x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂഗിൾ മാപ്‌സ് ഇനി വേറെ ലെവൽ; വഴി കാണിക്കാൻ മാത്രമല്ല, ഭക്ഷണം ഓർഡർ ചെയ്യാനും ജെമിനി

ടെക് ഡെസ്ക്
Published: July 6, 2026 03:12 PM IST | Updated: July 6, 2026 03:18 PM IST

ഗൂഗിൾ മാപ്സ്

നാ​വി​ഗേ​ഷ​ൻ ആ​പ്പി​ൽ നി​ന്നും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത സെ​ർ​ച്ച് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള ഗൂ​ഗി​ൾ മാ​പ്‌​സി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് ഇ​പ്പോ​ൾ പു​തി​യൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ജെ​മി​നി​യു​ടെ​യും ‘ആ​സ്‌​ക് മാ​പ്‌​സ്’ പോ​ലു​ള്ള ഫീ​ച്ച​റു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി നേ​രി​ട്ട് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ആ​പ്പി​ൽ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്.

നി​ല​വി​ൽ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള ഈ ​ഫീ​ച്ച​ർ പൂ​ർ​ണ്ണ​തോ​തി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. യാ​ത്ര​യി​ലാ​യി​രി​ക്കു​മ്പോ​ൾ പോ​ലും ഉ​പ​ഭോ​ക്താ​വി​ന് ക​ഴി​ക്കാ​ൻ തോ​ന്നു​ന്ന വി​ഭ​വ​ങ്ങ​ൾ മാ​പ്‌​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും, പ്രാ​ദേ​ശി​ക റെ​സ്റ്റോ​റ​ന്‍റു​ക​ൾ ക​ണ്ടെ​ത്തി മാ​പ്‌​സ് ത​ന്നെ ആ ​ഓ​ർ​ഡ​ർ ന​ൽ​കും. നി​ല​വി​ൽ ഒ​രു റെ​സ്റ്റോ​റ​ന്‍റ് ക​ണ്ടെ​ത്തി​യ ശേ​ഷം ഓ​ർ​ഡ​ർ ചെ​യ്യാ​നാ​യി മ​റ്റ് ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന രീ​തി ഇ​നി അ​വ​സാ​നി​ക്കും.

ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന ചാ​റ്റ്ബോ​ട്ട് എ​ന്ന​തി​ന​പ്പു​റം, മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി ജോ​ലി​ക​ൾ സ്വ​യം ചെ​യ്തു​തീ​ർ​ക്കു​ന്ന ‘എ​ഐ ഏ​ജ​ന്‍റു​ക​ൾ രൂ​പീ​ക​രി​ക്കാ​നു​ള്ള ഗൂ​ഗി​ളി​ന്‍റെ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. ക​ല​ണ്ട​ർ മാ​നേ​ജ്മെ​ന്‍റ്, അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ബു​ക്കിം​ഗ് എ​ന്നി​വ​യ്ക്കു​ശേ​ഷം ദൈ​നം​ദി​ന ജീ​വി​ത​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ക്കു​ന്ന ഫു​ഡ് ഓ​ർ​ഡ​റിം​ഗി​ലേ​ക്ക് ജെ​മി​നി എ​ഐ ക​ട​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ രീ​തി​യി​ൽ സ​മ​യം ലാ​ഭി​ക്കാ​ൻ സ​ഹാ​യി​ക്കും.

ഗൂ​ഗി​ൾ മാ​പ്‌​സ് നേ​രി​ട്ട് റെ​സ്റ്റോ​റ​ന്‍റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണോ അ​തോ നി​ല​വി​ലു​ള്ള തേ​ർ​ഡ് പാ​ർ​ട്ടി ഡെ​ലി​വ​റി സ​ർ​വീ​സു​ക​ൾ വ​ഴി​യാ​ണോ ഇ​ത് സാ​ധ്യ​മാ​ക്കു​ക എ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. കൂ​ടാ​തെ, ഈ ​പ്രോ​സ​സ് പൂ​ർ​ണ​മാ​യും ക്ലൗ​ഡ് അ​ധി​ഷ്ഠി​ത​മാ​ണോ അ​തോ ഡി​വൈ​സി​ലു​ള്ള എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ ആ​ശ്ര​യി​ച്ചാ​ണോ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല. പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള ഫീ​ച്ച​റു​ക​ൾ ചി​ല​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ങ്ങാ​റി​ല്ലെ​ങ്കി​ലും, ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ എ​കോ​സി​സ്റ്റ​ത്തി​ലേ​ക്ക് ജെ​മി​നി​യെ വേ​ഗ​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ഫീ​ച്ച​ർ അ​ധി​കം വൈ​കാ​തെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Tags : tech gemini googlemaps AI

Recent News

Corehub Up