National
കോൽക്കത്ത: ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഋതബ്രത ബാനർജി നേതൃത്വം നല്കുന്ന വിമത തൃണമൂൽ പക്ഷം പ്രഖ്യാപിച്ചു.
നന്ദിഗ്രാമിൽ മുഹമ്മദ് ഇതേഷാമുൾ ഹഖും റെജിനഗറിൽ സയ്ഫുസ്മാൻ ഷേഖുമാണു സ്ഥാനാർഥികൾ.
മമത ബാനർജി മത്സരിക്കുകയാണെങ്കിൽ നന്ദിഗ്രാമിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് വിമതപക്ഷം അറിയിച്ചിരുന്നു. എന്നാൽ, മമത മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചില്ല.
തുടർന്നാണു വിമതപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സഞ്ചിത പ്രധാൻ ആണ് നന്ദിഗ്രാമിൽ മമതപക്ഷത്തിന്റെ സ്ഥനാർഥി. റെജിനഗറിൽ റബിയുൾ ആലം ചൗധരി മത്സരിക്കും.
National
കോല്ക്കത്ത: പശ്ചിമ ബംഗാളില് 252 മദ്രസകള് അടച്ചുപൂട്ടാന് സംസ്ഥാന സര്ക്കാര് ഉത്തരവിട്ടു. കൂടാതെ നൂറോളം മദ്രസകള്ക്ക് കാരണം കാണിക്കല് നോട്ടീസ് അയച്ചിട്ടുണ്ട്.
ആവശ്യമായ സര്ക്കാര് അംഗീകാരമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ പ്രവര്ത്തിച്ച മദ്രസകളാണ് അടച്ചുപൂട്ടിയത്. ജൂണ് മുതല് സംസ്ഥാനത്തുടനീളം ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഫീല്ഡ് തല സര്വേക്കു ശേഷമാണ് ഈ നടപടി.
കൃത്യമായ അംഗീകാരമുള്ള മദ്രസകള് തുടര്ന്നും പ്രവര്ത്തിക്കുമെന്ന് മന്ത്രി ക്ഷുദിറാം ടുഡു അറിയിച്ചു. ചില മദ്രസകള് കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്ത്തനങ്ങള് നടക്കുന്നതായി പരാതികള് ലഭിച്ചിട്ടുണ്ടെന്നും നിയമവിധേയമല്ലാത്ത സ്ഥാപനങ്ങള് പ്രവര്ത്തിക്കാന് അനുവദിക്കില്ലെന്നും പഞ്ചായത്തിരാജ് മന്ത്രി ദിലീപ് ഘോഷ് വ്യക്തമാക്കി.
എന്നാല്, എല്ലാ മദ്രസകളെയും ഒരേപോലെ കാണരുതെന്ന് പ്രതിപക്ഷ തൃണമൂല് കോണ്ഗ്രസ് എംഎല്എ കുനാല് ഘോഷ് പ്രതികരിച്ചു.
National
സിലിഗുരി: പശ്ചിമബംഗാളിലെ മാൽഡ മെഡിക്കൽ കോളജിൽ ഒരുമാസത്തിനിടെ ജീവൻ നഷ്ടമായത് 89 നവജാത ശിശുക്കൾക്ക്. ഇതേത്തുടർന്ന് പശ്ചിമബംഗാൾ ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം ആശുപത്രിയിൽ സന്ദർശനം നടത്തി.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രലയ് ആചാര്യയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടർമാരുമായും ജീവനക്കാരുമായും വിശദമായ ചർച്ച നടത്തി.
കഴിഞ്ഞ 28 ദിവസത്തിനകം ആശുപത്രിയിൽ 89 നവജാത ശിശുക്കളാണു മരണത്തിന് കീഴടങ്ങിയതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. പ്രഥ പ്രതിം മുഖർജി അറിയിച്ചു.
ജൂലൈയിൽ 77 നവജാത ശിശുക്കളും മരിച്ചുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള കർമപദ്ധതികൾ രണ്ടുദിവസത്തിനകം നടപ്പാക്കുമെന്ന് ചർച്ചയിൽ തീരുമാനമായതായും പ്രിൻസിപ്പൽ വ്യക്തമാക്കി.
National
കോൽക്കത്ത: മാധ്യംഗ്രാമിൽ ജെസോർ റോഡിലുള്ള കാർ ഷോറൂമിനു തീപിടിച്ച് 30 വാഹനങ്ങൾ കത്തിനശിച്ചു.
ആളപായമില്ല. ഇന്നലെ വെളുപ്പിന് 4.45നായിരുന്നു തീപിടിക്കുന്നതു ശ്രദ്ധയിൽപെട്ടത്. എട്ട് അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.
സുരക്ഷാ മാനദണ്ഡങ്ങളോ അഗ്നിരക്ഷാ ഉപകരണങ്ങളോ ഷോറൂമിലുണ്ടായിരുന്നില്ലെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.ജെസോർ റോഡിൽ രാവിലെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ നടപ്പിലാക്കിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) പ്രക്രിയയ്ക്കിടെ പട്ടികയിൽനിന്നു പുറത്തായവരുടെ അപ്പീലുകൾ പരിഗണിക്കുന്ന ട്രൈബ്യൂണലുകൾക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നു സുപ്രീംകോടതി.
അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാമെന്ന് അറിയിച്ച കോടതി, നിലവിൽ തീർപ്പുകൽപ്പിച്ചതും കൽപ്പിക്കാത്തതുമായ കേസുകളുടെ സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഹർജി 25ന് കോടതി വീണ്ടും പരിഗണിക്കും.
National
കോൽക്കത്ത: ബംഗാളിൽ മുൻ മുഖ്യമന്ത്രി മമതയ്ക്കെതിരേ ചെളിയും ചെരിപ്പുമെറിഞ്ഞ് പ്രതിഷേധം. നോർത്ത് 24 പർഗനാസ് ജില്ലയിലെ ഹലിസാഹറിലെത്തിയ മമതയുടെ വാഹനം വളഞ്ഞ ആൾക്കൂട്ടം ‘കള്ളൻമാരുടെ രാജ്ഞി’ മുദ്രാവാക്യം മുഴക്കുകയും ചെളി, ചെരിപ്പ്, കല്ലുകൾ എന്നിവ വലിച്ചെറിയുകയുമായിരുന്നു.
പോലീസ് കസ്റ്റഡിയിൽ മരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന തൃണമൂൽ പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാനായാണ് മമത എത്തിയത്. കനത്ത പോലീസ് വലയത്തിനുള്ളിലൂടെ കടന്നുപോകാൻ മമത ശ്രമിച്ചതോടെ റോഡ് സംഘർഷഭരിതമായി മാറി.
കല്ലും ചെരിപ്പും ചെളിയുമായി വന്ന് ഗുണ്ടകൾ തന്റെ കാർ ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് മമത ആരോപിച്ചു. “എന്നെ ലക്ഷ്യമിട്ട് ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണ്. എന്നെ കൊലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം’’ - മമത പറഞ്ഞു.
താൻ ഇവിടെ വരുന്നുണ്ടെന്നു പോലീസിനെ നേരത്തേ വിവരമറിയിച്ചിരുന്നു. ഇല്ലായിരുന്നെങ്കിൽ യാതൊരു സുരക്ഷയും ഉണ്ടാകുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ബംഗാൾ ഇപ്പോൾ വിഡ്ഢികളുടെ കൈകളിലാണെന്നും പോലീസ് ഈ വിഡ്ഢികളെ സംരക്ഷിക്കുകയാണെന്നും സുവേന്ദു അധികാരിയെക്കുറിച്ച് അവർ പരോക്ഷമായി പറഞ്ഞു.
National
കോല്ക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പഠനവിഷയമാക്കാന് ഐഐഎം കല്ക്കട്ട. മാനേജ്മെന്റ് വിദ്യാര്ഥികളാണ് ബിജെപി പ്രയോഗിച്ച തന്ത്രങ്ങള് പഠനവിഷയമാക്കുന്നത്. ഇതിനായി ഐഐഎം കല്ക്കട്ട പ്രത്യേകകേസ് സ്റ്റഡി തയാറാക്കും.
ഐഐഎം ഡയറക്ടര് അലോക് റായി, സ്ട്രാറ്റജി ഗ്രൂപ്പ് പ്രഫസര് രമ്യ വെങ്കിടേശ്വരന്, ബോധിബ്രത നാഗ് എന്നിവര് ചേര്ന്നാണ് പഠന റിപ്പോര്ട്ട് തയാറാക്കുക. ഇത് ലോകമെമ്പാടുമുള്ള മറ്റ് മാനേജ്മെന്റ് ഇന്സ്റ്റിറ്റ്യൂട്ടുകള്ക്കു ലഭ്യമാക്കും.
ഭൂരിഭാഗം സര്വേകളും തൃണമൂല് കോണ്ഗ്രസ് വിജയിക്കുമെന്നു പ്രവചിച്ചിരുന്നിടത്ത് ബിജെപി വന് വിജയം നേടി. ബിജെപിയുടെ ഗ്രാസ്റൂട്ട് ലെവല് പ്രവര്ത്തനങ്ങള്, നേതൃപാടവം, ബൂത്ത്തലത്തിലുള്ള സംഘടനാ സംവിധാനം എന്നിവ വിശകലനം ചെയ്യും.
Leader Page
‘ബംഗാൾ ഇനി എങ്ങോട്ട്?’ എന്ന ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഉത്തരങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഉത്തരം ബരാസത്തിൽനിന്നാണ്. അവിടെ ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സിന്റെ സ്ഥാപന പരിസരത്ത് നിയമപരമായ അനുമതിയോടെ നിർമിച്ച ഒരു സ്മാരക ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണം എന്ന് ഒരു സംഘം ആവശ്യപ്പെടുകയും സിസ്റ്റേഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ഹിന്ദു ജാഗരണ മഞ്ച്’ എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം വരുന്ന ആളുകളായിരുന്നു സംഘത്തിൽ. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
തലസ്ഥാനമായ കോൽക്കത്തയ്ക്കു തൊട്ടടുത്താണ് സംഭവം നടന്ന ബരാസത്ത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ. കോൽക്കത്ത മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശം. ഭരണകേന്ദ്രത്തോടു ചേർന്നുതന്നെ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ന്യൂനപക്ഷ സമൂഹം തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്ന് സിസ്റ്റർമാർക്കു നേരേ നടത്തിയ ആക്രോശത്തിൽ കാര്യങ്ങളെല്ലാമുണ്ട്. നിയമം നിയമത്തിന്റെ വഴിക്കും കാര്യങ്ങൾ ഞങ്ങളുടെ വഴിക്കും എന്ന സംഘധാർഷ്ട്യത്തിന്റെ പടപ്പുറപ്പാട്.
ബംഗാളിലെ പുതിയ ബിജെപി സർക്കാർ പുതിയ സോപ്പിട്ട് കുളിപ്പിച്ചുകൊണ്ടുവന്ന ഗുണ്ടാ ബില്ലിനെയും ഇതിനോടു ചേർത്തു വായിക്കേണ്ടിവരും. ന്യൂനപക്ഷങ്ങൾക്കൊപ്പം രാഷ്ട്രീയ എതിരാളികളെയും ‘കൈകാര്യം’ചെയ്യുന്നതെങ്ങനെയെന്ന പുതിയ പാഠങ്ങളാണ് വംഗദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക പാഠാവലിയിൽ കൂട്ടിച്ചേർക്കുന്നത്.
കൊളോണിയൽ കാലത്തേക്കാൾ കടുപ്പം
പ്രതിഷേധിക്കുന്നവരെയും സാമൂഹികവിരുദ്ധരെയും ആദ്യമേതന്നെ ‘ഗുണ്ട’ എന്ന് മുദ്രകുത്തുന്ന ഭരണകൂടത്തിന്റെ ചിന്താഗതിക്ക് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. പശ്ചിമബംഗാൾ നിയമസഭയിൽ പാസാക്കിയ ‘പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ, 2026’ ആ നിലപാടിനെത്തന്നെയാണ് വീണ്ടും മുന്നോട്ടു കൊണ്ടുവരുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നതിനോ വിചാരണ ആരംഭിക്കുന്നതിനോ മുമ്പുതന്നെ ഒരാളെ ദീർഘകാലം തടങ്കലിൽ വയ്ക്കാൻ അനുവാദം നല്കുന്നതാണ് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ ‘ഗുണ്ടാ ബിൽ’. അതിനുമപ്പുറം, പുതിയ നിയമം പല കാര്യങ്ങളിലും 1923ലെ കൊളോണിയൽ ഗുണ്ടാ നിയമത്തേക്കാൾ കൂടുതൽ കർശനമാണ് എന്നതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടീഷ് നിയമത്തിൽ ‘ഗുണ്ട’ എന്ന വാക്കിന് വ്യക്തമായ നിർവചനമില്ലായിരുന്നു. അത് പ്രധാനമായും ഒരു ‘നാടുകടത്തൽ നിയമം’ ആയിരുന്നു. എന്നുവച്ചാൽ, പ്രതിയെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് മാറ്റാൻ മാത്രമേ അതിൽ കഴിഞ്ഞിരുന്നുള്ളൂ. ഇന്നത്തെ നിയമത്തിലെപ്പോലെ ദീർഘകാല കരുതൽ തടങ്കൽ വ്യവസ്ഥകളുണ്ടായിരുന്നില്ല. അന്നത്തെ നിയമത്തിൽ പ്രതികൾക്ക് സ്വന്തം വാദമുഖങ്ങൾ കോടതിക്കു മുമ്പാകെ സമർപ്പിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അവസരമുണ്ടായിരുന്നു. ആധുനിക നിയമത്തിലാകട്ടെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. അതായത്, കുറ്റകൃത്യം നടക്കുന്നതിനോ വിചാരണ തുടങ്ങുന്നതിനോ മുമ്പുതന്നെ ഒരാളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്. അഭിഭാഷകന്റെ സഹായം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലതാനും. കൊളോണിയൽ ഭരണകൂടം നല്കാൻ തയാറായ ചെറിയ സൗജന്യംപോലും നൽകാൻ സ്വതന്ത്ര ഇന്ത്യയിലെ ഒരു ഭരണകൂടം തയാറാകുന്നില്ല എന്നു ചുരുക്കം.
ഈ നിയമം ‘അവർക്കെ’തിരേ പ്രയോഗിക്കാനുള്ളതാണ്, ‘നമുക്കെതിരേ’യല്ല എന്ന ചിരപുരാതനമായ മനോഭാവമാണ് ഈ നിയമത്തെ പിന്തുണയ്ക്കുന്നവരിൽ പ്രകടമാകുന്നത്. നിയമം നമ്മെ തേടിവരുമ്പോൾ പ്രതിരോധിക്കാൻ ആരുമുണ്ടാകില്ല എന്ന സത്യം അവർ മറന്നുപോകുന്നു.
ഗുണ്ടാ ഫയലുകൾ പറയുന്നത്
കടുത്ത നിയമങ്ങൾ ഉണ്ടോ ഇല്ലയോ എന്നതല്ല യഥാർഥ പ്രശ്നം. ഭരണാധികാരികളുടെ ഇച്ഛാശക്തിയും ഉത്തരവാദിത്വബോധവും എത്രത്തോളമുണ്ട് എന്നതാണ്. കടുത്ത നിയമങ്ങൾ കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല. ഇങ്ങനെയുള്ള നിയമങ്ങൾ പോലീസിനെയാണ് ഗുണ്ടകളാക്കുന്നത് എന്നതിന് ലോകചരിത്രത്തിൽത്തന്നെ അനേകം തെളിവുകളുമുണ്ട്. കോൽക്കത്ത പോലീസിന്റെ ഗുണ്ടാ ഫയലുകൾ പഠിച്ച ചരിത്രകാരനായ സുരഞ്ജൻ ദാസ് ഈ വാദത്തിന് തെളിവുകൾ നിരത്തുന്നുണ്ട്. രാഷ്ട്രീയ സംരക്ഷണം കാരണം ചിലരെ വർഷങ്ങളോളം നിയമത്തിനു തൊടാനായില്ല. കരുതിക്കൂട്ടിയുണ്ടാക്കിയ ഘടനാപരമായ പിഴവുകൾ മൂലം ചിലർക്കെതിരേയുള്ള കേസുകൾ മാഞ്ഞുപോയി. പ്രാദേശിക ഗുണ്ടകൾക്കെതിരേ കേസെടുപ്പിക്കാൻ ജനകീയ പ്രക്ഷോഭം വരെ വേണ്ടിവന്ന കാര്യം സുരഞ്ജൻ ദാസ് എഴുതിയിട്ടുണ്ട്.
കരുതൽ തടങ്കൽ എന്നത് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്ന് 2022ൽ സുപ്രീംകോടതിയും ഓർമിപ്പിച്ചിരുന്നു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ നൽകുന്ന വിവരങ്ങൾ പ്രകാരം, 2021ൽ രാജ്യത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. അവരിൽ ഇരുപത്തൊൻപതിനായിരത്തോളം പേരെ വിവിധ സംസ്ഥാനങ്ങളിലെ ഗുണ്ടാ നിയമപ്രകാരമാണ് തടവിലാക്കിയത്. അവർക്കെതിരേയുള്ള കുറ്റങ്ങൾ അപ്പോഴും കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നില്ല.
ഗുണ്ട ഒരു സാമൂഹിക മുദ്ര
കൊളോണിയൽ ഭരണകാലത്ത് ‘ഗുണ്ട’ എന്ന നിർവചനം കുറ്റകൃത്യത്തേക്കാൾ വ്യക്തികളുടെ സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പശ്ചിമബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ സുഗത നന്ദി വിശകലനം ചെയ്യുന്നുണ്ട്. 1921ൽ കൽക്കട്ട പോലീസിന്റെ ഗുണ്ടാവിരുദ്ധ വിഭാഗം അഭിമാനത്തോടെ അവകാശപ്പെട്ടത് നഗരത്തിലെ 93.6% ‘ഗുണ്ടകളും’ ബംഗാളിൽ നിന്നുള്ളവരല്ല എന്നാണ്. ബിഹാർ, അന്നത്തെ യുണൈറ്റഡ് പ്രോവിൻസ് അല്ലെങ്കിൽ പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള പാവപ്പെട്ട തൊഴിലാളികളാണ് ഗുണ്ടകൾ എന്നായിരുന്നു പോലീസ് നിഗമനം. അതായത്, ‘ഗുണ്ട’ എന്ന വാക്ക് വളരെ പെട്ടെന്നുതന്നെ ഒരു സാമൂഹിക മുദ്രയായി മാറി. അന്യസംസ്ഥാനക്കാർ, പാവപ്പെട്ടവർ, അഭയാർഥികൾ അല്ലെങ്കിൽ ചേരി നിവാസികൾ എന്നിവരുടെമേൽ ചാർത്താൻ എളുപ്പമുള്ള മുദ്ര. അഭയാർഥികൾ, കൂലിപ്പണിക്കാർ, തൊഴിലില്ലാത്ത യുവാക്കൾ അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ എന്നിവരുടെ പേരുകളാണ് ആ ഫയലുകളിൽ വന്നിരുന്നതെന്ന് സുരഞ്ജൻ ദാസിന്റെ ഗവേഷണവും വ്യക്തമാക്കുന്നുണ്ട്.
ഭരിക്കുന്നത് ബിജെപിയായാലും സിപിഎമ്മായാലും തൃണമൂൽ കോൺഗ്രസോ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ആയാലും ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യമാണ് എക്കാലവും പ്രസക്തം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് കുടിയേറ്റക്കാരായ ബംഗാളികൾ സംശയനിഴലിലാണ്. അപ്പോഴാണ് ബംഗാളിൽതന്നെ കൊളോണിയൽ യുക്തികൾ തിരിച്ചുവരുന്നത്. നിയമപോരാട്ടം നടത്താൻ സാ
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില് 34 കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള് പിടിയില്. വെസ്റ്റ് ബംഗാള് മൂര്ഷിദാബാദ് സ്വദേശികളായ റാഫിക്കുള് ഷെയ്ഖ് (30), ജുയെല് ഷെയ്ഖ് (22), സഹിന് ഷെയ്ഖ് (29) എന്നിവരെയാണ് റൂറല് ജില്ലാ ഡാന്സാഫും ആലുവ പോലീസും ചേര്ന്ന് പിടികൂടിയത്.
മൂന്നംഗ സംഘം ഒഡീഷയില് നിന്നും കഞ്ചാവ് വാങ്ങി ട്രെയ്നില് യാത്ര ചെയ്ത് അങ്കമാലി റെയില്വേ സ്റ്റേഷനില് ഇറങ്ങി, അവിടെ നിന്ന് ഓട്ടോയില് വരുമ്പോള് ആലുവ തോട്ടക്കാട്ടുകരയില് വച്ചാണ് പോലീസിന്റെ പിടിയിലായത്. 16 പ്രത്യേക കവറുകളിലായി പൊതിഞ്ഞ് ഷോള്ഡര് ബാഗില് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
പെരുമ്പാവൂര്, മൂവാറ്റുപുഴ ഭാഗത്തേക്ക് വില്പ്പന നടത്തായി കൊണ്ടുവന്ന കഞ്ചാവാണിത്. വില്പ്പന നടത്തി തിരിച്ചു പോകാനായിരുന്നു ഇവരുടെ പദ്ധതി. കിലോയ്ക്ക് 5000 രൂപ നിരക്കില് ഒഡീഷയില് നിന്ന് വാങ്ങി പത്തിരട്ടി വിലക്കാണ് ഇവിടെ വില്പ്പന നടത്തുന്നത്.
ഇവരില് നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. റൂറല് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന്റെ നേതൃത്വത്തില് നര്ക്കോട്ടിക്ക് സെല് ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്, ആലുവ ഡിവൈഎസ്പി എന്. ബാബുക്കുട്ടന്, ഇന്സ്പെക്ടര് കെജി ഗോപകുമാര് എന്നിവരുള്പ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്ക്കൂട്ടം മർദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ അജ്ഞാതനായ ഒരാൾ പ്രദേശത്ത് ചുറ്റിത്തിരിയുന്നത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ആളുകൾ ഇയാളെ ചോദ്യം ചെയ്തു.
ഇയാൾ കള്ളനാണെന്ന് തെറ്റിദ്ധരിക്കുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന് അഭ്യൂഹം പരത്തുകയും ചെയ്തു. എന്നാൽ ഇയാൾക്ക് ബംഗാളി ഭാഷ മനസിലാക്കാത്തതിനാൽ തന്റെ ഭാഗം വിശദീകരിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ആൾക്കൂട്ടം ഇയാളെ കയറുകൊണ്ട് കെട്ടിയിടുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.ഗുരുതര പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. ശനിയാഴ്ച രാത്രി പോലീസ് അന്വേഷണം ആരംഭിക്കുകയും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
National
കോല്ക്കത്ത: പശ്ചിമബംഗാളില് സര്ക്കാര് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 4,000 ത്തോളം ഇലക് ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് (ഇവിഎം) കത്തിനശിച്ചതായി വിദ്യാഭ്യാസ-അഗ്നിരക്ഷാവകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൗശിക് ചൗധരി.
സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങിയെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പത്ത് മണ്ഡലങ്ങളില് ഉപയോഗിച്ചിരുന്നവയാണ് കത്തിനശിച്ച വോട്ടിംഗ് യന്ത്രങ്ങൾ.
സൗത്ത് കൊല്ക്കത്തയിലെ അലിപുരില് സൗത്ത് 24 പര്ഗനാസ് ജില്ലാ പരിഷത് പ്രവര്ത്തിക്കുന്ന ബഹുമില മന്ദിരത്തിൽ ബുധനാഴ്ചയാണു തീപിടിത്തം ഉണ്ടായത്.
മറ്റ് സര്ക്കാര് വകുപ്പുകളും ഈ കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറന്സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
National
കോൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയത് 177 സീറ്റുകളിൽ വോട്ടെണ്ണലിൽ കൃത്രിമം നടത്തിയാണെന്ന് തൃണമൂൽ അധ്യക്ഷ മമത ബാനർജി. പ്രയാസകരമായ ഘട്ടത്തിൽ താൻ തൃണമൂൽ പ്രവർത്തകരെ ഉപേക്ഷിച്ചുപോകില്ലെന്ന് മമത പറഞ്ഞു.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ കോൽക്കത്തയിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു മമത. സെൻട്രൽ കോൽക്കത്തയിലെ എസ്പ്ലനേഡിലാണ് മമതയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്.
“സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ ഞങ്ങളുടെ പ്രവർത്തകർക്കു നേരേ വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഞാൻ പോരാട്ടം തുടരും. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തടയാനാണ് ശ്രമമെങ്കിൽ അറസ്റ്റു വരിക്കാൻ ഞാൻ തയാറാണ്. തെരഞ്ഞെടുപ്പിനു പിന്നാലെ 12 തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.” - മമത ആരോപിച്ചു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കു നേരേ സോനാർപുരിൽ ഉണ്ടായ ആക്രമണത്തെയും അവർ ശക്തമായി അപലപിച്ചു.
പശ്ചിമബംഗാളിൽ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പൂർണമായി തകർക്കാനാണ് ബിജെപി ശ്രമം. വരും ദിവസങ്ങളിൽ കോൽക്കത്തയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയില്ലെങ്കിൽ സമരം ഡൽഹിയിലേക്കു വ്യാപിപ്പിക്കുമെന്നും മമത മുന്നറിയിപ്പു നല്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണം തുടരുന്നു. തൃണമൂൽ കോൺഗ്രസിലെ രണ്ടാമനും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കല്യാൺ ബാനർജി എംപിക്ക് നേരെ കൈയേറ്റമുണ്ടായി.
സ്വന്തം മണ്ഡലമായ ഹുഗ്ലിയിലെ ചണ്ഡിതലയിൽ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് കല്യാൺ ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്.
തങ്ങളുടെ പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ചണ്ഡിതല പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു എംപിയും ടിഎംസി പ്രവർത്തകരും. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ടിഎംസിക്ക് എതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വൻ സംഘർഷമുണ്ടാവുകയായിരുന്നു.
തുടർന്നുണ്ടായ വൻ ജനക്കൂട്ടത്തെയും സംഘർഷത്തെയും നിയന്ത്രിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ ഉടൻ തന്നെ അദ്ദേഹം ഇരു കൈകളും തലയിൽ വച്ച് നിലത്തു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നനഞ്ഞ തൂവാല തലയിൽ അമർത്തിപ്പിടിച്ച് നിലത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അദ്ദേഹം റോഡിലിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ വച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ കല്ലേറും ആക്രമണവുമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
ജനാധിപത്യപരമായ പ്രതിഷേധത്തിന് നേരെ ബിജെപി ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് കല്യാൺ ബാനർജി ആരോപിച്ചു. സ്ഥലത്ത് നിലവിൽ വൻ പോലീസ് സന്നാഹത്തെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ശനിയാഴ്ച രാത്രിയാണ് പ്രതികളെ പോലീസ് പിടികൂടിയത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിലെ സന്ദർശനത്തിനിടെയാണ് അഭിഷേക് ബാനർജിക്കെതിരെ അതിക്രമമുണ്ടായത്. ജനക്കൂട്ടം അദ്ദേഹത്തിന് നേരെ കല്ലുകളും മുട്ടകളും എറിയുകയും കള്ളൻ എന്ന് വിളിക്കുകയും ചെയ്തു. ഒരു ക്രിക്കറ്റ് ഹെൽമറ്റ് ധരിച്ചാണ് അദ്ദേഹം ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമത്തിൽ നിരവധി തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചയാളുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.
അഭിഷേക് ബാനർജിയെ കോൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
അഭിഷേക് ബാനർജിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി പരാതി നൽകാത്തതിനെത്തുടർന്ന്, പോലീസ് ഈ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവിനു മുറി അനുവദിക്കാത്തതിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം.
നിയമസഭയിൽ പ്രതിപക്ഷ നേതാവിന് നിർദേശിക്കപ്പെട്ട മുറിയുടെ മുമ്പിൽ കുത്തിയിരുന്നാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തൃണമൂൽ എംഎൽഎമാർ പ്രതിഷേധിച്ചത്.
പ്രതിപക്ഷ നേതാവ് ശോഭൻദേബ് ചതോപാധ്യായ, മുൻ സ്പീക്കർ ബിമൻ ബാനർജി, മുൻ മന്ത്രിമാരായ പുലക് റോയ്, അരൂപ് റോയ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
National
കൊൽക്കത്ത: ക്ലാസ് തുടങ്ങുന്നതിന് മുൻപ് ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്നാണു നിർദേശം. സർക്കാർ മോഡൽ മദ്രസകൾ, എയ്ഡഡ് മദ്രസകൾ, ന്യൂനപക്ഷ വകുപ്പ് - മദ്രസ, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അംഗീകൃത അൺഎയ്ഡഡ് മദ്രസകൾ, ശിശു ശിക്ഷാകേന്ദ്ര, മാധ്യമിക് ശിക്ഷാകേന്ദ്ര എന്നിവിടങ്ങളിൽ ഇതു ബാധകമാകും.
സ്കൂൾ - മദ്രസ അസംബ്ലികളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനാണു നടപടിയെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി കഴിഞ്ഞയാഴ്ച സർക്കാർ ഉത്തരവിട്ടിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അധികരമേറ്റതിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ. മതപരമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ നൽകിവന്നിരുന്ന എല്ലാ സർക്കാർ ധനസഹായങ്ങളും അടുത്ത മാസം മുതൽ നിർത്തലാക്കാൻ ആദ്യ കാബിനറ്റ് യോഗം തീരുമാനിച്ചു. ക്ഷേമപദ്ധതികൾ മതപരമായ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിലാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
ഇതിന് പുറമേ, കോൽക്കത്ത ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നിലവിലുള്ള ഇതര പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഒബിസി കോട്ടയ്ക്കുള്ള യോഗ്യത നിശ്ചയിക്കാൻ പുതിയ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി അഗ്നിമിത്ര പോൾ അറിയിച്ചു.
വിവര-സാംസ്കാരിക വകുപ്പ്, ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിൽ മതപരമായ അടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന പദ്ധതികളും ജൂൺ മുതൽ നിർത്തലാക്കും. ഇത് സംബന്ധിച്ച പ്രത്യേക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. മുൻ മമത ബാനർജി സർക്കാർ കൊണ്ടുവന്ന പ്രധാന ക്ഷേമ പദ്ധതികൾക്കാണ് പുതിയ തീരുമാനത്തോടെ അന്ത്യമാകുന്നത്.
റദ്ദാകുന്ന ആനുകൂല്യങ്ങൾ
ഇമാം, മുഅദ്ദിൻ ആനുകൂല്യങ്ങൾ (2012): തൃണമൂൽ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിന് ശേഷം 2012-ലാണ് ഇമാമുമാർക്ക് പ്രതിമാസം 2500 രൂപ വീതം ഓണറേറിയം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതനേതാക്കളെ സഹായിക്കാനായിരുന്നു ഇത്. തൊട്ടുപിന്നാലെ പള്ളികളിൽ ബാങ്ക് വിളിക്കുന്ന മുഅദ്ദിൻമാർക്കും ധനസഹായം വ്യാപിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴിയാണ് ഈ തുക വിതരണം ചെയ്തിരുന്നത്.
ഹിന്ദു പുരോഹിതന്മാർക്കുള്ള അലവൻസ് (2020): മുസ്ലിം മതനേതാക്കൾക്ക് മാത്രമാണ് സർക്കാർ സഹായം നൽകുന്നത് എന്ന വിമർശനം ഉയർന്നതിനെ തുടർന്ന് 2020-ൽ ഹിന്ദു പുരോഹിതന്മാർക്കും (പുരോഹിത്) മമത സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തുടക്കത്തിൽ 1000 രൂപയായിരുന്ന ആനുകൂല്യം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2000 രൂപയായി വർധിപ്പിച്ചിരുന്നു.
ഇതിന് പുറമേ സംസ്ഥാനത്തുടനീളം സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് സമാപ്തി ചാറ്റർജിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതിയും രൂപീകരിച്ചു. പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥ ദമയന്തി സെന്നായിരിക്കും ഈ സമിതിയുടെ മെമ്പർ സെക്രട്ടറി. ഒരു മാസത്തിനകം ഈ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി മാധ്യമങ്ങളോട് വ്യക്തമാക്കി.
Kerala
കായംകുളം: വള്ളികുന്നത്ത് ഇഷ്ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു. ഹെമന്ത് (42) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതി സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് പിടികൂടി. അർധരാത്രിയോടെ വള്ളികുന്നം സ്വദേശി ബിജിലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എ.ആർ. ബ്രിക്സ് എന്ന് സ്ഥാപനത്തിൽ വച്ചായിരുന്നു സംഘർഷം.
ഗുരുതരമായി പരിക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ പ്രതി സോനായിയും ആശുപത്രിയിൽ ചികിത്സയിലാണ്.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമസംഭവങ്ങളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി ഹൈക്കോടതയിൽ.
പശ്ചിമബംഗാൾ ഒരു ബുൾഡോസർ രാജ്യമല്ലെന്നും നിയമവാഴ്ചയാണ് ഇവിടെ നിലനിൽക്കുന്നതെന്നും അവർ കൽക്കട്ട ഹൈക്കോടതിയിൽ വ്യക്തമാക്കി.
രണ്ടാം തവണയാണ് മമത ബാനർജി കോടതിയിൽ അഭിഭാഷകയായി ഹാജരാകുന്നത്. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ ചന്ദ്രിമ ഭട്ടാചാര്യ, കല്യാൺ ബാനർജി എന്നിവരും മമതയ്ക്കൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകൾ പരിഗണിക്കവേയാണ് മമത നിലപാട് വ്യക്തമാക്കിയത്.
National
കോൽക്കത്ത: രണ്ടു മണ്ഡലത്തിൽ വിജയിച്ച ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഭവാനിപുർ നിലനിർത്തും.
നന്ദിഗ്രാമിലും സുവേന്ദു വിജയിച്ചിരുന്നു. ഭവാനിപുരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയെയാണ് സുവേന്ദു പരാജയപ്പെടുത്തിയത്.
2021ൽ നന്ദിഗ്രാമിൽ മമതയെ സുവേന്ദു പരാജയപ്പെടുത്തിയിരുന്നു.
National
കോൽക്കത്ത: ബംഗാളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി.
ഇന്നലെ മുഖ്യമന്ത്രി സുവേന്ദു അധികാരി അടക്കം 143 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു.
പ്രോടൈം സ്പീക്കർ തപസ് റോയിക്കു മുന്പാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ഇന്നും തുടരും.
National
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ബംഗാളിൽ വ്യാപക സംഘർഷം.
ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനസ് ജില്ലയിലെ ദോൽടാല മേഖലയിൽ ബൈക്കിലെത്തിയ അക്രമികൾ രഥിന്റെ കാർ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. രഥിന്റെ ഡ്രൈവർ ബുദ്ധദേബ് ബേരയ്ക്കും വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേനയാക്കിയെങ്കിലും ഗുരുതരാവസ്ഥയിലാണ്.
രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു; ഇവരെ ചോദ്യം ചെയ്യും. നോർത്ത് 24 പർഗനാസ് ജില്ലയിൽ സുരക്ഷ ശക്തമാക്കി. അക്രമികളെ പിടികൂടാൻ പോലീസ് വിവിധ സംഘങ്ങളെ നിയോഗിച്ചു.
സിഐഡിയും അന്വേഷണത്തിന്റെ ഭാഗമാകും. പ്രഫഷണൽ ഷൂട്ടർമാരാണ് ആക്രമണം നടത്തിയതെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം ആക്രമണസ്ഥലത്തത്തി തെളിവുകൾ ശേഖരിച്ചു.
കോൽക്കത്തയിൽനിന്നു മധ്യംഗ്രാമിലെ വീട്ടിലേക്കു കാറിൽ പോകവേയായിരുന്നു രഥിനെതിരേ (42) ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഭവാനിപുരിൽ സുവേന്ദു അധികാരിക്കെതിരേ മമത ബാനർജി പരാജയപ്പെട്ടതിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന് രഥിന്റെ അമ്മ പറഞ്ഞു.
National
കോൽക്കത്ത: ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ ആണ് ഇക്കാര്യം അറിയിച്ചത്.
കോൽക്കത്തയിലെ ബ്രിഗേജ് പരേഡ് ഗ്രൗണ്ടിൽ രാവിലെ പത്തിനാണു സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേരിനാണു മുൻതൂക്കം. 294 അംഗ നിയമസഭയിൽ ബിജെപിക്ക് 207 അംഗങ്ങളുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിലാണ് സംഭവം. ദീർഘകാലമായി സുവേന്ദു അധികാരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ്.
ബുധനാഴ്ച രാത്രി ചന്ദ്രനാഥ് തന്റെ വാഹനത്തിൽ യാത്ര ചെയ്യവേയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടയുകയും തൊട്ടടുത്തുനിന്ന് ചന്ദ്രനാഥിന് നേരെ മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബൈക്കിലെത്തിയ അക്രമിസംഘം കൃത്യത്തിന് ശേഷം ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാനം പാലിക്കുന്നതിനും സുവേന്ദു അധികാരി പ്രവർത്തകരോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ബിജെപി നേതൃത്വം കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
National
കോൽക്കത്ത: ബംഗാളിൽ റീ കൗണ്ടിംഗ് നടന്ന രാജർഹട്ട്-ന്യൂ ടൗൺ മണ്ഡലത്തിൽ ബിജെപി വിജയിച്ചു.
ബിജെപി സ്ഥാനാർഥി പിയൂഷ് കനോദിയ ആണ് 309 വോട്ടിനു തൃണമൂൽ കോൺഗ്രസിലെ തപസ് ചാറ്റർജിയെ പരാജയപ്പെടുത്തിയത്. ഇതോടെ ബിജെപിയുടെ സീറ്റ് 207 ആയി ഉയർന്നു.
തൃണമൂൽ കോൺഗ്രസിന് 79 സീറ്റാണ് കിട്ടിയത്. 1972നു ശേഷം ആദ്യമായാണ് കേന്ദ്രത്തിലും ബംഗാളിലും ഒരേ കക്ഷി ഭരണം നടത്തുന്ന സാഹചര്യമുണ്ടാകുന്നത്.
National
ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലും സർക്കാരുകളുടെ കനത്ത തോൽവിയിലും ചില സമാനതകളുണ്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്റെയും മമത ബാനർജിയുടെയും ശൈലിയും ധാർഷ്ട്യവും ഏകാധിപത്യ രീതികളുമാണ് കേരളത്തിൽ യുഡിഎഫിനും ബംഗാളിൽ ബിജെപിക്കും വിസ്മയ വിജയം സമ്മാനിച്ചതെന്ന് എതിരാളികൾ പറയുന്നു.
കേരളത്തിൽ 19 മന്ത്രിമാരിൽ 13 പേരും തോറ്റന്പിയപ്പോൾ മുഖ്യമന്ത്രി വിജയൻ തോൽക്കാതെ രക്ഷപ്പെട്ടു. ബംഗാളിലാകട്ടെ മുഖ്യമന്ത്രി മമതയടക്കം മത്സരിച്ച 35 മന്ത്രിമാരിൽ 22 പേരും തോറ്റുതൊപ്പിയിട്ടു.
മുഖ്യമന്ത്രിക്കുപുറമെ ധനകാര്യം, വ്യവസായം, വൈദ്യുതി, വിദ്യാഭ്യാസം, ഗതാഗതം, സ്ത്രീ-ശിശു വികസനം, ഭവന നിർമാണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ ബിജെപി തരംഗത്തിൽ കടപുഴകി വീണു.
സ്വന്തം മണ്ഡലമായ ഭവാനിപുരിൽ പഴയ സഹപ്രവർത്തകനായ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് 15,105 വോട്ടുകളുടെ വ്യത്യാസത്തിലാണു മമത തോറ്റത്. സുവേന്ദുവിന് 73,917 വോട്ട് (53.02%) ലഭിച്ചപ്പോൾ മമതയ്ക്ക് 58,812 വോട്ടാണു (42.19%) ലഭിച്ചത്. സിപിഎമ്മിന്റെ ശ്രീജിബ് ബിശ്വാസിന് 3,556 വോട്ടും കോണ്ഗ്രസിന്റെ പ്രദീപ് പ്രസാദിന് വെറും 1,257 വോട്ടുമാണ് ഇവിടെ ലഭിച്ചത്.
2021ൽ മമതയെ മുഖ്യമന്ത്രിയായിരിക്കെ നന്ദിഗ്രാമിൽ 1,956 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ഇത്തവണ ഭവാനിപുരിലും നന്ദിഗ്രാമിലും മത്സരിച്ച് രണ്ടിടത്തും ജയിച്ചത്. മമത സർക്കാരിലെ പഴയ മന്ത്രിയായിരുന്ന സുവേന്ദു 2020 ഡിസംബറിലാണു തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.
നന്ദിഗ്രാമിൽ തോറ്റെങ്കിലും 2021ലെ ഉപതെരഞ്ഞെടുപ്പിൽ ഇതേ ഭവാനിപുരിൽനിന്നു 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചാണു മൂന്നാം തവണ മുഖ്യമന്ത്രിയായി മമത നിയമസഭയിലെത്തിയത്. 2026ലെ തെരഞ്ഞെടുപ്പിൽ ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ 25,301 വോട്ടിനു പരാജയപ്പെടുത്തിയതും ഇതേ മണ്ഡലത്തിലായിരുന്നു.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബഹാറാംപൂർ, മുർഷിദാബാദ് എന്നിവിടങ്ങളിൽ ടിഎംസി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു.
ഉദയ്നാരായൺപൂരിലെ ടിഎംസി സ്ഥാനാർഥിയെ ക്രൂരമായി മർദിച്ചു. കാൻസർ ബാധിതനായ ഒരു പ്രവർത്തകന്റെ തല ബിജെപി പ്രവർത്തകർ അടിച്ചുപൊട്ടിച്ചതായും തൃണമൂൽ കോൺഗ്രസ് പരാതിപ്പെട്ടു. സംസ്ഥാനത്ത് ബിജെപി ആദ്യമായി ഭരണത്തിലേറാൻ ഒരുങ്ങുമ്പോൾ വലിയ ആരോപണങ്ങളാണ് തൃണമൂൽ ഉന്നയിക്കുന്നത്.
National
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപി അധികാരം പിടിച്ചു. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ തേരോട്ടം. 294 അംഗ നിയമസഭയിൽ 193 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്.
സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയാകുമെന്നാണു റിപ്പോർട്ട്.തൃണമൂൽ കോൺഗ്രസ് 93 സീറ്റിലൊതുങ്ങി. കോൺഗ്രസ് രണ്ടു സീറ്റിലും സിപിഎം ഒരു സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ ഇരു കക്ഷികളും വട്ടപ്പൂജ്യമായിരുന്നു. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ബഹറാംപുരിൽ പരാജയപ്പെട്ടു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മത്സരിച്ച രണ്ടാമത്തെ സീറ്റായ നന്ദിഗ്രാമിൽ അധികാരി വിജയിച്ചു. ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം അഞ്ചു ശതമാനമാണ്.
ബംഗാളിന്റെ വടക്ക്, പടിഞ്ഞാറൻ മേഖല ബിജെപി തൂത്തുവാരി. കോൽക്കത്ത, ഹൂഗ്ലി, സൗത്ത് 24 പർഗാനസ്, നോർത്ത് 24 പർഗാനസ് ജില്ലകളിൽ തൃണമൂൽ കോൺഗ്രസ് സ്വാധീനം നിലനിർത്തി. 23 മന്ത്രിമാർ പരാജയപ്പെട്ടത് തൃണമൂലിനു വലിയ തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകളുടെ ഒരു പങ്ക് ഇടതുമുന്നണിയും കോൺഗ്രസും നേടിയത് തൃണമൂലിന്റെ പരാജയത്തിന്റെ ആക്കം കൂട്ടി.
2011 മുതൽ മൂന്നു തവണ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലിരുന്നശേഷമാണ് തൃണമൂൽ പരാജയം നേരിട്ടത്. എസ്ഐആറിനുശേഷം 91 ലക്ഷം വോട്ടുകൾ നീക്കിയത് മമതയുടെ പാർട്ടിക്കു വന്പൻ തിരിച്ചടിയായി. ബംഗാളിലെങ്ങും തൃണമൂൽ കോൺഗ്രസ് ഓഫീസുകൾക്കു നേർക്ക് ആക്രമണമുണ്ടായി. അതേസമയം, ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നു ബിജെപി പറയുന്നു. വ്യാപക ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബംഗാളിലെങ്ങും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഭവാനിപുരിൽ മമത തോറ്റു
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിസ്വന്തം തട്ടകമായ ഭവാനിപുരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോടു തോറ്റു. 15,105 വോട്ടിന്റെ വ്യത്യാസത്തിലാണ് തോൽവി. തുടക്കത്തിൽ മുന്നിലായിരുന്ന മമത പിന്നീട് പിന്നാക്കം പോകുകയായിരുന്നു.
2021ൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോടു തോറ്റ മമത ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭാംഗമായത്. ഭവാനിപുരിനു പുറമേ നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയിച്ചു.
കക്ഷിനിലകക്ഷിനില
ആകെ സീറ്റ് 294
തെരഞ്ഞെടുപ്പ് നടന്നത് 293
ബിജെപി 206
തൃണമൂൽ കോൺഗ്രസ് 81
കോൺഗ്രസ് 2
ഏജെയുപി 2
സിപിഎം 1
എഐഎസ്എഫ് 1
National
കോൽക്കത്ത: 2021ൽ ബംഗാളിൽ വട്ടപ്പൂജ്യമായ കോൺഗ്രസിനും സിപിഎമ്മിനും ഇത്തവണ നിയമസഭയിൽ പ്രാതിനിധ്യം.
കോൺഗ്രസ് രണ്ടും സിപിഎം ഒന്നും സീറ്റുകളാണ് നേടിയത്. മൂർഷിദാബാദ് ജില്ലയിലെ ഫറാക്ക മണ്ഡലത്തിൽ കോൺഗ്രസിലെ മൊത്താബ് ഷേഖ് 8193 വോട്ടിനാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
തൃണമൂൽ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. തുടക്കത്തിൽ മൊത്താബ് ഷേഖിന്റെ പേര് വോട്ടർപട്ടികയിൽ പോലുമില്ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലാണ് ഷേഖിന്റെ പേര് ഉൾപ്പെടുത്തിയത്.
റാണിനഗർ മണ്ഡലത്തിൽ കോൺഗ്രസിലെ ജുൾഫിക്കർ അലി 2701 വോട്ടിന് തൃണമൂൽ സ്ഥാനാർഥിയെ തോൽപ്പിച്ചു. സിപിഎമ്മാണ് ഇവിടെ മൂന്നാം സ്ഥാനത്തെത്തിയത്. ബിജെപി നാലാം സ്ഥാനത്തായി.
മൂർഷിദാബാദ് ജില്ലയിലെ ഡോംകൽ സീറ്റിലാണ് സിപിഎം വിജയിച്ചത്. മുഹമ്മദ് മുസ്താഫിസുർ റഹ്മാൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ 16,296 വോട്ടിനു പരാജയപ്പെടുത്തി.
ഇത്തവണ 252 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സിപിഎമ്മിനു സാധിച്ചിരുന്നില്ല.
National
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ആം ജനത ഉന്നായൻ പാർട്ടി രൂപവത്കരിച്ച ഹുമയൂൺ കബീർ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ചു.
റാണിനഗർ, നവ്ദ മണ്ഡലങ്ങളിലാണ് കബീർ മത്സരിച്ചത്. രണ്ടിടത്തും ബിജെപി സ്ഥാനാർഥികളെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 89.99% വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തിയത്. ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗിന് പിന്നാലെ (93.2%), രണ്ടാം ഘട്ടത്തിലും വോട്ടർമാരുടെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്.
142 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും തമ്മിൽ ഭവാനിപ്പൂരിൽ നടന്ന പോരാട്ടമാണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം.1,400-ലധികം സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടിയത്. 3.22 കോടി വോട്ടർമാർക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ വ്യാപക ക്രമക്കേട് നടന്നതായി പരാതി. ബിജെപിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ച് വോട്ട് തടസപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ഫാൽട്ടയിലെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. തൃണമൂൽ കോൺഗ്രസ് ആണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ തട്ടകമായ ഡയമണ്ട് ഹാർബറിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചതായാണ് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചത്. ഇതിനെ 'ഡയമണ്ട് ഹാർബർ മോഡൽ' ക്രമക്കേട് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഫാൽട്ടയിലെ ഹരിന്ദംഗ ഹൈസ്കൂളിലെ ബൂത്തിൽ ഇവിഎമ്മിലെ മൂന്നാമത്തെ ബട്ടൺ ടേപ്പ് വെച്ച് അടച്ച നിലയിലുള്ള വീഡിയോ ബിജെപി പുറത്തുവിട്ടു. ഈ ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
National
കോൽക്കത്ത: ബംഗാളിൽ ആദ്യ ഘട്ടം വോട്ടെടുപ്പിൽ 93.19 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ക മ്മീഷൻ. സംസ്ഥാനചരിത്രത്തിലെ റിക്കാർഡ് പോളിംഗാണിത്.
16 ജില്ലകളിലെ 152 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 3.61 കോടി വോട്ടർമാരിൽ 3.36 കോടി പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കൂച്ച് ബെഹാർ ജില്ലയിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്- 96.2 ശതമാനം. ദക്ഷിൺ ദിനാജ്പുർ (95.44), മാൽദ (94.79), ജൽപായ്ഗുഡി( 94.76), ബീർഭൂം (94.51), ഉത്തർ ദിനാജ്പുർ (94.16), മൂർഷിദാബാദ് (93.67), അലിപുർദുവാർ (93.2), പൂർബ മേദിനിപുർ (92.75), ബങ്കുര (92.55), ഝാർഗ്രാം (92.26), പശ്ചിം മേദിനിപുർ (92.19), പുരുളിയ (91.59), പശ്ചിം ബർധമാൻ (90.32), ഡാർജിലിംഗ് (88.98), കലിംപോംഗ് (83.04) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം.
ബംഗാളിൽ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. 142 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭബാനിപുർ അടക്കമുള്ള മണ്ഡലങ്ങളിലാണ് അടുത്ത ഘട്ടത്തിൽ വിധിയെഴുത്ത് നടക്കുക. തൃണമൂൽ കോൺഗ്രസിനു സ്വാധീനമുള്ള മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്.
National
സെറാംപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഹൂഗ്ലി ജില്ലയിലെ സെറാംപുരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ മമത ദരിദ്രരെയല്ല സമ്പന്നരെയാണ് സഹായിക്കുന്നത്. മോദി രാജ്യമെമ്പാടും അതുതന്നെ ചെയ്യുന്നു. രണ്ടുപേരും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. ജനങ്ങൾക്കു വേണ്ടിയല്ല അധികാരത്തിനുവേണ്ടിയാണ് ഇരുവരും പ്രവർത്തിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ചൂടുപിടിക്കുമ്പോൾ 'ത്സാൽമുരി'യെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ വാക്പോര്. ത്സാൽ മുരി കഴിച്ചതിനെ പരിഹസിച്ച തൃണമൂൽ കോൺഗ്രസിന് മോദി മറുപടി നൽകിയപ്പോൾ, മോദിയുടെ ഭക്ഷണരീതിയെ ചോദ്യം ചെയ്ത് മമതയും രംഗത്തെത്തി.
നാല് ദിവസം മുൻപ് ഝാർഗ്രാമിലെ ഒരു കടയിൽ നിന്ന് മോദി ത്സാൽ മുരി കഴിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. "ഞാൻ ത്സാൽ മുരി കഴിച്ചു, പക്ഷേ അതിന്റെ എരിവ് (ത്സാൽ) തൃണമൂലിനാണ് കൊണ്ടത്" എന്ന് കൃഷ്ണനഗറിലെ റാലിയിൽ മോദി പരിഹസിച്ചു. തന്റെ ലഘുഭക്ഷണം പലരെയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൽക്കത്തയിലെ ബോബസാറിൽ നടന്ന യോഗത്തിൽ മമത ഇതിന് ശക്തമായ മറുപടി നൽകി. "ത്സാൽ മുരിയുടെ എരിവ് ഞങ്ങൾക്ക് ശീലമാണ്. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും മീൻ കഴിച്ചിട്ടുണ്ടോ?" എന്ന് മമത ചോദിച്ചു. ബിജെപി സസ്യഭുക്കുകളുടെ പാർട്ടിയാണെന്ന തൃണമൂലിന്റെ പ്രചാരണം ശക്തിപ്പെടുത്താനായിരുന്നു മമതയുടെ ഈ ചോദ്യം. താൻ എല്ലാത്തരം ഭക്ഷണത്തെയും ബഹുമാനിക്കുന്നയാളാണെന്നും ആഹാരത്തിന്റെ പേരിൽ ആരോടും വിവേചനം കാണിക്കാറില്ലെന്നും മമത പറഞ്ഞു. ബംഗാളിന്റെ തനത് ഭക്ഷണമായ ത്സാൽ മുരിയെ മുൻനിർത്തിയുള്ള ഈ തർക്കം തിരഞ്ഞെടുപ്പ് ഗോദയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ 'ത്സാൽമുരി' കഴിച്ചതിനെ രാഷ്ട്രീയ വിവാദമാക്കിയ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഞാൻ ത്സാൽമുരികഴിച്ചു, പക്ഷേ അതിന്റെ എരിവ് അനുഭവിച്ചത് തൃണമൂൽ കോൺഗ്രസിനാണ്" എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
കൃഷ്ണനഗറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെതിരെ തിരിച്ചടിച്ചത്. "ത്സാൽമുിരി കഴിച്ചതിലൂടെ ചിലർക്ക് വലിയ ഷോക്ക് ഏറ്റതായി ഞാൻ കേട്ടു. ത്സാൽമുരികഴിച്ചത് ഞാനാണ്, പക്ഷേ എരിഞ്ഞത് തൃണമൂലിനാണ്," അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞയാഴ്ച ബംഗാളിലെ ഝാർഗ്രാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ഹെലിപാഡിലേക്കുള്ള യാത്രമധ്യേ പ്രധാനമന്ത്രി തന്റെ വാഹനം നിർത്തുകയും റോഡരികിലെ ഒരു കടയിൽ നിന്ന് ത്സാൽമുരി വാങ്ങി കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിയുടെ വിജയം ആഘോഷിക്കുമെന്നും അന്ന് മധുരപലഹാരങ്ങൾക്കൊപ്പം ത്സാൽമുരിയും വിതരണം ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ത്സാൽമുരി തീറ്റ വെറും നാടകമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വിമർശിച്ചിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചാണ് ക്യാമറകൾക്ക് മുന്നിൽ പ്രധാനമന്ത്രി ഭക്ഷണം കഴിച്ചതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ബോംബേറ്. വ്യാഴാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. അക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ആം ജനത ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമായൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.അക്രമകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
National
ചെന്നൈ/കോൽക്കത്ത: തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ ഇന്നു വിധിയെഴുത്ത്. 4023 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഭരണത്തുടർച്ചയാണ് ഡിഎംകെയുടെ ലക്ഷ്യം. അധികാരത്തിൽ തിരിച്ചെത്താനാണ് എൻഡിഎയ്ക്കു നേതൃത്വം നല്കുന്ന അണ്ണാ ഡിഎംകെ ലക്ഷ്യമിടുന്നത്.
ഇരു മുന്നണികൾക്കു പുറമേ നടൻ വിജയ് നേതൃത്വം നല്കുന്ന ടിവികെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നു.ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. വടക്കൻ ബംഗാളിലെ 54 സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്നതെന്നാണ് സവിശേഷത. 2021ൽ ബിജെപി 59ഉം തൃണമൂൽ കോൺഗ്രസ് 93ഉം സീറ്റുകളിലാണ് വിജയിച്ചത്.
ആകെ 3.6 കോടി വോട്ടർമാർ. സുഗമമായ വോട്ടെടുപ്പിനായി 2450 കന്പനി കേന്ദ്ര സേനയെയാണ് ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ബാക്കിനിൽക്കെ തൃണമൂൽ കോണ്ഗ്രസിന്റെ രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഐ പാക്കിന്റെ സഹസ്ഥാപകരിൽ ഒരാളും ഡയറക്ടറുമായ വിനേഷ് ചന്ദൽ അറസ്റ്റിൽ.
കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ചന്ദലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 10 ദിവസത്തെ കസ്റ്റഡിയിൽ അയച്ചു.
2021 മുതൽ പശ്ചിമ ബംഗാൾ സർക്കാരിനും തൃണമൂൽ കോണ്ഗ്രസിനും രാഷ്ട്രീയ ഉപദേശം നൽകുന്ന സ്വകാര്യ സ്ഥാപനമാണ് ഐ പാക്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തൃണമൂൽ കോണ്ഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനയുന്നത് ഐ പാക് തന്നെയാണ്. അതിനിടയിലാണ് കന്പനി ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്യുന്നത്.
ജനുവരിയിൽ ഐപാകിന്റെ കോൽക്കത്ത ഓഫീസിലും ഡയറക്ടറായ പ്രതിക് ജെയ്നിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ കരസ്ഥമാക്കിയത് വലിയ വാർത്ത ആയിരുന്നു.
National
കോൽക്കത്ത: ബംഗാളിൽ മത്സരരംഗത്തുള്ളത് 2926 സ്ഥാനാർഥികൾ. 294 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ 1478 സ്ഥാനാർഥികളും രണ്ടാം ഘട്ടത്തിൽ വിധിയെഴുത്ത് നടക്കുന്ന 142 മണ്ഡലങ്ങളിൽ 1448 സ്ഥാനാർഥികളുമാണുള്ളത്.
ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുക.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ഏക സിവിൽ കോഡ് (യുസിസി) മാറുന്നു. അധികാരത്തിലെത്തിയാൽ ആറുമാസത്തിനകം നിയമം നടപ്പാക്കുമെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിൽ ബിജെപിയുടെ വാഗ്ദാനം.
ഹൈന്ദവവോട്ടുകളുടെ ഏകീകരണമാണു ലക്ഷ്യം. ഇതിനെതിരേ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. യുസിസി ഭീതിയിലായ ന്യൂനപക്ഷങ്ങളുടെ രക്ഷകയെന്ന പ്രതിഛായ സൃഷ്ടിക്കാണ് മമതയുടെ ശ്രമം.
മതം കണക്കിലെടുക്കാതെ ബംഗാളിലെ ജനങ്ങൾക്ക് ഒരു നിയമമേ ഉണ്ടാകൂ എന്നാണു ബിജെപിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. ബിജെപി ഭരണത്തിലുള്ള നിരവധി സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവന്നു. യുസിസിക്കു പുറമേ അതിർത്തിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും പശുക്കടത്തും തടയും എന്നതിലൂടെ അതിർത്തി സുരക്ഷിതമാക്കുമെന്ന വാഗ്ദാനവും പ്രകടനപത്രികയിൽ ബിജെപി മുന്നോട്ടുവയ്ക്കുന്നു.
മതത്തിന്റെ പേരിലുള്ള പ്രശ്നമല്ല മറിച്ച് ഭരണഘടനാപരമായ സമത്വമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. യുസിസി എന്ന ആശയം ബിജെപിയുടേതല്ല മറിച്ച് ഭരണഘടനാ അസംബ്ലിയുടേതാണ്. പ്രീണനരാഷ്ട്രീയം മൂലം ഇതുവരെ സർക്കാരുകൾ അത് നടപ്പാക്കാൻ മടിച്ചു. ഉത്തരാഖണ്ഡിൽ യുസിസി നടപ്പാക്കിയതിന്റെ മാതൃക പരിശോധിച്ച് ബംഗാളിലും തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വർഗീയമാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നാണ് തൃണമൂൽ നേതൃത്വം പ്രതികരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കാന് കണക്കുകൂട്ടിയുള്ള ശ്രമമാണിത്. ന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിച്ച് ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണു ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ബഹുസ്വര സാമൂഹ്യഘടനയെയാണ് യുസിസി വെല്ലുവിളിക്കുന്നതെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പരിഷ്കാരത്തിന്റെ മറവിൽ ഭൂരിപക്ഷ അജണ്ട അടിച്ചേൽപ്പിക്കാനാണ് നീക്കം.
ബിജെപി നീക്കം മുസ്ലിം വോട്ടുകളെ ഏകീകരിപ്പിക്കുമെന്നും അത് ഗുണംചെയ്യുമെന്നുമാണ് തൃണമൂൽ നേതൃത്വത്തിന്റെ വിലയിരുത്തൽ. മുസ്ലിം ഭൂരിപക്ഷ മേഖലകളായ മുർഷിദാബാഗ്, മാൽഡ, നോർത്ത് ദിനാജ്പുർ, നോർത്ത് 24 പർഗനാസ് മേഖലകളിൽ ഇന്ത്യ സെക്യുലർ ഫ്രണ്ട്, എഐഎംഐഎം, മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീറിന്റെ ചെറുപാർട്ടി തുടങ്ങിയവയെല്ലാം യുസിസിയുടെ പേരുപറഞ്ഞ് മുസ്ലിം വിഭാഗത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ശ്രമിക്കുന്നുണ്ട്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന മുസ്ലിം ജനതയുടെ തീരുമാനം ആയിരിക്കും ഇക്കാര്യത്തിൽ നിർണായകം.
294 അംഗ സഭയിൽ 110 സീറ്റുകളിലെങ്കിലും മുസ്ലിം വിഭാഗം നിർണായക ശക്തിയാണ്. ഈമാസം 23, 29 തീയതികളിലാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്.
National
കോല്ക്കത്ത: ആം ജനത ഉന്നയൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിന്റെ പേരിലുള്ള വിവാദ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പശ്ചിമബംഗാളിൽ രാഷ്ട്രീയ വിവാദം പുകയുന്നു. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കണമെന്ന് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കംകുറിച്ചതിന് പിന്നാലെ ഹുമയൂൺ കബീറുമായുള്ള ബന്ധം അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം വിച്ഛേദിച്ചു. എജെയുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഹുമയൂൺ കബീർ പറഞ്ഞു.
അതേസമയം, പുറത്തുവന്ന വീഡിയോയുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. തൃണമൂലിൽനിന്ന് പുറത്തുവന്ന ഒരു നേതാവുമായി തങ്ങൾക്ക് ബന്ധം കൂടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, വീഡിയോ എഐ വഴി നിർമിച്ചതാണെന്ന് ഹുമയൂൺ കബീറും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹുമയൂൺ കബീറിനെതിരേ ശക്തമായ ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. മുതിർന്ന ബിജെപി നേതാക്കളുമായി ഹുമയൂണിന് ബന്ധമുണ്ടെന്ന് തൃണമൂൽ ആരോപിക്കുന്നു.
മുർഷിദാബാദിൽനിന്നുള്ള തൃണമൂൽ നേതാവായ ഹുമയൂൺ കബീർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് സ്വന്തം പാർട്ടി രൂപവത്കരിച്ചത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജോലിയിലുണ്ടായിരുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടഞ്ഞുവെച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് 12 കേസുകളാണ് എൻഐഎ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് മാൾഡ ജില്ലയിലെ മോതബാരി, കലിയാചക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എത്തിയ ജനക്കൂട്ടം വനിതകൾ അടക്കമുള്ള ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ എട്ട് മണിക്കൂറോളം ബിഡിഒ ഓഫീസിൽ തടഞ്ഞുവെക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്. മൊതബാരി സ്റ്റേഷനിലെ ഏഴ് കേസുകളും കലിയാചക് സ്റ്റേഷനിലെ അഞ്ച് കേസുകളുമാണ് ഏജൻസി ഏറ്റെടുത്തത്. വോട്ടർ പട്ടികയിലെ ആക്ഷേപങ്ങൾ തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ ഓഫീസർമാരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനങ്ങൾ തകർക്കപ്പെടുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
National
ആസാമിലെയും പശ്ചിമ ബംഗാളിലെയും പ്രചാരണത്തിലും കേരളത്തെ പരാമർശിച്ച് പ്രധാനമന്ത്രി മോദി. കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമങ്ങൾ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിലും ബംഗാളിലും ബിജെപി പ്രവർത്തകർ അക്രമത്തിനിരയായ നിരവധി സംഭവങ്ങളുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ അടിച്ചമർത്തൽ നേരിടേണ്ടി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തു ബിജെപിക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ മോദി വിവരിച്ചു.
പ്രവർത്തകർ അമ്മയായി കാണുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രവർത്തകരുടെ കേഡർ നയിക്കുന്ന സംഘടനയാണു ബിജെപി.
സ്ഥാപക ദിനാഘോഷം എല്ലാ തൊഴിലാളികൾക്കും വൈകാരികമായ അവസരമാണ്. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിനു പാർട്ടിയോടു നന്ദി പ്രകടിപ്പിക്കാൻ സ്ഥാപകദിനം അവസരം നൽകുന്നുവെന്നും മോദി പറഞ്ഞു.
National
കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥി നിർണയത്തചൊല്ലി പശ്ചിമബംഗാളിൽ കോൺഗ്രസ് ആസ്ഥാനത്തുണ്ടായ സംഘർഷത്തിൽ ഒരു പാർട്ടി പ്രവർത്തകന് പരിക്കേറ്റു. ബാലിഗഞ്ച് നിയമസഭ സീറ്റിനെചൊല്ലിയുള്ള തർക്കമാണ് അടിപിടിയിലെത്തിയത്. മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കേണ്ടെന്ന ഒരുവിഭാഗത്തിന്റെ ആവശ്യവും തർക്കങ്ങളും സംഘർഷത്തിൽ അവസാനിക്കകയായിരുന്നു.
ബാലിഗഞ്ച് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോമെൻ മിത്രയുടെ മകനെ നാമനിർദേശം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പാർട്ടി തീരുമാനത്തിനെതിരെ ഒരുവിഭാഗം ശക്തമായി രംഗത്തെത്തി. പ്രാദേശിക നേതാവ് സായിദ് ഹുസൈനെ മത്സരിപ്പിക്കണമെന്ന് മറുവിഭാഗം വാദിച്ചെങ്കിലും നേതൃത്വം ചെവികൊണ്ടില്ല.
നിയമസഭ സീറ്റ് പണം വാങ്ങി വിറ്റുവെന്ന് ആരോപിച്ച് ഒരുവിഭാഗം ഓഫീസിലെത്തി നടത്തിയ പ്രതിഷേധം ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
Sports
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ചനടത്തിയിരുന്നു. 2021 ൽ താരം തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പേസ് മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം രണ്ട് പട്ടികകളിലായി 255 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഹുമയൂൺ കബീർ രൂപവത്കരിച്ച ആം ജനത ഉന്നായൻ പാർട്ടിയും (എജെയുപി) അസദുദീൻ ഒവൈസിയുടെ എംഐഎമ്മും സഖ്യത്തിൽ മത്സരിക്കാൻ ധാരണയായി.
National
കോൽക്കത്ത: 1977 മുതല് ഇടവേളയില്ലാതെ 23 വര്ഷവും 137 ദിവസവും പശ്ചിമബംഗാളിന്റെ അമരക്കാരനായിരുന്നു സമുന്നത സിപിഎം നേതാവ് ജ്യോതി ബസു. 2001 മുതല് പത്തു വര്ഷവും 195 ദിവസവും ചെങ്കൊടിക്കീഴില് ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളിന്റെ അമരക്കാരനായി.
34 കൊല്ലത്തെ കമ്യൂണിസ്റ്റ് തുടര്ഭരണത്തിനുശേഷം 2011ല് സിപിഎമ്മിനു ബംഗാളില് ഭരണം നഷ്ടമായി. മിന്നല്പ്പിണര് പോലെ മുന്നേറി തൃണമൂല് കോണ്ഗ്രസ് നേതാവ് മമത ബാനര്ജി ഭരണം പിടിച്ച് മുഖ്യമന്ത്രിയായി.
ബിജെപിക്കു കടന്നേറാനിടം കൊടുക്കാതെ ഒന്നര പതിറ്റാണ്ടായി വംഗനാട്ടില് ദീദിയുടെ തുടര്ഭരണമാണ്. 294 അസംബ്ലി സീറ്റുകളുള്ള ബംഗാളില് 2006 തെരഞ്ഞെടുപ്പില് 212 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.
176 സീറ്റുകളില് വിജയിച്ച് ബുദ്ധദേവ് ഭട്ടാചാര്യ അധികാരത്തിലെത്തി. അതിനുശേഷമാണ് തൃണമൂണിലിന്റെ അതിവേഗവളര്ച്ചയും സിപിഎമ്മിന്റെ പതനവും തുടങ്ങിയത്. 2011ല് 213 സീറ്റുകളില് മത്സരിച്ച സിപിഎമ്മിന് 40 സീറ്റുകളെ ലഭിച്ചുള്ളൂ. അത്തവണ സിപിഎം ശക്തികേന്ദ്രമായ ജാദവ്പുര് മണ്ഡലത്തില് മുഖ്യമന്ത്രി ബുദ്ധദേവിനും കാലിടറി.
തൃണമൂല് കോണ്ഗ്രസിന്റെ മനീഷ് ഗുപ്ത 16,684 വോട്ടുകളുടെ ഭൂരിപക്ഷത്തില് ബുദ്ധദേവ് എന്ന അതികായനെ പരാജയപ്പെടുത്തി. 227 സീറ്റുകളില് വിജയിച്ച് തൃണമൂല് ബംഗാള് ഭരണം പിടിച്ചു. 2016ല് സിപിഎമ്മിന്റെ അംഗസംഖ്യ 26ലേക്ക് ചെറുതായി.
മുന്വൈരികളായ കോണ്ഗ്രസിനെ കൂട്ടുപിടിച്ചിട്ടും 2021ല് ഒരു സീറ്റില്പോലും വിജയിക്കാന് സിപിഎമ്മിനു സാധിച്ചില്ല. ലോക്സഭയിലെ പ്രാതിനിധ്യവും ഇങ്ങനെതന്നെ. സിപിഎം മാത്രമല്ല ബംഗാള് ഇടതുസഖ്യത്തിലെ സിപിഐയും ഫോര്വേര്ഡ് ബ്ലോക്കും സിപിഐ-എംഎല്ലും ആര്എസ്പിയുമൊക്കെ വിലാസമില്ലാത്ത പാര്ട്ടികളായി.
ബിജെപിയാണ് ബംഗാളില് മമതയ്ക്ക് വെല്ലുവിളി. ചരിത്രത്തില് ആദ്യമായി നിയമസഭയ്ക്കു പുറത്തുനില്ക്കേണ്ടിവന്ന ഇടതുപാര്ട്ടികളും കോണ്ഗ്രസും അഭിമാനപ്പോരാട്ടത്തിലാണ്. ബിജെപിക്ക് ഒരു മുഴം മുന്നേ ദീദി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
National
കോൽക്കത്ത: ബംഗാളിൽ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യസഭാംഗമായിരുന്ന ബികാഷ് ഭട്ടാചാര്യ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മീനാക്ഷി മുഖർജി എന്നിവർ സ്ഥാനാർഥികളാണ്.
ജാദവ്പുരിലാണ് ഭട്ടാചാര്യ മത്സരിക്കുക. സിപിഎമ്മിന്റെ യുവമുഖമായ മീനാക്ഷി മുഖർജി ഹൂഗ്ലിയിലെ ഉത്തർപാറയിൽ ജനവിധി തേടും. 2021 നന്ദിഗ്രാമിൽ മീനാക്ഷി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി.
ബിജെപിയിലെ സുവേന്ദു അധികാരിയാണു വിജയിച്ചത്. മമത ബാനർജി രണ്ടാം സ്ഥാനത്തായി.
കഴിഞ്ഞ വർഷം ജൂണിൽ തൃണമൂൽ കോൺഗ്രസ് വിജയറാലിക്കിടെ നാടൻ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ആറു വയസുകാരി തമന്നയുടെ അമ്മ സബീന യാസ്മിൻ കാളിഗഞ്ചിൽ സിപിഎം സ്ഥാനാർഥിയാണ്.
മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് അറിയിച്ചു.
National
കോല്ക്കത്ത: പശ്ചിമബംഗാളില് സി.വി. ആനന്ദബോസിനെ ഗവര്ണര്സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നില് രാഷ്ട്രീയമുണ്ടെന്നു മുഖ്യമന്ത്രി മമത ബാനര്ജി. ആനന്ദബോസിനോട് കേന്ദ്രം അനീതിയാണു കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോല്ക്കത്തയില് നിന്നും യാത്രതിരിക്കാനൊരുങ്ങുന്ന ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബംഗാളി പാരമ്പര്യവും മര്യാദയും അനുസരിച്ചാണ് ആനന്ദബോസിനെ കണ്ടത്. ഏറെക്കാലം ഒരുമിച്ച് പ്രവര്ത്തിക്കാന് കഴിഞ്ഞു. നല്ല ബന്ധമാണ് ആനന്ദബോസുമായി തുടർന്നതെന്നും മമത വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇന്ത്യയിൽ വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട എട്ട് പേരെ തമിഴ്നാട്ടിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകൾ എന്നിവയുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമാണ യൂണിറ്റുകളിൽ നിന്നാണ് ആറ് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ പശ്ചിമ ബംഗാളിൽ നിന്നാണ് പിടിയിലായത്. മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായവർ. ഇവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്.
തിരിച്ചറിയൽ രേഖയായി ഇവർ വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരുടെ കൈയിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപവും പ്രധാന ആരാധനാലയങ്ങളിലും സ്ഫോടനങ്ങൾ നടത്താൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിട്ടിരുന്നതായാണ് സൂചന.
ഡൽഹിയിലെയും കൊൽക്കത്തയിലെയും മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടെ 'ഫ്രീ കശ്മീർ' പോസ്റ്ററുകൾ പതിച്ചതും ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. ഈ മാസം അവസാനത്തോടെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കും
രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റിയോഗത്തിനുശേഷം മുഹമ്മദ് സലിം പറഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം 90 ശതമാനം പൂർത്തിയായി. അവശേഷിച്ചവ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ആകെയുള്ള 294 സീറ്റിലും മത്സരിക്കുകയാണ് ലക്ഷ്യമെന്നും മുഹമ്മദ് സലിം അറിയിച്ചു.
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഒരു സീറ്റിൽപോലും വിജയിച്ചില്ല. അതേസമയം സീറ്റ് വിഭജനധാരണയുണ്ടായിരുന്ന ഐഎസ്എഫിലൂടെ ഒരു സീറ്റ് ലഭിക്കുകയും ചെയ്തു.
Sports
കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. സെമി ഫൈനലിൽ ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്.
ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ജമ്മു കാഷ്മീർ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത വൻഷജ് ശർമയുടെയും 30 റൺസെടുത്ത അബ്ദുൾ സമദിന്റെയും 27 റൺസെടുത്ത ശുഭം പുന്ദിറിന്റെയും മികവിലാണ് ജമ്മു കാഷ്മീർ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ജമ്മു കാഷ്മീർ 83 റൺസ് കൂടി ചേർത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇന്ന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബംഗാളിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ ആകാഷ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.
രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.
ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് സെമിയിലെ വിജയി ആയിരിക്കും ജമ്മു കാഷ്മീരിന്റെ എതിരാളികൾ. ഈ മാസം 24മുതലാണ് ഫൈനൽ.
Sports
കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ബംഗാളിനെതിരെ ജമ്മു കാഷ്മീർ വിജയത്തിലേയ്ക്ക്. ബംഗാൾ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ജമ്മു കാഷ്മീർ മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 എന്ന നിലയിലാണ്. ഇനി 83 റൺസ് കൂടി നേടിയാൽ ജമ്മു കാഷ്മീരിന് ഫൈനലിലെത്താം.
ശുഭം പുന്ദിറും വൻഷജ് ശർമയും ആണ് ക്രീസിലുള്ളത്. ശുഭം പുന്ദിർ 23 റൺസും വൻഷജ് ശർമ ഒമ്പത് റൺസും എടുത്തിട്ടുണ്ട്. ആറ് റൺെസെടുത്ത യാവെർ ഹുസൈന്റെയും ഒരു റണെടുത്ത ശുഭം ഖജൂറിയയുടെയും വിക്കറ്റുകളാണ് ജമ്മു കാഷ്മീരിന് നഷ്ടമായത്. ബംഗാളിന് വേണ്ടി ആകാശ് ദീപാണ്
രണ്ട് വിക്കറ്റും വീഴ്ത്തിയത്.
ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.
രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.
ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു,
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
National
കോൽക്കത്ത: ബംഗാൾ സിപിഎം നേതാവ് പ്രതീക് ഉർ റഹ്മാൻ പാർട്ടിയിൽനിന്നു രാജിവച്ചു. പാർട്ടി സംസ്ഥാന സമിതിയംഗമാണ് പ്രതീക് ഉർ റഹ്മാൻ.
ചില വിഷയങ്ങളിൽ സിപിഎമ്മിന്റെ നയങ്ങളോട് ഒത്തുപോകാൻ കഴിയില്ലെന്ന് റഹ്മാൻ പറഞ്ഞു. റഹ്മാന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം ഭാരവാഹി പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരേ റഹ്മാൻ സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന നേതാവാണ് റഹ്മാൻ.
Sports
ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലുകളിൽ കർണാടകയും ബംഗാളും മികച്ച നിലയിൽ. ഉത്തരാഖണ്ഡിനെതിരെ നടക്കുന്ന സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിലാണ് കർണാടക. ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് ക്രീസിൽ.
തകർപ്പൻ സെഞ്ചുറി നേടിയ ദേവ്ദത്ത് 148 റൺസെടുത്തിട്ടുണ്ട്. കരുൺ 37 റൺസാണെടുത്തിട്ടുള്ളത്. കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 141 റൺസെടുത്താണ് രാഹുൽ പുറത്തായത്. നിരാശപ്പെടുത്തിയ മായങ്ക് അഞ്ച് റൺസാണെടുത്തത്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്താണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ജമ്മു കാഷ്മീരിനെതിരായ സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് ബംഗാൾ. 136 റൺസെടുത്ത സുദീപ് കുമാർ ഖരാമിയാണ് ക്രീസിലുള്ളത്. ബംഗാളിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചതോടെയാണ് ഇത്.
ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 49 റൺസും ഷാഹ്ബാസ് അഹ്മദ് 42 റൺസും എടുത്തു. ജമ്മു കാഷ്മീരിന് വേണ്ടി ഓഖിബ് നബി ദാറും സുനിൽ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആബിദ് മുഷ്താഖ് ഒരു വിക്കറ്റ് എടുത്തു.
Sports
കല്യാണി (ബംഗാള്): രഞ്ജി ട്രോഫി ക്രിക്കറ്റില് ബംഗാള് സെമിയില്. ആന്ധ്രപ്രദേശിനെ ഇന്നിംഗ്സിനും 90 റണ്സിനും കീഴടക്കിയാണ് ബംഗാള് സെമിയില് പ്രവേശിച്ചത്.
സ്കോര്: ആന്ധ്രപ്രദേശ് 295, 244. ബംഗാള് 629. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സില് ട്രിപ്പിള് സെഞ്ചുറിക്ക് തൊട്ടരികെവച്ച് പുറത്തായ സുദീപ് കുമാര് ഘരാമിയാണ് പ്ലെയര് ഓഫ് ദ മാച്ച്. 596 പന്ത് നേരിട്ട സുദീപ് ആറ് സിക്സും 31 ഫോറും ഉള്പ്പെടെ 299 നേടിയാണ് പുറത്തായത്.
സെമിയില് ജമ്മു-കാഷ്മീരാണ് ബംഗാളിന്റെ എതിരാളികള്. ചരിത്രത്തില് ആദ്യമായാണ് ജമ്മു-കാഷ്മീര് സെമിയില് പ്രവേശിക്കുന്നത്.
മധ്യപ്രദേശിനെ 56 റണ്സിനു കീഴടക്കിയായിരുന്നു ജമ്മു-കാഷ്മീരിന്റെ സെമി പ്രവേശം. മറ്റൊരു സെമിയില് കര്ണാടക ഉത്തരാഖണ്ഡിനെ നേരിടും. ഉത്തരാഖണ്ഡും ചരിത്രത്തില് ആദ്യമായാണ് രഞ്ജി ട്രോഫിയുടെ സെമിയില് പ്രവേശിക്കുന്നത്. ഞായറാഴ്ചയാണ് സെമി പോരാട്ടങ്ങള്.
National
കോൽക്കത്ത: പ്രതിമാസ വേതനം 15000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽ ആശാവർക്കർമാരുടെ പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിഷേധം.
1000 രൂപയാണ് സർക്കാർ വർധിപ്പിച്ചത്. ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാതിഭവന് മുന്നിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റിൽ ആശാ വർക്കർമാരുടെ ഓണറേറിയം പ്രതിമാസം 6250 രൂപയായി ഉയർത്തിയിരുന്നു.
സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വര്ധനവില് തൃപ്തരല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കുറഞ്ഞത് പ്രതിമാസം 15000 രൂപ വേതനമായി ലഭിക്കണം. ആരോഗ്യ സെക്രട്ടറിയെ കണ്ട് ഇക്കാര്യങ്ങൾ അറിയിക്കുമെന്നും സമരക്കാർ വ്യക്തമാക്കി.