x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ണി​​ക​​ളും ആ​​ര​​വവും ന​​ഷ്ട​​മാ​​യി ബം​​ഗാ​​ള്‍ സി​​പി​​എം

റെ​ജി ജോ​സ​ഫ്
Published: March 17, 2026 12:34 AM IST | Updated: March 17, 2026 12:34 AM IST

കോ​​​ൽ​​​ക്ക​​​ത്ത: 1977 മു​ത​ല്‍ ഇ​ട​വേ​ള​യി​ല്ലാ​തെ 23 വ​ര്‍​ഷ​വും 137 ദി​വ​സ​വും പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു സ​മു​ന്ന​ത സി​പി​എം നേ​താ​വ് ജ്യോ​തി ബ​സു. 2001 മു​ത​ല്‍ പ​ത്തു വ​ര്‍​ഷ​വും 195 ദി​വ​സ​വും ചെ​ങ്കൊ​ടി​ക്കീ​ഴി​ല്‍ ബു​ദ്ധദേ​വ് ഭ​ട്ടാ​ചാ​ര്യ ബം​ഗാ​ളി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി.

34 കൊ​ല്ല​ത്തെ ക​മ്യൂ​ണി​സ്റ്റ് തു​ട​ര്‍​ഭ​ര​ണ​ത്തി​നു​ശേ​ഷം 2011ല്‍ ​സി​പി​എ​മ്മി​നു ബം​ഗാ​ളി​ല്‍ ഭ​ര​ണം ന​ഷ്ട​മാ​യി. മി​ന്ന​ല്‍​പ്പി​ണ​ര്‍ പോ​ലെ മു​ന്നേ​റി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ര്‍​ജി ഭ​ര​ണം പി​ടി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​യി.

ബി​ജെ​പി​ക്കു ക​ട​ന്നേ​റാ​നി​ടം കൊ​ടു​ക്കാ​തെ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി വം​ഗ​നാ​ട്ടി​ല്‍ ദീ​ദി​യു​ടെ തു​ട​ര്‍​ഭ​ര​ണ​മാ​ണ്. 294 അ​സം​ബ്ലി സീ​റ്റു​ക​ളു​ള്ള ബം​ഗാ​ളി​ല്‍ 2006 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 212 സീ​റ്റു​ക​ളി​ലാ​ണ് സി​പി​എം മ​ത്സ​രി​ച്ച​ത്.

176 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച് ബു​ദ്ധദേ​വ് ഭ​ട്ടാ​ചാ​ര്യ അ​ധി​കാ​ര​ത്തി​ലെ​ത്തി. അ​തി​നു​ശേ​ഷ​മാ​ണ് തൃ​ണ​മൂ​ണി​ലി​ന്‍റെ അ​തി​വേ​ഗ​വ​ള​ര്‍​ച്ച​യും സി​പി​എ​മ്മി​ന്‍റെ പ​ത​ന​വും തു​ട​ങ്ങി​യ​ത്. 2011ല്‍ 213 ​സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച സി​പി​എ​മ്മി​ന് 40 സീ​റ്റു​ക​ളെ ല​ഭി​ച്ചു​ള്ളൂ. അ​ത്ത​വ​ണ സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ ജാ​ദ​വ്പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ബു​ദ്ധദേ​വി​നും കാ​ലി​ട​റി.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​നീ​ഷ് ഗു​പ്ത 16,684 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ബു​ദ്ധദേവ് എ​ന്ന അ​തി​കാ​യ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 227 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച് തൃ​ണ​മൂ​ല്‍ ബം​ഗാ​ള്‍ ഭ​ര​ണം പി​ടി​ച്ചു. 2016ല്‍ ​സി​പി​എ​മ്മി​ന്‍റെ അം​ഗ​സം​ഖ്യ 26ലേ​ക്ക് ചെ​റു​താ​യി.

മു​ന്‍​വൈ​രി​ക​ളാ​യ കോ​ണ്‍​ഗ്ര​സി​നെ കൂ​ട്ടു​പി​ടി​ച്ചി​ട്ടും 2021ല്‍ ​ഒ​രു സീ​റ്റി​ല്‍​പോ​ലും വി​ജ​യി​ക്കാ​ന്‍ സി​പി​എ​മ്മി​നു സാ​ധി​ച്ചി​ല്ല. ലോ​ക്‌​സ​ഭ​യി​ലെ പ്രാ​തി​നി​ധ്യ​വും ഇ​ങ്ങ​നെ​ത​ന്നെ. സി​പി​എം മാ​ത്ര​മ​ല്ല ബം​ഗാ​ള്‍ ഇ​ട​തു​സ​ഖ്യ​ത്തി​ലെ സി​പി​ഐ​യും ഫോ​ര്‍​വേ​ര്‍​ഡ് ബ്ലോ​ക്കും സി​പി​ഐ-​എം​എ​ല്ലും ആ​ര്‍​എ​സ്പി​യു​മൊ​ക്കെ വി​ലാ​സ​മി​ല്ലാ​ത്ത പാ​ര്‍​ട്ടി​ക​ളാ​യി.

ബി​ജെ​പി​യാ​ണ് ബം​ഗാ​ളി​ല്‍ മ​മ​ത​യ്ക്ക് വെ​ല്ലു​വി​ളി. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യ്ക്കു പു​റ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​ന്ന ഇ​ട​തു​പാ​ര്‍​ട്ടി​ക​ളും കോ​ണ്‍​ഗ്ര​സും അ​ഭി​മാ​ന​പ്പോ​രാ​ട്ട​ത്തി​ലാ​ണ്. ബി​ജെ​പി​ക്ക് ഒ​രു മു​ഴം മു​ന്നേ ദീ​ദി പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

Tags : Bengal CPM loses Bengal Assembly Election CPI(M)

Recent News

Corehub Up