പ്രതീകാത്മക ചിത്രം
കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 24 മുതല്‍ 28വരെ ദിസവവും വൈകുന്നേരം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന് കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
വിവിധ വകുപ്പുകളും സംഘടനകളും സാസ്കാരിക കൂട്ടായ്മകളും പങ്കാളികളാകും. ജില്ലയിലെ കലാകാരന്മാര്ക്ക് പരിഗണന നല്കി പരിപാടികള്‍ നടത്താന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു.
24ന് വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. നാട്ടകം സുരേഷ് എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്റണി, മന്ത്രി മോന്‍സ് ജോസഫിന്റെ പ്രതിനിധി അഡ്വ. ജെയ്സണ്‍ ജോസഫ്, കോട്ടയം ആര്‍ഡിഒ നിജു ജേക്കബ്, തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham District-wide Onam celebrations