x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​മേ​ഖ​ല​യി​ലും വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ എ​ഐ! 'ജി​പി​ടി-6 ആ​സ്ട്ര'​യു​മാ​യി ഓ​പ്പ​ൺ​എ​ഐ; വ​ക്കീ​ൽ പ​ണി​ക​ൾ ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പം

ടെക് ഡെസ്ക്
Published: September 18, 2026 12:21 PM IST | Updated: September 18, 2026 12:21 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഓ​പ്പ​ൺ​എ​ഐ, നി​യ​മ​മേ​ഖ​ല​യെ ല​ക്ഷ്യ​മി​ട്ട് ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ 'ജി​പി​ടി-6 ആ​സ്ട്ര' (GPT-6 Astra) പു​റ​ത്തി​റ​ക്കി. അ​ഭി​ഭാ​ഷ​ക​ർ​ക്കും നി​യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഈ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​യ​മ ഗ​വേ​ഷ​ണം, രേ​ഖ​ക​ളു​ടെ അ​പ​ഗ്ര​ഥ​നം, ക​രാ​റു​ക​ളു​ടെ​യും ഐ​പി​ഒ ഫ​യ​ലിം​ഗു​ക​ളു​ടെ​യും ക​ര​ട് ത​യ്യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ​മാ​യ ജോ​ലി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ ഈ ​എ​ഐ ടൂ​ളി​ന് സാ​ധി​ക്കും.

ക്ല​യ​ന്‍റുകളുടെ വി​വ​ര​ങ്ങ​ളു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം പൂ​ർ​ണമാ​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ സൂ​ക്ഷി​ച്ചു​വെ​ക്കാ​ത്ത രീ​തി​യി​ലു​ള്ള 'സീ​റോ റി​ട്ട​ൻ​ഷ​ൻ' സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ഇ​തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

തോം​സ​ൺ റോ​യി​ട്ടേ​ഴ്സ് , ക്ലി​യോ തു​ട​ങ്ങി​യ ലീ​ഗ​ൽ ടെ​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​രു​ടെ ജോ​ലി പൂ​ർ​ണമാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി, അ​വ​രു​ടെ കാ​ര്യ​ക്ഷ​മ​ത​യും വേ​ഗ​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു പ​ങ്കാ​ളി​യാ​യി മാ​ത്ര​മാ​യി​രി​ക്കും ഈ ​എ​ഐ പ്ര​വ​ർ​ത്തി​ക്കു​ക.

അ​ടു​ത്തി​ടെ ആ​ന്ത്രോ​പി​ക് ത​ങ്ങ​ളു​ടെ 'ക്ലോ​ഡ്' എ​ഐ​യി​ൽ നി​യ​മ​സ​ഹാ​യ ടൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഓ​പ്പ​ൺ​എ​ഐ​യു​ടെ​യും ഈ ​പു​തി​യ നീ​ക്കം.

Tags : technology openai gpt6 astra lawfirms artificialintelligence

Recent News

Corehub Up