x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ച്ചോ​റി​ലെ മാ​റ്റ​ങ്ങ​ൾ ഇ​നി തൊ​ട്ട​റി​യാം! പു​തി​യ 'ടെ​മ്പി​ൾ' വെ​യ​റ​ബി​ൾ ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഗ​വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ദീ​പീ​ന്ദ​ർ ഗോ​യ​ൽ

ടെക് ഡെസ്ക്
Published: September 26, 2026 03:08 PM IST | Updated: September 26, 2026 03:08 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ട​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന പു​തി​യ 'ടെ​മ്പി​ൾ' വെ​യ​റ​ബി​ൾ ഉ​പ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ ഗ​വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സൊ​മാ​റ്റോ സി​ഇ​ഒ ദീ​പീ​ന്ദ​ർ ഗോ​യ​ൽ. ഉ​പ​ക​ര​ണം ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട​ത്.

ത​ല​യോ​ട്ടി​യു​ടെ പു​റം​തോ​ലി​ലെ മാ​റ്റ​ങ്ങ​ളേ​ക്കാ​ൾ ത​ല​ച്ചോ​റി​നു​ള്ളി​ലെ ര​ക്ത​യോ​ട്ട​ത്തി​ലു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​മാ​യ മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ള​ക്കാ​ൻ 'ടെ​മ്പി​ൾ ബ്രെ​യി​ൻ​ഫ്ലോ​യ്ക്ക്' സാ​ധി​ക്കു​മെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ പ​ഠ​ന റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ടെ​ക്നോ​ള​ജി​യു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​ൻ ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ന്യൂ​റോ​ഫോ​ട്ടോ​ണി​ക്സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് ബോ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 44 യു​വാ​ക്ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ത​ല​കീ​ഴാ​യി നി​ൽ​ക്കു​ക, എ​ഴു​ന്നേ​റ്റു​നി​ന്ന് പെ​ട്ടെ​ന്ന് കു​നി​ഞ്ഞി​രി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളി​ൽ ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ടം ഉ​പ​ക​ര​ണം വ​ഴി നി​രീ​ക്ഷി​ച്ചു. ഇ​തി​ൽ 91 ശ​ത​മാ​ന​ത്തോ​ളം കൃ​ത്യ​ത​യോ​ടെ ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ട വ്യ​തി​യാ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ടെ​മ്പി​ളി​ന് സാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

വ്യാ​യാ​മം, ഉ​റ​ക്കം, നി​ർ​ജ്ജ​ലീ​ക​ര​ണം, ദീ​ർ​ഘ​നേ​രം ഒ​രേ​യി​രി​പ്പ് തു​ട​രു​ന്ന​ത് എ​ന്നി​വ ന​മ്മു​ടെ ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ട​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ ഈ ​ഉ​പ​ക​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് ദീ​പീ​ന്ദ​ർ ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ പൊ​തു​വി​പ​ണി​യി​ൽ ഇ​ത് എ​ന്നെ​ത്തു​മെ​ന്ന ഔ​ദ്യോ​ഗി​ക തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും പ​രി​മി​ത​മാ​യ എ​ണ്ണം മോ​ഡ​ലു​ക​ൾ 2026 അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും പ്രീ-​ഓ​ർ​ഡ​ർ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഗോ​യ​ൽ അ​റി​യി​ച്ചു.

Tags : technology temple deepindergoyal zomato cofounder india trackyourbrain

Recent News

Corehub Up