x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പൊട്ടിത്തെറി; ഒടുവിൽ കണ്ടെത്തി സൂ​പ്പ​ര്‍​നോ​വ​യു​ടെ ര​ഹ​സ്യ​ങ്ങ​ള്‍


Published: March 30, 2026 03:49 PM IST | Updated: March 30, 2026 03:49 PM IST

ഏ​ക​ദേ​ശം ര​ണ്ടു സ​ഹ​സ്രാ​ബ്ദ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ഒ​രു സൂ​പ്പ​ര്‍​നോ​വ​യെ സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ നാ​സ​യു​ടെ പു​തി​യ എ​ക്‌​സ്-​റേ മി​ഷ​ന്‍ പു​റ​ത്തു​വി​ട്ടു. നാ​സ​യു​ടെ ഐ​എ​ക്‌​സ്പി​ഇ എ​ന്ന ദൗ​ത്യ​മാ​ണ് RCW 86- എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ന​ക്ഷ​ത്ര സ്‌​ഫോ​ട​ന അ​വ​ശി​ഷ്ട​ത്തെ​ക്കു​റി​ച്ച് പു​തി​യ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

മു​ന്‍​പ് മ​റ്റ് ടെ​ലി​സ്‌​കോ​പ്പു​ക​ള്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യാ​ര്‍​ന്ന ചി​ത്ര​മാ​ണ് പു​തി​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കു ല​ഭി​ച്ചി​ത്. ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ആ​യു​സ് തീ​രു​മ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന അ​തി​ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി​യെ​യാ​ണ് സൂ​പ്പ​ര്‍​നോ​വ എ​ന്നു വി​ളി​ക്കു​ന്ന​ത്.

RCW 86-നെ ​നേ​ര​ത്തെ നി​രീ​ക്ഷി​ച്ച നാ​സ​യു​ടെ ച​ന്ദ്ര എ​ക്‌​സ്-​റേ ഒ​ബ്‌​സ​ര്‍​വേ​റ്റ​റി, ഇ​തി​നു ചു​റ്റും സാ​ന്ദ്ര​ത കു​റ​ഞ്ഞ ഒ​രു വ​ലി​യ ഗ​ര്‍​ത്തം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​ശൂ​ന്യ​മാ​യ പ്ര​ദേ​ശം കാ​ര​ണ​മാ​ണ് സ്‌​ഫോ​ട​ന​ത്തി​നു ശേ​ഷം അ​വ​ശി​ഷ്ട​ങ്ങ​ള്‍ സാ​ധാ​ര​ണ സം​ഭ​വി​ക്കാ​റു​ള്ള​തി​നേ​ക്കാ​ളേ​റെ വേ​ഗ​ത്തി​ല്‍ വ്യാ​പി​ക്കാ​ന്‍ ഇ​ട​യാ​യ​ത്. ഇ​താ​ണ് ഈ ​സൂ​പ്പ​ര്‍​നോ​വ​യു​ടെ സ​വി​ശേ​ഷ​മാ​യ ആ​കൃ​തി​ക്ക് കാ​ര​ണ​മാ​യി ശാ​സ്ത്ര​ജ്ഞ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

നാ​സ ന​ട​ത്തി​യ പു​തി​യ പ​ഠ​ന​ത്തി​ല്‍, സ്‌​ഫോ​ട​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഈ ​ഗ​ര്‍​ത്ത​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​വ​യു​ടെ വേ​ഗ​ത കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. ഈ ​പ്ര​തി​ഭാ​സം കാ​ര​ണം സ്‌​ഫോ​ട​ന​ത​രം​ഗ​ങ്ങ​ള്‍ തി​രി​കെ പ്ര​തി​ഫ​ലി​ക്കു​ന്ന ഒ​രു റി​ഫ്‌​ള​ക്റ്റ​ഡ് ഷോ​ക്ക്- അ​വി​ടെ രൂ​പ​പ്പെ​ട്ടു.

നാ​സ പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ല്‍ പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ടെ​ലി​സ്‌​കോ​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് ഈ ​ചി​ത്രം നാ​സ ത​യാ​റാ​ക്കി​യ​ത്.

Tags : supernova 2000 year today story

Recent News

Corehub Up