Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant

വനംമന്ത്രി പെട്ടു; മുന്നിൽ കാട്ടാന

അ​​തി​​ര​​പ്പി​​ള്ളി: വ​​നം മ​​ന്ത്രി ഷി​​ബു ബേ​​ബി ജോ​​ൺ സ​​ഞ്ച​​രി​​ച്ച വാ​​ഹ​​നം കാ​​ട്ടാ​​ന​​യു​​ടെ മു​​ന്നി​​ൽ​​പ്പെ​​ട്ടു.

വൈ​​ശേ​​രി​​യി​​ൽ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട പു​​ല്ലാ​​ർ​​ക്കാ​​ട് മോ​​ഹ​​ന​​ന്‍റെ വീ​​ടും സം​​ഭ​​വ​​സ്ഥ​​ല​​വും സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ അ​​തി​​ര​​പ്പി​​ള്ളി​​യി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു മ​​ന്ത്രി.

വി​​ശ്ര​​മ​​ത്തി​​നാ​​യി വാ​​ഴ​​ച്ചാ​​ൽ ഐ​​ബി​​യി​​ലേ​​ക്ക് പോ​​ക​വേ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 11ന് ​​ചാ​​ർ​​പ്പ​​യി​​ൽ​​വ​​ച്ചാ​​ണു വാ​​ഹ​​നം കാ​​ട്ടാ​​ന​​യു​​ടെ മു​​ന്നി​​ൽ​​പ്പെ​​ട്ട​​ത്.മ​​ന്ത്രി​​യു​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ന്നി​​ൽ പോ​​യി​​രു​​ന്ന പോ​​ലീ​​സ് ജീ​​പ്പി​​ന​​രി​​കേ കാ​​ട്ടാ​​ന നി​​ല​​യു​​റ​​പ്പി​​ച്ചു. മ​​ന്ത്രി​​യു​​ടെ വാ​​ഹ​​നം ഉ​​ൾ​​പ്പെ​​ടെ ഇ​​തോ​​ടെ നി​​ർ​​ത്തി​​യി​​ട്ടു.

ഏ​​റെ​​നേ​​രം ക​​ഴി​​ഞ്ഞാ​​ണ് കാ​​ട്ടാ​​ന റോ​​ഡി​​ൽ​​നി​​ന്നു ​മാ​​റി വ​​ന​​ത്തി​​ലേ​​ക്കു ക​​യ​​റി​​പ്പോ​​യ​​ത്. ഇ​​തി​​നു​​ശേ​​ഷം മ​​ന്ത്രി വാ​​ഴ​​ച്ചാ​​ലി​​ലേ​​ക്കു പോ​​യി.

Kerala

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരേ കാട്ടാന ആക്രമണം

പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നു നേരേ കാ​ട്ടാ​ന ആ​ക്ര​മ​ണം. മൂ​ഴി​യാ​ർ ശ​ബ​രി​ഗി​രി പ​വ​ർ ഹൗ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ശൂ​ര​നാ​ട് സ്വ​ദേ​ശി ഷി​ബു ത​ങ്ക​പ്പ​നു (50 ) ആ​ണ് പ​രി​ക്ക്.

ഷി​ഫ്റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മൂ​ഴി​യാ​ർ സ​ബ് ഡി​വി​ഷ​നി​ലേ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ഓ​ടെ ബൈ​ക്കി​ൽ തി​രി​കെ പോ​കു​മ്പോ​ൾ വ​ന​മേ​ഖ​ല​യി​ൽ വേ​ലു​ത്തോ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ന​ക​ൾ ക​ട​ന്നു​പോ​കു​ന്ന ആ​ന​ത്താ​ര ഭാ​ഗ​ത്താ​ണ് ആ​ക്ര​മ​ണമുണ്ടായത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് കാ​ലി​ന്‍റെ എ​ല്ലി​ന് ഒ​ടി​വും ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​മു​ണ്ട്.

അ​വ​ശ​നാ​യി റോ​ഡി​ൽ കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ ഇ​തു വ​ഴി വ​ന്ന മ​റ്റൊ​രു കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നും ഊ​രി​ലെ കു​ട്ടി​ക​ളും ചേ​ർ​ന്ന് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ ശേ​ഷം വി​വ​രം പ​വ​ർ​ഹൗ​സി​ൽ അ​റി​യി​ക്കു​ക​യും ഉ​ട​നെ ആം​ബു​ല​ൻ​സി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യുമാ​യി​രു​ന്നു.

National

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗൂ​​​ഡ​​​ല്ലൂ​​​ർ: നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​സി​​​ന​​​ഗു​​​ഡി ക്വാ​​​റി​​​ക്കു പി​​​ന്നി​​​ലു​​​ള്ള സി​​​ദ്ദ​​​പ്പ​​​ജി ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​​ജാ​​​രി രാ​​​ജ​​​പ്പ​​​ൻ (40), കോ​​​ത്ത​​​ഗി​​​രി കെ​​​ങ്ക​​​ര​​​യി​​​ലെ താ​​​ള​​​മൊ​​​ക്കൈ ഗ്രാ​​​മ​​​ത്തി​​​ലെ ര​​​ഘു (28) എ​​​ന്നി​​​വ​​​രാ​​​ണു കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ലെ ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​​ജ ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് രാ​​​ജ​​​പ്പ​​​നെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ത്. ഇ​​​യാ​​​ൾ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് മ​​​രി​​​ച്ചു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പും സ്ഥ​​​ല​​​ത്തെ​​​ത്തി മൃ​​​ത​​​ദേ​​​ഹം ഊ​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി.

താ​​​ള​​​മൊ​​​ക്കൈ ആ​​​ദി​​​വാ​​​സി ഗ്രാ​​​മ​​​ത്തി​​​ലെ ര​​​ഘു വീ​​​ട്ടി​​​ൽ​​നി​​​ന്ന് ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​ത്. ഇ​​​ദ്ദേ​​​ഹ​​​വും സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു മ​​​രി​​​ച്ചു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പും സ്ഥ​​​ല​​​ത്തെ​​​ത്തി മൃ​​​ത​​​ദേ​​​ഹം ഊ​​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി.

ഈ ​​​മാ​​​സം എ​​​ട്ടി​​​ന് അ​​​യ്യം​​​കൊ​​​ല്ലി മു​​​രി​​​ക്കും​​​പാ​​​ടി​​​യി​​​ലും കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ മൂ​​​ന്നു പേ​​​രാ​​​ണ് കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മാ​​​രി​​​യ​​​മ്മാ​​​ളാ​​​ണ് ര​​​ഘു​​​വി​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ശി​​​വ​​​ജി, ജ​​​യ​​​ശ്രീ.

Kerala

നേര്യമംഗലം വനമേഖലയില്‍ കാട്ടാന ചരിഞ്ഞനിലയില്‍; ഷോക്കേറ്റുവെന്ന് നിഗമനം

കൊച്ചി: എറണാകുളം നേര്യമംഗലം വനമേഖലയില്‍ കാട്ടാന ചരിഞ്ഞനിലയില്‍. നേര്യമംഗലം റേഞ്ചിന് കീഴില്‍ വരുന്ന വാളറ കുളമാംകുടി ഭാഗത്താണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് ചരിഞ്ഞുവെന്നാണ് നിഗമനം. ജനവാസ മേഖലയില്‍ ഇറങ്ങാറുള്ള ഒറ്റക്കൊമ്പനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

പ്രദേശത്തെ കൃഷി ഭൂമിയിലെ വിളകള്‍ നശിപ്പിരുന്ന ഒറ്റക്കൊമ്പന്‍ ആണിത്. നേര്യമംഗലം റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ആനയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ശരിയായ മരണകാരണം വ്യക്തമാവുകയുള്ളു.

Kerala

അ​മ്മ​യാ​ന ഉ​പേ​ക്ഷി​ച്ച കു​ട്ടി​യാ​ന ച​രി​ഞ്ഞു; ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത് ഒ​രാ​ഴ്ച മു​ൻ​പ്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ അ​മ്മ​യാ​ന ഉ​പേ​ക്ഷി​ച്ച കു​ട്ടി​യാ​ന ധോ​ണി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ച​രി​ഞ്ഞു. അ​ബ്ബ​ന്നൂ​രി​ല്‍ പാ​റ​യി​ടു​ക്കി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ഏ​പ്രി​ൽ 14ന് ​ആ​യി​രു​ന്നു ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം പ്രാ​യ​മു​ള​ള ആ​ന​ക്കു​ട്ടി​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​റ​ക്കെ​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പു​റ​ത്തെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നു.

തു​ട​ർ​ന്ന് താ​ത്കാ​ലി​ക താ​വ​ളം ഒ​രു​ക്കി സം​ര​ക്ഷ​ണം ന​ല്‍​കു​ക​യാ​യി​രു​ന്നു. തി​രി​കെ കൊ​ണ്ടു​പോ​കാ​ന്‍ ആ​ന​ക്കൂ​ട്ടം എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു താ​ത്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കി കു​ട്ടി​യാ​ന​യെ വ​ന​ത്തി​ൽ ത​ന്നെ പാ​ർ​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ന​ക്കൂ​ട്ടം തി​രി​കെ വ​രാ​താ​യ​തോ​ടെ ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കു​ട്ടി​യാ​ന​യെ ധോ​ണി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ജ​ഡം സം​സ്‌​ക​രി​ച്ചു.

 

Kerala

കാർ ഷെഡ് തകർക്കുന്നതിനിടെ നെഞ്ചിൽ ഇരുമ്പ് തൂൺ തുളഞ്ഞുകയറി; കാട്ടാന ചരിഞ്ഞു

കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാന നെഞ്ചിൽ കമ്പി തുളഞ്ഞു കയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് സംഭവം.

ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചു. ഇതോടെ, അക്രമാസക്തയായ കൂട്ടത്തിലെ പിടിയാന ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു. സമീപത്തെ വീട്ടിൽ കയറിയാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.

അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെ ഷെഡിന്‍റെ ഇരുമ്പ് തൂണ് ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കോടെ തോട്ടത്തിലേക്ക് കയറിയ ആനയെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

National

സു​ള്ള്യ​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ടു​ക​യ​റ്റി

സു​​​ള്ള്യ: സു​​​ള്ള്യ​​​യി​​​ൽ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കി​​​ണ​​​റ്റി​​​ൽ വീ​​​ണ കാ​​​ട്ടാ​​​ന​​​യെ ക​​​ർ​​​ണാ​​​ട​​​ക വ​​​നം​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി കാ​​​ടു​​​ക​​​യ​​​റ്റി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് 20 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന വ​​​നാ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ കി​​​ണ​​​റ്റി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്. കി​​​ണ​​​റ്റി​​​ൽ വെ​​​ള്ളം ഏ​​​താ​​​ണ്ട് വ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട പ്ര​​​യ​​​ത്ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ആ​​​ന​​​യെ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​ത്.

ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ച് കി​​​ണ​​​റി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഇ​​​ടി​​​ച്ചാ​​​ണ് ആ​​​ന​​​യ്ക്ക് ക​​​ര​​​ക​​​യ​​​റാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ക​​​ര​​​യി​​​ലെ​​​ത്തി​​​യ ആ​​​ന​​​യെ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച് കാ​​​ട്ടി​​​ലേ​​​ക്ക് തു​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഡോ. ​​​വി. ക​​​രി​​​കാ​​​ല​​​ൻ, ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ അ​​​ന്തോ​​​ണി മാ​​​രി​​​യ​​​പ്പ, അ​​​സി. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ പൈ, ​​​സു​​​ബ്ബ​​​യ്യ നാ​​​യ്ക്, ബി.​​​എം. കി​​​ര​​​ൺ, വി​​​മ​​​ൽ ബാ​​​ബു എ​​​ന്നി​​​വ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Kerala

ആ​റ​ള​ത്ത് കാ​ട്ടാ​ന വീണ്ടും കു​ടി​ൽ ത​ക​ർ​ത്തു ; മൂ​​​ന്നം​​​ഗ​​​ കു​​​ടും​​​ബം അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു

ഇ​​​രി​​​ട്ടി: ആ​​റ​​ളം പു​​ന​​ര​​ധി​​വാ​​സ മേ​​ഖ​​ല​​യി​​ൽ കാ​​ട്ടാ​​ന വീ​​ണ്ടും കു​​ടി​​ൽ ത​​ക​​ർ​​ത്തു. വീ​​​ട്ടി​​​ൽ അ​​​ന്തി​​​യു​​​റ​​​ങ്ങി​​​യ മൂ​​​ന്നു​ പേ​​​ർ ആ​​​ന​​​യു​​​ടെ പി​​​ടി​​​യി​​​ൽ​​നി​​​ന്ന് അ​​​ദ്‌​​​ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. ബ്ലോ​​​ക്ക് ഒ​​​മ്പ​​​ത് പൂ​​​ക്കു​​​ണ്ടി​​​ലെ ഓ​​​മ​​​ന ബാ​​​ബു​​​വി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലെ ഷെ​​​ഡ് ആ​​ണ് ആ​​​ന ത​​​ക​​​ർ​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ 5.45 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം.

ശ​​​ബ്ദം​​​കേ​​​ട്ട് വ​​​ള​​​ർ​​​ത്തു​​നാ​​​യ കു​​​ര​​​ച്ച് ബ​​​ഹ​​​ളം വ​​​ച്ച​​​തോ​​​ടെ ഓ​​​ടി​​​യ​​​ടു​​​ത്ത ആ​​​ന കു​​​ടി​​​ലി​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇതിനിടെ വീട്ടുകാര്‍ ഉ​​​ണ​​​ർ​​​ന്നു. കു​​​ടി​​​ലി​​​ന് പി​​​റ​​​കു​​​വ​​​ശം ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ഷെ​​​ഡി​​​ലെ താ​​​മ​​​സ​​​ക്കാ​​​രാ​​​യ അ​​​മ്മി​​​ണി​​​യും മ​​​റ്റ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മു​​​ൻ​​​ഭാ​​​ഗ​​​ത്തു​​​കൂടി പു​​​റ​​​ത്തി​​റ​​ങ്ങി ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​മ​​​ന​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ അ​​​മ്മി​​​ണി, മ​​​ഹേ​​​ഷ്, അ​​​മ്മു എ​​​ന്നി​​​വ​​​രാ​​​ണ് ഷെ​​​ഡി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

അ​​​മ്മി​​​ണി​​​ക്ക് ഒ​​​മ്പ​​​താം ബ്ലോ​​​ക്കി​​​ൽ സ്വ​​​ന്ത​​​മാ​​​യി സ്ഥ​​​ല​​​വും വീ​​ടും ഉ​​​ണ്ടെ​​​ങ്കി​​​ലും കാ​​​ട്ടാ​​​നശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ണ്. സ​​​മീ​​​പ വീ​​​ടു​​​ക​​​ളി​​​ൽ താ​​​മ​​​സ​​​ക്കാ​​​ർ ഇ​​​ല്ലാ​​​തായ​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ ത​​​നി​​​ച്ചാ​​​യ അ​​​മ്മി​​​ണി ബ​​​ന്ധു​​​വാ​​​യ ഓ​​​മ​​​ന ബാ​​​ബു​​​വി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ കു​​​ടി​​​ൽ​​ കെ​​​ട്ടി ക​​​ഴി​​​യു​​ക​​യാ​​യി​​രു​​ന്നു.

അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ സു​​​ര​​​ക്ഷി​​​ത സ്ഥ​​​ല​​​ത്തേ​​​ക്ക് മാ​​​റ്റി താ​​​മ​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​യിട്ടില്ല. 15 ജീ​​​വി​​​ത​​​ങ്ങ​​​ൾ കാ​​​ട്ടാ​​​ന​​​യ്ക്ക് മു​​​ന്നി​​​ൽ പൊ​​​ലി​​​ഞ്ഞ പു​​​ന​​​ര​​​ധി​​​വാ​​​സ മേ​​ഖ​​ല​​യി​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പ​​​ത്താ​​​മ​​​ത്തെ കു​​​ടി​​​ലാ​​​ണ് കാ​​​ട്ടാ​​​ന ത​​​ക​​​ർ​​​ക്കു​​​ന്ന​​​ത്.

Kerala

മു​ട്ടി​ക്കൊമ്പന് ചി​കി​ത്സ തു​ട​ങ്ങി

സു​​​​​ൽ​​​​​ത്താ​​​​​ൻ ബ​​​​​ത്തേ​​​​​രി: വ​​​​​ട​​​​​ക്ക​​​​​നാ​​​​​ട്, വ​​​​​ള്ളു​​​​​വാ​​​​​ടി മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ആ​​​​​ഴ്ച​​​​​ക​​​​​ളോ​​​​​ളം ഭീ​​​​​തി പ​​​​​ര​​​​​ത്തി​​​​​യ മു​​​​​ട്ടി​​​​​ക്കൊ​​​​​ന്പ​​​​​നെ വ​​​​​ന​​​​​സേ​​​​​ന മ​​​​​യ​​​​​ക്കു​​​​​വെ​​​​​ടി​​​​​വ​​​​​ച്ച് പി​​​​​ടി​​​​​ച്ച് മു​​​​​ത്ത​​​​​ങ്ങ​​​​​യി​​​​​ലെ പ​​​​​ന്തി​​​​​യി​​​​​ലാ​​​​​ക്കി. തു​​​​​ന്പി​​​​​ക്കൈ​​​​​ക്ക് പ​​​​​രി​​​​​ക്കു​​​​​ള്ള ആ​​​​​ന​​​​​യ്ക്ക് ചി​​​​​കി​​​​​ത്സ തു​​​​​ട​​​​​ങ്ങി.

13 ദി​​​​​വ​​​​​സം നീ​​​​​ണ്ട ദൗ​​​​​ത്യ​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ താ​​​​​ത്തൂ​​​​​ർ സെ​​​​​ക്‌​​​​​ഷ​​​​​നി​​​​​ലെ ഓ​​​​​ന​​​​​ച്ച​​​​​ൻ ക​​​​​വ​​​​​ല​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ന​​​​​യി​​​​​ൽ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി മ​​​​​യ​​​​​ക്കു​​​​​വെ​​​​​ടി പ്ര​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്.

മാ​​​​​ർ​​​​​ച്ച് നാ​​​​​ലി​​​​​ന് വ​​​​​ട​​​​​ക്ക​​​​​നാ​​​​​ടി​​​​​ൽ യു​​​​​വ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ ര​​​​​ജീ​​​​​വ് (37) കാ​​​​​ട്ടാ​​​​​ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ചീ​​​​​ഫ് വൈ​​​​​ൽ​​​​​ഡ് ലൈ​​​​​ഫ് വാ​​​​​ർ​​​​​ഡ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​യ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണ് പ്ര​​​​​ത്യേ​​​​​ക ദൗ​​​​​ത്യ​​​​​സം​​​​​ഘം രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ആ​​​​​ന​​​​​യെ പി​​​​​ടി​​​​​ച്ച​​​​​ത്.

രാ​​​​​ത്രി​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​ദ്യു​​​​​ത​​​​​വേ​​​​​ലി ത​​​​​ക​​​​​ർ​​​​​ത്ത് കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലി​​​​​റ​​​​​ങ്ങി നാ​​​​​ശം വി​​​​​ത​​​​​യ്ക്കു​​​​​ന്ന സ്വ​​​​​ഭാ​​​​​വ​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ് മു​​​​​ട്ടി​​​​​ക്കൊ​​​​​ന്പ​​​​​ൻ.

വെ​​​​​ടി​​​​​യേ​​​​​റ്റ് മ​​​​​യ​​​​​ങ്ങി​​​​​യ ആ​​​​​ന​​​​​യെ മു​​​​​ത്ത​​​​​ങ്ങ പ​​​​​ന്തി​​​​​യി​​​​​ലെ കും​​​​​കി​​​​​യാ​​​​​ന​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് വ​​​​​ന​​​​​ത്തി​​​​​ന് പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് റേ​​​​​ഡി​​​​​യോ കോ​​​​​ള​​​​​ർ ഘ​​​​​ടി​​​​​പ്പി​​​​​ച്ചു.

തു​​​​​ന്പി​​​​​ക്കൈ​​​​​യി​​​​​ൽ പ​​​​​രി​​​​​ക്കു​​​ള്ള​​​​​തി​​​​​നാ​​​​​ൽ കാ​​​​​ട്ടി​​​​​ൽ സ്വ​​​​​യം ഭ​​​​​ക്ഷ​​​​​ണം തേ​​​​​ടാ​​​​​ൻ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​മെ​​​​​ന്ന് നി​​​​​രീ​​​​​ക്ഷി​​​​​ച്ചാ​​​​​ണ് പ​​​​​ന്തി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ച് ചി​​​​​കി​​​​​ത്സി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

പ​​​​​രി​​​​​ക്ക് ഭേ​​​​​ദ​​​​​മാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ആ​​​​​ന​​​​​യെ മു​​​​​ത്ത​​​​​ങ്ങ ക്യാ​​​​​ന്പി​​​​​ൽ പ​​​​​രി​​​​​ച​​​​​രി​​​​​ക്കും. പി​​​​​ന്നീ​​​​​ട് ഉ​​​​​ൾ​​​​​ക്കാ​​​​​ട്ടി​​​​​ൽ തുറന്നുവിടാനാണ് പ​​​​​ദ്ധ​​​​​തി.

Kerala

'താത്തൂർ ടസ്കർ1 ദൗത്യം' 13-ാം ദിവസം വിജയം; മുട്ടിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി

കൽപറ്റ: വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിയ കാട്ടാന മുട്ടിക്കൊമ്പനെ 13 ദിവസത്തെ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്.

ഇന്നു പുലർച്ചെ ആരംഭിച്ച ദൗത്യത്തിനിടെ താത്തൂർ സെക്‌ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും.

ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ എൺപത് അംഗ വനംവകുപ്പ് സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. കൂടാതെ, മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും പ്രദേശത്ത് നിയോഗിച്ചിരുന്നു.

മാർച്ച് നാലിന് ബത്തേരി വടക്കനാടിൽ ഈ കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.

Kerala

വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ മാ​വേ​ലി കൂ​ട​ല്ലൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. കൈ​ത​വേ​ലി​യി​ൽ ത​ങ്ക​മ്മ​യ്ക്കാ​ണ്(85)​പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.10നാ​ണ് സം​ഭ​വം. ത​ങ്ക​മ്മ​യു​ടെ ര​ണ്ട് കാ​ലു​ക​ളു​ടെ​യും എ​ല്ല് പൊ​ട്ടി. വാ​രി​യെ​ല്ലി​നും പ​രി​ക്കു​ണ്ട്. ശു​ചി​മു​റി​യി​ൽ പോ​കു​ന്ന​തി​ന് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്തു​നി​ന്നു കാ​ട്ടാ​ന പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന കാ​ലി​ന് ത​ട്ടി​ത്തെ​റി​പ്പി​ച്ച ത​ങ്ക​മ്മ സ​മീ​പ​ത്തെ കു​ഴി​യി​ൽ വീ​ണു. ത​ങ്ക​മ്മ​യെ കു​ത്താ​നും ആ​ന ശ്ര​മി​ച്ചു. ശ​രീ​ര​ത്തി​ന് പു​റ​കി​ൽ കൊ​മ്പി​ന്‍റെ പാ​ടു​ക​ൾ ഉ​ണ്ട്. വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച് എ​ത്തി​യ​തോ​ടെ ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി. ത​ങ്ക​മ്മ​യെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​യി​ല്ല; പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ട​ക്ക​നാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട‌​രു​ന്നു. വ​ള്ളു​വാ​ടി വ​ന​മേ​ഖ​ല​യി​ൽ രാ​വി​ലെ ആ​റോ​ടെ ദൗ​ത്യ സം​ഘം ആ​ന​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന​യെ പി​ടി​കൂ​ട‌ാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

വൈ​കു​ന്നേ​ര​വും ആ​ന​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ‌​ടി വ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ര്‍​ന്ന് വൈ​കി​ട്ടോ​ടെ ഇ​ന്ന​ത്തെ ദൗ​ത്യം അ​വ​സാ​നി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച​യും ദൗ​ത്യം തു​ട​രു​മെ​ന്നാ​ണ് വി​വ​രം. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വെ​ക്കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്. യു​വ​ക​ർ​ഷ​ക​നാ​യ ര​ജീ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു കൊ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​നാ​യി കു​ങ്കി​യാ​ന​ക​ളെ അ​ട​ക്കം എ​ത്തി​ച്ചു​ള്ള ദൗ​ത്യം ആ​രം​ഭി​ച്ച​ത്. വ​യ​നാ​ട് ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യ്ക്കു​നേ​രെ മ​യ​ക്കു​വെ​ടി വ​ച്ചി​രു​ന്നെ​ങ്കി​ലും ല​ക്ഷ്യം ക​ണ്ടി​രു​ന്നി​ല്ല.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ക​ട​മ്പാ​റ ഉ​ന്ന​തി​യി​ലെ ര​ങ്ക​സ്വാ​മി ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്‍​പ​തി​നാ​ണ് വീ​ടി​നു മു​ന്നി​ല്‍ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

പു​ല​ര്‍​ച്ചെ ഷോ​ള​യൂ​രി​ലെ ഉ​ന്ന​തി​ക്ക് സ​മീ​പ​മു​ള്ള തോ​ട്ടി​ലേ​ക്ക് ന​ട​ക്കു​മ്പോ​ഴാ​ണ് ര​ങ്ക​സ്വാ​മി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ന് കാ​ര്യ​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആ​ദ്യം കോ​ട്ട​ത്ത​റ​യി​ലെ ട്രൈ​ബ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Kerala

കാറിനെ കുത്തിമറിച്ച് പടയപ്പ, കൊമ്പിൻ മുനയിൽ സഞ്ചാരികൾ

മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്‍റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്‍റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.

രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച  കാര്‍ കൊമ്പന്‍റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കാറിന്‍റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്‍റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്‍റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.

മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്‍റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.

പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Kerala

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്.

കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും.

Kerala

ചി​​​മ്മി​​​നി വനത്തിൽ ഫോ​റ​സ്റ്റ് വാ​ച്ച​റെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

പു​​​തു​​​ക്കാ​​​ട് (തൃശൂർ): ചി​​​മ്മി​​​നി ഉ​​​ള്‍​ക്കാ​​​ട്ടി​​​ല്‍ ഫോ​​​റ​​​സ്റ്റ് വാ​​​ച്ച​​​റെ കാ​​​ട്ടാ​​​ന ച​​​വി​​​ട്ടി​​​ക്കൊ​​​ന്നു. എ​​​ച്ചി​​​പ്പാ​​​റ ഉ​​​ന്ന​​​തി​​​യി​​​ലെ മ​​​ല​​​യ​​​ന്‍ വീ​​​ട്ടി​​​ല്‍ പ​​​രേ​​​ത​​​നാ​​​യ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ കു​​​മാ​​​ര്‍ (42) ആ​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മം​​​ഗ​​​ലം ഡാ​​​മി​​​ന്‍റെ​​​യും ചി​​​മ്മി​​​നി ഡാ​​​മി​​​ന്‍റെ​​​യും അ​​​തി​​​ര്‍​ത്തി​​​പ്ര​​​ദേ​​​ശ​​​മാ​​​യ ഒ​​​ള​​​ക​​​ര​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഫ​​​യ​​​ര്‍​ലൈ​​​ന്‍​ ജോ​​​ലി​​​ക്കാ​​​യി പോ​​​യ ആ​​​റം​​​ഗ​​​സം​​​ഘ​​​ത്തി​​​നു​​​നേ​​​രേ​​​യാ​​​ണ് പി​​​ടി​​​യാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണമു​​​ണ്ടാ​​​യ​​​ത്.

ആ​​​ന​​​യു​​​ടെ മു​​​ന്നി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട സം​​​ഘം പ​​​ല​​​വ​​​ഴി​​​ക്കാ​​​യി ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം മറ്റുള്ള വർ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ നി​​​ല​​​യി​​​ല്‍ കു​​​മാ​​​റി​​​നെ ക​​​ണ്ട​​​ത്.

ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യ ബി​​​ന്നി, ശ്രീ​​​ജി​​​ത്ത്, വാ​​​ച്ച​​​ര്‍​മാ​​​രാ​​​യ ഫാ​​​രി​​​സ്, വി​​​ബി​​​ന്‍, അ​​​നീ​​​ഷ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് കു​​​മാ​​​റി​​​നെ കാ​​​ടി​​​നു പു​​​റ​​​ത്തെ​​​ത്തി​​​ച്ച​​​ത്. വേ​​​ലൂ​​​പ്പാ​​​ട​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു.

വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി പോ​​​ലീ​​​സ് മേ​​​ല്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു.
കു​​​മാ​​​ർ പ​​​ത്തു​​​വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി താ​​​ത്കാ​​​ലി​​​ക വാ​​​ച്ച​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​ണ്. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്.

അ​​​മ്മ: അ​​​മ്മാ​​​ളു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: സ​​​രു​​​മ​​​ണി, സൗ​​​മ്യ, പ​​​രേ​​​ത​​​നാ​​​യ സാ​​​ബു. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​എ​​​ച്ചി​​​പ്പാ​​​റ ഉ​​​ന്ന​​​തി ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍.

 

Kerala

ജീ​വ​നെ​ടു​ത്ത് കാ​ട്ടാ​ന​ക്ക​ലി; ഒ​​​​രു ദി​​​​വ​​​​സ​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​തു ര​​​​ണ്ടു വ​​​​നം​​​​വ​​​​കു​​​​പ്പ് വാ​​​​ച്ച​​​​ർ​​​​മാ​​​​ർ

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​രു ദി​​​​വ​​​​സ​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​തു ര​​​​ണ്ടു വ​​​​നം​​​​വ​​​​കു​​​​പ്പ് വാ​​​​ച്ച​​​​ർ​​​​മാ​​​​ർ. ഇ​​​​ന്ന​​​​ലെ ചി​​​​മ്മി​​​​നി ഉ​​​​ൾ​​​​ക്കാ​​​​ട്ടി​​​​ൽ വ​​​​നം​​​​വ​​​​കു​​​​പ്പ് വാ​​​​ച്ച​​​​ർ എ​​​​ച്ചി​​​​പ്പാ​​​​റ ആ​​​​ദി​​​​വാ​​​​സി ഉ​​​​ന്ന​​​​തി​​​​യി​​​​ലെ മ​​​​ല​​​​യ​​​​ൻ വീ​​​​ട്ടി​​​​ൽ കു​​​​മാ​​​​ർ (42) കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

പ​​​​ത്താം​​​​തീ​​​​യ​​​​തി പാ​​​​ല​​​​ക്കാ​​​​ട് മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് ക​​​​ര​​​​ടി​​​​യോ​​​​ട് വ​​​​നം​​​​വ​​​​കു​​​​പ്പ് വാ​​​​ച്ച​​​​ർ ഷൈ​​​​ജു​​​​വാ​​​​ണ് (28) കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യ കാ​​​​ട്ടാ​​​​ന​​​​യെ തു​​​​ര​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഇ​​​​തോ​​​​ടെ ഈ ​​​​വ​​​​ർ​​​​ഷം തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം പ​​​​ത്തി​​​​നോ​​​​ട​​​​ടു​​​​ത്തു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം​​​​മാ​​​​ത്രം 19 പേ​​​​രാ​​​​ണ് കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. കി​​​​ഫ​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം 2021 മു​​​​ത​​​​ൽ 2025 വ​​​​രെ 117 പേ​​​​ർ​​​​ക്കാ​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ൽ കാ​​​​ട്ടാ​​​​ന​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.

മാ​​​​ർ​​​​ച്ച് ഒ​​​​ന്നി​​​​ന് അ​​​​തി​​​​ര​​​​പ്പി​​​​ള്ളി​​​​യി​​​​ൽ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പെ​​​​രി​​​​ങ്ങ​​​​ൽ​​​​കു​​​​ത്ത് പൊ​​​​ക​​​​ല​​​​പ്പാ​​​​റ ഉ​​​​ന്ന​​​​തി​​​​യി​​​​ലെ സു​​​​ന്ദ​​​​ര​​​​ൻ (55) മ​​​​രി​​​​ച്ചു. മാ​​​​ർ​​​​ച്ച് നാ​​​​ലി​​​​നു സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി വ​​​​ട​​​​ക്ക​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി രാ​​​​ജീ​​​​വി​​​​നെ (48) കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ കാ​​​​ട്ടാ​​​​ന കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

ഫെ​​​​ബ്രു​​​​വ​​​​രി മൂ​​​​ന്നി​​​​നു പീ​​​​ച്ചി മ​​​​യി​​​​ലാ​​​​ട്ടും​​​​പാ​​​​റ തോ​​​​ട്ടു​​​​ക​​​​ര പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ ഷി​​​​ജോ (32)യും ​​​​കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ചു. 27ന് ​​​​ക​​​​ണ്ണൂ​​​​ർ ഇ​​​​രി​​​​ട്ടി ആ​​​​റ​​​​ളം ഫാം ​​​​പ​​​​ത്താം​​​​ബ്ലോ​​​​ക്കി​​​​ൽ അ​​​​നീ​​​​ഷ് (40) കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തു​​​​വ​​​​ച്ചാ​​​​ണ് അ​​​​നീ​​​​ഷി​​​​നെ കാ​​​​ട്ടാ​​​​ന കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഈ ​​​​മാ​​​​സം ഏ​​​​ഴി​​​​നു മം​​​​ഗ​​​​ലം​​​​ഡാ​​​​മി​​​​ൽ കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​ദി​​​​വാ​​​​സി​​​​യു​​​​വ​​​​തി മ​​​​ല്ലി​​​​ക​​​​യ്ക്കു (35) പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഒ​​​​ന്പ​​​​തി​​​​നു പാ​​​​ല​​​​ക്കാ​​​​ട് ക​​​​ട​​​​ന്പാ​​​​റ ഉ​​​​ന്ന​​​​തി​​​​യി​​​​ലെ മ​​​​ധ്യ​​​​വ​​​​യ്സ​​​​ക​​​​നാ​​​​യ രം​​​​ഗ​​​​സ്വാ​​​​മി​​​​ക്കു കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ​​​​രി​​​​ക്കേ​​​​റ്റു. മൂ​​​​ന്നാ​​​​ർ മ​​​​റ​​​​യൂ​​​​രി​​​​ൽ ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ കാ​​​​ർ ത​​​​ക​​​​ർ​​​​ത്തു. അ​​​​തി​​​​ര​​​​പ്പി​​​​ള്ളി, തൃ​​​​ശൂ​​​​രി​​​​ലെ ചൊ​​​​ക്ക​​​​ന, പീ​​​​ച്ചി, ബ​​​​ത്തേ​​​​രി, ഇ​​​​ടു​​​​ക്കി തു​​​​ട​​​​ങ്ങി സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​ല്ലാം കാ​​​​ട്ടാ​​​​ന​​​​ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​ണ് ക​​​​ഴി​​​​യു​​​​ന്ന​​​​ത്.

കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ​​​​യും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ർ ക​​​​ടു​​​​ത്ത വ​​​​ന്യ​​​​ജീ​​​​വി​​​​ഭീ​​​​ഷ​​​​ണി​​​​യാ​​​ണു നേ​​​​രി​​​​ടു​​​​ന്ന​​​​ത്. കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം വീ​​​​ടും കൃ​​​​ഷി​​​​ക​​​​ളും വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു. ആ​​​​ന​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ​​​​യെ​​​​ത്തി​​​​യാ​​​​ണു കൃ​​​​ഷി​​​​നാ​​​​ശ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​ശ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. റ​​​​ബ​​​​ർ​​​​തോ​​​​ട്ട​​​​ങ്ങ​​​​ളും മ​​​​റ്റു കൃ​​​​ഷി​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളും ആ​​​​ന​​​​ക​​​​ളെ​​​​യും മ​​​​റ്റു മൃ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ഭ​​​​യ​​​​ന്ന് കൃ​​​​ഷി​​​​ക്കാ​​​​ർ പ​​​​ല​​​​യി​​​​ട​​​​ത്തും ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്. വൈ​​​​ദ്യു​​​​ത​​​​വേ​​​​ലി അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണ​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​വു​​​​ന്നി​​​​ല്ല.

Kerala

കാ​​​ട്ടാ​​​ന​​​ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊല്ലപ്പെട്ടവരുടെ  മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ സ​​​മ​​​രം

ഗൂ​​​ഡ​​​ല്ലൂ​​​ർ: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ സ​​​മ​​​രം ന​​​ട​​​ത്തി. സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

കാ​​​ര​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​വി (59), അ​​​പ്പി എ​​​ന്ന ലിം​​​ഗ​​​രാ​​​ജ് (62) എ​​​ന്നി​​​വ​​​രുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്. 

കാ​​​ട്ടാ​​​നശ​​​ല്യ​​​ത്തി​​​ന് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക, കാ​​​ട്ടാ​​​ന​​​ക​​​ളെ ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്തി​​​യോ​​​ടി​​​ക്കു​​​ക, ഇ​​​രു​​​വ​​​രു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കു​​​ക, വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ലെ കി​​​ട​​​ങ്ങ് നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക, ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്.

ഗൂ​​​ഡ​​​ല്ലൂ​​​ർ ആ​​​ർ​​​ഡി​​​ഒ ഗു​​​ണ​​​ശേ​​​ഖ​​​ര​​​ൻ, ഡി​​​എ​​​ഫ്ഒ ദേ​​​വ​​​രാ​​​ജ്, ഡി​​​വൈ​​​എ​​​സ്പി വ​​​സ​​​ന്ത​​​കു​​​മാ​​​ർ, ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ മു​​​ത്തു​​​മാ​​​രി, എം​​​എ​​​ൽ​​​എ പൊ​​​ൻ ജ​​​യ​​​ശീ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി സ​​​മ​​​ര​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

കെ.​​​പി. മു​​​ഹ​​​മ്മ​​​ദ് ഹാ​​​ജി, യൂ​​​നു​​​സ് ബാ​​​ബു, വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ മു​​​കേ​​​ഷ്, ജോ​​​സ്, എ​​​ച്ച്. നാ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12 ഓ​​​ടെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കി നാ​​​ട്ടു​​​കാ​​​ർ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഗൂ​​​ഡ​​​ല്ലൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

Kerala

കാ​ട്ടാ​ന ആക്രമണത്തിൽ യു​വക​ർ​ഷ​ക​ൻ മ​രി​ച്ചു

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വക​​​ർ​​​ഷ​​​ക​​​ൻ മ​​​രി​​​ച്ചു. വ​​​ട​​​ക്ക​​​നാ​​​ട് പ​​​ച്ചാ​​​ടി ക​​​ദ​​​ങ്ങ​​​ത്ത് ന​​​ടു​​​വീ​​​ട്ടി​​​ൽ രാ​​​ജീ​​​വാ​​​ണ് (38) ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി മ​​​രി​​​ച്ച​​​ത്. രാ​​​ത്രി കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ആ​​​ന​​​യി​​​റ​​​ങ്ങി​​​യ​​​ത​​​റി​​​ഞ്ഞ് തു​​​ര​​​ത്താ​​​ൻ പോ​​​യ​​​പ്പോ​​​ഴാ​​​ണ് ദാ​​​രു​​​ണാ​​​ന്ത്യം.

കാ​​​ച്ചി​​​ൽ കൃ​​​ഷി ചെ​​​യ്യു​​​ന്ന വ​​​യ​​​ലി​​​ൽ ആ​​​ന​​​യി​​​റ​​​ങ്ങി​​​യ വി​​​വ​​​രം രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി രാ​​​ജീ​​​വി​​​നെ ഫോ​​​ണി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്. ഉ​​​ട​​​ൻ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലേ​​​ക്കു പോ​​​യ രാ​​​ജീ​​​വ് രാ​​​ത്രി 11.30 ആ​​​യി​​​ട്ടും വീ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് വീ​​​ട്ടു​​​കാ​​​രും അ​​​യ​​​ൽ​​​ക്കാ​​​രും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബ​​​ത്തേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ രാ​​​ജീ​​​വി​​​ന്‍റെ ദേ​​​ഹ​​​ത്ത് പ​​​രി​​​ക്കു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ൽ ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​തോ​​​ടെ​​​യാ​​​ണ് മ​​​ര​​​ണം കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് എ​​​ന്ന​​​തി​​​ൽ സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​യ​​​ത്. രാ​​​ജീ​​​വ് വീ​​​ണു​​​കി​​​ട​​​ന്ന ഭാ​​​ഗ​​​ത്ത് കാ​​​ട്ടാ​​​ന​​​യു​​​ടെ കാ​​​ൽ​​​പ്പാ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

വ​​​യ​​​നാ​​​ട് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലെ കു​​​റി​​​ച്യാ​​​ട് റേ​​​ഞ്ചി​​​ൽ​​​പ്പെ​​​ട്ട സ്ഥ​​​ല​​​മാ​​ണു പ​​​ച്ചാ​​​ടി. ഇ​​​വി​​​ടെ ആ​​​ന ഇ​​​റ​​​ങ്ങി​​​യ​​​ത​​​റി​​​ഞ്ഞ് രാ​​​ത്രി പ​​​ത്തോ​​​ടെ ഫോ​​​റ​​​സ്റ്റ് പ​​​ട്രോ​​​ളിം​​​ഗ് ടീം ​​​എ​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ന​​​യെ കാ​​​ട്ടി​​​ലേ​​​ക്കു തു​​​ര​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ടീം ​​​മ​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു പ​​​ച്ചാ​​​ടി​​​യി​​​ൽ ഒ​​​രാ​​​ളെ ആ​​​ന ത​​​ട്ടി​​​യെ​​​ന്നും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ന്നു​​​മു​​​ള്ള വി​​​വ​​​രം വ​​​നം ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ച്ച​​​ത്.

പ​​​രേ​​​ത​​​നാ​​​യ കു​​​ഞ്ഞ​​​ച്ചെ​​​ട്ടി- കാ​​​ർ​​​ത്യാ​​​യ​​​നി ദ​​​ന്പ​​​തി​​​മാരുടെ മ​​​ക​​​നാ​​ണ് രാ​​​ജീ​​​വ്. താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ച്ചു. രാ​​​ജീ​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ആ​​​റു ല​​​ക്ഷം രൂ​​​പ സ​​​മാ​​​ശ്വാ​​​സ​​​ധ​​​നം ഉ​​​ട​​​ൻ ന​​​ൽ​​​കു​​​മെ​​​ന്ന് വ​​​നം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. സം​​​സ്കാ​​​ര​​​ച്ചെ​​​ല​​​വി​​​ന് 20000 രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

National

റാഞ്ചി നഗരത്തിൽ കാട്ടാനയിറങ്ങി

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ തി​​​ര​​​ക്കേ​​​റി​​​യ ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രി​​​യാ​​​യ റാ​​​ഞ്ചി​​​യെ അ​​​ഞ്ചു​​​ മ​​​ണി​​​ക്കൂ​​​ർ മു​​​ൾ​​​മു​​​ന​​​യി​​​ൽ​​​ നി​​​ർ​​​ത്തി കാ​​​ട്ടാ​​​ന​​​യു​​​ടെ വി​​​ള​​​യാ​​​ട്ടം.

റാ​​​ഞ്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വും ബി​​​ർ​​​സ ചൗ​​​ക്കും ചു​​​റ്റി ക​​​ണ്ട ആ​​​ന​​​യെ വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ കാ​​​ടു​​​ക​​​യ​​​റ്റി. സ്കൂ​​​ളി​​​ലേ​​​ക്ക് കു​​​ട്ടി​​​ക​​​ൾ എ​​​ത്തു​​​ന്ന സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ റോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 2.30ന് ​​​റാ​​​ഞ്ചി ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് 12 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ വ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്ന കാ​​​ട്ടാ​​​ന അ​​​ഞ്ചോ​​​ടെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി കാ​​​ന്പ​​​സി​​​നു സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ന​​​ട​​​ന്നു​​​പോ​​​കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സി​​​സി​​​ടി​​​വി​​​യി​​​ൽ പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ൽ 27 പേ​​​ർ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ൾ. ഹാ​​​ലു വ​​​ന​​​ത്തി​​​ലെ ധു​​​ർ​​​വ ഡാം ​​​പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് ആ​​​ന​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി കാ​​​ടി​​​റ​​​ങ്ങാ​​​റു​​​ണ്ട്.

Kerala

യുവാവിനെ പിടികൂടിയ കാട്ടാന കല്ലിൽ അടിച്ചു കൊലപ്പെടുത്തി; ആറളത്ത് മരണം പതിനഞ്ചായി

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 15 ജീവനുകൾ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യുടെ ഏറ്റവുമൊടുവിലെ ഇരയാകുകയാണ് അനീഷ്.

ഇന്നു പുലർച്ചെ നാലോടെയാണ് ബ്ലോ​ക്ക് 10 ലെ താമസക്കാരനായ അനീഷിനെ (44) കാ​ട്ടാ​ന തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് അ​ടി​ച്ചു കൊ​ലപ്പെടുത്തിയത്. പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് അ​നീ​ഷും ഭാ​ര്യ അ​മ്പി​ളി​യും വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം.

മു​റ്റ​ത്തി​ന് സ​മീ​പ​ത്തു​ള്ള പ്ലാ​വി​ൽ നി​ന്നും ച​ക്ക പ​റി​ച്ചു തി​ന്നു​ക​യാ​യി​രു​ന്ന കാ​ട്ടാ​ന അ​തി​വേ​ഗം ര​ണ്ടാ​ൾ​ക്കും നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ച്ച​ട​വിലായി​രു​ന്ന ഇ​രു​വ​രും എ​ന്തു​ചെ​യ്യ​ണമെന്ന​റി​യാ​തെ ഭ​യ​ന്നു​പോ​യി. ആ​ന​യെ ക​ണ്ട് അ​മ്പി​ളി ആ​ദ്യം വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും ഓ​ടു​ന്ന​തി​നി​ട​യി​ൽ കാ​ല് തെ​ന്നി അ​നീ​ഷി​ന് വേ​ഗ​ത്തി​ൽ ഓ​ടി മാ​റാ​ൻ ക​ഴി​ഞ്ഞി​ല്ല.

വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തേ​ക്ക് ഓ​ടി​യെ അ​നീ​ഷി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ആ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​നീ​ഷി​നെ തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് മു​ൻ​വ​ശ​ത്ത് എ​ത്തി​ച്ച് ക​ല്ലി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് അ​നീ​ഷി​നെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മോ​ഴ​യാ​ന​യാ​ണ് ആ​ക്ര​മി​ച്ച​ത്.

അ​നീ​ഷി​ന്‍റെ മൃ​ത​ദേഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വെ​ളി​മാ​നം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നീ​ഷ, ആ​ദി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Kerala

കണ്ണൂരിൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യുവാവ് കൊല്ലപ്പെട്ടു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യുവാവ് കൊല്ലപ്പെട്ടു. ആ​റ​ളം ഫാ​മി​ൽ ആ​ണ് പു​ല​ർ​ച്ച​യോ​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ത്താം ബ്ലോ​ക്കി​ലെ അ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ ആ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​നീ​ഷി​ന് നേ​രെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​വു​ക​യാ​ണ്.

National

കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം; വയോധികൻ മരിച്ചു

ചെന്നൈ: സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലെ ഗെർമലം വനസംരക്ഷണ കേന്ദ്രത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കടുപസുവൻമലം സ്വദേശി കെ. മാതേവസ്വാമി (65) ആണ് കൊല്ലപ്പെട്ടത്.

വനമേഖലയ്ക്കടുത്ത് സ്വന്തമായി കൃഷിഭൂമിയുള്ള ഇദ്ദേഹം രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മാതേവസ്വാമിയുടെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോലീസ് കേസ് എടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഗെർമലം വനമേഖലയിൽ ആനക്കൂട്ടം ഭക്ഷണവും വെള്ളവും തേടി കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ കയറി വിളകൾ നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കൂടുതൽ ജീവനുകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ആനകളെ എത്രയും വേഗം കാടുകയറ്റണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് അവർ ആവശ്യപ്പെട്ടു.

Kerala

കാട്ടാന പഴം തിന്നാലും മലയണ്ണാന്‍ കരിക്കു കുടിച്ചാലും നഷ്ടപരിഹാരമില്ല

കോ​​​ട്ട​​​യം: റം​​​ബു​​​ട്ടാ​​​ന്‍, മാം​​​ഗോ​​​സ്റ്റി​​​ന്‍, ഡ്രാ​​​ഗ​​​ണ്‍ ഫ്രൂട്ട് തു​​​ട​​​ങ്ങി​​​യ പ​​​ഴ​​​ങ്ങ​​​ളും ഫ​​​ല​​​ങ്ങ​​​ളും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ തി​​​ന്നോ, ഒ​​​ടി​​​ച്ചോ ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ വ​​​നം, വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ല്‍നി​​​ന്ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കി​​​ല്ല. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് നി​​​ശ്ച​​​യി​​​ച്ച കാ​​​ര്‍ഷി​​​ക ലി​​​സ്റ്റി​​​ല്‍ ഇ​​​വ​​​യെ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ത്ത​​​താണ് കാരണം.

കു​​​ര​​​ങ്ങ്, മ​​​ല​​​യ​​​ണ്ണാ​​​ന്‍, ക​​​ര​​​ടി, ആ​​​ന തു​​​ട​​​ങ്ങി​​​വ പ​​​ഴ​​​ങ്ങ​​​ള്‍ തി​​​ന്നു ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് അ​​​ര്‍ഹ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് വ​​​നം വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ട്. നി​​​റ​​​യെ കാ​​​യു​​​ള്ള തെ​​​ങ്ങ് ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ തേ​​​ങ്ങ എ​​​ണ്ണി​​​യ​​​ല്ല ന​​​ഷ്ടം നി​​​ശ്ച​​​യി​​​ക്കു​​​ക. ഒ​​​രു തേ​​​ങ്ങ​​​യു​​​ള്ള​​​തി​​​നും ഇ​​​രു​​​നൂറു തേ​​​ങ്ങ​​​യു​​​ള്ള​​​തി​​​നും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 770 രൂ​​​പ. കാ​​​യി​​​യ്ക്കാ​​​ത്ത​​​തി​​​ന് 385, തെ​​​ങ്ങി​​​ന്‍തൈ 110 രൂ​​​പ. കു​​​ല​​​ച്ച വാ​​​ഴ 110, കു​​​ല​​​യ്ക്കാ​​​ത്ത​​​ത് 83. എ​​​ല്ലാ വാ​​​ഴ​​​യി​​​ന​​​ങ്ങ​​​ള്‍ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​നി​​​ര​​​ക്ക് ഒ​​​ന്നു​​​ത​​​ന്നെ. ടാ​​​പ്പിം​​​ഗ് റ​​​ബ​​​റി​​​ന് 330, തൈ​​​ റ​​​ബര്‍ 220. കാ​​​യി​​​ച്ച ക​​​ശു​​​മാ​​​വ് 165, കാ​​​യി​​​ല്ലാ​​​ത്ത​​​ത് 110. ഒ​​​രു ഹെ​​​ക്ട​​​റി​​​ലെ നെ​​​ല്ല് ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ സ​​​ഹാ​​​യം 11,000.

കാ​​​യി​​​ട്ട ക​​​വു​​​ങ്ങി​​​ന് 165, തൈ​​​ക്ക് 110. കൊ​​​ക്കോ, കാ​​​പ്പി 110 രൂ​​​പ. കു​​​രു​​​മു​​​ള​​​ക് ചെ​​​ടി 83, ഇ​​​ഞ്ചി (10 സെ​​​ന്‍റ്) 165, മ​​​ഞ്ഞ​​​ള്‍ (10 സെ​​​ന്‍റ്) 132, ര​​​ണ്ടു മാ​​​സ​​​മാ​​​യ ക​​​പ്പ 165, പ​​​ച്ച​​​ക്ക​​​റി (10 സെ​​​ന്‍റി​​​ന്) 220, കാ​​​യു​​​ള്ള ക​​​വു​​​ങ്ങ് 440, തൈ​​​ക്ക​​​വു​​​ങ്ങ് 165, ഗ്രാ​​​മ്പു 220, ഏ​​​ലം (ഹെ​​​ക്ട​​​റി​​​ന്) 2750, വെ​​​റ്റി​​​ല (സെ​​​ന്‍റി​​​ന്) 330, എ​​​ള്ള് (അ​​​ര​​​യേ​​​ക്ക​​​ര്‍) 1320, നി​​​ല​​​ക്ക​​​ട​​​ല (ഹെ​​​ക്ട​​​റി​​​ന്) 2200, ധാ​​​ന്യ​​​ങ്ങ​​​ള്‍ (ഹെ​​​ക്ട​​​റി​​​ന്) 1100, കി​​​ഴ​​​ങ്ങി​​​ന​​​ങ്ങ​​​ള്‍ (10 സെ​​​ന്‍റി​​​ന്) 165, ക​​​രി​​​മ്പ് (ഹെ​​​ക്ട​​​റി​​​ന്) 2750, പൈ​​​നാ​​​പ്പി​​​ള്‍ (10 സെ​​​ന്‍റ്) 825, തീ​​​റ്റ​​​പ്പു​​​ല്ല് (10 സെ​​​ന്‍റ്) 165, മ​​​ള്‍ബ​​​റി (50 സെ​​​ന്‍റ്) 825, പു​​​ക​​​യി​​​ല (10 സെ​​​ന്‍റ്) 1650 എ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം.

തു​​​ക ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ന​​​ഷ്ടം തെ​​​ളി​​​യി​​​ക്കു​​​ന്ന ഫോ​​​ട്ടോ​​​ക​​​ള്‍, കൈ​​​വ​​​ശാ​​​വ​​​കാ​​​ശ രേ​​​ഖ, ക​​​രം അടച്ച ര​​​സീ​​​ത് തു​​​ട​​​ങ്ങി വി​​​വി​​​ധ രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് നാ​​​ശ​​​മെ​​​ങ്കി​​​ല്‍ ഓ​​​രോ ദി​​​വ​​​സ​​​ത്തെ​​​യും അ​​​പേ​​​ക്ഷ പ്ര​​​ത്യേ​​​കം ന​​​ല്‍ക​​​ണം. മ​​​ല​​​യ​​​ണ്ണാ​​​ന്‍ ക​​​രി​​​ക്ക് അ​​​പ്പാ​​​ടെ തു​​​ര​​​ന്ന് കു​​​ടി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്.

വി​​​ള​​​വെ​​​ത്തി എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്‍ കു​​​ല വെ​​​ട്ടി​​​യി​​​ടു​​​മ്പോ​​​ഴാ​​​ണ് തേ​​​ങ്ങ​​​യി​​​ല്‍ കാ​​​മ്പി​​​ല്ലെ​​​ന്ന​​​റി​​​യു​​​ക. തേ​​​ങ്ങ​​​യ്ക്കും അ​​​ട​​​യ്ക്ക​​​യ്ക്കും മാ​​​ത്ര​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കി​​​ല്ല. കു​​​ര​​​ങ്ങും ക​​​ര​​​ടി​​​യും മ​​​റ്റും തേ​​​ങ്ങ പി​​​രി​​​ച്ച് സ്ഥ​​​ലം വി​​​ടു​​​ക​​​യാ​​​ണ് പ​​​തി​​​വ്.
സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം തു​​​ച്ഛ​​​മാ​​​ണെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വാ​​​ങ്ങി​​​യെ​​​ടു​​​ക്കാ​​​ന്‍ ക​​​ട​​​മ്പ​​​ക​​​ളേ​​​റെ​​​യു​​​ണ്ട്, കാ​​​ല​​​താ​​​മ​​​സ​​​വും.

Kerala

അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വികൾ കൊന്നത് 358 പേരെ

ക​​​​ണ്ണൂ​​​​ർ: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​ർ 358. ഇ​​​​തി​​​​ൽ, 294 പേ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ. 52 പേ​​​​ർ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1204. 2021 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ഫെ​​​​ബ്രു​​​​വ​​​​രി 16 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണ് കേ​​​​ര​​​​ള ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ൻ​​​​സ് ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (കി​​​​ഫ) പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രോ വ​​​​നം​​​​വ​​​​കു​​​​പ്പോ ഒ​​​​ന്നും ചെ​​​​യ്തി​​​​ല്ലെ​​​​ന്നാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന മ​​​​ര​​​​ണനി​​​​ര​​​​ക്ക് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ന, കാ​​​​ട്ടു​​​​പ​​​​ന്നി എ​​​​ന്നി​​​​വ​​​​യ്ക്ക് പു​​​​റ​​​​മെ കാ​​​​ട്ടു​​​​പോ​​​​ത്ത്, ക​​​​ടു​​​​വ എ​​​​ന്നി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും മ​​​​നു​​​​ഷ്യ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 2025 ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. 117 പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. കാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മാ​​​​ത്രം 35 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന​​​​ത്ത് 75 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള 273 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 30 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​ണ്. ഹോ​​​​ട്ട് സ്പോ​​​​ട്ട് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെ​​ത്തന്നെ തീ​​​​വ്ര​​​​സം​​​​ഘ​​​​ർ​​​​ഷ ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​മെന്നും സം​​​​ഘ​​​​ർ​​​​ഷ​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​മെ​​​​ന്നും ര​​​​ണ്ടാ​​​​യി തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ സോ​​​​ളാ​​​​ർ വേ​​​​ലി​​​​ക്കു പു​​​​റ​​​​മേ, വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ റെ​​​​യി​​​​ൽ വേ​​​​ലി, ആ​​​​ന​​ക്കി​​​​ട​​​​ങ്ങ്, ആ​​​​നമ​​​​തി​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും നി​​​​ർ​​​മി​​​​ക്കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​രു​​ന്നു.

ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​മാ​​​​ണം പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ലാ​​​​ണ്. ചി​​​​ല​​​​യി​​​​ട​​​​ത്ത് പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത​​​​ല്ലാ​​​​തെ അ​​​​ധി​​​​കൃ​​​​ത​​​​ർ തി​​​​രി​​​​ഞ്ഞുനോ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. വേ​​​​ന​​​​ൽ ക​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ കാ​​​​ടി​​​​നു​​​​ള്ളി​​​​ൽ കു​​​​ടി​​​​വെ​​​​ള്ളക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​തോ​​ടെ ആ​​​​ന​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. അ​​​​തി​​​​നാ​​​​ൽ, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വ് ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് കി​​​​ഫ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം.

Kerala

ഇരിട്ടി ടൗണിനു സമീപം കാട്ടുകൊമ്പൻ; ജനം ഭീതിയിൽ

ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന. ഇരിട്ടി ടൗണിനോട് ചേർന്ന് ജബ്ബാർക്കടവ് പാർക്കിന് സമീപമാണ് കാട്ടുകൊമ്പൻ എത്തിയത്.

ഇന്ന് പുലർച്ചെയാണ് ജബ്ബാർ കടവ് പാർക്കിന് സമീപം പഴശി റിസർവോയറിലെ വെള്ളത്തിൽ കുളിക്കുന്ന നിലയിൽ കൊമ്പനെ പ്രദേശവാസികൾ കാണുന്നത്. പിന്നാലെ കൊമ്പനെ തുരത്തുന്നതിനുള്ള നടപടികൾ വനംവകുപ്പ് അധികൃതർ ആരംഭിച്ചു.

പായം പഞ്ചായത്തിന്‍റെ പരിധിയിൽ നിന്നും ആനയെ ആറളം പഞ്ചായത്തിലൂടെ തുരത്തി ഫാമിൽ എത്തിക്കാനാണ് അധികൃതർ ശ്രമിച്ചത്. കൂടുതൽ പ്രതിരോധം സൃഷ്ടിക്കാതെ രാവിലെ ഒമ്പതോടെ തന്നെ കൊമ്പനെ തുരത്തി ആറളം ഫാമിൽ എത്തിച്ചു. വനം വകുപ്പും ആർആർടിയും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.

ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു

പായം , ആറളം , മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ഭീതി സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ് . ആറളം ഫാമിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകളാണ് ഇത്തരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .

ഫാമിൽ തമ്പടിച്ചിരുന്ന ആനകളെ കാട്ടിലേക്ക് തുരത്തണം എന്ന ആവശ്യം ശക്തമാണെങ്കിലും ഓപ്പറേഷൻ ഗജമുക്തി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ് . പുഴയിലൂടെയാണ് ആനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .

ഫാമിൽ നിന്നും ആനകളെ തുരത്തിയില്ലെങ്കിൽ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം ഉൾപ്പെടെയുള്ള ഭീഷണികൾ തുടർന്നുകൊണ്ടേയിരിക്കും.

National

22 പേരുടെ ജീവനെടുത്ത് കാട്ടാന; ജാർഖണ്ഡിൽ ‘അടിയന്തരാവസ്ഥ’

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​ന്പ​​​ത് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 22 പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ ‘അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ’ പ്ര​​​ഖ്യാ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡ്.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ പ​​​ശ്ചി​​​മ സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ജ​​​നു​​​വ​​​രി ആ​​​ദ്യം മു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന അ​​​തീ​​​വ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യ ആ​​​ന​​​യെ മെ​​​രു​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ന​​​ട​​​പ​​​ടി.

ദി​​​വ​​​സേ​​​ന 30 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന​​​യെ പി​​​ന്തു​​​ട​​​രാ​​​നും പി​​​ടി​​​കൂ​​​ടാ​​​നു​​​മാ​​​യി നൂ​​​റോ​​​ളം പേ​​​രെ വ​​​നംവ​​​കു​​​പ്പ് വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​റ്റ​​​ക്കൊ​​​ന്പു​​​ള്ള കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ മ​​​യ​​​ക്കു​​​വെ​​​ടി പ​​​രീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല.

കാ​​​ട്ടാ​​​ന മ​​​ദം പൊ​​​ട്ടി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നു. കൊ​​​ന്പ​​​നാ​​​ന​​​ക​​​ളി​​​ൽ പു​​​രു​​​ഷ ഹോ​​​ർ​​​മാ​​​ണാ​​​യ ടെ​​​സ്റ്റോ​​​സ്റ്റി​​​റോ​​​ണ്‍ കൂ​​​ടു​​​ന്പോ​​​ഴാ​​​ണ് മ​​​ദം പൊ​​​ട്ടു​​​ന്ന​​​താ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ 60 ഇ​​​ര​​​ട്ടി ടെ​​​സ്റ്റോ​​​സ്റ്റി​​​റോ​​​ണു​​​ക​​​ൾ ആ​​​ന​​​യു​​​ടെ ശ​​​രീ​​​ര​​​ത്ത് ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​വ കൂ​​​ടു​​​ത​​​ൽ അ​​​ക്ര​​​മ​​​കാ​​​രി​​​യാ​​​കു​​​ന്നു.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ര​​​ണ്ടു​​​മു​​​ത​​​ൽ മൂ​​​ന്നു മാ​​​സം വ​​​രെ​​​യാ​​​ണ് ഇ​​​തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. കാ​​​ട്ടാ​​​ന​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി മ​​​റ്റു മൂ​​​ന്ന് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വ​​​ന്യ​​​ജീ​​​വി വി​​​ദ​​​ഗ്ധ​​​രെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ന​​​യു​​​ടെ ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യ ച​​​ല​​​നം മൂ​​​ലം പി​​​ന്തു​​​ട​​​രാ​​​ൻ പ്ര​​​യാ​​​സ​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകർത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.

2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

Kerala

കാ​ട്ടാ​ന വീ​ടി​ന്‍റെ ജ​നാ​ല​ക​ൾ ത​ക​ർ​ത്തു

കോ​​​​ത​​​​മം​​​​ഗ​​​​ലം: കോ​​​​ട്ട​​​​പ്പ​​​​ടി വാ​​​​വേ​​​​ലി​​​​യി​​​​ൽ കാ​​​​ട്ട​​​​ാന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വീ​​​​ടി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. കു​​​​ള​​​​പ്പു​​​​റം അ​​​​നീ​​​​ഷി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ളാ​​​​ണ് ആ​​​​ന കൊ​​​​ന്പു​​​​കൊ​​​​ണ്ട് കു​​​​ത്തിത്തക​​​​ർ​​​ത്ത​​​​ത്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നോ​​​​ടെ​​​​യാ​​​​ണ് കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം വാ​​​​വേ​​​​ലി​​​​യി​​​​ൽ ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ആ​​​റ് ആ​​​​ന​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​സ​​​​മ​​​​യം അ​​​​നീ​​​​ഷി​​​​ന്‍റെ മാ​​​​താ​​​​വ് ഓ​​​​മ​​​​ന മാ​​​​ത്ര​​​​മാ​​​​ണ് വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ലും ആ​​​​ന​​​​ക്കൂ​​​​ട്ടം നാ​​​​ശ​​​​ന​​​​ഷ്ടം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ വ​​​​നം​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

ഇ​ടു​ക്കി: കാ​പ്പി​ക്കു​രു പ​റി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. ഇ​ടു​ക്കി മാ​ങ്കു​ള​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ താ​ളു​ക​ണ്ടം​കു​ടി സ്വ​ദേ​ശി പി.​കെ.​സ​തീ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ സ​തീ​ശ​നെ ആ​ന ച​വി​ട്ട പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ കാ​ട്ടാ​ന​യെ തു​ര​ത്തി​യ​ശേ​ഷം സ​തീ​ശ​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. ആ​ന​ക്കൂ​ട്ട​ത്തെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

 

 

 

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ ക്ഷേ​ത്ര​ത്തി​നു നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം

കാ​​​​ല​​​​ടി: കാ​​​​ല​​​​ടി പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ അ​​​​തി​​​​ര​​​​പ്പി​​​​ള്ളി എ​​​​സ്റ്റേ​​​​റ്റ് ടി​​​​എ​​​​സ്ആ​​​​ർ ഫാ​​​ക്‌​​​ട​​​റി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നും സ​​​​മീ​​​​പ​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും നേ​​​​രേ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണം. ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത ആ​​​​ന​​​​ക​​​​ൾ അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​ച്ചു​​​​വാ​​​​രി പു​​​​റ​​​​ത്തെ​​​​റി​​​​ഞ്ഞു.

ക്ഷേ​​​​ത്ര​​​​ത്തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ഷാ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലെ സാ​​​​ധ​​​​ന​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു. ​​​​​ഒ​​​​രു മാ​​​​സം മു​​​​മ്പ് ഇ​​​​തേ പ്ര​​​​ദേ​​​​ശ​​​​ത്തെ പ​​​​ള്ളി​​​​യും കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

ടി​​​എ​​​​സ്ആ​​​​ർ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് പ​​​​രി​​​​സ​​​​ര​​​​ത്ത് ആ​​​​ന​​​​ഭീ​​​​ഷ​​​​ണി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​റു​​​​പ​​​​തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​ന​​​​കം സ്ഥ​​​​ലം മാ​​​​റി​​​​പ്പോ​​​​യ​​​​ത്. നി​​​​ല​​​​വി​​​​ൽ ഇ​​​​വി​​​​ടെ​​​​യു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വെ​​​​റ്റി​​​​ല​​​​പ്പാ​​​​റ ഭാ​​​​ഗ​​​​ത്തെ വാ​​​​ട​​​​ക​​​​വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ന്തി​​​​യു​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യ​​​​ത്.

​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു ചു​​​​റ്റും പ​​​​വ​​​​ർ ഫെ​​​​ൻ​​​​സിം​​​​ഗ് സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളും പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​​യൊ​​​​ന്നും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ന​​​​ഷ്‌​​​ട​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്തു വ​​​​ന​​​​പാ​​​​ല​​​​ക​​​​രും വാ​​​​ച്ച​​​​ർ​​​​മാ​​​​രും കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ തു​​​​ര​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും സം​​​​ഘ​​​​ത്തി​​​​ൽ അം​​​​ഗ​​​​ബ​​​​ലം കു​​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ലും പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​ന ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തു​​​കൊ​​​​ണ്ടും അ​​​​വ​​​​രും നി​​​​സ​​​​ഹാ​​​​യ​​​​രാ​​​​ണ്.

Kerala

മൂന്നാറിൽ കാർ യാത്രികരെ വിരട്ടി കാട്ടുകൊമ്പൻ

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ കാ​ർ യാ​ത്ര​ക്കാ​രെ വി​ര​ട്ടി കാ​ട്ടു​കൊ​മ്പ​ൻ. ഇ​ന്നു രാ​വി​ലെ ന​ല്ല​ത​ണ്ണി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നാ​ർ ടൗ​ണി​ൽ​നി​ന്നു ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രെ ഡോ​ക്ടേ​ഴ്സ് ബം​ഗ്ലാ​വി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് ആ​ന​യെ​ക്ക​ണ്ട് വ​ഴി​യി​ൽ ഒ​തു​ക്കി​യ കാ​റി​നു സ​മീ​പ​ത്തു​കൂ​ടി ചി​ന്നം​വി​ളി​ച്ച് ആ​ന ക​ട​ന്നു​പോ​യ​ത്.

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി പ​ട​യ​പ്പ എ​ന്ന കൊ​മ്പ​നും മ​റ്റു ചി​ല കൊ​മ്പ​ൻ​മാ​രും മൂ​ന്നാ​റി​ന്‍റെ പ​ല ഭാ​ഗ​ത്തും റോ​ഡി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട്. പ​ട​യ​പ്പ ഇ​ട​യ്ക്കി​ടെ ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. സ​ഞ്ചാ​രി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​ന​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള ഇ​റ​ക്കം.

ആ​ന​ക​ളെ ടൗ​ണി​ൽ​നി​ന്നു തു​ര​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളു​മെ​ല്ലാം തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. പ​ട​യ​പ്പ വീ​ടു​ക​ൾ​ക്കു നേ​രെ​യും ക​ട​ക​ൾ​ക്കു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Kerala

അയ്യൻകുന്നിൽ കാട്ടുകൊമ്പന്‍റെ പരാക്രമം; വീടുകൾ തകർത്തു

ഇ​​രി​​ട്ടി: അ​​യ്യ​​ൻ​​കു​​ന്ന് പ​​ഞ്ചാ​​യ​​ത്തി​​ലെ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​കൊ​​മ്പ​​ന്‍റെ പ​​രാ​​ക്ര​​മം. വീ​​ടു​​ക​​ള​​ട​​ക്കം ന​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മു​​ത​​ലാ​​ണ് സം​​ഭ​​വ​​ത്തി​​നു തു​​ട​​ക്കം. പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ അ​​ങ്ങാ​​ടി​​ക്ക​​ട​​വ് സ്കൂ​​ളി​​ന് സ​​മീ​​പം ക​​ണ്ട കൊ​​മ്പ​​ൻ പി​​ന്നീ​​ട് വ​​ലി​​യ​​പ​​റ​​മ്പി​​ൻ​​ക​​രി ആ​​ശാ​​ൻ കു​​ന്നി​​ലെ റ​​ബ​​ർ തോ​​ട്ട​​ത്തി​​ൽ നി​​ല​​യു​​റ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വ​​നം വ​​കു​​പ്പ്, ആ​​ർ​​ആ​​ർ​​ടി, പോ​​ലീ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി ആ​​ന​​യെ നി​​രീ​​ക്ഷി​​ച്ചു. പാ​​റ​​യ്ക്കാ​​മ​​ല മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് എ​​ത്തി​​യ കൊ​​മ്പ​​നാ​​ണ് രാ​​ത്രി വൈ​​കി​​യും തി​​രി​​കെ പോ​​കാ​​തെ മേ​​ഖ​​ല​​യി​​ൽ പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തു​​ന്ന​​ത്.

പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ വീ​​ടി​​നു വെ​​ളി​​യി​​ൽ ഇ​​റ​​ങ്ങ​​രു​​തെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി. മേ​​ഖ​​ല​​യി​​ൽ ഉ​​ച്ച​​ഭാ​​ഷി​​ണി​​യി​​ലൂ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കു മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ആ​​ന ക​​ട​​ന്നു​​പോ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ പോ​​ലീ​​സും വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും കാ​​വ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി.

മൂ​​ന്ന​​ര​​യോ​​ടെ ആ​​രം​​ഭി​​ച്ചു

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്ന​​ര​​യോ​​ടെ ആ​​ശാ​​ൻകു​​ന്നി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ച ആ​​ന​​യെ വ​​നം ആ​​ർ​​ആ​​ർ​​ടി സം​​യു​​ക്ത ടീം ​​തു​​ര​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചു . ജ​​ന​​വാ​​സ മേ​​ഖ​​ല​​യാ​​യ ഇ​​വി​​ടം വ​​ന​​ത്തി​​നോ​​ട് ചേ​​ർ​​ന്ന പ്ര​​ദേ​​ശം ആ​​യ​​തു​​കൊ​​ണ്ട് ഇ​​തു​​വ​​ഴി വ​​ന​​ത്തി​​ലേ​​ക്കു ക​​ട​​ത്തി​​വി​​ടാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ഈ​​ന്തും​​ക​​രി അ​​ടി​​വാ​​ര​​ത്തി​​നു സ​​മീ​​പം റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കാ​​തെ ആ​​ന അ​​ക്ര​​മാ​​സ​​ക്ത​​മാ​​കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​വി​​ടെ ര​​ണ്ടു വീ​​ടു​​ക​​ളു​​ടെ ഷെ​​ഡും ഒ​​രു മെ​​ഷീ​​ൻ പു​​ര​​യും ആ​​ന ത​​ക​​ർ​​ത്തു. കു​​രി​​ശും​​മൂ​​ട്ടി​​ൽ ചാ​​ക്കോ, പു​​ത്ത​​ൻ പു​​ര​​യ്‌​​ക്ക​​ൽ റോ​​യി എ​​ന്നി​​വ​​രു​​ടെ വീ​​ടി​​ന്‍റെ ഷെ​​ഡു​​ക​​ളും വ​​ട്ടു​​കു​​ളം ബി​​ജോ​​യി​​യു​​ടെ മെ​​ഷീ​​ൻ പു​​ര​​യു​​മാ​​ണ് ത​​ക​​ർ​​ത്ത​​ത്.

ആറരയോടെ നി​​ർ​​ത്തി

അ​​ക്ര​​മാ​​സ​​ക്ത​​നാ​​യ ആ​​ന​​യെ രാ​​ത്രി വൈ​​കി തു​​ര​​ത്തു​​ക പ്ര​​യാ​​സ​​മാ​​യ​​തി​​നാ​​ൽ 6.30 ഓ​​ടെ അ​​ധി​​കൃ​​ത​​ർ തു​​ര​​ത്ത​​ൽ ശ്രമം നി​​ർ​​ത്തു​​കയാ​​യി​​രു​​ന്നു. വെ​​ളി​​ച്ച​​ക്കു​​റ​​വും പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത കു​​ന്നി​​ൻ പ്ര​​ദേ​​ശ​​വും തു​​ര​​ത്ത​​ലി​​നു ത​​ട​​സ​​മാ​​യി.

ആ​​ന രാ​​ത്രി​​യോ​​ടെ വ​​ന്ന വ​​ഴി​​യി​​ലൂ​​ടെ​​ത​​ന്നെ തി​​രി​​ച്ചു​​പോ​​കു​​മെ​​ന്നാ​​ണ് വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ. ജ​​ന​​ങ്ങ​​ൾ വെ​​ളി​​യി​​ൽ ഇ​​റ​​ങ്ങി ശ​​ബ്ദ​​വ​​ച്ച​​തും കൂ​​ട്ടം കൂ​​ടി നി​​ന്ന​​തും പ​​ല​​പ്പോ​​ഴും അ​​ധി​​കൃ​​ത​​ർ​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളി ആ​​യി​​രു​​ന്നു. ര​​ണ്ട് ത​​വ​​ണ റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കാ​​ൻ വ​​ന്ന ആ​​ന തി​​രി​​കെ പോ​​യ​​ത് ജ​​ന​​ങ്ങ​​ൾ കൂ​​ട്ട​​മാ​​യി നി​​ന്ന് ശ​​ബ്ദം ഉ​​ണ്ടാ​​ക്കി​​യ​​തു​​കൊ​​ണ്ടാ​​ണെ​​ന്ന് അ​​വ​​ർ പ​​റ​​യു​​ന്നു.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; പ​ട​ക്കം​പൊ​ട്ടി​ച്ച് വി​ര​ട്ടി​യോ​ടി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യി​ൽ മ​ര​ക്കൂ​ട്ട​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് സം​ഭ​വം. മ​ര​ക്കൂ​ട്ട​ത്തെ യൂ​ട്ടേ​ൺ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​വേ​ലി ആ​ന ത​ക​ർ​ത്തു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഉ​ട​ൻ​ത​ന്നെ ഇ​ട​പെ​ടു​ക​യും സം​യു​ക്ത​മാ​യി പ​ട​ക്കം​പൊ​ട്ടി​ച്ച് ആ​ന​യെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് വി​ര​ട്ടി ഓ​ടി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ തീ​ർ​ഥാ​ട​ന പാ​ത​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

 

Kerala

കാട്ടാനയ്ക്ക് മുന്നിൽപ്പെട്ട ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇ​രി​ട്ടി: പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി കാ​ട്ടാ​ന​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. തൊ​ട്ടി​പ്പാ​ലം കു​ന്ന​ക്കാ​ട​ൻ ഫ​രീ​ദ് ഹാ​ജി​യാ​ണ് (70) കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​രി​ട്ടി: പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി കാ​ട്ടാ​ന​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. തൊ​ട്ടി​പ്പാ​ലം കു​ന്ന​ക്കാ​ട​ൻ ഫ​രീ​ദ് ഹാ​ജി​യാ​ണ് (70) കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.    

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ തൊ​ട്ടി​പ്പാ​ലം ടൗ​ണി​നു സ​മീ​പ​ത്ത് വ​ച്ചു​ആ​ന​യ്ക്ക് മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന​യെ ക​ണ്ടു ഭ​യ​ന്ന ഫ​രീ​ദ് ഹാ​ജി സ്കൂ​ട്ട​ർ സ​ഹി​തം നി​ല​ത്തു​വീ​ണു. ഇ​തി​ന​കം കാ​ട്ടാ​ന ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടാ​നാ​യി സ്കൂ​ട്ട​റി​ന​ടു​ത്തു വ​രെ പാ​ഞ്ഞെ​ത്തു​ക​യും ചെ​യ്തു. സ്കൂ​ട്ട​റി​നു തൊ​ട്ട​ടു​ത്തെ​ത്തി​യ ആ​ന ചി​ന്നം വി​ളി​ച്ച് റോ​ഡി​ലൂ​ടെ തി​രി​ഞ്ഞോ​ടി​യ​തി​നാ​ലാ​ണ് ഫ​രീ​ദ് ഹാ​ജി ര​ക്ഷ​പ്പെ​ട്ട​ത്.  

ഒ​രു മാ​സം മു​ന്പ് പേ​ര​ട്ട തൊ​ട്ടി​പ്പാ​ലം മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കൊ​മ്പ​ൻ ത​ന്നെ​യാ​ണ് ഇ​ന്ന​ലെ തൊ​ട്ടി​പ്പാ​ല​ത്ത് എ​ത്തി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ​ആ​ന വീ​ടു​ക​ളു​ടെ മു​റ്റം വ​രെ എ​ത്തി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ സോ​ളാ​ർ​വേ​ലി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രു​ന്നു. കാ​ട്ടാ​ന ക​ട​ന്നു​വ​രു​ന്ന​ത് ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജീവിച്ചിരിക്കുന്നത് ഭാഗ്യമെന്ന് ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് താ​നി​പ്പോ​ഴും ജീ​വി​ച്ചി​രി​ക്കു​ന്ന​തെന്ന് ഫരീദ് ഹാജി പറഞ്ഞു. വാ​ഴ​ത്തോ​ട്ട​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​ര​ു ന്ന താൻ ആ​ന​യെ തൊ​ട്ട​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ക​ണ്ട​ത്.

വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യാ​ലോ എ​ന്നാ​ലോ​ചി​ക്കു​ന്പോ​ഴേ​ക്കും സ്കൂ​ട്ട​ർ​സ​ഹി​തം വീ​ണു. ഇ​തി​ന​കം ആ​ന തൊ​ട്ട​ടു​ത്തെ​ത്തി​യി​രു​ന്നു. സ്കൂ​ട്ട​ർ വീ​ഴു​ന്ന​തി​ന്‍റെ​യും ത​ന്‍റെ ക​ര​ച്ചി​ലും കേ​ട്ടു ഭ​യ​ന്ന് തി​രി​ഞ്ഞോ​ടി​യ​തി​നാ​ലാ​ണ് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്. അ​ല്ലെ​ങ്കി​ൽ എ​ല്ലാം അ​വി​ടെ തീ​രു​മാ​യി​രു​ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Kerala

പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, തുമ്പിക്കൈക്ക് അടിച്ചു തെറിപ്പിച്ചു; ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്

​കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി വാ​വേ​ലി​യി​ല്‍ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്. കോ​ട്ട​പ്പ​ടി കു​ള​ങ്ങാ​ട്ടു​കു​ഴി ക​ല്ലുമു​റി​ക്ക​ല്‍ കെ.​വി ഗോ​പി (കു​ഞ്ഞ് - 66), ബ​ന്ധു​വാ​യ പ​ട്ടം​മാ​റു​കു​ടി അ​യ്യ​പ്പ​ന്‍​കു​ട്ടി (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്.

രാ​വി​ലെ ആ​റ​ര​യോ​ടെ വാ​വേ​ലി​യി​ല്‍ വ​ച്ച് ഏ​ഴു കാ​ട്ടാ​ന​ക​ള്‍ ഇ​വ​രു​ടെ ബൈ​ക്കി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് തു​മ്പി​ക്കൈ​യ്ക്ക് അ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​ര്‍ പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ച് ദൂ​രെ വീ​ണു. ബൈ​ക്കി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടാ​നക്കൂട്ട​ത്തി​ല്‍ വ​ള​രെ ചെ​റി​യ കു​ട്ടി​യാ​ന ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​വാം ആ​ന​ക്കൂ​ട്ടം മ​റ്റ് പ്ര​കോ​പ​ന​ങ്ങ​ളി​ല്ലാ​തെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഉ​ച്ച​ത്തി​ലുള്ള ചി​ന്നം​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വ​നം വാ​ച്ച​റാ​ണ് ആ​ന​ക്കു​ട്ട​ത്തെ തു​ര​ത്തി​യ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. രാ​വി​ലെ അ​ടു​ത്തു​ള്ള ജം​ഗ്ഷ​നി​ല്‍ ചാ​യ​കു​ടി​ച്ച് പ​ണി​ക്ക് പോ​കാ​നാ​യി ബൈ​ക്കി​ല്‍ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും.

കോ​ത​മം​ഗ​ലം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ഇ​രു​വ​രെ​യും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ത​മം​ഗ​ലം ധ​ര്‍​മഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് വാ​വേ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല. മു​ന്‍​പും സ​മാ​ന​മാ​യ പ​ല സം​ഭ​വ​ങ്ങ​ളും ഇവിടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Kerala

കു​തി​രാ​നി​ൽ വീ​ണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം; വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പ് ത​ക​ർ​ത്തു

തൃ​ശൂർ: കു​തി​രാ​ൻ ഇ​രു​മ്പു​പാ​ലം പ്ര​ദേ​ശ​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. തു​ര​ത്താ​നെ​ത്തി​യ വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പ് കാ​ട്ടാ​ന ത​ക​ർ​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന ഫോ​റ​സ്റ്റ് ജീ​പ്പ് ത​ക​ർ​ത്ത​ത്. കാ​ട്ടാ​ന ഇ​റ​ങ്ങി​യെ​ന്ന് നാ​ട്ടു​കാ​ർ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ ആ​ന ജീ​പ്പി​ന് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി.

ഹോ​ണ​ടി​ച്ചും മ​റ്റും ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​ട്ട​ന്ന് ആ​ന ഓ​ടി​യെ​ത്തി ജീ​പ്പി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജീ​പ്പി​ന്‍റെ മു​ൻ വ​ശം ആ​ന ഇ​ടി​ച്ച് ത​ക‍​ർ​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം വ​നം വാ​ച്ച​ർ ബി​ജു​വി​നെ ആ​ക്ര​മി​ച്ച അ​തേ സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ആ​ന ജീ​പ്പും ത​ക​ർ​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ ബി​ജു​വി​ന്‍റെ കാ​ലൊ​ടി​ഞ്ഞി​രു​ന്നു. ബി​ജു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

കു​തി​രാ​നി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; വാ​ച്ച​ർ​ക്കു പ​രി​ക്ക്

മ​​​ണ്ണു​​​ത്തി (​​​തൃ​​​ശൂ​​​ർ): ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ കു​​​തി​​​രാ​​​ൻ ഇ​​​രു​​​മ്പു​​​പാ​​​ല​​​ത്തി​​​നു​​​സ​​​മീ​​​പം കാ​​​ട്ടാ​​​ന മ​​​ണി​​​ക്കൂ​​​റോ​​​ളം ഭീ​​​തി​​​പ​​​ര​​​ത്തി. കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​നം വാ​​​ച്ച​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി നാ​​​ട്ടു​​​കാ​​​ർ രം​​​ഗ​​​ത്തി​​​റ​​​ങ്ങി

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണു കാ​​​ട്ടാ​​​ന ഇ​​​റ​​​ങ്ങി​​​യ​​​ത്. ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന കാ​​​ട്ടാ​​​ന വീ​​​ടു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലൂ​​​ടെ​​​യും ഇ​​​ട​​​വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​ര​​​ക്കം​​​പാ​​​ഞ്ഞു. നാ​​​ട്ടു​​​കാ​​​ർ ബ​​​ഹ​​​ളം​​​വ​​​ച്ചും ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചും ആ​​​രും വീ​​​ടി​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ആ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​പ്പെ​​​ട്ട ര​​​ണ്ടു​​​പേ​​​ർ അ​​​തി​​​വേ​​​ഗം വീ​​​ടി​​​ന​​​ക​​​ത്തേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റി ര​​​ക്ഷ​​​പ്പെ​​​ട്ടു. ചി​​​ല​​​ർ വീ​​​ട്ടി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന പ​​​ട​​​ക്കം​​​പൊ​​​ട്ടി​​​ച്ച് ആ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു. ഇ​​​തി​​​നി​​​ടെ നാ​​​ട്ടു​​​കാ​​​ർ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു.

വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ആ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഫോ​​​റ​​​സ്റ്റ് വാ​​​ച്ച​​​ർ ഐ​​​ക്ക​​​ര മേ​​​പ്പു​​​റ​​​ത്ത് ബി​​​ജു​​​വി​​​നെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ത്. ആ​​​ന​​​യു​​​ടെ അ​​​ടി​​​യേ​​​റ്റ് ബി​​​ജു​​​വി​​​ന്‍റെ കാ​​​ലി​​​നും ചു​​​മ​​​ലി​​​നും പ​​​രി​​​ക്കേ​​​റ്റു. കൊ​​​മ്പു​​​കൊ​​​ണ്ട് കു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ബി​​​ജു ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി. ഓ​​​ടി​​​യെ​​​ത്തി​​​യ യു​​​വാ​​​ക്ക​​​ൾ ടോ​​​ർ​​​ച്ച​​​ടി​​​ച്ചും ബ​​​ഹ​​​ളം​​​വ​​​ച്ചും ആ​​​ന​​​യെ പി​​​ന്തി​​​രി​​​പ്പി​​​ച്ചു. ബി​​​ജു​​​വി​​​നെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

അ​​​ഞ്ചു​​​ മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് ആ​​​ന​​​യെ തു​​​ര​​​ത്തി​​​യ​​​ത്. ഒ​​​രാ​​​ഴ്ച​​​യാ​​​യി കാ​​​ട്ടാ​​​ന​​​ശ​​​ല്യം മേ​​​ഖ​​​ല​​​യി​​​ൽ രൂ​​​ക്ഷ​​​മാ​​​ണ്. കാ​​​ട്ടാ​​​ന​​​ശ​​​ല്യം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​​ട്ടു​​​കാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. സ്ത്രീ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ റോ​​​ഡി​​​ലി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ര​​​വീ​​​ന്ദ്ര​​​ൻ,വാ​​​ർ​​​ഡ് മെം​​​ബ​​​ർ ഷീ​​​ല അ​​​ല​​​ക്സ്, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം കെ.​​​കെ. ര​​​മേ​​​ശ് എ​​​ന്നി​​​വ​​​രും വ​​​നം വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി നാ​​​ട്ടു​​​കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്താ​​​നും കൂ​​​ടു​​​ത​​​ൽ തെ​​​രു​​​വു​​​വി​​​ള​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നും പ​​​രി​​​ക്കേ​​​റ്റ വാ​​​ച്ച​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​നും കൂ​​​ടു​​​ത​​​ൽ വാ​​​ച്ച​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​നും ച​​​ർ​​​ച്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

Kerala

ജോ​ലി​ക്ക് പോ​കു​ന്ന​വ​ഴി കാ​ട്ടാ​ന ആ​ക്ര​മ​ണം; ഗൂ​ഡ​ല്ലൂ​രി​ൽ മ​ല​യാ​ളി​യാ​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി​യാ​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. ഓ​വേ​ലി ന്യൂ​ഹോ​പ് സ്വ​ദേ​ശി മ​ണി (60 ) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ന്യൂ​ഹോ​പി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് മ​ണി​യെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​ണി​യു​ടെ കു​ടും​ബം പാ​ല​ക്കാ​ട്‌ ഷൊ​ർ​ണൂ​രി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് കു​ടി​യേ​റി പാ​ർ​ത്ത​താ​ണ്.

അ​തേ​സ​മ​യം, മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

Kerala

സി​ങ്കു​ക​ണ്ട​ത്ത് വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം: വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു

ഇ​ടു​ക്കി: സി​ങ്കു​ക​ണ്ട​ത്ത് വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. ഇ​ന്നു പു​ല​ര്‍​ച്ചെ പ്ര​ദേ​ശ​ത്തെ​ത്തി​യ ച​ക്ക​ക്കൊ​മ്പ​ന്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ഇ​ടി​ച്ചു​നി​ര​ത്തി. മു​തു​പ്ലാ​ക്ക​ല്‍ മ​റി​യ​ക്കു​ട്ടി​യു​ടെ വീ​ടാ​ണ് കാ​ട്ടാ​ന ത​ക​ര്‍​ത്ത​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​റി​യ​ക്കു​ട്ടി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് നോ​ക്കാ​ന്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്ന സ​മീ​പ​വാ​സി​യാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് ഇ​യാ​ള്‍ ഇ​റ​ങ്ങി നോ​ക്കി​യെ​ങ്കി​ലും ആ​ന വ​രു​ന്ന​ത​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്താ​ണ് ആ​ന പി​ന്‍​വാ​ങ്ങി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ആ​ര്‍​ആ​ര്‍​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

പ്ര​ദേ​ശ​ത്ത് പ​തി​വാ​യെ​ത്തി നാ​ശം വി​ത​യ്ക്കു​ന്ന ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി ഇ​വി​ടെ നി​ന്നു മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

നിലന്പൂരിൽ കാട്ടാനക്കലി; ഒരു ജീവൻകൂടി പൊലിഞ്ഞു

എ​​​ട​​​ക്ക​​​ര (മലപ്പുറം): നിലന്പൂരിന ടുത്ത് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി കൊ​​​ല്ല​​​പ്പെ​​​ട്ടു. മു​​​ണ്ടേ​​​രി ഉ​​​ൾ​​​വ​​​ന​​​ത്തി​​​ൽ വാ​​​ണി​​​യം​​​പു​​​ഴ ഊ​​​രി​​​ലെ കൊ​​​ടി​​​ഞ്ഞി ബി​​​ല്ലി (57) യാ​​​ണ് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മരി ച്ചത്.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഊ​​​രി​​​നു സ​​​മീ​​​പ​​​മു​​​ള്ള കു​​​ന്ത​​​ൻ​​​തോ​​​ട് വ​​​ന​​​ത്തി​​​ൽ കൂ​​​ണ്‍ ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​യ​​​താ​​​യി​​​രു​​​ന്നു ഇയാൾ. വൈ​​​കി​​​യി​​​ട്ടും ക​​​ണാ​​​താ​​​യ​​​പ്പോ​​​ൾ ബി​​​ല്ലി​​​യു​​​ടെ മ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് വൈ​​​കു​​​ന്നേ​​​രം മൂ​​​ന്ന​​​ര​​​യോ​​​ടെ കു​​​ന്ത​​​ൻ​​​തോ​​​ട് വ​​​ന​​​ഭാ​​​ഗ​​​ത്ത് ആ​​​ന​​​ക​​​ൾ​​​ക്ക് കു​​​ടി​​​വെ​​​ള്ളം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച കു​​​ള​​​ത്തി​​​ന്‍റെ ക​​​ര​​​യി​​​ൽ ബി​​​ല്ലി മ​​​രി​​​ച്ചുകി​​​ട​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​ത്.
ആ​​​ന​​​ക​​​ളു​​​ടെ കാ​​​ൽ​​​പ്പാ​​​ടു​​​ക​​​ളും ഇ​​​യാ​​​ൾ മ​​​രി​​​ച്ചുകി​​​ട​​​ക്കു​​​ന്ന​​​തി​​​ന് സ​​​മീ​​​പം കാ​​​ണ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ബി​​​ല്ലി​​​യു​​​ടെ ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നു​​​മാ​​​ണ് പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ള്ള​​​ത്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് വ​​​ന​​​പാ​​​ല​​​ക​​​രും ആ​​​ദി​​​വാ​​​സി​​​ക​​​ളും ചേ​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ മൃ​​​ത​​​ദേ​​​ഹം വ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് വാ​​​ണി​​​യം​​​പു​​​ഴ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​ച്ചു.
എ​​​ന്നാ​​​ൽ, മൃ​​​ത​​​ദേ​​​ഹം ചാ​​​ലി​​​യാ​​​ർ പു​​​ഴ ക​​​ട​​​ത്തി പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന​​​യ്ക്ക് സാ​​​ധി​​​ച്ചി​​​ല്ല. ചാ​​​ലി​​​യാ​​​ർ പു​​​ഴ ക​​​ട​​​ക്ക​​​വേ അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ സ​​​ഞ്ച​​​രി​​​ച്ച ഡി​​​ങ്കി ബോ​​​ട്ട് പു​​​ഴ​​​യി​​​ലെ കു​​​ത്തൊ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് ഒ​​​ലി​​​ച്ചു​​​പോ​​​യ​​​തി​​​നാ​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ടെ​​​ത്തി​​​യ എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് സം​​​ഘം പു​​​ഴ​​​യി​​​ലെ തു​​​രു​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ട്ട അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി പോ​​​കുക​​​യും ചെ​​​യ്തു.
വാ​​​ണി​​​യം​​​പു​​​ഴ ഫേ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ഇ​​​ക്ക​​​ര​​​യെ​​​ത്തി​​​ച്ച് പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കൊ​​​ണ്ടു​​​പോ​​​കും. ഓ​​​ണ​​​ത്തി​​​യാ​​​ണ് ബി​​​ല്ലി​​​യു​​​ടെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ബാ​​​ബു, കു​​​മാ​​​ർ, സി​​​നി, മി​​​നി. മ​​​രു​​​മ​​​ക​​​ൾ: ഷീ​​​ബ.

District News

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഭാഗത്താണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലകളിലേക്കും എത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്, വനം വകുപ്പ് അധികൃതർ ഉന്നതതല യോഗം ചേർന്നു. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.

District News

കാട്ടാന ശല്യം; മലയോര മേഖലയിൽ ദുരിതം

പത്തനംതിട്ട ജില്ലയിലെ കോന്നി വനം ഡിവിഷൻ പരിധിയിലുള്ള കുളത്തുമൺ, തണ്ണിത്തോട്, അരുവാപ്പുലം, കൂടൽ, കലഞ്ഞൂർ തുടങ്ങിയ മലയോര മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഇത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയും കർഷകർക്ക് കനത്ത നഷ്ടവും വരുത്തിവെക്കുന്നു.

 

വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. കാട്ടാനകളെ തുരത്താൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ലെന്നും, താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ് നടപ്പിലാക്കുന്നതെന്നുമാണ് ആക്ഷേപം. വനത്തിനുള്ളിൽ ആനകൾക്ക് ആവശ്യമായ തീറ്റയും വെള്ളവും ലഭ്യമല്ലാത്തതാണ് അവയെ ജനവാസ മേഖലകളിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

കാട്ടാനകളെ തുരത്താൻ ഫെൻസിങ് സ്ഥാപിക്കുക, കിടങ്ങുകൾ നിർമ്മിക്കുക, സോളാർ വേലികൾ സ്ഥാപിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കൂടാതെ, വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രികാലങ്ങളിൽ കൂടുതൽ നിരീക്ഷണം ശക്തമാക്കുകയും, ആനകളെ തുരത്താൻ കൂടുതൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്യണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ഈ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്നുമാണ് കോന്നി കുളത്തുമൺ മേഖലയിലെ ജനങ്ങളുടെ പ്രധാന ആവശ്യം.

 

Latest News

Corehub Up