മ​ര​ട്: കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ, ക്ഷ​മ ചോ​ദി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി
തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്നു​ള്ള സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്നും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.മ​ര​ട് ഫ്ലാ​റ്റു വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി കോ​ട​തി​യി​ൽ അ​റി​യി​ച്ചു.