x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ​ർ​പോ​ഡു​ക​ളി​ൽ ഇ​നി ക്യാ​മ​റ​ക​ളും; വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നൊ​രു​ങ്ങി ആ​പ്പി​ൾ

ടെക് ഡെസ്ക്
Published: September 2, 2026 02:25 PM IST | Updated: September 2, 2026 02:25 PM IST

ആപ്പിൾ എയർപോഡ്

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ളി​ന്‍റെ അ​ടു​ത്ത ത​ല​മു​റ എ​യ​ർ​പോ​ഡു​ക​ളി​ൽ ക്യാ​മ​റ സെ​ൻ​സ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​യോ പ​ക​ർ​ത്തു​ന്ന​തി​ന​ല്ല, മ​റി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളു​ടെ കേ​ൾ​വി അ​നു​ഭ​വം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ഈ ​ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

മാ​ക് റൂ​മേ​ഴ്സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ചാ​ണ് പു​തി​യ വി​വ​ര​ങ്ങ​ൾ.​ഉ​പ​യോ​ക്താ​വ് ഏ​ത് സ്ക്രീ​നി​ലേ​ക്കാ​ണ് നോ​ക്കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ എ​യ​ർ​പോ​ഡു​ക​ളി​ലെ ക്യാ​മ​റ​ക​ൾ​ക്ക് സാ​ധി​ക്കും.

നി​ല​വി​ലു​ള്ള 'ഡൈ​നാ​മി​ക് ഹെ​ഡ് ട്രാ​ക്കിം​ഗ്' സം​വി​ധാ​ന​ത്തെ​ക്കാ​ൾ കൃ​ത്യ​മാ​യി, ഉ​പ​യോ​ക്താ​വി​ന്‍റെ ത​ല​യു​ടെ ച​ല​ന​ങ്ങ​ളും നോ​ക്കു​ന്ന സ്ക്രീ​നും (ലാ​പ്‌​ടോ​പ്പ്, ടി​വി, ഫോ​ൺ) തി​രി​ച്ച​റി​ഞ്ഞ് ശ​ബ്ദം ക്ര​മീ​ക​രി​ക്കാ​ൻ ക്യാ​മ​റ​ക​ൾ സ​ഹാ​യി​ക്കും.

ഓ​ഡി​യോ മി​ക​വി​നു പു​റ​മെ ആ​പ്പി​ളി​ന്‍റെ 'വി​ഷ്വ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്' ഫീ​ച്ച​റു​ക​ൾ​ക്കാ​യും ഈ ​ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ചേ​ക്കാം. സെ​പ്റ്റം​ബ​ർ 9ന് ​ന​ട​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ സ​ർ​പ്രൈ​സ് ആ​ൻ​ഡ് ഷൈ​ൻ ച​ട​ങ്ങി​ൽ ഇ​വ അ​വ​ത​രി​പ്പി​ക്കു​മോ അ​തോ 2027ലേ​ക്ക് നീ​ളു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല.

 

Tags : technology apple airpod camera soundquality

Recent News

Corehub Up