ഫോണ്‍ ചെവിയില്‍ വേണ്ട! മിണ്ടിയാല്‍ പണികിട്ടും
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ എടുത്തു സംസാരിച്ചാല്‍ മാത്രമേ പിടിവീഴുവെന്ന് കരുതി ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ് പോലുള്ളവ ഉപയോഗിച്ചു ഹാന്‍ഡ്‌സ് ഫ്രീ ആയി ഫോണുപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. മൊബൈല്‍ ഫോണ്‍ എങ്ങനെ ഉപയോഗിച്ചാലും പോലീസ് നിങ്ങളെ പിടികൂടും.