x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ന്തു പ്ര​ദീ​പി​ന് ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം

ഷിജു തോപ്പിലാൻ
Published: February 25, 2026 05:42 PM IST | Updated: February 25, 2026 05:42 PM IST

പെ​രു​മ്പാ​വൂ​ര്‍ അ​ന​ന്തു നി​വാ​സി​ല്‍ അ​ന​ന്തു പ്ര​ദീ​പി​ന് ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫോ​ര്‍ സീ​നി​യ​ര്‍ ആ​ന്‍​ഡ് മാ​സ്‌​റ്റേ​ഴ്‌​സി​ല്‍ കിക്ക് ബോ​ക്‌​സിം​ഗി​ല്‍ മ​ത്സ​രി​ക്ക​ണം.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 4 മു​ത​ല്‍ 8 വ​രെ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന വാ​ക്കോ ഇ​ന്ത്യ ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കി​ക്ക്‌​ബോ​ക്‌​സിം​ഗ് ക​പ്പി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ തി​ള​ക്ക​ത്തി​ല്‍ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍ ത​ന്‍റെ സ്വ​പ്‌​ന​ങ്ങ​ള്‍ നെ​യ്‌​തെ​ടു​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ വി​ദേ​ശ​ത്ത് ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ന​ല്ലൊ​രു തു​ക ക​ണ്ടെ​ത്ത​ണം. ആ ​തു​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന​ന്തു പ്ര​ദീ​പ്.

23-ാം വ​യ​സി​ല്‍ തു​ട​ങ്ങി​യ പ​ഠ​നം

പ​ഠ​ന​കാ​ല​ത്തൊ​ന്നും അ​ന​ന്തു​വി​ന്‍റെ വി​ദൂ​ര സ്വ​പ്‌​ന​ങ്ങ​ളി​ല്‍​പോ​ലും കിക്ക് ബോ​ക്‌​സിം​ഗ് എ​ന്ന ചി​ന്ത ഇ​ല്ലാ​യി​രു​ന്നു. 23-ാം വ​യ​സി​ല്‍ സ​മ​യം ക​ള​യാ​നാ​യി കി​ക്ക് ബോ​ക്‌​സിം​ഗ് വീ​ഡി​യോ കാ​ണു​ന്ന ശീ​ലം തു​ട​ങ്ങി. തു​ട​ര്‍​ന്ന് ത​നി​ക്കും ഇ​ത് ചെ​യ്താ​ലെ​ന്താ​ണെ​ന്ന തോ​ന്ന​ല്‍ അ​ന​ന്തു​വി​ന് ഉ​ണ്ടാ​യി.

അ​ങ്ങ​നെ​യാ​ണ് പെ​രു​മ്പാ​വൂ​രി​ലെ ആ​ര്‍ ഫോ​ര്‍ ക്ല​ബ്ബി​ലെ മാ​സ്റ്റ​ര്‍ ടി.​എ​സ്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. ആ ​പ​രി​ശീ​ല​ന​മാ​ണ് അ​ന്താ​രാ​ഷ്്ട്ര കാ​യി​ക വേ​ദി​യി​ല്‍ ക​രു​ത്ത് തെ​ളി​യി​ക്കാ​ന്‍ ഈ ​മ​ല​യാ​ളി താ​ര​ത്തി​ന് ക​ഴി​ഞ്ഞ​ത്.

ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ ഫു​ട്‌​ബോ​ള്‍ മൈ​താ​ന​ങ്ങ​ളി​ല്‍ ന​ട​ന്നി​രു​ന്ന ഒ​രു സാ​ധാ​ര​ണ കു​ട്ടി​യെ അ​ച്ച​ട​ക്ക​മു​ള്ള ഒ​രു ലോ​കോ​ത്ത​ര പോ​രാ​ളി​യാ​ക്കി മാ​റ്റി​യ​ത് കി​ക്ക് ബോ​ക്‌​സിം​ഗ് എ​ന്ന ആ​യോ​ധ​ന​ക​ല​യാ​ണ്.

 

K-Rail Survey

സ്വ​ര്‍​ണ​ത്തി​ള​ക്കം

2024ല്‍ ​കേ​ര​ള സ്‌​റ്റേ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ങ്ക​ലം നേ​ടി ക​രി​യ​ര്‍ തു​ട​ങ്ങി​യ താ​രം, ഗോ​വ​യി​ലെ മാ​പു​സ​യി​ല്‍ ന​ട​ന്ന നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ത​ന്‍റെ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. 2025 ജൂ​ലൈ 16ന് ഛ​ത്തീ​സ്ഗ​ഢി​ലെ റാ​യ്പൂ​രി​ല്‍ ന​ട​ന്ന വാ​ക്കോ സീ​നി​യ​ര്‍ ആ​ന്‍​ഡ് മാ​സ്റ്റ​ര്‍ നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും അ​ന​ന്തു സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു.

2025 ല്‍ ​കെ​എ​സ്‌​കെ സം​ഘ​ടി​പ്പി​ച്ച ജി​ല്ല, സം​സ്ഥാ​ന കി​ക്ക് ബോ​ക്‌​സിം​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യാ​ണ് അ​ന​ന്തു പ്ര​ദീ​പ് തി​ള​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ അ​ന​ന്തു ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന വാ​ക്കോ ഇ​ന്ത്യ ഓ​പ്പ​ണ്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ കി​ക്ക്‌​ബോ​ക്‌​സിം​ഗ് ക​പ്പി​ല്‍ സ്വ​ര്‍​ണം നേ​ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള താ​ര​ങ്ങ​ളോ​ട് മ​ത്സ​രി​ച്ചാ​ണ് ഈ ​ഉ​ജ്വ​ല വി​ജ​യം നേ​ടി​യ​ത്. ദേ​ശീ​യ ത​ല​ത്തി​ലും ത​ന്‍റെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച ശേ​ഷ​മാ​ണ് അ​ന​ന്തു ഡ​ല്‍​ഹി​യി​ലെ കെ.​ഡി. ജാ​ദ​വ് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​പ്പി​ലാ​ണ് ത​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണം നേ​ടു​ന്ന​ത്.

വ​രും​ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത​യു​ള്ള ലൈ​സ​ന്‍​സു​ള്ള കോ​ച്ച് കൂ​ടി​യാ​ണ് അ​ന​ന്തു.

വി​ദൂ​ര​മ​ല്ലാ​ത്ത സ്വ​പ്‌​നം

ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫോ​ര്‍ സീ​നി​യ​ര്‍ ആ​ന്‍​ഡ് മാ​സ്‌​റ്റേ​ഴ്‌​സി​ല്‍ കിക്ക് ബോ​ക്‌​സിം​ഗ് മ​ത്സ​രം ന​വം​ബ​ര്‍ 8 മു​ത​ല്‍ 13 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. മ​ത്സ​ര​വേ​ദി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും വി​ദേ​ശ​രാ​ജ്യ​ത്താ​യി​രി​ക്കും മ​ത്സ​രം ന​ട​ക്കു​ക. ഇ​തി​ല്‍ ത​ന്‍റെ കൈ​ക്ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന​ന്തു.

ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും വേ​ള്‍​ഡ് ക​പ്പി​ലും ഇ​ന്ത്യ​യു​ടെ പ​താ​ക ഉ​യ​ര്‍​ത്തു​ക എ​ന്ന​താ​ണ് അ​ന​ന്തു​വി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം. അ​ന്താ​രാഷ്ട്ര ത​ല​ത്തി​ലു​ള്ള ഈ ​വ​ലി​യ വേ​ദി​ക​ളി​ലെ​ത്താ​ന്‍ ഒ​രു സ്‌​പോ​ണ്‍​സ​റു​ടെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തന്‍റെ ക​രി​യ​റി​ന് ത​ട​സ​മാ​കാ​തി​രി​ക്കാ​ന്‍ കാ​യി​ക പ്രേ​മി​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണം താ​രം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ

മാ​താ​പി​താ​ക്ക​ളാ​യ വി.​ജി പ്ര​ദീ​പും ല​ത​യും ഏ​ക സ​ഹോ​ദ​ര​ന്‍ ഇ​ന്ത്യ​ന്‍ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​മ​ല്‍ പ്ര​ദീ​പും അ​ന​ന്തു​വി​ന്‍റെ സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് കൂ​ട്ടാ​യി എ​പ്പോ​ഴും കൂ​ടെ​യു​ണ്ട്.

Tags : Todays Story Ananthu Pradeep

Recent News

Corehub Up