x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

" ദു​രി​ത​മാ​ണ്, ആ​ന​ക്കാ​ട്ടി​ലെ ജീ​വി​തം'


Published: February 28, 2026 05:55 PM IST | Updated: February 28, 2026 05:55 PM IST

ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മു​ന്നി​ൽ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​നീ​ഷി​ന് പു​ന​ര​ധി​വാ​സ മി​ഷ​ൻ അ​നു​വ​ദി​ച്ച ര​ണ്ടു മു​റി വീ​ടു​ണ്ടാ​യി​ട്ടും അ​യാ​ള്‌ മ​ക​നും ഭാ​ര്യ​യു​മൊ​ത്ത് ര​ണ്ടു​ദി​വ​സം മു​മ്പു വ​രെ അ​ന്തി​യു​റ​ങ്ങി​യ​ത് വീ​ടി​ന്‍റെ ടെ​റ​സി​ലാ​യി​രു​ന്നു.

ആ​ന​യെ പേ​ടി​ച്ചാ​ണ് ഇ​വ​ർ ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​വ​ർ മാ​ത്ര​മ​ല്ല മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ എ​ല്ലാ​വ​രും ടെ​റ​സി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ര​ണ്ടു​ദി​വ​സ​മാ​യി മ​ല​യോ​ര​മേ​ഖ​ല​യി​ൽ ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് അ​നീ​ഷും ഭാ​ര്യ​യും മ​ക​നും ഉ​റ​ക്കം വീ​ടി​നു​ള്ളി​ലേ​ക്ക് മാ​റി​യ​ത്.

ഇ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​ച്ച​ത്. വീ​ടി​ന്‍റെ പി​ന്നി​ൽ 20 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ശു​ചി​മു​റി​യി​ലേ​ക്ക് മ​ക​നെ മൂ​ത്ര​മൊ​ഴി​പ്പി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​നീ​ഷും ഭാ​ര്യ അ​മ്പി​ളി​യും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഇ​റ​ങ്ങി​യ​ത്.

പ്ര​ധാ​ന വാ​തി​ൽ തു​റ​ന്ന് മൂ​വ​രും മു​റ്റ​ത്തി​റ​ങ്ങി ബാ​ത്റൂ​മി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ദു​ര​ന്തം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം ആ​ന​യെ പേ​ടി​ച്ച് വീ​ടി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​റ​ള​ത്തെ കു​ടും​ബ​ങ്ങ​ൾ.

ആ​റ​ള​ത്തെ വീ​ടു​ക​ളു​ടെ​യെ​ല്ലാം പു​റ​ത്താ​ണ് ശു​ചി​മു​റി ഉ​ള്ള​ത്. അ​നീ​ഷി​ന്‍റെ മ​ര​ണ​ത്തോ​ടെ ആ​ന​യെ പേ​ടി​ച്ച് രാ​ത്രി​യി​ൽ എ​ങ്ങ​നെ വെ​ളി​യി​ൽ ഇ​റ​ങ്ങും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​റ​ള​ത്തെ കു​ടും​ബ​ങ്ങ​ൾ.

ദു​രി​ത പാ​ത

ആ​ദി​വാ​സി പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ഒ​രോ ബ​ജ​റ്റി​ലും കോ​ടി​ക​ൾ അ​നു​വ​ദി​ക്കു​മ്പോ​ഴും ആ​ദി​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പ​ണം വി​നി​യോ​ഗി​ക്കാ​തെ പോ​കു​ന്നു. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച അ​നീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ റോ​ഡി​ൽ​നി​ന്ന് തെ​രു​വ​ക്കാ​ടു​ക​ൾ നി​റ​ഞ്ഞ ഒ​റ്റ​യ​ടി പാ​ത​യി​ലൂ​ടെ 500 മീ​റ്റ​ർ ന​ട​ന്ന് വേ​ണം വീ​ട്ടി​ലെ​ത്താ​ൻ.

പ​നി​ബാ​ധി​ച്ചി​രി​ക്കേ ത​ന്നെ പ്രി​യ​പ്പെ​ട്ട​വ​ന്‍റെ മ​ര​ണം ക​ൺ​മു​ന്നി​ൽ ക​ണ്ട​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ത​ള​ർ​ന്നു​വീ​ണ അ​മ്പി​ളി​യെ ജ​ന​ങ്ങ​ൾ എ​ടു​ത്താ​ണ് വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. ന​ട​ന്നെ​ത്താ​ൻ ക​ഴി​യാ​ത്ത വ​ഴി​ക​ളി​ൽ ഒ​രേ​ക്ക​ർ ഭൂ​മി എ​ന്ന സ്വ​പ്ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ആ​ദി​വാ​സി​ക​ളെ ബ​ലി കൊ​ടു​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ൽ മ​രി​ച്ചു വീ​ണ 15-ാമ​ത്തെ മ​നു​ഷ്യ​ജീ​വ​നാ​ണ് അ​നീ​ഷ്. ക​ശു​വ​ണ്ടി, ച​ക്ക സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത്. ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ടി​ആ​ർ​ഡി​എം അ​ധി​കൃ​ത​ർ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്.

അ​ടി​ക്കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച​തി​ൽ 45 തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം മൂ​ന്ന് മാ​സ​മാ​യി അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടി​ല്ല. വ​നം​വ​കു​പ്പാ​ണ് ഈ ​തു​ക ന​ൽ​കേ​ണ്ട​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി വ​ന​ത്തി​ലൂ​ടെ കി​ലോ​മീ​റ്റ​ർ ദൂ​രം പൈ​പ്പ് ഇ​ട്ടാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ധി​കം പേ​രും പാ​ത്ര​ങ്ങ​ളി​ലാ​ണ് പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

വ​നം​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ഴാ​യി; വീ​ണ്ടും ജീ​വ​നെ​ടു​ത്ത​ത് കൊ​ല​യാ​ളി മോ​ഴ ആ​ന

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യി മോ​ഴ​യാ​ന. അ​നീ​ഷി​ന്‍റെ​യും മ​ര​ണ​ത്തി​നു പി​ന്നി​ൽ കൊ​ല​യാ​ളി​യാ​യ മോ​ഴ​യാ​ന ത​ന്നെ. ആ​ന​യെ പി​ടി​കൂ​ടി സ്ഥ​ല​ത്തു​നി​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​യാ​യി അ​നീ​ഷ്.

മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ട​യി​ൽ 15 പേ​രു​ടെ ജീ​വ​ൻ എ​ടു​ത്ത​തി​ൽ മോ​ഴ​യാ​ന​യാ​ണെ​ന്ന് ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ള്ള​വ​ർ നി​ര​ന്ത​രം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 2025 ഫെ​ബ്രു​വ​രി 23ന് ​വെ​ള്ളി- ലീ​ല ദ​മ്പ​തി​ക​ളെ ഉ​ൾ​പ്പെ​ടെ കൊ​ന്ന​ത് മോ​ഴ​യാ​ന​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ര​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി​യ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മു​ന്നി​ലും പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി മോ​ഴ​യാ​ന​യെ പി​ടി​കൂ​ടി മാ​റ്റ​ണ​മെ​ന്ന് എ​ല്ലാ​വ​രും ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പും ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ന മ​തി​ലി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ട​ന്ന അ​തേ പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ലും ല​ഭി​ച്ച​ത്. കാ​ര്യ​ങ്ങ​ൾ അ​ന്ന​ത്തെ ച​ർ​ച്ച​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി. ഇ​ന്ന​ലെ അ​നീ​ഷി​ന്‍റെ ജീ​വ​നെ​ടു​ത്ത​തും ഇ​തേ മോ​ഴ​യാ​ന​യാ​ണ്. മേ​ഖ​ല​യി​ൽ മോ​ഴ​യാ​ന​യെ കൂ​ടാ​തെ നാ​ലോ​ളം ആ​ന​ക​ളാ​ണ് പ്ര​ശ്ന​ക്കാ​രാ​യി ഉ​ള്ള​ത്.

ക​ല്ലേ​രി​ക്കൊ​മ്പ​ൻ, മൊ​ട്ടു കൊ​മ്പ​ൻ, സൂ​ചി​ക്കൊ​മ്പ​ൻ, കോ​രി കൊ​മ്പ​ൻ എ​ന്നീ ആ​ന​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഭീ​ഷ​ണി പ​ര​ത്തു​ന്ന​ത് ഇ​വ​യെ​ല്ലാം പി​ടി​കൂ​ടി ഫാ​മി​ൽ​നി​ന്നും മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

 

K-Rail Survey

ക​ർ​ഷ​ക​രു​ടെ "മ​ര​ണ​പാ​ർ​ക്ക്'

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യ്ക്ക് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം​മൂ​ലം 19 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ 13 പേ​രാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത്.

2025 ഫെ​ബ്രു​വ​രി 23ന് ​ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ പോ​യ വെ​ള്ളി-​ലീ​ല ദ​മ്പ​തി​ക​ളെ കാ​ട്ടാ​ന ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഇ​ന്ന​ലെ കൊ​ല്ല​പ്പെ​ട്ട അ​നീ​ഷും.

ക​ണ​ക്കി​ൽ കാ​ട്ടാ​ന​ക​ൾ ര​ണ്ട്, കാ​ണു​ന്ന​ത് എ​ൺ​പ​തോ​ളം !

2025 ലെ ​വ​നം​വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ പ്ര​കാ​രം ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ആ​ന​ക​ളി​ല്ല എ​ന്നാ​ണ് വ​നം​വ​കു​പ്പ് ആ​ന ക​ണ​ക്കെ​ടു​പ്പി​നു​ശേ​ഷം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, കൊ​ട്ടി​യൂ​ർ മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ ആ​റ​ളം ഫാം ​സ്ഥി​തി ചെ​യ്യു​ന്ന​തും ഈ ​അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലാ​ണ്. ആ​റ​ളം ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള 3000 ഏ​ക്ക​ർ ഭൂ​മി​യി​ൽ 80 ഓ​ളം കാ​ട്ടാ​ന​ക​ൾ ഉ​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക​മാ​യി ഫാം ​അ​ധി​കൃ​ത​രും വ​ന​പാ​ല​ക​രും പ​റ​യു​ന്ന​ത്.

ഈ ​കാ​ട്ടാ​ന​ക​ളു​ടെ ന​ടു​ക്കാ​ണ് 3000 ത്തോ​ളം ആ​ദി​വാ​സി സ​ഹോ​ദ​ര​ങ്ങ​ളും ജീ​വി​ക്കു​ന്ന​ത്. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് ഗ​ജ​മു​ക്തി എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ആ​ന​ക​ളെ തു​ര​ത്ത​ൽ ന​ട​ക്കു​ന്നു. എ​ന്നാ​ൽ, ആ​ന​ക​ൾ ഇ​പ്പോ​ഴും ആ​റ​ളം ഫാ​മി​ൽ നി​ർ​ബാ​ധം ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

കൃ​ഷി​ന​ശി​പ്പി​ച്ചും ജീ​വ​നെ​ടു​ത്തും

അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ഇ​ന്ന് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് കാ​ട്ടാ​ന​ക​ൾ. ഒ​റ്റ​യ്ക്കും കൂ​ട്ട​വു​മാ​യി എ​ത്തു​ന്ന ആ​ന​ക​ൾ ക​ർ​ഷ​ക​ന്‍റെ വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​മാ​ണ് ഒ​റ്റ രാ​ത്രി​കൊ​ണ്ട് ന​ശി​പ്പി​ക്കു​ന്ന​ത്.

ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ മാ​ത്രം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ലി​ഞ്ഞ​ത് 14 ജീ​വ​നു​ക​ളാ​ണ്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ഉ​ളി​ക്ക​ലി​ലും പാ​യ​ത്തും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ ആ​ന​യെ​ടു​ത്തു.

മേ​ഖ​ല​യി​ലെ കൃ​ഷി നാ​ശ​ത്തി​ന്‍റെ ക​ണ​ക്ക് ഇ​നി​യും ല​ഭ്യ​മ​ല്ല. ആ​ന​ക​ളു​ടെ എ​ണ്ണം ക്ര​മ​ര​ഹി​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ കൃ​ഷി​ഭൂ​മി ഉ​പേ​ക്ഷി​ച്ചി​റ​ങ്ങു​ക​യാ​ണ്.

ക​ടി​ച്ചു കീ​റാ​ൻ ക​ടു​വ​ക​ൾ

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ചു​കൊ​ല്ലാ​ൻ ക​ടു​വ​ക​ളും ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഒ​രു​മാ​സം മു​ന്പാ​ണ് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്തും​ക​ട​വി​ലെ ഒ​രു നി​ർ​ധ​ന ക​ർ​ഷ​ക​ന്‍റെ നാ​ലു പ​ശു​ക്ക​ളെ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്.

അ​ന്ന് രാ​ത്രി​ത​ന്നെ ക​ടു​വ​യെ കൂ​ട്ടി​നു​ള്ളി​ൽ വീ​ഴ്ത്തി എ​ന്ന​തൊ​ഴി​ച്ചാ​ൽ വ​നം​വ​കു​പ്പി​നും കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ഫോ​റ​സ്റ്റ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ്ഥ​ല​ത്ത് ത​ട​ഞ്ഞു​വെ​ച്ചാ​ണ് പാ​വ​പ്പെ​ട്ട ക​ർ​ഷ​ക കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ഉ​റ​പ്പ് വ​രു​ത്തി​യ​ത്.

കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന കേ​സു​ക​ളി​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ത​ട​യാ​ൻ ക​ഴി​യൂ.

ഭ​യ​പ്പെ​ടു​ത്തി പു​ലി​ക​ൾ

പ​റമ്പി​ലും വീ​ട്ടു​മു​റ്റ​ത്തും പു​ലി​ക​ൾ എ​ത്തു​ന്ന​ത് വ​നാ​തി​ർ​ത്തി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ പ​തി​വാ​ണ്. ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത് റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. പ​ല​രും ടാ​പ്പിം​ഗ് നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.
പു​ലി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും പ​തി​വാ​ണ്. പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞാ​ൽ പൂ​ച്ച​യാ​യും കാ​ട്ടു​പൂ​ച്ച​യാ​യും കു​റു​ക്ക​നാ​യും അ​ധി​കൃ​ത​ർ ഇ​തി​നെ മാ​റ്റു​ന്ന​തും പ​തി​വാ​ണ്.

പെ​റ്റു​പെ​രു​കി കാ​ട്ടു​പ​ന്നി​ക​ൾ

ക​ർ​ഷ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ. യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പെ​റ്റു​പെ​രു​കു​ന്ന പ​ന്നി​ക​ൾ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ർ​ഷ​ക​രെ ശാ​രീ​ര​ക​മാ​യും ആ​ക്ര​മി​ക്കു​ന്നു.

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ നി​യ​മം ഉ​ണ്ടെ​ങ്കി​ലും നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ ത​ട​സ​മാ​ണ്.

ശ​ല്യ​മാ​യി കു​ര​ങ്ങു​ക​ൾ

ക​ർ​ഷ​ക​ന്‍റെ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​ണ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ.​കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ ക​ണ്ണി​ൽ കാ​ണു​ന്ന​തെ​ന്തും ന​ശി​പ്പി​ക്കു​ന്നു. നാ​ളി​കേ​രം, വാ​ഴ, ചേ​മ്പ് , ക​പ്പ, ഇ​ഞ്ചി, മ​ഞ്ഞ​ൾ ഉ​ൾ​പ്പെ​ടെ കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​ന്നു.

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വീ​ടു​ക​ളു​ടെ അ​ക​ത്തു​ക​യ​റി​യും കു​ര​ങ്ങു​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്നു. കു​ര​ങ്ങു​ക​ളു​ടെ വം​ശ​വ​ർ​ധ​ന ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​യി​രി​ക്കും സം​ജാ​ത​മാ​കു​ന്ന​ത്.

ഇ​രു​ട്ടാ​യാ​ൽ പേ​ടി

വൈ​കു​ന്നേ​രം അ​ഞ്ചു​ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കേ​ണ്ട സ്ഥ​ല​മാ​ണ് ആ​റ​ളം ഫാം. ​എ​വി​ടെ​യും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ന​യ്ക്ക് മു​ന്നി​ൽ​പ്പെ​ടാം. ആ​ളു​ക​ൾ മ​രി​ച്ചു​വീ​ണി​ട്ടും അ​ധി​കൃ​ത​ർ പ​ല വ​ർ​ഷ​ങ്ങ​ളാ​യി പ​ണി​യു​ന്ന ആ​ന​മ​തി​ൽ ഇ​നി​യും പ​കു​തി ദൂ​രം പി​ന്നി​ട്ടി​ല്ല.

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല, പ​രി​പ്പ്തോ​ട് , ച​തി​രൂ​ർ, വാ​ള​ത്തോ​ട്, എ​ട​പ്പു​ഴ , ഉ​രു​പ്പും​കു​റ്റി, വാ​ണി​യ​പ്പാ​റ ത​ട്ട്, പാ​ല​ത്തും​ക​ട​വ്, ക​ച്ചേ​രി​ക്ക​ട​വ്, പേ​ര​ട്ട, ഉ​പ​ദേ​ശി​ക്കു​ന്ന്, കാ​ലാ​ങ്കി, മാ​ട്ട​റ, മ​ണി​ക്ക​ട​വ് , ആ​ന​പ്പാ​റ, ആ​ടാം​പാ​റ, ചീ​ത്ത​പാ​റ, ച​ന്ദ​ന​ക്കാം​പാ​റ, വ​ഞ്ചി​യം, ചീ​ക്കാ​ട്, മാ​ന്പൊ​യി​ൽ, ജ​യ്ഗി​രി തു​ട​ങ്ങി​യ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് .

പ്ര​തി​രോ​ധ സം​വി​ധാ​നം അ​ടി​മു​ടി മാ​റ​ണം

ആ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ മാ​റ്റി​വ​ച്ച് പു​തി​യ പ്ര​വ​ർ​ത്ത​ന ശൈ​ലി ത​ന്നെ ആ​വി​ഷ്ക​രി​ക്ക​ണം . ആ​ന​ക​ൾ കാ​ടി​റ​ങ്ങാ​തെ അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷാ​മ​തി​ലും സോ​ളാ​ർ തൂ​ക്കു​വേ​ലി​യും നി​ർ​മി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ത​ന്നെ പ്ര​തി​രോ​ധി​ക്കാ​ൻ യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ണം.

പ​ട​ക്ക​ത്തി​നും അ​റ​ക്ക​വാ​ളി​നും പ​ക​രം സാ​റ്റ​ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​രം ക​ണ്ടെ​ത്ത​ണം. ആ​റ​ളം ഫാ​മി​ലെ ആ​ന​മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ആ​ന​ക്കൂ​ട്ട​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യും.

കൂ​ടാ​തെ, സാ​റ്റ​ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ച്ച​യി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

Tags : Todays Story

Recent News

Corehub Up