അബ്ദുള്ളകുട്ടിക്കു മാപ്പില്ല, കോണ്‍ഗ്രസ് പുറത്താക്കി: ഇനി എങ്ങോട്ട്?
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നേടിയ വന്‍ വിജയത്തെ മഹാത്മ ഗാന്ധിയുടെ ശൈലിയുമായി ചേര്‍ത്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. അതേ സമയം തന്റെ ഭാഗം കേട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍വിധിയോടെയാണ് തന്റെ അഭിപ്രായത്തെ കണ്ടതെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നു പുറത്തായതോടെ ഇനി എങ്ങോട്ട് എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.