x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന ദെെ​വം

ഋ​ഷി
Published: February 27, 2026 02:20 PM IST | Updated: February 27, 2026 02:28 PM IST

പ​ണ​ക്കാ​ര​നും പാ​വ​പ്പെ​ട്ട​വ​നും വി​ശ​പ്പ് എ​ന്ന ഒ​രു അ​വ​സ്ഥ​യെ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​ക്കു​ന്ന പു​ണ്യ റം​സാ​ൻ മാം​സം. വി​ശ​പ്പ് സ​ഹി​ച്ചും വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്തും വി​ശ​പ്പി​ന്‍റെ തീ​വ്ര​ത​യെ അ​റി​യു​ക​യും അ​ക​റ്റു​ക​യും ചെ​യ്യു​ന്ന രാ​പ്പ​ക​ലു​ക​ൾ...

വി​ശ​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​മ്പു​ന്ന ഒ​രു കോ​ടീ​ശ്വ​ര​നു​ണ്ട്. അ​ങ്ങ് അ​മേ​രി​ക്ക​യി​ൽ. ആ​ളെ അ​റി​യു​ന്ന​വ​ർ ഈ ​പു​ണ്യ നാ​ളു​ക​ളി​ൽ ഒ​രി​ക്ക​ൽ കൂ​ടി അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കു​ക ... അ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​ർ അ​റി​യു​ക...

ആ​ൻ​ഡ്രൂ സി​മ്മേ​ൺ (Andrew Zimmern) എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും ഒ​രു​പാ​ട് വി​വ​ര​ണ​ങ്ങ​ൾ വ​ന്നു. എ​ന്നും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​റു​ണ്ട് ആ​ൻ​ഡ്രൂ സി​മ്മേ​ൺ.

ലോ​ക​പ്ര​ശ​സ്ത​നാ​യ ഷെ​ഫ്, ടി​വി അ​വ​താ​ര​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ വ​ള​രെ പ്ര​ശ​സ്ത​നാ​യ അ​ദ്ദേ​ഹം ഫു​ഡ് വ്ലോ​ഗു​ക​ൾ കാ​ണു​ന്ന​വ​ർ​ക്ക് ഏ​റെ പ​രി​ചി​ത​നാ​ണ്. വി​ശ​ക്കു​ന്ന​വി​ന്‍റെ ഫീ​ലിം​ഗ് ഏ​റ്റ​വും ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ക ഒ​രു ഷെ​ഫി​നാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്.

വ​ള​രെ സ​ത്യ​മാ​ണ​ത്. ആ​ൻ​ഡ്രൂ സി​മ്മേ​ൺ പ്രൊ​ഫ​ഷ​ണ​ലി പ​ല​നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ഷ്യ പ്രേ​മി​ക​ളെ​ക്കാ​ൾ മ​നു​ഷ്യ​സ്നേ​ഹി​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ആ​ൻ​ഡ്രൂ സി​മ്മേ​ൺ എ​ന്ന വ്യ​ക്തി​യു​ടെ മ​ന​സി​ലെ രു​ചി​യേ​റു​ന്ന മ​നു​ഷ്യ​ത്വം കൊ​ണ്ടാ​ണ്.

കോ​ടി​ക​ൾ സ​മ്പാ​ദി​ക്കു​ന്ന, ലോ​ക പ്ര​ശ​സ്ത​നാ​യ ഷെ​ഫി​ന് വി​ശ​ക്കു​ന്ന പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ ഊ​ട്ടാ​നാ​യി സ​മ​യ​വും പ​ണ​വും ചി​ല​വ​ഴി​ക്കാ​ൻ തോ​ന്നു​ന്ന​ത് റം​സാ​ൻ മാ​സം തീ​ർ​ന്നാ​ലും അ​വ​സാ​നി​ക്കാ​ത്ത ന​ന്മ​നി​റ​ഞ്ഞ ന​ല്ല മ​ന​സു​ള്ള​തു​കൊ​ണ്ടാ​ണ്.

വേ​ദ​നി​ക്കു​ന്ന കോ​ടീ​ശ്വ​ര​ൻ എ​ന്ന് ചി​ല​രെ​യൊ​ക്കെ ന​മ്മ​ൾ ട്രോ​ൾ ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും വി​ശ​ക്കു​ന്ന​വ​രെ ഊ​ട്ടു​ന്ന കോ​ടീ​ശ്വ​ര​ൻ ഒ​രു​പാ​ട് പേ​രു​ടെ പ്രാ​ർ​ഥ​ന​ക​ൾ കൊ​ണ്ട് അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​നാ​ണ്.

ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് അ​ടു​ത്തി​ടെ ഫേ​സ്ബു​ക്കി​ൽ വ​ന്നി​ട്ടു​ള്ള ഒ​രു സം​ഭ​വം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​സ്നേ​ഹി​ക​ൾ ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​റ്റെ​ടു​ത്ത്‌ പ്ര​ച​രി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

K-Rail Survey

ആ ​സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്...

അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സ് (Minneapolis) ന​ഗ​രം കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഭ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രു​ന്നു. കു​ടി​യേ​റ്റ​ക്കാ​രെ പി​ടി​കൂ​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​രം മു​ഴു​വ​ൻ വ​ള​ഞ്ഞ സ​മ​യം. വെ​ടി​വ​യ്പ്പു​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും കാ​ര​ണം തെ​രു​വു​ക​ൾ വി​ജ​ന​മാ​യി.

ഹോ​ട്ട​ലു​ക​ളും ക​ച്ച​വ​ട​ങ്ങ​ളും ത​ക​ർ​ന്നു. ജ​ന​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ന്ന സ​മ​യം. അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന​വ​രോ​ടും പി​ന്തു​ണ​യ്ക്കു​ന്ന​വ​രോ​ടും പ​റ​ഞ്ഞ​ത് ചി​ന്തി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ല, ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​ണം. ജീ​വി​തം എ​ന്ന​ത് പ്ര​വൃ​ത്തി​ക​ളാ​ണ്, വെ​റും വാ​ക്കു​ക​ള​ല്ല എ​ന്നാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് ഒ​ട്ടും വൈ​കാ​തെ ത​ന്നെ അ​ദ്ദേ​ഹ​വും അ​നു​യാ​യി​ക​ളും ചേ​ർ​ന്ന് ചി​ന്ത​ക​ൾ​ക്കും വാ​ക്കു​ക​ൾ​ക്കും അ​പ്പു​റ​ത്തെ ആ​ക്ഷ​ൻ തു​ട​ങ്ങി.​അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സ് ന​ഗ​ര​ത്തി​ലേ​ക്ക്, ന​ഗ​ര​ത്തി​ന്‍റെ തെ​രു​വി​ലേ​ക്ക്, വി​ശ​ന്നു പൊ​രി​യു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്കി​ട​യി​ലേ​ക്ക് ആ​ൻ​ഡ്രൂ സി​മ്മേ​ൺ എ​ത്തി.

അ​ദ്ദേ​ഹം നേ​രേ പോ​യ​ത് ന​ഗ​ര​ത്തി​ലെ ഒ​രു സാ​ധാ​ര​ണ സൂ​പ്പ് കി​ച്ച​ണി​ലേ​ക്കാ​ണ്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന സ്ഥ​ല​ത്തി​ന് പ​റ​യു​ന്ന പേ​രാ​ണ് സൂ​പ്പ് കി​ച്ച​ൺ. പെ​ട്ടെ​ന്ന് കേ​ട്ടാ​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള അ​ന്ന​ദാ​ന​മാ​ണ് ന​ൽ​കു​ന്ന​ത് എ​ന്ന് തോ​ന്നു​മെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ല സൂ​പ്പ് കി​ച്ച​ൻ. ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത അ​തി​ന്‍റെ സെ​റ്റ​പ്പി​ലാ​ണ്.

ഇ​തൊ​രു സാ​ധാ​ര​ണ അ​ന്ന​ദാ​ന​മ​ല്ല. ഇ​വി​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി വി​ശ​ന്നു വ​ല​ഞ്ഞ് വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​ർ ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല. അ​വ​ർ​ക്ക് ധൈ​ര്യ​ത്തോ​ടെ ഒ​രു സാ​ധാ​ര​ണ ഹോ​ട്ട​ലി​ൽ ക​യ​റു​ന്ന അ​ന്ത​സോ​ടെ സൂ​പ്പ​ർ കി​ച്ച​ണി​ലെ ഒ​രു​ക്കി​യി​ട്ടി​ട്ടു​ള്ള തീ​ൻ മേ​ശ​ക​ൾ​ക്കു മു​ന്നി​ൽ ഇ​രി​ക്കാം.

സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക​രി​കി​ലേ​ക്ക് വെ​യി​റ്റ​ർ​മാ​ർ എ​ത്തും പോ​ലെ വ​ള​ണ്ടി​യ​ർ​മാ​ർ, അ​ല്ലെ​ങ്കി​ൽ സൂ​പ്പ​ർ കി​ച്ച​ണി​ലെ സ​ഹാ​യി​ക​ൾ ഭ​ക്ഷ​ണം തേ​ടി വ​രു​ന്ന​വ​രു​ടെ അ​ടു​ത്തേ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തും.

അ​തി​ഥി ദേ​വോ ഭ​വ എ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​ര​ന്‍റെ ലോ​ക പ്ര​ശ​സ്ത​മാ​യ ആ​പ്ത​വാ​ക്യം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്താ​ണ് ഇ​വ​ർ വി​ശ​ന്നെ​ത്തു​ന്ന ഓ​രോ​രു​ത്ത​രെ​യും സ്വീ​ക​രി​ക്കാ​റു​ള്ള​ത്. മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ വി​ശ​പ്പി​നു മു​ന്നി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണ്.

അ​വി​ടെ കോ​ടീ​ശ്വ​ര​നോ ദ​രി​ദ്ര​നോ പ​ണ്ഡി​ത​നോ പാ​മ​ര​നോ ആ​ണോ പെ​ണ്ണോ എ​ന്ന വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ല. സൂ​പ്പ​ർ കി​ച്ച​നി​ൽ ഒ​രു ഹോ​ട്ട​ലി​ലേ​തെ​ന്നു​പോ​ലെ ഭ​ക്ഷ​ണം വി​ള​മ്പു​മ്പോ​ൾ വി​ശ​ക്കു​ന്ന​വ​ന്‍റെ അ​ന്ത​സ് അ​വി​ടെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്നാ​ണ് പ​ല പ്ര​മു​ഖ​രും പ്ര​കീ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്.

സൂ​പ്പ​ർ കി​ച്ച​നി​ൽ എ​ത്തി​യ ആ​ൻ​ഡ്രൂ സി​മ്മേ​ൺ ത​ന്‍റെ സ​ഹാ​യി​ക​ളെ കൊ​ണ്ട് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ക​യ​ല്ല ആ​ദ്യം ചെ​യ്ത​ത് . ആ​ദ്യ​ത്തെ പാ​ച​കം അ​ദ്ദേ​ഹം ത​ന്നെ ഏ​റ്റെ​ടു​ത്തു. ത​ന്‍റെ മു​ത്ത​ശി​യു​ടെ സ്പെ​ഷ​ൽ റെ​സി​പ്പി​യാ​യ "Pot of Love' (സ്നേ​ഹ​ക്കൂ​ട്ട്) എ​ന്ന വി​ഭ​വം സ്വ​ന്തം കൈ​കൊ​ണ്ട് ഉ​ണ്ടാ​ക്കി വി​ള​മ്പി.

ഒ​ന്ന് ക​ൽ​പി​ക്കു​മ്പോ​ൾ ഏ​തു വി​ഭ​വം വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​ൻ അ​നു​യാ​യി​ക​ൾ ഏ​റെ​യു​ള്ള കോ​ടീ​ശ്വ​ര​നാ​യ ഒ​രു ഷെ​ഫി​ന്‍റെ കൈ​പ്പു​ണ്യ​മു​ള്ള കൈ​മു​ദ്ര പ​തി​ഞ്ഞ സ്നേ​ഹ​ത്തി​ന്‍റെ, ക​രു​ത​ലി​ന്‍റെ ആ ​രു​ചി​ക്കൂ​ട്ട് വി​ശ​ക്കു​ന്ന​വ​ർ​ക്ക് അ​മൃ​താ​യി.

ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ കോ​ടീ​ശ്വ​ര​നാ​യ ആ​ള​ല്ല അ​ദ്ദേ​ഹം. കോ​ടീ​ശ്വ​ര​നാ​യ ശേ​ഷം എ​ന്തി​ന് അ​ദ്ദേ​ഹം ഇ​തെ​ല്ലാം ചെ​യ്യു​ന്നു എ​ന്ന് ചോ​ദ്യം ത​ന്നെ ഉ​ത്ത​രം കി​ട്ട​ണ​മെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ പി​ന്നി​ലേ​ക്ക് കാ​ല​ത്തെ റീ​വൈ​ൻ​ഡ് ചെ​യ്യേ​ണ്ടി​വ​രും. രു​ചി​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു മു​ൻ​പ് അ​ദ്ദേ​ഹം ക​ണ്ണു​നീ​രി​ന്‍റെ ഉ​പ്പു വീ​ണ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ത്തെ കോ​ടീ​ശ്വ​ര​നാ​യ ആ​ൻ​ഡ്രൂ സി​മ്മേ​ൺ ഫ്ലാ​ഷ് ബാ​ക്കി​ലേ​ക്ക് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ പോ​കു​മ്പോ​ൾ കാ​മ​റ ചെ​ന്നെ​ത്തു​ക തെ​രു​വി​ൽ അ​ല​യു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നി​ലേ​ക്കാ​ണ്.

34 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​പ്പെ​ട്ട്, വീ​ടി​ല്ലാ​തെ തെ​രു​വി​ൽ അ​ല​ഞ്ഞി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു ഇ​ന്ന​ത്തെ ഈ ​കോ​ടീ​ശ്വ​ര​ന് . കൈ​യി​ൽ കാ​ശി​ല്ലാ​തെ വി​ശ​ന്ന് വ​ല​ഞ്ഞ​പ്പോ​ൾ അ​ന്ന് 'Quang' എ​ന്നൊ​രു ഹോ​ട്ട​ലു​കാ​ർ അ​ദ്ദേ​ഹ​ത്തി​ന് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കു​മാ​യി​രു​ന്നു​വ​ത്രേ.

ആ ​ഹോ​ട്ട​ലു​കാ​രാ​ണ് രു​ചി​യേ​റി​യ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം അ​തി​നേ​ക്കാ​ൾ രു​ചി​യു​ള്ള ന​ന്മ​യു​ള്ള മ​നു​ഷ്യ​ത്വം എ​ന്ന ഭൂ​മി​യി​ലെ ഏ​റ്റ​വും സ്വാ​ദി​ഷ്ട​മാ​യ വി​കാ​രം അ​വ​ന് കൈ​മാ​റി​യ​ത്.

ആ ​അ​മൃ​ത കും​ഭം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​ർ​ക്ക് ന​ന്മ പ​ക​ലാ​നാ​യി അ​ദ്ദേ​ഹം ചൊ​രി​ഞ്ഞു... ഇ​പ്പോ​ഴും അ​തി​ൽ നി​ന്നു​ള്ള പ്ര​വാ​ഹം നി​ല​യ്ക്കാ​തെ തു​ട​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യാ​ൽ

ആ ​ക​ടം എ​നി​ക്കൊ​രി​ക്ക​ലും വീ​ട്ടി​ത്തീ​ർ​ക്കാ​ൻ ക​ഴി​യി​ല്ല ... എ​ന്ന ക​ട​പ്പാ​ടു​ക​ളും സ്നേ​ഹ​വും നി​റ​ഞ്ഞ വാ​ക്കു​ക​ൾ ഹൃ​ദ​യ​ത്തി​ൽ സ്പ​ർ​ശി​ക്കും.. അ​ന്ന് ആ ​ഹോ​ട്ട​ലു​കാ​ർ വി​ശ​ക്കു​ന്ന ആ​ൻ​ഡ്രൂ​വി​ന്‍റെ മു​ന്നി​ൽ വി​ള​മ്പി​ക്കൊ​ടു​ത്ത ആ ​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി ഇ​പ്പോ​ഴും ത​ന്‍റെ നാ​വി​ൽ ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

നാ​വി​ൽ മാ​ത്ര​മ​ല്ല മ​ന​സി​ലും.. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ ഓ​ഫീ​സി​ലെ ജോ​ലി​ക്കാ​രെ​യും കൂ​ട്ടി ആ ​പ​ഴ​യ ഹോ​ട്ട​ലി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കും. ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കും...

Tags : Todays Story

Recent News

Corehub Up