാ​ടു​മാ​യി ബ​ന്ധ​പ്പി​ച്ചു നി​ർ​ത്താ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡി.​എം.​എ പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ഇ​ത്ത​രം ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും, ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഓ​ണ നാ​ളു​ക​ളി​ൽ സം​ഘ​ട​നാ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​ന്നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സ് (DMA) പ്ര​സി​ഡ​ന്റ് ഷി​ജു അ​ബ്ര​ഹാം വി​ശി​ഷ്ടാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ലോ​സ​ൺ, ജൂ​ഡി ജോ​സ്, ഷാ​ജി ആ​ല​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ വെ​ച്ച് പു​തി​യ ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ല​ക്ട്, ആ​ർ.​വി.​പി ഇ​ല​ക്ട് ജൂ​ഡി ജോ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ ഇ​ല​ക്ട് ഷെ​ല്ലി തോ​മ​സ് എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും ബി​ജു ലോ​സ​ൺ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഡെ​ക്സ്റ്റ​ർ ഫെ​രേ​ര, മ​ധു ജോ​സ​ഫ്, സൈ​ജു അ​ത്തി​ക്ക​ളം, ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ, സാ​ജു കു​ര്യ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​

മ​നം​ക​വ​ർ​ന്ന് ക​ലാ​സ​ന്ധ്യ​യും ഓ​ണ​സ​ദ്യ​യും:​

പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം തൂ​ശ​നി​ല​യി​ൽ വി​ള​മ്പി​യ പാ​ര​മ്പ​ര്യ​ഗ​ത വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. പ്ര​വാ​സി പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സാം​സ്കാ​രി​ക സ​ന്ധ്യ അ​ര​ങ്ങേ​റി​യ​ത്.

മി​നി ടീ​ച്ച​റു​ടെ ശി​ഷ്യ​ർ അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം, അ​ബി​ഗെ​യി​ലി​ന്റെ ഓ​ണ​പ്പാ​ട്ട്, ക​വി​ത​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ’ടീം ​ല​യം’ അ​വ​ത​രി​പ്പി​ച്ച സെ​മി ക്ലാ​സി​ക്ക​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ സ​ദ​സ്‌​സി​ന്റെ മ​നം​ക​വ​ർ​ന്നു.​ലോ​സ​ൺ ഗേ​ൾ​സ് (അ​ബി​ഗെ​യി​ൽ, ആ​ന​ബെ​ൽ, ആ​ഡ​ലി​ൻ, പ്രി​സി​ല്ല), സൗ​മ്യ & മൈ​റ കൂ​ട്ടു​കെ​ട്ടി​ലെ ഓ​ണം ഡാ​ൻ​സ് എ​ന്നി​വ​യ്ക്കൊ​പ്പം സി​യാ​ന & ഇ​സാ​ന എ​ന്നി​വ​രു​ടെ പ​രി​പാ​ടി​ക​ളും ആ​ലി​ഷ ഷാ​ജി​ൻ, ടോം ​ജോ​ർ​ജ്ജ് എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

തു​ട​ർ​ന്ന് ജോ​ബി പാ​ലാ അ​വ​ത​രി​പ്പി​ച്ച സ്കി​റ്റും സ്റ്റാ​ൻ​ഡ്അ​പ്പ് കോ​മ​ഡി​യും സ​ദ​സ്യ​രെ ചി​രി​യു​ടെ പു​തി​യ ലോ​ക​ത്തേ​ക്ക് ന​യി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി ആ​ല​പ്പാ​ട്ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു കൊ​ണ്ട് ന​ട​ന്ന ഓ​പ്പ​ൺ മൈ​ക്കും ’ഡാ​ല​സ് ഫാ​ൻ ബോ​യ്സ്’ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നും പ​രി​പാ​ടി​ക്ക് ഗം​ഭീ​ര സ​മാ​പ​നം കു​റി​ച്ചു.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Dallas Malayali Association Onam Celebrations

Recent News

Corehub Up